ഉറപ്പായും കമ്പിയെ കുറിച്ച് മിനിമം ഇത്രയും കാര്യങ്ങൾ എങ്കിലും മനസിലാക്കുക ഇല്ലെങ്കിൽ നഷ്ടപ്പെടുന്നത് നിങ്ങൾക്ക് മാത്രം

EDITOR

Construction നുമായി ബന്ധപ്പെട്ടു നമ്മൾ സ്ഥിരമായി കേൾക്കുന്നതും, പരസ്യങ്ങളിൽ കാണുന്നതും, വീട് വെക്കുമ്പോൾ നല്ലൊരു തുക നമ്മൾ ചെലവാക്കുന്നതുമായ ഒരു സംഭവമാണ് TMT സ്റ്റീൽ കമ്പികൾ. TMT യെക്കുറിച്ചുള്ള ചില ബേസിക്ക് കാര്യങ്ങളാണ് ഇവിടെ പറയാൻ ശ്രമിക്കുന്നത്. വളരെ ബേസിക്ക് ആയ കാര്യങ്ങളാണ്, അറിയാത്തവർക്കായി.വീടു പണിയിൽ എവിടെയാണ് സ്റ്റീൽ ഉപയോഗിക്കുന്നത്?
ഒരു സാധാരണ റെസിഡൻസ് ബിൽഡിങ്ങിൽ സ്റ്റീൽ ബാറുകൾ (കമ്പികൾ) ഉപയോഗിക്കുന്നത് ബെൽറ്റ് കോണ്ക്രീറ്റ്, പില്ലർ(COLUMN) , ബീം (BEAM) , SLAB (മേൽക്കൂര) എന്നിവിടങ്ങളിൽ ആണ്.എന്തുകൊണ്ടാണ് സ്റ്റീൽ ഉപയോഗിക്കേണ്ടി വരുന്നത്?സിമന്റ് ഒരു ബലമുള്ള, ലോഡ് ബെയറിങ് ആയ മെറ്റിരിയൽ തന്നെയാണ്. പക്ഷേ സിമന്റിന് compressive strength മാത്രമേയുള്ളൂ. അതായത്, മുകളിൽ നിന്ന് കമ്പ്രെസ് ചെയ്യുന്ന ലോഡ് ഒരു പരിധി വരെ എടുക്കാൻ സിമന്റിന് കഴിയും. പക്ഷേ ലോഡിന്റെ സ്വഭാവവും ഡയറക്ഷനും മാറുമ്പോൾ അതിന് അനുസരിച്ചു deflect ചെയ്യാൻ സിമന്റിനോ തബുക്കിനോ പാറക്കോ കഴിയില്ല. അപ്പോൾ അതിൽ പൊട്ടൽ ഉണ്ടാകും. എന്നാൽ സ്റ്റീലിന് ഈ deflective load എടുക്കാനും വളയാനും ഉള്ള കഴിവുണ്ട്. അതുകൊണ്ടാണ് വലിയ ലോഡ് വരുന്ന ഭാഗങ്ങളിൽ നമ്മൾ RCC ചെയ്യുന്നത്.

