എന്തിനാണ് ഡോക്ടർ അവളിത്തവണയും ഇത് ചെയ്തത്?? റൂമിലേക്ക് വന്നപ്പോൾ തന്നെയുള്ള ഈ ചോദ്യത്തിൽ നിന്നും,വിഷ്ണു അക്ഷമനായി തന്നെയും കാത്ത് ഇരിക്കുവായിരുന്നെന്ന് ഡോക്ടർ രാജശ്രീ ക്ക് മനസ്സിലായി. നഗരത്തിലെ അറിയപ്പെടുന്ന സൈക്യാട്രിസ്റ്റ് ആണ് രാജശ്രീ.ഞാനിപ്പോൾ വേണിയുമായി സംസാരിച്ചു വിഷ്ണു. കാര്യങ്ങൾ ഞാൻ പറയാം. അതിനു മുൻപ്.ഇത് വേണിയുടെ എത്രാമത്തെ ആത്മഹത്യാശ്രമം ആയിരുന്നു?മൂന്നാമത്തേത്ഇതിനു മുൻപ് അവൾ കാരണം എന്തായിരുന്നു പറഞ്ഞത്?ഡോക്ടർ എനിക്കത് അറിയില്ല ഡോക്ടർ!”രണ്ട് കയ്യും എടുത്ത് ടേബിളിൽ വെച്ച് കൊണ്ട് വിഷ്ണു തുടർന്നു.വിവാഹം കഴിഞ്ഞു 10 വർഷം ആയി. കുഞ്ഞുണ്ടായില്ല.. ചികിത്സകൾ നടത്തി.വഴിപാടുകൾ നടത്തി. ഫലമുണ്ടായില്ല. അതിന്റെ വിഷമം ആണെന്ന് കരുതി.ആദ്യംകാരണം കുഴപ്പം അവൾക്കാണെന്ന് അറിഞ്ഞതിന്റെ ഒരാഴ്ചക്കുള്ളിൽ ആയിരുന്നു അത്. പക്ഷെ ഞാൻ ഒന്നും ചോദിച്ചു വിഷമിപ്പിക്കാൻ പോയില്ല. രണ്ടാമത് ഞാൻ സ്ഥലത്ത് ഇല്ലാതിരുന്നപ്പോളാണ് വന്നു ചോദിച്ചപ്പോൾ മൗനം അല്ലാതെ മറുപടി ഒന്നുമില്ലായിരുന്നു. ഇതിപ്പോൾ എനിക്ക് ചായ എടുത്ത് കൊണ്ട് തന്നവളാ.അതെ ചായ ഞാൻ പുറത്തുപോയി നിന്ന് കുടിച്ചു തീരും മുൻപേ.അവൾ കൈ ഞരമ്പ് മുറിച്ചു. എനിക്ക് മനസ്സിലാവുന്നില്ല ഡോക്ടർ എന്താണ് അവളുടെ പ്രശ്നം എന്ന്. അതുകൊണ്ടാണ് ഞാൻ ഡോക്ടറുടെ സഹായം തേടിയത്. വേണിക്ക് വീട്ടിൽ എന്താണ് കുറവ് ഡോക്ടർ? ആഹാരം ഉണ്ട് വസ്ത്രം ഉണ്ട് വീടും കാറും സൗകര്യങ്ങളുമുണ്ട്.
