ഒരു ഭാവമാറ്റവും ഇല്ലാതെ പെരുമാറിയ സൂരജ് എസ് ഐയുടെ ആ ഒറ്റ ചോദ്യത്തിൽ പതറി ഇ കേസ് തെളിയാൻ കാരണമായ ചോദ്യം

EDITOR

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഒരു കേസ് ആണ് ഉത്രയുടേത് 2020 നടന്ന സംഭവം മനസാക്ഷി ഉള്ള ആരുടേയും മനസ്സ് വിഷമിപ്പിക്കുന്നതും ആയിരുന്നു .മൂന്നു ദിവസങ്ങൾക്ക് അപ്പുറം ഉത്രാ കേസിൽ സൂരജിന്റെ ശിക്ഷ കോടതി വിധിക്കും .ആരാരും കണ്ടെത്താതെ ആരാരും അറിയാതെ പോകുമാരുന്ന ഇ കേസ് തെളിയിച്ചു കുറ്റവാളിക്ക് തക്ക ശിക്ഷ വാങ്ങി കൊടുക്കുമ്പോൾ ഇത് കേരള പോലീസിന്റെ തലയിൽ ഒരു പെൻതൂവൽ കൂടെ ആണ്.അഞ്ചൽ സബ് ഇൻസ്‌പെക്ടർ ജി പുഷ്പകുമാറിന്റെ മിടുക്ക് ആണ് സൂരജ് എന്ന ഇ പ്രതിയെ ഇത്രയും വേഗം കണ്ടെത്താൻ സഹായകമായത്.

സബ് ഇന്‍സ്‌പെക്ടര്‍ ജി പുഷ്പകുമാറിന്റെ മിടുക്കാണ് ഉത്രയുടെ കേസിനു ആസ്പദമായ സംഭവം നടന്നു രണ്ടു ദിവസങ്ങളായപ്പോൾ തന്നെ സൂരജിനെ പിടിക്കാൻ കാരണം .ഇതൊരു പ്ലാൻ ചെയ്തു നടപ്പാക്കിയ കേസെന്നു മനസിലാക്കിയ അദ്ദേഹം എല്ലാ സാഹചര്യ തെളിവുകളോടെ ആണ് സൂരജിനെ അറസ്റ്റ് ചെയ്തത് . സംഭവ സ്ഥലം സന്ദർശിച്ചപ്പോൾ തന്നെ അദ്ദേഹത്തിന് മൊഴികളിലെ വൈരുദ്ധ്യവും മറ്റും കാരണം സംശയം ഉണ്ടായി.തൊട്ടടുത്ത ദിവസം ഉത്രയുടെ വീട്ടിലുണ്ടായിരുന്ന സഹോദരന്‍ വിഷുവിനേയും ഭര്‍ത്താവ് സൂരജിനേയും ചോദ്യംചെയ്യാന്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.ചോദ്യം ചെയ്യലിൽ ആ ഒരു ചോദ്യം സൂരജിനെ വല്ലാതെ കുഴക്കിയത് പുഷ്പകുമാർ മനസിലാക്കി.ഇന്‍ക്വസ്റ്റ് തയ്യാറാക്കാന്‍ പോയത് അഞ്ചല്‍ സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐ ജോയിയാണ്. വൈകിട്ട് ബന്ധുക്കളുടെ മൊഴി വായിച്ചു നോക്കിയപ്പോള്‍ ഉത്രയ്ക്ക് ഇത് രണ്ടാം തവണയാണ് അടുപ്പിച്ച് പാമ്പു കടിയേല്‍ക്കുന്നതെന്ന് സഹോദരന്‍ പറഞ്ഞതായി കണ്ടു. ഇ ഒറ്റ കാരണം വളരെ വലിയ സംശയം ജനിപ്പിച്ചു.എട്ടാം തീയതി പുഷ്പകുമാർ അന്വേഷണം ഏറ്റെടുത്തു.

സൂരജിന്റെ മൊഴി രേഖപ്പെടുത്തി ചില ചോദ്യങ്ങൾ ചോദിച്ചു അത് വീട്ടിൽ പാമ്പ് കയറിയതിനെ കുറിച്ചും മറ്റും ആയിരുന്നു .അതിൽ നിന്ന് പാമ്പ് പിടുത്തക്കാരുമായി ബന്ധം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ സൂരജ് ചെറുതായി പതറി.ശേഷം പാമ്പ് പിടുത്തക്കാരൻ സുരേഷിനെ വിളിച്ചതും വീട്ടിൽ വന്നിട്ടുണ്ടെന്നും പറഞ്ഞു
ഏറ്റവും അവസാനമായി സുരേഷിനെ വിളിച്ചത് കഴിഞ്ഞ മാസമാണെന്നും പറഞ്ഞു.നീ ബാഗിലാക്കി കൊണ്ടു വന്ന ആ സാധനമെവിടെ എന്ന് എസ്ഐ ചോദിച്ചു സൂരജ് ഒന്നു പതറിയതും പേടിച്ചതും സംശയം ബലപ്പെടാൻ കാരണം ആയി.ശേഷം എല്ലാം സംഭവിച്ചതും സൂരജിന്റെ പ്ലാനിങ്ങുകൾ എല്ലാം ഒരു സിനിമാ കഥ പോലെ ആയിരുന്നു . തന്റെ കുറ്റാന്വേഷണ മികവ് കൊണ്ട് സൂരജ് എഴുതിയ തിരക്കഥ അദ്ദേഹം വളരെ കൃത്യതയോടെ തെളിവുകളോടെ പിടിച്ചു.ഇ സമയങ്ങളിൽ ജോലി ചെയ്തിരുന്ന കേരളാ പോലീസിലെ എല്ലാ ഉദ്യോഗസ്ഥരും അഭിനന്ദനം അർഹിക്കുന്നു എല്ലാവര്ക്കും ബിഗ് സല്യൂട്ട്.