ഓപ്പറേഷൻ തീയറ്ററിൽ നിന്നിറങ്ങി വന്ന് ചെറിയ മുഖവുരയോടെ ബ്ലീഡിങ് കൂടി എന്ന് ഡോക്ടർ പറയുമ്പോൾ ഒരു ഞെട്ടൽ ആയിരുന്നു ശേഷം സംഭവിച്ചത്

EDITOR

സോറി മിസ്റ്റർ ആദി അൻവിതയെ ഞങ്ങൾക്ക് രക്ഷി ക്കാനായില്ല കുഞ്ഞിനേയും ധൃതിയിൽ ഓപ്പറേഷ ൻ തീയറ്ററിൽ നിന്നിറങ്ങി വന്ന് ചെറിയൊരു മുഖവുരയോട് കൂടി ഡോക്ടർ അത് പറയുമ്പോൾ ആദിയിൽ ഒരു ഞെട്ടൽ ഉളവായി എന്താ എന്താ പറഞ്ഞത്?മുറിഞ്ഞു പോയ വാക്കുകളെ കൂട്ടി ചേർത്തു കൊണ്ട് അത് ചോദിക്കുമ്പോൾ അവൻ്റെ ശബ്ദം ഒരുപാട് താഴ്ന്നിരുന്നു.വിയർപ്പ് കണങ്ങൾ പൊടിഞ്ഞ മൂക്കിൻ തുമ്പും നിറഞ്ഞു കവിയാറായ മിഴികളും അമർത്തി തുടച്ചു കൊണ്ടവൻ ഡോക്ടറെ നോക്കി.ഓവർ ബ്ലീ ഡിംഗ് ആയിരുന്നു ഞങ്ങൾ മാക്സിമം ട്രൈ ചെയ്തു പക്ഷേ.ആശ്വസിപ്പിക്കാൻ എന്നോണം അവൻ്റെ പുറത്ത് തട്ടി സാവധാനം ഡോക്ടർ അത് പറയുമ്പോഴേക്കും അവൻ്റെ സകല നിയന്ത്രണങ്ങളും തെറ്റിയിരുന്നു.അൻവിത ഇനി തനിക്കൊപ്പം ഇല്ലെന്ന പൊള്ളുന്ന യാഥാർത്ഥ്യത്തെ നെഞ്ചിലേറ്റി കൊണ്ടവൻ ആശുപത്രി ചുവരിൽ ചാരി നിന്നു ഒരുവേള തനിക്ക് ചുറ്റുമുള്ള ലോകം പോലും ചലന മറ്റു പോയത് പോലെ അവന് തോന്നി.ആരുടെയൊക്കെയോ അലറി ക്കരച്ചിലുകളും അടക്കിപ്പിടിച്ച തേങ്ങലുകളും അവൻ്റെ കാതിൽ വന്ന് അലയടിച്ചു കൊണ്ടേയിരുന്നു.ഉമ്മറത്തെ തൂണിൽ ചാരി ഇരിക്കുകയായിരുന്നു ആദി.അവന് തൊട്ടു മുൻപിൽ ഇന്നലെ നിറവയറുമായി ആശുപത്രിയിലേക്ക് ഇറങ്ങിയ അൻവിത മുഴുവനായി നിവർത്തിയിട്ടൊരു വാഴയിലയിൽ വെള്ളപുതച്ച് ചലന ങ്ങളേതുമേ ഇല്ലാതെ കിടക്കുന്നു