പിന്നെ ഒരു കുഞ്ഞു..അതിനു വിധിയുണ്ടായില്ല.ഒരിക്കലും അതിന്റെ പേരിൽ പോലും ഞാൻ അവളെ കുറ്റപ്പെടുത്തിയിട്ടില്ല ഡോക്ടർ.പിന്നെയെന്തിനാണ് അവളിങ്ങനെ?വിഷ്ണുവിന്റെ മുഖം സങ്കടത്തിന്റെ നിഴലിലായി.അല്ലെങ്കിൽ തന്നെ അതെങ്ങനെ അവളുടെ കുട്ടമാകും വിഷ്ണു? ദൈവം അവളെ സൃഷ്ടിച്ചപ്പോളുണ്ടായൊരു ഡിഫെക്ട് നു അവളെങ്ങനെ കുറ്റക്കാരിയാകും?അയ്യോ ഡോക്ടർ അത് തന്നെയാണ് ഞാനും പറഞ്ഞത്. ഒരിക്കലും ഞാൻ അങ്ങനെ കുറ്റപ്പെടുത്തില്ല ഡോക്ടർ. അവളെ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്ശെരി. വേണിയുമായി എന്നാണ് വിഷ്ണു അവസാനമായി പുറത്ത് പോയത്?അത് ആഹ് കോളീഗിന്റെ മകളുടെ കല്യാണത്തിന്!എന്നിട്ട് വിഷ്ണു കോളേഗ്സിന്റൊപ്പം പോയി.വേണിയെ.അവൾക്ക് മറ്റു ഫ്രണ്ട്സിന്റെ ഭാര്യമാർ ഉണ്ടായിരുന്നു കൂട്ടിനു. അവരെ ഏൽപ്പിച്ചിട്ട ഞാൻ മാറിയത്!ലൈഫ് ൽ ആദ്യമായിട്ടൊക്കെ കാണുന്നവരുടെ അടുത്ത് അല്ലെഅതും വേണിയെ പോലെ ഒതുങ്ങിയ സ്വഭാവം ഉള്ള ഒരു പെൺകുട്ടിയെ! അത് പോട്ടെ. ഇത്തവണ ആത്മഹത്യക്ക് ശ്രമിക്കുന്നതിനു തൊട്ടുമുൻപ് ഉണ്ടായ സംഭവങ്ങൾ ഒന്ന് ഓർഡറിൽ പറയാമോ?
വൈകുന്നേരം ഒരു 4 മണി ആയിട്ടുണ്ടാവും. ഓഫീസിലെ ഒരു അര്ജന്റ് വർക്ക് ചെയ്യുവായിരുന്നു ഞാൻ. വേണി ഹാളിലേക്ക് വന്നപ്പോൾ ഒരു ചായ ഇടാൻ പറഞ്ഞു. കൊണ്ടുതന്നു.. ഞാൻ അതുമായി പുറത്തേക്കിറങ്ങി ഫോണിൽ റേഞ്ച് കിട്ടാഞ്ഞത് കൊണ്ട്… ഒന്ന് ബോസ്സിനെ വിളിക്കാൻ. തിരികെ വന്നു റൂമിലേക്ക് കയറി ഓഫീസ് ബാഗ് നോക്കുമ്പോളാണ് രക്തമൊഴുകുന്ന കയ്യുമായി ബെഡിന് അപ്പുറം വേണു തളർന്നു കിടക്കുന്നത് കണ്ടത്!ശെരി… ഒന്നുകൂടി പറയു ഇതേ കാര്യം!ഡോക്ടർ പറഞ്ഞത് കേട്ട് വിഷ്ണുവിന് കലി വന്നെങ്കിലും സമ്യപനം പാലിച്ചു അവൻ ഒന്നൂടെ പറഞ്ഞു.നോ നോ വിഷ്ണു.. ഇതിനിടയിൽ നിങ്ങൾ തമ്മിൽ ഒന്നും സംസാരിച്ചില്ലേ?വിഷ്ണു മുഖമുയർത്തി ഡോക്ടറെ നോക്കി.അവൾ നിങ്ങളോട് എന്തോ പറയാൻ വന്നതായിരുന്നു.അത് കേട്ട് വിഷ്ണു ഒരു നിമിഷം ആലോചിച്ചു.Yes ഡോക്ടർ. ചായ എടുക്കാൻ പോകുന്നതിനു മുൻപ് ഒന്ന് രണ്ടടി നടന്നിട്ട് അവൾ തിരിഞ്ഞു നോക്കുന്നത് ഞാൻ കണ്ടായിരുന്നു.. കടുപ്പം ഇച്ചിരി ചായക്ക് കൂട്ടിയിടാൻ പറഞ്ഞു ഞാൻ അന്നേരം. അത് കഴിഞ്ഞു എനിക്കൊരു കാര്യം പറയാൻ ഉണ്ടെന്നോ മറ്റോ അവൾ പറഞ്ഞപ്പോളാ ബോസ്സിന്റെ കാൾ വന്നത്.
