ഈയിടെ പണ്ട് സ്കൂളിൽ പഠിച്ച ഒരു കൂട്ടുകാരി ദിവസവും വിളിക്കും എന്നെ കോടിശ്വരൻ ആക്കാം എന്ന് പറയുന്നു ശേഷം കടയിൽ 100 നു കിട്ടുന്ന പേസ്റ്റ് 650 രൂപക്ക് വാങ്ങിപ്പിച്ചു

EDITOR

ഈ ഈടെ ആയിട്ട് എന്റെ ഒരു പഴയ ക്ലാസ്സ്‌ മേറ്റ്‌ ദിവസവും വിളിക്കും.അവൾ ഏതോ മാർക്കറ്റിംഗ് ബിസിനസ് സ്റ്റാർട്ട്‌ ചെയ്തു . അതാണ് ഈ വിളിയുടെ രഹസ്യം.സാധനങ്ങൾ എടുക്കണം എന്ന് പറയാൻ ആണ് വിളിക്കുന്നത്.അവൾ പറഞ്ഞു. ലോകം മൊത്തം ബ്രാഞ്ച് ഉള്ള കമ്പനിയുടെ trusted പാർട്ണർ ആണ് അവൾ ഇപ്പോൾ. അത് കൊണ്ട് അവളുടെ കമ്പനിയുടെ പ്രോഡക്റ്റ്കൾ ഞാൻ എടുക്കണം.
അങ്ങനെ അവൾ എനിക്ക് ലിങ്ക് അയച്ചു തന്നു. ഞാൻ അവൾ അയച്ചു തന്ന ലിങ്കിൽ കേറീട്ടു നോക്കുമ്പോൾ എല്ലാത്തിനും തീ പിടിച്ച വില.കാശ് കാര് ഒക്കെ അതാവും ഉപയോഗിക്കുക. നമ്മുടെ ബഡ്ജറ്റ്ന് പറ്റിയതിന് ഒന്നും ഇല്ല.ഞാൻ നോക്കിയിട്ട് ആണേൽ 5 രൂപയുടെ സാധനങ്ങൾ 5000 രൂപക്ക് ആണ് അവർ വിൽക്കുന്നത്.ഞാൻ അതെ പറ്റി ചോദിച്ചപ്പോൾ അവൾ പറഞ്ഞു. ഇത് എല്ലാം ഓർഗാനിക് ആണ്.എല്ലാം കാറ്റർവാഴ കൊണ്ട് ആണ് ഉണ്ടാക്കുന്നത്.അതാണ് ഈ വില. ഓർഗാനിക് ആയോണ്ട് തന്നെ ഇപ്പോൾ ആളുകൾ എല്ലാം ഇത് ആണ് വാങ്ങുന്നത്.ഞാൻ പറഞ്ഞു എന്റെ മുറ്റത്തു കാറ്റർ വാഴ ഉണ്ട്. അത്ര ത്തോളം വരില്ലലോ. അപ്പോൾ അവൾ പറഞ്ഞു. നിനക്ക് പ്രോഡക്റ്റ് എടുക്കാൻ പറ്റി ഇല്ല എങ്കിൽ ബിസിനസിൽ ചേരാൻ പറ്റുമോ.

അവൾ പറഞ്ഞു.ഇത് വിൽക്കുന്നവർ എല്ലാം ഇപ്പോൾ കോടിശ്വരൻമ്മാർ ആണ്. അവളുടെ മാനേജർ ഇപ്പോൾ വിദേശത്തു ടൂർ പോയിട്ട് വന്നതേ ഉള്ളു.ഇത് വിൽക്കുന്ന ഒരു പെണ്ണ് കുട്ടി സ്കൂളിൽ ചെന്നപ്പോൾ ടീച്ചേർസ് ചോദിച്ചു അത്രേ. നീ എന്തിനാ പഠിക്കാൻ വരുന്നത്. ഞങ്ങളെകാൾ കൂടുതൽ കാശ് നീ ഈ ബിസിനസിൽ കൂടി ഉണ്ടാക്കുന്നുണ്ടല്ലോ എന്ന്.അതോണ്ട് നീ ഈ ബിസിനസിൽ ചേർന്നാൽ നിനക്കും അത് പോലെ മാസം കുറഞ്ഞത് 50000 ഉണ്ടാക്കാം. അവൾ ഇപ്പോൾ അത്രേം ഉണ്ടാക്കുന്നുണ്ട് അത്രേ.നീ ഇപ്പോൾ തന്നെ ജോലി രാജി വെച്ചിട്ട് ഇതിൽ ചേർന്നോ. നിനക്ക് ജോയിനിങ് ബോണസ് ആയിട്ട് 3000 കിട്ടും. നിനക്ക് ദിവസവും 2 മണിക്കൂർ സഞ്ചരിച്ചു ജോലിക്ക് പോകേണ്ട ആവിശ്യം ഇല്ല .ഞാൻ പറഞ്ഞു. വേണ്ട. എനിക്ക് ബിസിനസ് ചെയ്യാൻ താല്പര്യം ഇല്ല. ഞാൻ പ്രോഡക്റ്റ് എടുത്തോളാം. അങ്ങനെ ഞാനും എടുത്തു 650 രൂപയുടെ പേസ്റ്റ്.ഇടക്ക് അത് കാണുമ്പോൾ കാശ് കളഞ്ഞോ എന്ന് ഞാൻ ഓർക്കാറുണ്ട്. കാശ് പോയില്ലായിരിക്കും അല്ലേ.