RCC എന്നാൽ Reinforced Concrete Cement. ഈ പേരിൽ സൂചിപ്പിക്കുന്ന reinforcement നാണ് സ്റ്റീൽ ഉപയോഗിക്കുന്നത്. നമ്മുടെ ശരീരത്തിൽ ഉള്ള bones പോലെ.എന്താണ് TMT Steel bar?TMT എന്നാൽ Thermo-Mechanically-Treated എന്നാണ് full form. അതായത്, മെക്കാനിക്കൽ ആയും തെർമൽ ആയും ട്രീറ്റ് ചെയ്ത് എടുത്ത സ്റ്റീൽ ബാർ.ഫാക്ടറിയിൽ ചൂടായ സ്റ്റീൽ കമ്പികൾ ആദ്യം ഒരു roller ലൂടെ twist ചെയ്തു കടത്തി വിടുന്നു. റോളർ നുള്ളിൽ തന്നെ ഈ കമ്പികളിൽ പ്രഷർ നൽകി റോപ്പ് പിരിച്ചത് പോലെ threads ഉണ്ടാക്കിയെടുക്കും. ഇതാണ് മെക്കാനിക്കൽ ട്രീറ്റ്മെന്റ്.ഈ സമയം ഈ സ്റ്റീലിന് 1200°c ചൂട് ഉണ്ടാകും. ഇതിനെ നേരെ തന്നെ തണുത്ത വെള്ളത്തിൽ കൂടി പാസ്സ് ചെയ്യിക്കുന്നു. പെട്ടെന്നുണ്ടാകുന്ന ഈ temperature difference സ്റ്റീൽ ബാറിന്റെ പുറം ഭാഗത്തെ കട്ടിയുള്ളതാക്കി ആക്കി മാറ്റും. കമ്പിയുടെ ഉൾഭാഗം മെല്ലെ തണുക്കുന്നതിനാൽ TMT ബാറിന്റെ ഉൾഭാഗം താരതമ്യേന soft ആയിരിക്കും. ഇതാണ് തെർമൽ ട്രീറ്റ്മെന്റ്. ഇതിനു ശേഷം ഈ കമ്പികൾ air ഇൽ സാവധാനം തണുപ്പിച്ച് എടുക്കുന്നു.

ഈ ടെക്നോളജി യെ TEMPCORE എന്നു പറയുന്നു.ഇങ്ങനെയാണ് TMT ബാർ ഉണ്ടാക്കുന്നത്. പുറംഭാഗം RIGID ആയതിനാൽ കമ്പികൾ weld ചെയ്യാനും errect ആക്കി നിർത്താനും സാധിക്കും. എന്നാൽ ഉൾഭാഗം സോഫ്റ്റ് ആയതു കൊണ്ട് ഈ ബലം ഉള്ള കമ്പികൾ വളയുമ്പോൾ ഒടിയുകയുമില്ല.Slab ഉം beam ഉം ഒക്കെ നിർമ്മിക്കുമ്പോൾ നമുക്ക് ആവശ്യവും ഇതാണ്, “വളയാം, പക്ഷേ ഒടിയരുത്
ഏതൊക്കെ സൈസിൽ TMT ലഭിക്കും?8mm,10mm,12mm,16mm,20mm,25mm,32mm 40mm ഇത്രയും size ഇൽ TMT ലഭിക്കും. ഈ സൈസ് കമ്പിയുടെ ഡയമീറ്റർ ആണ്. ഇതിൽ സാധാര വീട് നിർമ്മാണത്തിന് നമ്മൾ 8MM മുതൽ 20MM വരെയാണ് സാധാരണ ഉപയോഗിക്കാറ്.ഏതെല്ലാം വേരിയന്റ് TMT ഉണ്ട്?നാലു ഗ്രെഡിൽ TMT ഉണ്ട്.FE415, FE500, FE550, FE600. ഇത് കമ്പി വാങ്ങുമ്പോൾ കമ്പിയിൽ തന്നെ tag ചെയ്തിട്ടുണ്ടാകും. (FE Tag ഇല്ലാത്ത കമ്പി വാങ്ങരുത്)