അപ്പോൾ അതാണോ ഡോക്ടർ പ്രശ്നം? എന്തായിരുന്നു അവൾ പറയാൻ വന്നത്?Now its late.. Leav it. കടുപ്പം പറയാൻ വേണ്ടി ലാപ്പിൽ നിന്നും തല പൊക്കിയ നിങ്ങൾ അവൾക്കെന്താ പറയാനുള്ളതെന്ന് ചോദിച്ചില്ല. അല്ലെ? വിഷ്ണു എന്ത് പറയണം എന്നറിയാതെ ഇരുന്നു.വേണിയുടെ എത്ര പെയിന്റിംഗ്സ് വിഷ്ണു കണ്ടിട്ടുണ്ട്?ഡോക്ടറുടെ അടുത്ത ചോദ്യം വിഷ്ണുവിൽ തീർത്തും അത്ഭുതം നിറച്ചു.പെയിന്റിംഗോ?Yes Vishnu. അവൾ നിങ്ങളോട് അതിനെ കുറിച്ച് പറയാൻ വന്നപ്പോൾ പെയിന്റിംഗ് എന്ന് കേട്ട മാത്രയിൽ തന്നെ അടുത്ത വെക്കേഷന് കോൺട്രാക്ടറേ വിളിച്ചു നമ്മക്കത് ചെയ്തേക്കാം എന്നാണ് മറുപടി കൊടുത്തത്. Still she remembering that. “മുഖത്തെ കണ്ണാടി ഊരി ചെറു ചിരിയോടെ ഡോക്ടർ അത് പറയുമ്പോൾ വിഷ്ണു കണ്ണുകൾ മിഴിച്ചു ആ ദിവസത്തെ ഓർത്തു. ശെരിയാണ്.. പെയിന്റിംഗ് ചെയ്യണമെന്ന് അവൾ പറഞ്ഞപ്പോൾ വണ്ടിയുടെ അടുത്തേക്കുള്ള ഓട്ടത്തിനിടയിൽ താൻ വീടിനു പെയിന്റ് ചെയ്യുന്നതിനെ പറ്റിയാണ് മറുപടി കൊടുത്തത്.മിക്കപ്പോളും വേണി ഉറങ്ങിയ ശേഷമാണ് കിടപ്പ്. അല്ലെ?
വിഷ്ണു ഓർമ്മയിൽ നിന്നുണർന്നുഅത് ഡോക്ടർ.. വർക്ക് ലോഡ് ആണ് കാരണം.അല്ല എന്നവളും പറയുന്നില്ല. പക്ഷെ നേരത്തെ ഒരു ദിവസം വന്നു കിടന്നാൽ പിന്നെ ശ്രദ്ധ ഫോണിലായിരിക്കും. അല്ലെ??പക്ഷെ ഡോക്ടർ അതൊന്നും മനപ്പൂർവ്വമല്ല.ആയിക്കോട്ടെ.. ഓഫീസിലെ കാര്യങ്ങളും ഫ്രണ്ട്സിന്റെ കാര്യങ്ങളും വേണിയോട് പറയാറുണ്ടല്ലോ.അപ്പോളൊക്കെ അവളുടെ റിയാക്ഷൻ എന്തായിരിക്കും?എല്ലാം കേൾക്കും ഡോക്ടർ. തിരിച്ചു അധികം ഒന്നും പറയാറില്ല. പറയാനുണ്ടോ എന്ന് വിഷ്ണു തിരക്കാറുണ്ടോ?അവൾക്കെന്നോട് എന്തും പറയാല്ലോ ഡോക്ടർ ഞാൻ തിരക്കേണ്ട ആവശ്യം എന്താ?എന്നിട്ട് പെയിന്റിംഗ് ന്റെ കാര്യം പറഞ്ഞിട്ടും അറിഞ്ഞോ? അതുപോലെ അവിടെ ഒരു പുതിയ പൂച്ചക്കുട്ടി വളരുന്നതറിഞ്ഞോ? അടുത്ത വീട്ടിലെ താമസക്കാര് മാറിയതറിഞ്ഞോ? അവളുടെ വീട്ടിൽ കള്ളൻ കേറിയത് അറിഞ്ഞോ? അവളുടെ പൂന്തോട്ടത്തിലെ ചെടികൾ മൊട്ടിട്ടതറിഞ്ഞോ? അവളുടെ പഴയ ഒരു കൂട്ടുകാരി കാണാൻ വന്നതറിഞ്ഞോ? അയലത്തെ വീട്ടിലെ കല്ലുമോൾ അവളെ കണ്ടപ്പോൾ വേണിയമ്മേ ന്ന് അവളെ വിളിച്ചതറിഞ്ഞോ?