കണ്ണിൽ നിന്നൊഴുകി എത്തിയ കണ്ണുനീർ തുള്ളികൾ അയാളുടെ കാഴ്ചയ്ക്ക് മങ്ങലേൽപ്പിച്ചു.മഞ്ഞിൻ കണങ്ങൾ പറ്റിപ്പിടിച്ചൊരു ചില്ലു പാളിക്ക് ഉള്ളിലൂടെ നോക്കും പോലെ അൻവിതയുടെ മുഖം അവന് അവ്യക്തമായിമെല്ലെ അവൻ്റെ ഓർമ്മകൾ ഇന്നലെകളുടെ പിന്നാമ്പുറങ്ങൾ തേടിയലഞ്ഞു.ഒന്നര വർഷം മുൻപായിരുന്നു അവൾ തൻ്റെ ജീവിതത്തിലേക്ക് വന്നത്.വെറും ഇരുപത്തിരണ്ട് വയസ് മാത്രം പ്രായമുള്ളപ്പോൾ.നാളും, ജാതക ദോഷ വും പറഞ്ഞ് ആരൊക്കെയോ അവളുടെ അഭിപ്രായങ്ങളേയും സ്വാതന്ത്ര്യത്തേയും പൊതിഞ്ഞു പിടിച്ചിരുന്നു കാണാൻ തെറ്റില്ലാത്ത പയ്യൻ, ഐറ്റി ഫീൽഡിലെ ഉയർന്ന ജോലി, നല്ല കുടുംബം ഇതൊക്കെയായിരുന്നു ആ വിവാഹത്തിൻ്റെ അടിസ്ഥാനം കൂട്ടുകാർക്കൊപ്പം കളിച്ചും തമാശകൾ പറഞ്ഞും നടന്ന അവളെ തൻ്റെ ജീവിതത്തിലേക്ക് ക്ഷണിക്കുമ്പോൾ തൻ്റെ പ്രായം മുപ്പത്.കണ്ടുമറന്ന ഫാൻ്റസി കഥകൾ പോലെയാണ് ജീവിതമെന്ന് വിശ്വസിച്ചു വന്നവൾക്ക് കണക്കുകൾ പിഴച്ചത് എൻ്റെ പ്രായത്തിൽ കവിഞ്ഞ പക്വതയും നിർബന്ധങ്ങളും മനസ്സിലാക്കി തുടങ്ങിയപ്പോഴായിരുന്നു.അൽപം കൂടി പക്വത കാണിച്ചൂടെ നിനക്ക്.ഈ കുട്ടിക്കളി കണ്ട് കണ്ട് എനിക്ക് മടുത്തു.ഒരു മന്ത്രം പോലെ താൻ ആവർത്തിച്ചു കൊണ്ടിരുന്ന വാക്കുകൾ

അപ്പോഴൊക്കെയും കണ്ണു നിറച്ചു എന്നെ നോക്കി അവളങ്ങനെ നിൽക്കും.പിന്നെ കുറച്ചു സമയം ആരോടും മിണ്ടാതെ ആരുടെ കണ്ണിലും പെടാതെ എവിടെയേലും പോയിരിക്കും.പിന്നെ വീണ്ടും പഴയതുപോലെ.ഒന്നിച്ച് എവിടേലും പോകുമ്പോൾ തൻ്റെ കൈയ്യിൽ വിരൽ ചേർത്ത് നടക്കാൻ കൊതിച്ചവൾ.നിനക്ക് അമ്മേടെ കൂടെ എങ്ങാനും നടന്നൂടെആള്കളുടെ മുൻപിൽ വച്ചാണോ എൻ്റെ കൈയ്യിൽ തൂങ്ങി ഇങ്ങനെ നടക്കുന്നത്.എന്താ കൊച്ചു കുട്ടിയാണെന്നാണോ വിചാരം..?സ്വരം താഴ്ത്തി ദേ ഷ്യം കലർത്തി അത് പറയുമ്പോൾ തന്നെ അൽപം നേരം നിസ്സഹായതയോടെ തന്നെ നോക്കിയ ശേഷം അവൾ പിൻ തിരിഞ്ഞു അമ്മയ്ക്ക് അടുത്തേക്ക് നടക്കും