ഇനി ഒരു ഗുണപാഠ കഥ ഓർമിപ്പിക്കാം തന്റെ അയൽക്കാരന്റെ വൃദ്ധിയില്ലായ്മയെക്കുറിച്ച് അയാൾക്ക് എപ്പോഴും പരാതിയാണ്. അവരുടെ വീടിന്റെ ഭിത്തിയും ജനലും എല്ലാം മലീമസമാണ് എന്ന് വരുന്നവരോടൊക്കെ പരാതി പറയുമായിരുന്നു. പലരും അത് കാര്യമാക്കിയിരുന്നില്ല. എന്നാൽ ഒരു ദിവസം അയാളുടെ സ്നേഹിതനോട് ഈ കാര്യങ്ങൾ പറഞ്ഞപ്പോൾ ആ സ്നേഹിതൻ ഞാൻ അതൊന്നു കാണട്ടെ എന്ന് പറഞ്ഞു. അയാൾ സ്നേഹിതനെ തന്റെ മുറിയിലെ ജനാലയിലൂടെ അവരുടെ ജനലും ഭിത്തിയും എല്ലാം കാണിച്ചു. ആ ജനാലയിലൂടെയാണ് അയാൾ ഈ വീട് വീക്ഷിച്ചിരുന്നത്. അപ്പോൾ ആ സ്നേഹിതൻ, അയാളുടെ വീടിന്റെ ജനാല ഒന്ന് വൃത്തിയാക്കുവാൻ ആവശ്യപ്പെടുകയും നിർബന്ധിക്കുകയും ചെയ്തു. അയാൾ അങ്ങനെ ചെയ്തു. അടുത്തദിവസം ആ സ്നേഹിതൻ വന്നപ്പോൾ ഈ മനുഷ്യൻ സന്തോഷത്തോടെ പറഞ്ഞു, ഞാൻ എന്റെ ജനാല കഴുകിയപ്പോൾ അവരും അവരുടെ ജനാലയും ഭിത്തിയും എല്ലാം കഴുകി. നോക്കൂ ഇപ്പോൾ എന്ത് ഭംഗിയായിരിക്കുന്നു! താൻ എപ്പോഴും അയൽക്കാരെ നോക്കിക്കൊണ്ടിരുന്നത് തന്റെ ജനാലയുടെ വൃദ്ധിഹീനമായിരുന്ന ഗ്ലാസിലൂടെയായിരുന്നു.

തന്റെ ജനാലയുടെ ഗ്ലാസ് വൃദ്ധിയായപ്പോൾ അയൽക്കാരുടെ കുഴപ്പങ്ങളെല്ലാം പരിഹരിക്കപ്പെട്ടു. ഇന്ന് നമ്മുടെ സമൂഹത്തെ വളരെയധികം വിമർശന ബുദ്ധിയോടെ കാണുന്ന ധാരാളം ആളുകളുണ്ട്. സമൂഹത്തെ മുഴുവൻ തെറ്റുകാരായി കാണുന്നതിൽ വിമർശന ബുദ്ധ്യാ നോക്കുന്ന നമുക്ക് ഒരു വലിയ പങ്കുണ്ട് എന്നത് വിസ്മരിക്കരുത്. മറ്റുള്ളവരെ ദുഷിച്ചവരായി കാണുന്നതിന്റെ പ്രധാന കാരണം , നമ്മുടെ ഹൃദയത്തിന്റെ ദുഷിപ്പാണ്. സദാചാര പോലീസ് ചമഞ്ഞ് അന്യരെ വധിക്കുന്നവർക്ക് എന്ത് സദാചാരമാണുള്ളത്? നമ്മുടെ ദൂഷണ വാക്കുകളും ഒരുവിധത്തിൽ മറ്റുള്ളവരെ വധിക്കുന്നതല്ലേ? മറ്റുള്ളവരുടെ ദുഷിച്ച നടപടികളെ കുറിച്ച് യഥാർത്ഥ സങ്കടമാണുള്ളതെങ്കിൽ അത് ആ വ്യക്തികളോട് നേരിട്ട് ശാന്തമായി പറയുന്നതല്ലേ ഉചിതം? നിങ്ങളുടെ കുറ്റം ഞാൻ മറ്റൊരാളിനോട് പറഞ്ഞതുകൊണ്ട് ആർക്ക് എന്തു പ്രയോജനം ഉണ്ടാകും? മിക്കവാറും നമ്മുടെയെല്ലാം പരാതികൾ ഇതേ പ്രകാരം പ്രയോജനരഹിതമായി ഭവിക്കുകയല്ലേ? വിമർശനങ്ങളെ ക്കാൾ, സ്നേഹപൂർവ്വം കുറവുകളെ ബോധ്യപ്പെടുത്തുന്നതല്ലേ ഏറെ നല്ലത് ? അതിന് കഴിയുന്നില്ലെങ്കിൽ ഫലശൂന്യമായ വിമർശനങ്ങളിൽ നിന്നും നാം പിൻ വാങ്ങേണ്ടതല്ലേ? അതിനായി നമുക്ക് സജ്ജമാകാം.