ഇങ്ങനെ അവളെ ചുറ്റിപ്പറ്റിയുള്ള ചെറുതും വലുതുമായ എത്രയോ കാര്യങ്ങൾ… അവൾ പറയാൻ വന്നിട്ടും ചെവി കൊടുക്കാത്തവ… അശ്രദ്ധമായ മൂളലിൽ ഒതുക്കിയവ അങ്ങനെ എന്തൊക്കെ ഉണ്ടെന്നറിയാമോ വിഷ്ണുവിന്?ഡോക്ടർ ഞാൻ.അതെ വിഷ്ണു ഇതൊക്കെയാണ് അവളുടെ പ്രശ്നം. Silly matters.. But its really matters കുഞ്ഞില്ലാത്തത് ഒരു വലിയ പ്രശ്നം അല്ല വിഷ്ണു ഭാര്യക്കും ഭർത്താവിനും ആദ്യ കുഞ്ഞു അവരുടെ പങ്കാളി തന്നെയാണ്. ആദ്യം വേണ്ടത് പരസ്പരമുള്ള കരുതലാണ് അത് കഴിഞ്ഞേ മറ്റെന്തുമുള്ളൂ.ഓരോ തവണയും ഹോസ്പിറ്റലിൽ നിന്നും വേണിയെ വിഷ്ണു നേരെ അവളുടെ വീട്ടിൽ കൊണ്ടുപോയി നിർത്തും അല്ലെ?അതെ ഡോക്ടർ. അവളുടെ ഒരാശ്വാസത്തിനാണ് ഞാൻ അങ്ങനെ…?C വിഷ്ണു… നിങ്ങളെക്കാൾ വലിയ ആശ്വാസം അവൾക്കൊന്നുമില്ല. അവളുടെ വീട്ടിൽ പോയാലും കുട്ടികളില്ലാത്തതിന് പുതിയ ചികിത്സകളും മറ്റു ചോദ്യങ്ങളുമൊക്കെയായി വരുന്ന ഉറ്റവരും ഉടയവരും അവളുടെ മനസ്സിനെ നോവിക്കാനെ അത് ഉപകാരിച്ചിട്ടുള്ളു വിഷ്ണു. വിഷ്ണു ഇല്ലാത്ത എല്ലായിടവും അവൾക്ക് അങ്ങനെ തന്നെയായിരുന്നു.അത്കൊണ്ട് തന്നെ അവൾ എത്രയും പെട്ടെന്ന് നിങ്ങടരികിലേക്ക് ഓടിയെത്തും.