ഞാനെപ്പോഴും എന്നെ കുറിച്ച് മാത്രമേ ചിന്തിച്ചിരുന്നുള്ളു ഒരിക്കൽ പോലും അവളെയോ അവളുടെ പ്രായത്തിൻ്റെ പക്വത കുറവ് കൊണ്ട് ഉണ്ടാകുന്ന പ്രവർത്തികളെ പറ്റിയോ ചിന്തിച്ചിരുന്നില്ലബോ ഡി എടുക്കട്ടെ.നേരത്തോട് നേരം ആയില്ലേ കൂടി നിന്ന കാരണവൻമാരിലൊരാൾ പറയുന്നത് കേട്ടു കൊണ്ടായിരുന്നു ആദി അൻവിതയുടെ ഓർമ്മകളിൽ നിന്നുണർന്നത്അവൻ ഇരുന്നിടത്ത് നിന്ന് പതിയെ എണീറ്റു.കർമ്മം ചെയ്യാനായി ആരൊക്കെയോ ചേർന്ന് അവളുടെ ശരീ രം വെള്ള വിരിച്ചൊരു മേശമേൽ കിടത്തി.അവൻ മെല്ലെ അവളുടെ കവിളിൽ വിരൽ ചേർത്തു…അവൻ്റെ വിരലുകൾ വിറച്ചു

സ്നേഹിച്ചു മതിയായില്ല എനിക്ക് നിന്നെ നിനക്കൊപ്പം ജീവിച്ചു കൊതി തീർന്നിട്ടില്ല അൻവീ.ഓടി നടന്ന് ജോലി ചെയ്തതും നിന്റെ മുൻപിൽ ഗൗരവക്കാരനായ ഭർത്താവായതും ഒന്നും നിന്നോട് ഇഷ്ടമില്ലാത്തത് കൊണ്ടല്ല, മറിച്ച് നീ കുറച്ച് കൂടി പക്വതയോട് കൂടി കാര്യങ്ങൾ മനസ്സിലാക്കാനായിരുന്നു.ഒടുവിൽ ഇതൊന്നും അറിയാതെ നീയങ്ങ് പോയി ല്ലെ.എന്നെ തനിച്ചാക്കിഇനി ഞാൻഎങ്ങനെയാഅൻവീ അവൻ്റെ വാക്കുകൾക്കിടയിൽ നിശബ്ദത ജന്മമെടുത്തു.അൻവീ നമുക്ക് ഒരു മോളായിരുന്നു.അത് പറയുമ്പോൾ അവൻ്റെ കണ്ണിൽ നിന്നൊരു തുള്ളി കണ്ണുനീര് അടർന്ന് അവളിൽ വീണു.നീ ആഗ്രഹിച്ചത് പോലെ.നിന്നെ പോലെ നിന്നെ പോലെ തന്നെ ഒരു പൊന്നുമോള് നമ്മുടെ മോളെ ഒരു നോക്ക് കാണാൻ പോലും നീ നി ന്നില്ലല്ലോ.അവൻ്റെയാ വാക്കുകൾ കേട്ടു നിന്നവരിലും നോവ് പടർത്തി അൻവിയുടെ വേർ പാട് അവനൊരു ശൂന്യതയായിരുന്നു.മറ്റാരെക്കൊണ്ടും നികത്താനാവാത്തത്.അവൾ അവൻ്റെ ജീവിതത്തിൻ്റെ വലിയൊരു ഭാഗമായിരുന്നെന്ന ഓർമ്മപ്പെടുത്തലായിരുന്നു ആ നിമിഷം.അവസാനമായി അവളെ മന്ത്രകോടി പുതപ്പിച്ചു നെറുകയിൽ ചുവന്ന പൊട്ടുവെച്ചപ്പോൾ അവൻ്റെ കൈയ്യൊന്നു വിറച്ചു. അവളെ താലി ചാർത്തിയ നിമിഷം അവനോർമ വന്നു.

