രാത്രി കറന്റ് പോയി വിയർത്തു കുളിക്കുമ്പോൾ ഒരു ഇൻവെർട്ടർ ചിലവ് കുറഞ്ഞത് വാങ്ങാൻ എത്ര പണം ഇല്ലെങ്കിലും ആലോചിക്കും അവർക്ക് വേണ്ടി

EDITOR

ഒരു ഇൻവെർട്ടർ വാങ്ങിയാലോ രാത്രി ഇടക്കിടെ കറന്റ് പോകുന്നുണ്ടോ. വേനൽ കാലം അല്ലേ. എല്ലാവരും ഫാനും ഏസിയും ഒക്കെ കൂടുതലായി ഉപയോഗിക്കും. ലൈനിൽ വോൾടേജ് കുറയും. ട്രാൻസ്‌ഫോർമറിനു ലോഡ് കൂടുമ്പോൾ അത് ട്രിപ്പ് ആകും. കറന്റ് പോകും.പിന്നെ ട്രാൻസ്‌ഫോർമറിന്റെ സേഫ് ലെവലിൽ താഴെ ലോഡ് കുറഞ്ഞാലേ റീസെറ്റ് ആയി കറന്റ് തിരികെ വരൂ. അപ്പോൾ അത്രയും നേരം ഒരു ഇൻവെർട്ടർ സഹായിക്കും. ഒരു 20,000 രൂപ ചെലവാക്കിയാൽ മണിക്കൂറുകൾ വീട്ടിൽ കറന്റ് കാണും.ആദ്യം എത്ര VA ( Volt Ampere ) യുടെ ഇൻവെർട്ടർ വാങ്ങണം എന്ന് കണക്കു കൂട്ടണം. അതായത് എത്ര വാട്ട്സ് ലോഡ് ഇൻവെർട്ടറിന് കൊടുക്കേണ്ടി വരും. അപ്പോൾ, കൊടുക്കുന്ന ലോഡിന്റെ വാട്ട്സ് അറിയണം.ഇത്രയേ ഉളളൂ അത്. ഓരോന്നിന്റെയും ഒരു ശരാശരി പവർ.ഫാൻ – 80 വാട്ട്സ് BLDC ഫാൻ – 40 വാട്ട്സ് ട്യൂബ് ലൈറ്റ് – 40 വാട്ട്സ് LED ബൾബ് – 9,11,15,18 വാട്ട്സ് LED TV – 80 വാട്ട്സ്.
CFL – 11,14,18 വാട്ട്സ്.

അപ്പോൾ ലോഡ് കൂട്ടി എടുക്കാം.4 ഫാൻ + 4 ട്യൂബ് ലൈറ്റ് + 1 LED TV + 9 വാട്ട്സ് LED ബൾബ് 5 എണ്ണം.320 വാട്ട്സ് + 160 വാട്ട്സ് + 80 വാട്ട്സ് + 45 വാട്ട്സ് = 605 വാട്ട്സ്.അപ്പോൾ 605 വാട്ട്സ് ഒരേ സമയം പ്രവർത്തിക്കണം. അതിന് എത്ര VA ഇൻവെർട്ടർ വേണം.എല്ലാ ഇൻവെർട്ടറിനും ഒരു പവർ നഷ്ട്ടം ഉണ്ട്. അതാണ് “Power Factor” ( PF ). മിക്കവാറും അത് 0.6 – 0.8 ആയിരിക്കും. അപ്പോൾ അതും കൂടി നോക്കണം.ലോഡ് 600 വാട്ട്സ് ആണെങ്കിൽ600 / 0.8 = 750. 600 വാട്ട്സ് പ്രവർത്തിപ്പിക്കാൻ കുറഞ്ഞത് 750 VA ഇൻവെർട്ടർ വേണം. അപ്പോൾ 800 VA യുടെ ഇൻവെർട്ടർ വാങ്ങാം. ഇനി കൂടുതൽ ലോഡ് കൊടുക്കണം എങ്കിൽ 1100 VA ആവാം ഇനി ബാറ്ററി വേണമല്ലോ. അത് 12 വോൾട്ട് ട്യൂബുലർ ബാറ്ററി വേണം. അതിന്റെ കപ്പാസിറ്റി Ah ( Ampere hour ) ൽ ആണ് പറയുന്നത്. ഒരു മണിക്കൂറിൽ എത്ര ആംപിയർ കറന്റ് തരും എന്ന യൂണിറ്റ്.നമ്മൾ തീരുമാനിച്ച 800 VA യുടെ ഇൻവെർട്ടറിന് എത്ര Ah ബാറ്ററി വേണം. അത് എത്ര മണിക്കൂർ 600 വാട്ട്സ് ലോഡ് പ്രവർത്തിക്കണം എന്നൊരു ഐഡിയ വേണം. ഒരു 3 മണിക്കൂർ ആയിക്കോട്ടെ.