പക്ഷെ വിഷ്ണു ഇതൊന്നും തിരിച്ചറിഞ്ഞിരുന്നില്ല.കണ്ണുകൾ മിഴിച്ചു വിഷ്ണു ഡോക്ടറിനെ തന്നെ നോക്കിയിരുന്നു.വിഷ്ണു.., ഏകാന്തത. അതാണ് വേണിയുടെ ഏറ്റവും വലിയ പ്രശ്നം. നിങ്ങളില്ലാത്തപ്പോൾ അവൾ തനിച്ചാണ് വിഷ്ണു. I mean.. Sorry.. ഒരുതരത്തിൽ നിങ്ങൾ ഉള്ളപ്പോളും. ആദ്യം രണ്ടു വെട്ടവും നിങ്ങൾ അവളെ വിഷമിപ്പിക്കേണ്ട എന്ന് കരുതി ആത്മഹത്യാശ്രമത്തിന്റെ കാരണം ചോദിക്കാതിരുന്നതും തെറ്റ് ആണെന്നെ ഞാൻ പറയു. കാരണം അന്നല്ലെങ്കിൽ പിന്നെയെങ്കിലും നിങ്ങൾക്കത് തിരക്കായിരുന്നു.അവളുടെ വാക്കുകൾക്ക് ചെവി കൊടുക്കാമായിരുന്നു.ഡോക്ടർ.. ഒന്നും മനപ്പൂർവ്വമല്ല.. ഞാൻ.. അവൾക്കെന്നോട് മുഖവര എന്തിന്? പറയാമല്ലോ എല്ലാം അവൾ പറയാൻ വന്നപ്പോളൊക്കെ ശ്രദ്ധിക്കാതെയുള്ള മറുപടി അവളെ നിരാശയാക്കി. പിന്നെ ഒന്നും പറയാതെ ആയി… പറയാൻ വന്നാലും നിങ്ങളുടെ തിരക്കുകൾ കുറയുന്നുണ്ടായിരുന്നില്ല.ജോലി തിരക്ക് മാറ്റി വെക്കാൻ പറ്റുമോ ഡോക്ടർ?വിഷ്ണുവിന്റെ ചോദ്യം കേട്ട് രാജശ്രീ ഒരു പുച്ഛചിരി ചിരിച്ചു.ഏകാന്തതയിൽ നിന്നും depression അഥവാ മാനസിക വ്യഥ ഉണ്ടാകുകയും അതിന്റെ ഫലമായി മറ്റുപല അസുഖങ്ങളും അതോടൊപ്പം ആത്മഹത്യാ പ്രവണത വർധിക്കുകയും ചെയ്യുന്നു. ഇനി വിഷ്ണു ഇപ്പൊ പറഞ്ഞതിനുള്ള മറുപടി ഞാൻ തരാം. എന്റെ ഹസ്ബൻഡ് തിരക്കേറിയൊരു ബിസിനസ്മാൻ ആണ്. ന്റെ മക്കൾ രണ്ടുപേരും അത്യാവശ്യം പഠിപ്പും കറക്കവുമൊക്കെയായി നടക്കുന്നവരാണ്. പക്ഷെ എല്ലാരും വീട്ടിലുള്ള ദിവസം രാത്രിയിൽ 1 മണിക്കൂർ അത് ഞങ്ങൾക്ക് വേണ്ടി മാത്രം ഉള്ളതാണ്. ഇനി പോട്ടെ പുറത്ത് ആണെങ്കിൽ ഒരു 5 മിനുട്ട് കോൺഫറൻസ് കാൾ. അത്രമതി.പക്ഷെ വിഷ്ണു.ഡോക്ടർ രാജശ്രീ കസേരയിൽ നിന്നെഴുന്നേറ്റു വിഷ്ണുവിന്റെ അടുത്തേക്ക് നടന്നു
എന്റെ അടുത്ത് ഇതേ പ്രശ്നവുമായി ദിവസവും 2 ദമ്പതികൾ എങ്കിലും വരും. എല്ലാവർക്കും ജോലിയും തിരക്കും പ്രാരാബ്ധവും ഒക്കെ തന്നെയാണ് പറയാനുള്ളത്. വിവാഹം കഴിഞ്ഞ 99%സ്ത്രീകൾക്കും പറയാനുള്ളത് ഇതാണ്.. ഭർത്താവിന് കേൾക്കാൻ നേരമില്ല.. ഭർത്താക്കന്മാർക്കോ തിരക്കോട് തിരക്കും. പിന്നെ മക്കളുള്ള ഒരു വിഭാഗം അമ്മമാർ പിന്നെ അവരുടെ ലോകം മക്കളായി അങ്ങ് സങ്കല്പിച്ചു ഒരുവിധം മുന്നോട്ട് പോകും. പിന്നെയുള്ള ചിലർ നിങ്ങളെപ്പോലെ കുഞ്ഞുങ്ങളില്ലാത്തവരും അല്ലേൽ മക്കൾ അടുത്തില്ലാത്തവരുമൊക്കെയാണ്.. അവർക്ക് ഒരു പരിധി വിടുമ്പോൾ മാനസിക