അന്ന് ഞാൻ സിന്ദൂരം ചാർത്തിയപ്പോൾ ഈ മുഖത്ത് തീർത്തും നിഷ്കളങ്കമായൊരു പുഞ്ചിരിയുണ്ടായിരുന്നു എനിക്കായി മാത്രം വിരിഞ്ഞത്.ഇനി എനിക്കൊരിക്കലും കാണാൻ കഴിയാത്തത്.അൻവീ.അവനുറക്കെ അ ലറിമെല്ലെ അവളുടെ ശരീരത്തെ അഗ്നി വിഴു ങ്ങി.ആളിപ്പടരുന്ന അഗ്നിയിലേക്ക് നോക്കി ആദി നിന്നു ആ തീച്ചൂട് അവൻ്റെ മുഖത്തേക്കും മനസ്സിലേക്കും പടർന്നു പിടിച്ചുഅൽപ്പം സമയം കഴിഞ്ഞു ആരോടും ഒന്നും പറയാതെ അവൻ അവരുടെ മുറിയിലേക്ക് പോയി.വലിയൊരു പൊട്ടിക്കരച്ചിലോട് കൂടി വെറും നിലത്തേക്കിരുന്നു ഒരു ഭ്രാന്തനെപ്പോലെ അലറി ക്കരഞ്ഞു.ആ മുറിക്ക് അൻവിയുടെ മണമായിരുന്നുവാടി വീഴാറായ നേർത്ത ചെമ്പകപ്പൂവിൻ്റെ മണം.ഒരുവേള അവൻ്റെ നോട്ടം കിടക്കയിലേക്ക് ചെന്നെത്തി.ഈ മുറിയായിരുന്നു അവളുടെ ലോകം.മാസാമാസമുള്ള വേദ നകളിൽ അവൾ പിടയു മ്പോൾ.ഇതൊക്കെ സർവ്വസാധാരണം അല്ലേ അൻവീ റെസ്റ്റ് എടുക്കൂ എനിക്ക് ഇന്ന് അൽപം നേരത്തെ ഓഫീസിലെത്തണം.ധൃതിയിൽ അതും പറഞ് പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും കേൾക്കാമായിരുന്നു തളർന്ന ശബ്ദത്തിലുള്ള അവളുടെ ചോദ്യംഭക്ഷണം കഴിച്ചോ..?

പലപ്പോഴും മറുപടി ഒരു മൂളലിൽ ഒതുക്കാറായിരുന്നു പതിവ്.ഇന്നിപ്പോൾ ചോദ്യം ചോദിക്കാനും പിന്നാലെ നടന്ന് ദേഷ്യം പിടിപ്പിക്കാനും അവളില്ല.അന്നൊക്കെ ഒരുപക്ഷേ എൻ്റെ സാന്നിധ്യം അവൾ ആഗ്രഹിച്ചിരുന്നിരിക്കാം.അവൻ പതിയെ മനസ്സിലാക്കുകയായിരുന്നു അൻവി തനിക്ക് വാക്കുകളാൽ നിർവചിക്കാൻ കഴിയാത്ത ആരൊക്കെയൊ ആയിരുന്നെന്ന്.മെല്ലെ അവൻ്റെ ദൃഷ്ടി മേശമേൽ ഇരുന്ന ചെറിയൊരു ചുവന്ന ബാസ്കറ്റിലേക്ക് നീണ്ടു… അതിനു മുകളിൽ രണ്ടായി മടക്കി വെച്ചഒരു വെള്ള പേപ്പറും അതിനടുത്തായി ഒരു പേനയും ഉണ്ടായിരുന്നു അവൻ ധൃതിയിൽ ആ പേപ്പർ തുറന്നു.പക്ഷേ അത് ശൂന്യമായിരുന്നു..എന്തോ എഴുതാനായി അൻവിത എടുത്തുവെച്ചതായിരിക്കും അത് അതെന്താകും എന്നോർത്ത് കൊണ്ട് അവൻ ആ ബാസ്കറ്റ് തുറന്നുഒരു വേള അവന് തൻ്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് പോലെ തോന്നി.അതിൽ നിറയെ കുഞ്ഞുടുപ്പുകൾ.