അമേരിക്കയിൽ നിന്ന് അറ്റ്ലാന്റിക് സമുദ്രത്തിലൂടെ കേബിൾ ഇട്ട് ഇംഗ്ലണ്ടുകാരോട് തത്സമയം സംസാരിക്കാൻ കഴിയുന്ന ആശയവുമായി വന്ന മൂന്നു സംരംഭകരെ US സർക്കാർ പ്രോസിക്യൂട്ട് ചെയ്തു. ഒരിക്കലും നടക്കാത്ത ആശയമാണെന്നും പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു പണമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും സർക്കാർ വാദിച്ചു. പിന്നീട് ആ സംരംഭകർ പറഞ്ഞതാണ് ശരിയെന്നു കാലം തെളിയിച്ചു.ലോകത്തെ പല മാറ്റങ്ങളും അറിയാൻ ഭരണാധികാരികൾക്ക് പോലും അറിവുണ്ടാകണമെന്നില്ല.
മാറ്റത്തെ എല്ലാവർക്കും ഭയമാണ്. വൈദ്യുതി കണ്ട് പിടിക്കപ്പെട്ടപ്പോൾ, പാചകത്തിനു ഗ്യാസ് ഉപയോഗിച്ചപ്പോൾ, ഇസ്തിരി യിടാൻ അയേൺ ബോക്സ് വന്നപ്പോൾ എല്ലാം മനുഷ്യൻ പേടിയിലായിരുന്നു.ലോകത്തെ മാറ്റി മറിച്ച കണ്ടു പിടുത്തങ്ങൾ മൂലം അത്യാധുനികലോകത്തേക്ക് മനുഷ്യൻ പാഞ്ഞടുക്കുകയിരുന്നു.ഗ്രഹാം ബെല്ലിന്റെ മനസ്സിലെ ഒരാശയമായിരുന്നു ഫോൺ. പിന്നീട് അത് സെൽ ഫോണിലേക്കും സ്മാർട്ട് ഫോണിലേക്കും 36000 KM ഉയരത്തിൽ നിൽക്കുന്ന ഉപഗ്രഹവുമായി വരെ ആശയ വിനിമയം നടത്താമെന്ന നിലയിൽ വളർന്നു പന്തലിച്ചു.
ലോകത്ത് ഇന്ന് കാണുന്ന ഏത് സംരംഭവും ഒരാളുടെ ചിന്തയിൽ നിന്നുടലെടുത്ത് വികസിച്ചതായിരിക്കും.സൈക്കിൾ വ്യാപാരികളായിരുന്ന റൈറ്റ് സഹോദരൻ മാരുടെ ബുദ്ധിയിൽ പറക്കുന്ന വാഹനമെന്ന ആശയമില്ലായിരുന്നെങ്കിൽ ലോകമിന്നും ചക്ര, നൗക സവാരിയിൽ കഴിച്ചു കൂട്ടുമായിരുന്നു.ബിൽ ഗേറ്റ്സിന്റെ മനസ്സിലെ ആശയമാണിന്ന് മൈക്രോസോഫ്റ്റ് എന്ന പേരിൽ ലക്ഷക്കണക്കിന് മനുഷ്യർക്ക് ജോലിയും വ്യാപാരത്തിലെ എളുപ്പവഴിയുമാക്കി മാറ്റിയത്.വില്യം ബേക്കറുടെ മനസ്സിലാണ് ലോകത്തേറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫ രൂപം കൊണ്ടത്.നമ്മുടെ കേരളത്തിൽ പഠിക്കുന്നത് തന്നെ ജോലി കിട്ടാൻ വേണ്ടിയെന്നാണ് പ്രമാണം. നൂറ്റാണ്ടു കൾ കൊണ്ട് ഉണ്ടായി വന്ന എന്തോ ഒരു മനോഗതിയാണ് ഇതിന് പിന്നിലെന്നു തോന്നുന്നു. അക്കാഡമിക് പഠനത്തിൽ ഒരിടത്തും ഒരാളെ തൊഴിൽ ദാദാവാക്കുന്ന വിദ്യ പഠിപ്പിക്കുന്നില്ല. ITI, പോളി ടെക്നിക്,എഞ്ചിനീയറിംഗ് തുടങ്ങി മേഖലകളിൽ മാത്രമാണ് തൊഴിൽ വൈദഗ്ദ്യം പോലും നടക്കുന്നത്.
ഒരു നൂറ് പേർക്ക് തൊഴിൽ നൽകാനുള്ള ഒരു സംരംഭത്തെ കുറിച്ച് ആയിരുന്നു കോളേജ് വിദ്യാഭ്യാസമെങ്കിൽ100തസ്തികക്ക് 10000പേർ വരി വിൽക്കുന്ന PSC പരീക്ഷകൾ ഒഴിവാക്കായിരുന്നു.പഠിക്കുന്ന എല്ലാവരുടെയും ലക്ഷ്യം ഒരു സർക്കാർ ജോലിയാണ്.60000രൂപ ശമ്പളം കിട്ടുന്ന ഒരുശരാശരി ജീവനക്കാരന് കൊല്ലത്തിൽ 720000രൂപ യും 30കൊല്ലം സർവീസ് പൂർത്തിയാക്കിയാൽ പോലും 2.16കോടി രൂപയാണ് ജീവിതത്തിൽ കിട്ടുക.അവസരങ്ങളില്ലാത്തിടത്തു അത് തന്നെ മിച്ചമെന്ന നിലയിലാണ് എല്ലാവരും അതിന് പിന്നാലെ പോകുന്നത്.എല്ലാ അറിവിനും അതിന്റെതായ പ്രാധാന്യമുണ്ടെങ്കിലും സാങ്കേതിക വിദ്യ യും സംരംഭഗത്വവും പ്രാധാന്യം കൊടുക്കുന്ന വിദ്യാഭ്യാസത്തെ കൂടുതലായി പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു.കോസ് തീറ്റകും സൈൻ തീറ്റക്കും പകരം കാലി തീറ്റയും കോഴി തീറ്റയും ഉണ്ടാക്കുന്ന വിദ്യ കൂടുതലായി പഠിപ്പിച്ചാൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ ഉണ്ടാക്കാൻ സാധിക്കും.
കടപ്പാട് : അഷറഫ് കെ പി