അപ്പോൾBack up time = Total watts / Battery voltage x Hours.ലോഡ് 600 വാട്ട്സ്, ബാറ്ററി 12 വോൾട്ട്, സമയം 3 മണിക്കൂർ. അപ്പോൾ600 /12 x3 = 150 Ah.ഇത്രയേ ഉള്ളൂ കണക്ക്.12 വോൾട്ട് 150 Ah ബാറ്ററി,600 വാട്ട്സ് ലോഡ് 3 മണിക്കൂർ പ്രവർത്തിപ്പിക്കും. ചെറിയ ഒരു പ്രശ്നം ഉണ്ട്. ഇൻവെർട്ടർ പ്രവർത്തിക്കുമ്പോൾ ബാറ്ററി ഒരു 80% തീരുമ്പോൾ ഇൻവെർട്ടർ കട്ട്‌ ആകും. ബാറ്ററിയെ സംരക്ഷിക്കാൻ ആണ്.ഫുൾ ചാർജ്ജ് ഉള്ള ബാറ്ററിയിൽ 14 വോൾട്ട് കാണും. ഇൻവെർട്ടർ പ്രവർത്തിക്കുമ്പോൾ ആ 14 വോൾട്ട് താഴ്ന്നു 11 വോൾട്ട് എത്തുമ്പോൾ കട്ട് ആകും. അപ്പോൾ ബാറ്ററി വോൾടേജ് 11 ആയി എടുക്കണം.600/11 x 3 = 163 VA ബാറ്ററി.
അങ്ങിനെ ഒന്ന് ഇല്ല. 150 Ah മതി. ബാക്ക് അപ്പ്‌ രണ്ടര മണിക്കൂർ കിട്ടും.പിന്നെ ഒരു കാര്യം ചെയ്യാം.600 വാട്ട്സ് ഒരുമിച്ചു പ്രവർത്തിപ്പിക്കില്ലല്ലോ. ആവശ്യമുള്ളത് മാത്രം ഓൺ ചെയ്യാം. ഒരു 300 വാട്ട്സ് ആയാൽ 5 മണിക്കൂർ ബാക്ക് അപ്പ്‌ കിട്ടും. അത് 100 വാട്ട്സ് ആയാൽ അതിലും കൂടുതൽ സമയം കറന്റ് കാണും.

ഇങ്ങിനെ ലോഡ് കുറച്ചു ബാക്ക് അപ്പ്‌ സമയം കൂട്ടാം.അപ്പോൾ 800 VA യുടെ “Pure Sine Wave” ഇൻവെർട്ടർ നോക്കാം. ലൈനിലെ AC പോലെ വൈദ്യുതി ഉൽപാദിപ്പിക്കും. ഫാൻ മൂളത്തും ഇല്ല. Quasi Sine wave, Square Wave ഇൻവെർട്ടർറിൽ ഫാനിൽ നിന്നും Humming ഉണ്ടാകാറുണ്ട്.800 VA ഇൻവെർട്ടറിന് ഏതാണ്ട് 5000 രൂപ വില വരും.150 Ah ബാറ്ററിക്ക് ഏകദേശം 15,000 രൂപ. ബാറ്ററി 5 വർഷം നിൽക്കും. ഓരോ വർഷം കഴിയുമ്പോഴും Battery Aging ഉണ്ടായി ബാക്ക് അപ്പ് സമയം കുറയും.വീട് വച്ചപ്പോൾ ഇൻവെർട്ടർ ലൈൻ പ്രത്യേകം ചെയ്തിട്ടുണ്ടെങ്കിൽ എളുപ്പം. രണ്ട് സോക്കറ്റ് അടുത്തടുത്തു കാണും. IN സോക്കറ്റിൽ ഇൻവെർട്ടർ പ്ലഗ് ചെയ്യാം. OUT സോക്കറ്റിൽ ഇൻവെർട്ടറിൽ നിന്നും വൈദ്യുതി ലൈനിൽ പോകാൻ പ്ലഗ് കൊടുക്കാം.ഇൻവെർട്ടർ ലൈൻ ഇല്ലെങ്കിൽ DB യിൽ MCB കളിലെ ലൂപ്പിംഗ് മാറ്റി ഇൻവെർട്ടർ ലോഡ് ഒരുമിച്ച് ആക്കേണ്ടി വരും. ചെറിയൊരു വയറിംഗ് വേണം.ഇൻവെർട്ടറും ബാറ്ററിയും സ്റ്റാൻഡേർഡ് കമ്പനിയുടെ വാങ്ങണം. അതിന്റെ Specification കൃത്യം ആയിരിക്കും. Exide, Luminous ഒക്കെ നല്ലതാണ്

എഴുതിയത് : ശ്രീ മോഹൻ കുമാർ സർ