കുഞ്ഞിനു വേണ്ടി അൻവി കൈകൊണ്ട് തുന്നിയതാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അവന് മനസ്സിലായി.മഞ്ഞയുടെ പല ഷേഡിൽ ഉള്ള ഉടുപ്പുകൾ.അല്ലെങ്കിലും അൻവിക്ക് മഞ്ഞ നിറത്തിനോടൊരു പ്രത്യേക പ്രണയമായിരുന്നു.എന്തിനാ എപ്പോഴും ഇങ്ങനെ മഞ്ഞ മാത്രം എടുക്കുന്നത് എത്രമാത്രം നിറങ്ങൾ വേറെ ഉണ്ട് ഇതിപ്പോൾ എവിടെ നോക്കിയാലും ഒരു മഞ്ഞ.ഏതോ ഷോപ്പിൽ വെച്ച് മഞ്ഞ നിറത്തിലുള്ള ടോപ്പും കൈയ്യിൽ പിടിച്ചു നിന്ന അവളോട് ദേഷ്യ ത്തിൽ സ്വരം താഴ്ത്തി പറഞ്ഞ ആ നിമിഷം അവനോർമ്മ വന്നു.

അവൻ്റെ ഓർമ്മകൾ പിന്നേയും പിന്നേയും അൻവിയിലേക്ക് മാത്രമായി ചുരുങ്ങി.ആദ്യമായി തൻ്റെ ജീവൻ്റെ തുടിപ്പ് അവളുടെ ഉദരത്തിൽ മിടിക്കുന്നുണ്ടെന്നറിഞ്ഞ നിമിഷം അവനോർമ്മ വന്നു.ഛർദ്ദിച്ച് അവശയായി കിടന്ന അൻവിയുടെ കൈത്തണ്ടയിലേക്ക് ചുണ്ട് ചേർക്കുമ്പോൾ അറിയാതെ അവൾക്കൊപ്പം എൻ്റെ കണ്ണും നനഞ്ഞിരുന്നു.പേര് ചൊല്ലി വിളിക്കാനാകാത്തൊരു വികാരം ഉള്ളിൽ പിറവിയെടുത്തു കഴിഞ്ഞിരുന്നു.പതിയെ പതിയെ അൻവിയുടെ സ്വഭാവത്തിലും കാര്യമായ മാറ്റങ്ങൾ വന്നു തുടങ്ങി.താൻ ആഗ്രഹിച്ച രീതിയിൽ പക്വതയോട് കൂടി കാര്യങ്ങൾ മനസ്സിലാക്കുന്ന, അൽപ്പം സൈലൻ്റായ, തൻ്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് മാത്രം ജീവിക്കുന്ന അൻവിയിലേക്കുള്ള രൂപമാറ്റം..അത് തന്നെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു.ചിലപ്പോൾ അവൾ തനിക്ക് വേണ്ടി മാത്രം മാറിയതായിരിക്കും. അവളുടെ സന്തോഷങ്ങളും ആഗ്രഹങ്ങളും മാറ്റി വെച്ചതെല്ലാം എനിക്ക് വേണ്ടിയാകുംപാവം കുട്ടി.ആദ്യമായി അൻവിതയ്ക്ക് വേണ്ടി അവൻ്റെ മിഴികൾ നിർത്താതെ നിറഞ്ഞൊഴുകി.എനിക്ക് അവളെ അവളായി തന്നെ സ്നേഹിക്കാമായിരുന്നുഎനിക്ക് വേണ്ടി മറ്റൊരാളായി മാറ്റിയെടുക്കാതെ സങ്കടവും കുറ്റ ബോധവും കൂടി കലർന്നൊരു വികാരം അവൻ്റെയുള്ളിൽ നാമ്പിട്ടു.മെല്ലെ അവൻ്റെ തലതാഴ്ന്നു ചുവരിൽ ചാരി ആദി തളർന്നിരുന്നു മിഴികളെപ്പോഴോ മെല്ലെയടഞ്ഞു.അൻവീ.ആദിയുടെ ആ നിലവിളിയിൽ ആയിരുന്നു ആ വീടുണർന്നത്.