സമ്മർദ്ദം വരുന്നു… ചിലർ വെറുതെ വഴക്കുണ്ടാക്കും. മറ്റുചിലർ ഇങ്ങനെയൊക്കെ അബദ്ധങ്ങൾ കാണിക്കും. Everyone needs attention from their own people.. അത് എല്ലാവരും പരസ്പരം മനസ്സിലാക്കേണ്ട ഒരു കാര്യം ആണ്.. എത്ര തിരക്കായാലും കിടക്കാൻ നേരം എങ്കിലും സ്വന്തം പാതിയെ വിളിച്ചു 5 മിനുട്ട് എന്നും സംസാരിച്ചു നോക്കൂ… അടുത്തുള്ളവരാണെങ്കിൽ കണ്ണിൽ മയക്കം പിടിക്കുന്നതിനു മുൻപ് അവളെ ഒന്ന് ചേർത്തുപിടിച്ചു അടുക്കളയിലെ വിവരങ്ങൾ എങ്കിലും ദിനവും ചോദിച്ചു നോക്കിയേ.. അവളുടെ ആ സന്തോഷം നിങ്ങൾക്കും പോസിറ്റീവ് എനർജി നൽകും. ഇനി അത്രയ്ക്കും നിങ്ങൾക്ക് തിരക്കാണെങ്കിൽ മെസേജ് അയച്ചിട്ടേക്ക് ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞെങ്കിലും അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കണം.
മറ്റൊരു ശ്രദ്ധേയ കാര്യം എന്തെന്നാൽ ഇതുപോലുള്ള ഭാര്യമാരെ നോക്കി വല വിരിക്കാൻ ഇരിക്കുന്ന ഓൺലൈൻ എട്ടായിമാർ ആണ് ഇന്നുള്ളത്. ഏറ്റവും രസം എന്താച്ചാ ഇവനൊക്കെയും ആരുടെയെങ്കിലും ഭർത്താക്കന്മാർ ആയിരിക്കും. പക്ഷെ സ്വന്തം ഭാര്യയുടെ വിവരങ്ങൾ തിരക്കാൻ സമയം ഉണ്ടാകില്ല.ഡോക്ടറിന്റെ വാക്കുകൾ ഒരു ചെറു ചിരിയോടെ കേട്ടിരുന്നെങ്കിലും വിഷ്ണുവിന്റെ ഉള്ളിൽ ഒരു സങ്കടക്കടൽ ഇരമ്പുന്നുണ്ടായിരുന്നു.അവന്റെ തോളിൽ തട്ടി ഡോക്ടർ പറഞ്ഞു ചെല്ല് ഇയാളോട് സംസാരിക്കാനായി വേണി കാത്തിരിക്കുവാണ്.. പറയാൻ വന്ന കാര്യം അവൾ തന്നെ പറഞ്ഞോളാം എന്ന്!ഞാനൊരു ആമുഖം കുറിച്ചെന്നേയുള്ളു.. ചെന്ന് കേൾക്ക്.വിഷ്ണു വളരെ ആവേശത്തോടെ എഴുന്നേറ്റു.ആ പിന്നെ വേണിയെ എന്തെങ്കിലും ജോലിയിൽ എൻഗേജ്ഡ് ആക്കുന്നത് വളരെ നല്ലതാണ്. ആളുകളും തിരക്കും ഒക്കെ ചുറ്റും കൂടുമ്പോളേക്ക് കുറെയൊക്കെ ആശ്വാസം കിട്ടും.അവൻ തലയാട്ടിക്കൊണ്ട് പുറത്തേക്ക് പോയി.കൗൺസിലിംഗ് ഹാളിൽ ജനലഴികളിൽ പിടിച്ചുകൊണ്ടു ദൂരേക്കും നോക്കി നിൽക്കുന്ന വേണിയെ വാതിലിൽ നിന്നവൻ നോക്കി നിന്നു. നല്ല ഉള്ളുള്ള നീളൻ മുടിയിഴകൾ ചെറു കാറ്റിൽ പറക്കുന്നു. വടിവ് വിടാത്ത പിങ്ക് കോട്ടൺ സാരിയുടെ അരികിലായി അവളുടെ കയ്യിന്മേൽ അവന്റെ കണ്ണ് പതിഞ്ഞു. മുറിവിൽ ബാൻഡെജ് ചുറ്റിയിട്ടുണ്ട്. അടുത്ത് ചെന്നവൻ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചപ്പോൾ വേണി ഞെട്ടി തിരിഞ്ഞുനോക്കി. വിഷ്ണുവിനെ കണ്ടതും ഇരു മിഴികൾ നിറഞ്ഞവൾ കൈകൾ കൂപ്പി.
