നിന്റെയീ ചേർത്തു പിടിയാണ് പോസ്റ്റ് പാർട്ടം ഡിപ്രെഷനിൽ നിന്നും എന്നെ ഞങ്ങളെ രക്ഷിച്ചത് വല്ലാത്ത ഒരവസ്ഥ ആയിരുന്നു.അന്നത്തെ ചിന്തകളെ കുറിച് ഓർത്തിട്ട് തന്നെ പേടിയാകുന്നു എനിക്ക് പോസ്റ്റ് പാർട്ടം ഡിപ്രെഷൻ പിടിമുറുകുന്നു എന്ന നമ്മളുടെ രണ്ട് പേരുടെയും തിരിച്ചറിവ് തന്നെയാണ് ഒരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചത്.പ്രെഗ്നൻസി സമയം ഇതിനെ കുറിച്ച് വായിക്കാൻ കഴിഞ്ഞത് ഒരുപാട് ഉപകാരപ്പെട്ടു.അനുഭവത്തിൽ വരാത്തവർക്ക് ഈ ഡെപ്രഷൻ ഒരു കെട്ടുകഥ ആയിരിക്കാം. സിസേറിയൻറെ മൂന്നാം നാൾ മുതൽ ഞാൻ കടുത്ത വിഷാദത്തിലേക്ക് വീണു തുടങ്ങിയിരുന്നു.ആരോടും മിണ്ടാൻ പോലും ഇഷ്ടമല്ലായിരുന്നു.
എന്നെ പൊന്നു പോലെ നോക്കിയ ഒരു ഗർഭകാലം ആയിട്ടും ഏറ്റവും കൂടുതൽ ദേഷ്യം തോന്നിയതു നിന്നോടായിരുന്നു. പഴയ ചാറ്റൊക്കെ നോക്കുമ്പോഴാണ് നിന്നോട് ഞാൻ എന്തൊക്ക പറഞ്ഞുവെന്ന് ബോധം വന്നത് തന്നെ. എന്നിട്ടും നീ എന്നെ എങ്ങനെ ചേർത്തു പിടിച്ചു എന്ന് അത്ഭുതം തോന്നി പോകുന്നു.ഐപ് വള്ളിക്കാടൻ ചെയ്ത സ്റ്റോറി കണ്ട് ഒരുപാട് കരഞ്ഞു.മെഡിക്കൽ സയൻസ് ഇത്രയൊക്കെ പുരോഗമിച്ചിട്ടും ഡോക്ടർമാർക്ക് പോലും ഈ വിഷാദം തിരിച്ചറിയാൻ കഴിയുന്നുണ്ടോ എന്ന് സംശയമാണ്.റൗണ്ട്സിന് വന്ന ജൂനിയർ ഡോക്ടർ എന്താടോ മുഖത്തൊരു സന്തോഷമില്ലാത്തത് എന്ന് ചോദിച്ചതല്ലാതെ ആശുപത്രിയിൽ നിന്നും ഒന്നുമുണ്ടായില്ല. ഒരു കൗൺസിലിംഗ് കഴിഞ്ഞു വേണം ഓരോ അമ്മയെയും കുടുംബത്തെയും ഡിസ്ചാർജ് ചെയ്യാൻ എന്നെങ്കിലും ഒരു നിയമം വരണം
എമർജൻസി ലീവെടുത്തു നീ ഓടിയെത്തിയതിന്റെ ആവശ്യം ഇപ്പോഴും അനാവശ്യമായി കരുതുന്ന സമൂഹമാണ് ചുറ്റുമുള്ളത്.
15 ദിവസം അനുവദിച്ച ലീവ് 6 മാസത്തോളം നീട്ടി നൽകിയ ഒമാൻ ഗവണ്മെന്റിനു ഞങ്ങളുടെ ചക്കരയുമ്മകൾ ഈ കാലയളവിൽ നീ കേട്ടും കേൾക്കാതെയും നേരിട്ട ചോദ്യങ്ങൾ അതീവ ഗംഭീരമായിരുന്നു ഭാര്യ പ്രസവിച്ചു കിടക്കുന്ന വീട്ടിൽ ഭർത്താവിനെന്താ കാര്യം രാവിലെയോ വൈകിട്ടോ പോയി കൊച്ചിനെ കണ്ടിട്ട് വന്നാൽ പോരേ?കൊച്ചുങ്ങളെ വളർത്താൻ ആണുങ്ങളാണോടാ ഉറക്കം ഒഴിയുന്നത് കൊച്ചിനൊരു ആറ് ഏഴ് മാസം ആകുമ്പോൾ വന്നാൽ പോരായിരുന്നോ?
മറുപടികളൊക്ക മുടിഞ്ഞ താഗ്ഗായിരുന്നു നീ വരും വരെ ഞാൻ കേട്ട ചോദ്യങ്ങൾ പറയുന്നില്ല പ്രിയപ്പെട്ടവരേ പോസ്റ്റ് പാർട്ടം ഡെപ്രഷൻ ഒരു ഹോർമോൺ പ്രോബ്ലം ആണെങ്കിലും അതിനെ തീവ്രമാക്കി ഒരു ദുരന്തത്തിൽ കൊണ്ടെത്തിക്കുന്നത് ചുറ്റുപാടുകളാണ്.അമ്മയും കുഞ്ഞും ഉറങ്ങുമ്പോൾ വിളിച്ചുണർത്തി കാണുന്നതൊക്കെ ശുദ്ധ തെമ്മാടിത്തരം ആണ്.പിന്നെ കുഞ്ഞിന് നിറം പോരാ, തൂക്കം പോരാ, കണ്ണ് തീരെ ചെറുതായി പോയി അമ്മക്ക് പാൽ ഇല്ലാഞ്ഞിട്ടാണ് കുഞ്ഞിങ്ങനെ കരയുന്നത്, ചെക്കന്റെ വീട്ടുകാരെ വിളിക്കാതെ കുഞ്ഞിനെ കൊണ്ട് ആശുപത്രിയിൽ പോകരുത് തുടങ്ങിയ വർത്താ നങ്ങളൊക്കെ അങ്ങേയറ്റം അശ്ലീലവും ഇനിയും മനസ്സിലാക്കാത്തവരെ പോസ്റ്റ് പാർട്ടം ഡെപ്രഷിനിലായ ഏതെങ്കിലും ഒരമ്മ ചെവിക്കന്നം നോക്കി ഒന്ന് തന്നിട്ട് രണ്ട് വർത്താനം പറയട്ടെ എന്നാശിച്ചു പോകുന്നു.
കടപ്പാട് : നിസാ സലിം