FE എന്നാൽ ferrous value. Steel ഇൽ ഇരുമ്പിന്റെ അംശം കൂടും തോറും FE VALUE കൂടും. 3 FLOOR RESIDENTIAL ബിൽഡിങ് വരെ ഉണ്ടാക്കാൻ 500, 550 മതി. 415 നമ്മൾ സാധാരണ ഉപയോഗിക്കാറില്ല.പിന്നെ ഉള്ളത് FE500 D, FE550 D എന്ന ഗ്രേഡുകൾ ആണ്. ഇതിലെ D എന്ന അക്ഷരം സൂചിപ്പിക്കുന്നത് Ductility അഥവാ സിംപിൾ ആയി പറഞ്ഞാൽ ഈ കമ്പി വളയ്ക്കാൻ ഉള്ള easiness ആണ്. Slab ഇൽ ആണ് സാധാരണ ഉപയോഗിക്കാറുള്ളത്.ഏതു ബ്രാൻഡ് TMT ബാർ ആണ് ഏറ്റവും നല്ലത്?പൊതുവെ ചോദിക്കപ്പെടുന്ന ഒരു ചോദ്യമാണിത്. TATA, JINDAL, JSW തുടങ്ങിയ മുൻ നിര നിർമ്മാതാക്കളുടെ TMT സ്റ്റീൽ നല്ലതാണെന്നും, വില കുറഞ്ഞ TMT സ്റ്റീൽ മോശമാണെന്നും ഒക്കെ പറയുന്നവർ ഉണ്ട്. മുൻ നിര ബ്രാന്ഡുകൾക്ക് വിലയും കൂടുതലാണ്.എന്നാൽ TMT എന്ന സ്റ്റീൽ bar നിർമ്മിച്ചു TMT എന്ന ലോഗോയിൽ മാർക്കറ്റ് ചെയ്യണമെങ്കിൽ അതിന് IS-1786 എന്ന സ്റ്റാൻഡേർഡ് മീറ്റ് ചെയ്യണം.Tata TMT യും കൈരളി TMT യും ഒക്കെ IS1786 കമ്പികൾ തന്നെയാണ് എന്നുള്ളതാണ് സത്യം. കോറോഷൻ റെസിസ്റ്റൻസ്, FE VALUE, Strength , ഇവയെല്ലാം IS 1786 പ്രകാരം തന്നെ എല്ലാ TMT ബ്രാൻഡ്‌ ലും ഉണ്ട്.

മുൻപ് ഇന്ത്യയിൽ Iron ore ഇൽ നിന്ന് നേരിട്ട് സ്റ്റീൽ നിർമ്മിക്കുന്ന കമ്പനികളെ പ്രൈമറി സ്റ്റീൽ കമ്പനി എന്നും, recycled steel ഇൽ നിന്ന് സ്റ്റീൽ നിർമ്മിക്കുന്ന കമ്പനികളെ സെക്കണ്ടറി സ്റ്റീൽ കമ്പനി എന്നും പറഞ്ഞിരുന്നു. എന്നാൽ 2018 ഇൽ Ministry of steel തന്നെ നേരിട്ട് ഇറക്കിയ വിജ്ഞാപനത്തിൽ പറയുന്നത് ഇങ്ങനെ രണ്ടു തരം സ്റ്റീൽ ഇല്ലെന്നും എല്ലാം standard dependent ആണെന്നുമാണ്. പക്ഷെ ഇപ്പോഴും ആരൊക്കെയോ പറയുന്നു ചില TMT “ശുദ്ധമായ സ്റ്റീൽ” ആണെന്നോക്ക. അത് എന്തെങ്കിലും ആകട്ടെ. ഇഷ്ടം ഉള്ളത് വാങ്ങിക്കൂ.TMT യേക്കാൾ മികച്ചത് എന്തെങ്കിലും ഉണ്ടോ?ഉണ്ട്. അതാണ് TMX ബാർ.TMX എന്നാൽ Thermex powered. ബേസിക്കലി ഇത് TMT തന്നെയാണെങ്കിലും പ്രൊഡക്ഷൻ ടെക്നോളജി വ്യത്യസ്തമാണ്.Tempcore എന്ന ബെൽജിയം ടെക്നോളജിക്കു പകരം,TMX ഉപയോഗിക്കുന്നത് THERMEX എന്ന ജർമൻ ടെക്നോളജിയാണ്.സാധാരണ TMT ബാറിനെക്കാൾ ബലവും ലോഡ് ബെയറിങ് കപ്പാസിറ്റിയും TMX ന് കൂടുതലാണ്. സ്വാഭാവികമായും വിലയും വളരെ കൂടുതലാണ്.

എഴുതിയത് : സ്‌മിത പി
സിവിൽ എഞ്ചിനീയർ