അരുത് ഞാനല്ലേ നിന്നോട് മാപ്പ് പറയേണ്ടത് “വിഷ്ണുവിന്റെ വാക്കുകൾ പൂർത്തിയാക്കാൻ സമ്മതിക്കാതെ വേണി കൈകൾ അവന്റെ ചുണ്ടിലമർത്തി.അവൻ അവളെ നെഞ്ചോട് ചേർത്തു.ആഷിഖ് എന്നായിരുന്നു അവന്റെ പേര് വേണിയുടെ വാക്കുകൾ കേട്ടതും അമ്പരന്ന് വിഷ്ണു അവളെ നോക്കി.അവന്റെ നെഞ്ചിൽ നിന്നുമടർന്നു മാറി അവൾ പറയാൻ ആരംഭിച്ചു.ഞാൻ പെയിന്റിംഗ് ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കാൻ വന്നപ്പോൾ അശ്രദ്ധമായ നിങ്ങളുടെ വാക്കുകൾ എന്നെ വേദനിപ്പിച്ചു. എന്നിട്ടും ഞാൻ വരച്ചു തുടങ്ങി… നിങ്ങളുടെ തിരക്കിൽ നിന്നും മാറിയുള്ള എന്റെ ജീവിതം. ഞാൻ വരച്ച പെയിന്റിംഗ്സ് ഫോട്ടോ എടുത്തു ഞാൻ വെറുതെ ഏതൊക്കെയോ ഫേസ്ബുക് പേജ് ൽ പോസ്റ്റ് ചെയ്തു. ആദ്യമായി ഫേസ്ബുക്കിൽ ഞാൻ ആക്റ്റീവ് ആയി. അങ്ങനെ എന്റെ വരയുടെ ആരാധകനായി ആയിരുന്നു അവന്റെ വരവ്.പിന്നീട് എന്റെ എല്ലാ കാര്യങ്ങളും അവനിരുന്നു കേൾക്കാൻ തുടങ്ങി. രാവിലത്തെ ഗുഡ്മോര്ണിങ് മുതൽ രാത്രിയിൽ കിടക്കാൻ നേരമുള്ള sweetdreams പോലും. എന്നെ കേൾക്കാനും എന്റെ കാര്യങ്ങൾ അറിയാനും ഒരാൾ… ഞാൻ നോക്കുമ്പോളൊക്കെ നിങ്ങൾ തിരക്കിലാണ്. എന്നോട് എന്തെങ്കിലുമൊക്കെ പറഞ്ഞിട്ട് എനിക്ക് പറയാനുള്ളതൊക്കെ skip ചെയ്ത് പോകുന്നൊരാൾ. പക്ഷെ ആഷിഖ് നേരെ തിരിച്ചും.ഞാൻ വല്ലാതെ അടുത്തു.. ഒരു കൂട്ട് കിട്ടിയ പ്രതീതി.