ഉച്ച ഭക്ഷണത്തിന് ശേഷമുള്ള ചെറുമയക്കത്തിലായിരുന്നു എല്ലാവരും അന്നൊരു ഞായറാഴ്ച ആയിരുന്നു.എന്താ മോനെ എന്ത് പറ്റി..ആദിയുടെ അലറി ച്ച കേട്ടു കൊണ്ട് ആദ്യം ഓടിയെത്തിയത് അവൻ്റെ അമ്മ സരസ്വതി ആയിരുന്നു പിന്നാലെ മുത്തശ്ശിയും അനിയത്തിയും എല്ലാവരും വന്നു.അപ്പോഴും അവൻ്റെ കണ്ണുകൾ തിരഞ്ഞത് അൻവിതയെയായിരുന്നു.കണ്ടു കഴിഞ്ഞ സ്വപ്നത്തിൻ്റെ ആഘാതമേൽപ്പിച്ച തകർച്ചയിൽ നിന്നൊരു മോചനമില്ലാതെ മരവിച്ച മനസ്സുമായി അവനിരുന്നു.അൻവി എവിടെ അമ്മാ.അവൾ തൊടിയിൽ എവിടെയേലും കാണും കിടന്നിട്ട് ഉറക്കം വരുന്നില്ലെന്ന് പറഞ്ഞ് ഇത്തിരി മുൻപ് ഇറങ്ങിയതാ.എന്താടാ പറ്റിയത്…?അമ്മ വീണ്ടും ചോദ്യമാവർത്തിച്ചു.അവനൊന്നും പറയാതെ ധൃതിയിൽ മുറ്റത്തേക്ക് ഇറങ്ങി.കിഴക്കേ അതിരിലെ മൂവാണ്ടൻ മാവിൻ്റെ ചോട്ടിൽ അൽപ്പം ഉയർത്തി കെട്ടിയ സിമന്റ് തറയിൽ ചെറുതായി വീർത്ത വയറിൽ കൈ ചേർത്ത് ഇളം വെയിലിന് അഭിമുഖമായി ഇരിക്കുകയാണ് അവൾ.ഒരു വേള അവൻ്റെ ഹൃദയ ധമനിക്കുള്ളിൽ ഒരു നീറ്റ ൽ അനുഭവപ്പെട്ടു.അവൻ സ്വയം കുറ്റപ്പെടുത്തി.അൽപം നേരം കൂടി അൻവിയെ നോക്കി നിന്ന് ശേഷം അവൻ അവൾക്ക് അരികിൽ ചെന്നിരുന്നു.അൻവീഎന്താ ഇങ്ങനെ തനിച്ച് ആരേലും കൂടെ വിളിച്ചൂടായിരുന്നോ.മൗനമായിരുന്നു മറുപടി.എനിക്കൊരു അമ്മയാകണം.ഒരു പെൺകുട്ടിയുടെ അമ്മ.