അങ്ങനെ നിങ്ങൾ വരാൻ വൈകിയ ഒരു ദിവസം ഞാൻ വരച്ചുകൊണ്ടിരുന്നപ്പോൾ അത് കാണാൻ എന്ന മട്ടിൽ അവൻ എന്നെ messenger വീഡിയോ കാൾ ചെയ്തു. ഞാൻ എടുത്തു. ഞാൻ വരച്ചുകൊണ്ടിരുന്നതൊരു ബ്രാഹ്മണ സ്ത്രീയെ ആയിരുന്നു. കച്ചയും മുണ്ടും ഉടുത്ത മുടി വട്ടത്തിൽ കെട്ടി മുല്ലപ്പൂ ചൂടിയ സ്ത്രീയെ. ആദ്യം അവൻ അതിനെ എന്നോട് ഉപമിച്ചു.അങ്ങനെ കണ്ടാൽ അടിപൊളിയാണെന്നു തുടങ്ങി… പതുക്കെ പതുക്കെ സംസാരത്തിന്റെ ഗതി മാറ്റാൻ തുടങ്ങി. അതുവരെ ഇല്ലാതിരുന്നൊരു ചേഞ്ച് എനിക്ക് തോന്നി… അവസാനം അവന്റെ കണ്ണുകൾ എന്റെ ദേഹത്തേക്കും സംസാരം എന്റെ വസ്ത്രങ്ങളുടെ അളവുകോലിലേക്കും എത്തിയപ്പോൾ ഞാൻ കാൾ കട്ട് ചെയ്ത് അവനെ ബ്ലോക്ക് ചെയ്തു . തല കറങ്ങുന്ന പോലെ തോന്നിയെനിക്ക്. ആത്മാർഥമായി വിശ്വസിച്ചൊരു ചെങ്ങാതിയുടെ മാറ്റം.വേണ്ടായിരുന്നെന്ന് തോന്നി ആ ചങ്ങാത്തം. പറ്റിക്കപ്പെട്ടപോലെ ചതിക്കപ്പെട്ടപോലെആരോരുമില്ലാതായി വീണ്ടും എന്നൊരു തോന്നൽ.. നിങ്ങളോട് അവനെപറ്റി പറയാതിരുന്നതിലൊരു കുറ്റബോധം വേറെയും. പൊട്ടികരഞ്ഞിട്ട് പോലും എനിക്ക് സമാധാനം ഉണ്ടായില്ല . പേടിച്ചു എങ്കിലും പറയാനായി ഞാൻ വന്നപ്പോളോ നിങ്ങൾക്കും വേണ്ട എന്നെ.
നിങ്ങളുടെ കാര്യങ്ങൾ മാത്രം അങ്ങനൊക്കെ ചിന്തിച്ചപ്പോൾ ഒരു നിമിഷം കൊണ്ട് തോന്നിയതാ ഇതിനു മുൻപ് ഇങ്ങനൊന്നും അബദ്ധം പറ്റിയതല്ലെങ്കിലും ഈ ആരോരുമില്ലെന്ന തോന്നലാണ് വിഷ്ണു എന്നെ തളർത്തുന്നത്. മറ്റുള്ളവരുടെ കുറ്റപ്പെടുത്തലിനെക്കാൾ വലുതാണ് വിഷ്ണു നീ എനിക്കൊരു ആശ്വാസം ആകാത്തത്. വയ്യ എനിക്ക് ഈ ഒറ്റപ്പെടൽ “വാക്കുകൾ പൂർത്തിയാക്കാതെ കരഞ്ഞുകൊണ്ട് വേണി അടുത്തുള്ള ബെഡിലേക്കിരുന്നു മുഖം പൊത്തി. നനവ് നിറഞ്ഞ കണ്ണുകളോടെ വിഷ്ണു അവളെ ചേർത്തുപിടിച്ചു. അവിടെ നിന്നും അവനിലും ഒരു മാറ്റം വന്ന് തുടങ്ങിയിരുന്നു.വിഷ്ണുവിന്റെ ഓഫീസിൽ തന്നെ വേണിക്കും ഒരു ജോലി അവൻ തരപ്പെടുത്തി. ഒന്നിച്ചുള്ള വരവും പോക്കും ഇടക്ക് സമയം തരപ്പെടുത്തി അവരൊന്നിച് ബീച്ചിൽ പോയിരിക്കാൻ തുടങ്ങി. ഒന്നിച്ചു യാത്രകൾ പോയി എല്ലാത്തിലുമുപരി എന്നും അവർ മതിയാവോളം സംസാരിക്കാൻ തുടങ്ങി. അവിടെ ഒരു പുതിയലോകം അവർക്കായി തുറന്നു.ജീവിതത്തിൽ നിന്നും ചീന്തിയെടുത്തൊരേട് ✌🏻
എഴുതിയത് :surumiShaji