ഏറെ നേരം വിദൂരതയിലേക്ക് നോക്കിയിരുന്ന ശേഷം അവളത് പറഞ്ഞപ്പോൾ ആദിക്ക് ഒന്നും മനസ്സിലായിരുന്നില്ല.വാ നമുക്ക് വീട്ടിലേക്ക് പോകാം ആദി പറഞ്ഞു കൊണ്ടിരുന്നപ്പോൾ തന്നെ അൻവിത എഴുനേറ്റു.പതിയെ സൂക്ഷിച്ച്ശേഷം അവളെ ചേർത്തു പിടിച്ചു കൊണ്ട് അവൻ വീട്ടിലേക്ക് നടന്നു.ആദ്യമായിട്ടായിരുന്നു അവൾക്ക് അങ്ങനെയൊരു അനുഭവം.മുറിയിലെ നാല് ചുവരുകൾക്കുള്ളിൽ അല്ലാതെ ആദി സ്നേഹം പ്രകടിപ്പിക്കുന്നതോ ചേർത്തു പിടിക്കുന്നതോ ഒന്നും അവളുടെ ഓർമ്മയിൽ പോലും ഇല്ലായിരുന്നുഇന്ന് നമുക്ക് നിന്റെ വീട്ടിൽ വരെ ഒന്ന് പോയാലോ.അത്ര പരിചിതമല്ലാത്ത ചില വാക്കുകൾ പിന്നെയും അവളുടെ കാതിൽ വന്ന് പതിച്ചു
അപ്പോൾ ആദിയേട്ടൻ്റെ തിരക്കോ..അതൊന്നും സാരമില്ല നമുക്ക് പോകാം ഡ്രസ്സ് മാറാനായി അലമാരയിൽ നിന്നൊരു മഞ്ഞ ടോപ്പ് എടുത്ത് കൈയ്യിൽ വെച്ച ശേഷം എന്തോ ഓർത്തിട്ടെന്നത് പോലെ ധൃതിയിൽ അവൾ തിരിച്ചു വച്ചു.ഒരു വേള അത് കാൺകെ ആദിയിലൊരു കുറ്റബോധം ഉടലെടുത്തു തിരികെ വന്ന് അവനത് എടുത്ത് അവളുടെ കൈയ്യിൽ വച്ച് കൊടുത്ത ശേഷം മെല്ലെയൊന്ന് പുഞ്ചിരിച്ചു.ഇനി മുതൽ എനിക്ക് വേണ്ടി നിന്റെ ഇഷ്ടങ്ങളൊന്നും മാറ്റണ്ട കേട്ടോ.

പെട്ടന്നത് കേട്ടതും അൻവിതയുടെ അധരങ്ങളിൽ ഒരു ചിരി വിടർന്നു പുച്ഛം നിറഞ്ഞൊരു ചിരആഹ് പറയുമ്പോൾ പറയുമ്പോൾ ഇഷ്ടങ്ങളും താൽപര്യങ്ങളും മാറ്റാൻ ഞാനൊരു പാവയല്ല.പെണ്ണാണ്.എൻ്റെ സ്വാതന്ത്ര്യവും ഇഷ്ടവും ഒന്നും നിങ്ങളുടെ ഔതാര്യമല്ല മറിച്ച് അതൊക്കെ എൻ്റെ അവകാശങ്ങൾ മാത്രമാണ്അവളങ്ങനെ പറഞ്ഞു.പക്ഷേ പറഞ്ഞതത്രയും മനസ്സിൽ ആയിരുന്നെന്ന് മാത്രം
എന്തോ അവൾക്ക് അത് ഉറക്കെ പറയാൻ തോന്നിയില്ല.ശേഷം അവനൊപ്പം ഒന്നും അറിയാത്തത് പോലെ വീട്ടിലേക്ക് പോകുമ്പോഴും ആ വാചകങ്ങൾ അവളുടെ ഹൃദയത്തിന്റെ കോണിൽ മുഴങ്ങി കൊണ്ടിരുന്നു.അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ.

രചന: ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ(അമ്മുക്കുട്ടി)ഏറെ നാളുകൾക്കു ശേഷമുള്ളൊരു എഴുത്താണ് കൃത്യമായി പറഞ്ഞാല് രണ്ട് വർഷങ്ങൾക്കിപ്പുറം.വായിച്ചു നോക്കിയിട്ട് എല്ലാവരും അഭിപ്രായം പറയണം ട്ടോ