ജീവിതത്തിൽ എന്തെങ്കിലും ആത്മാർഥമായി ആഗ്രഹിച്ചാൽ അത് ചെയ്തു കാണിക്കാൻ കഴിയും എന്ന് തെളിയിക്കുകയാണ് ജയ് മോനും കുടുംബവും. ജീവിതത്തിൽ പല തരം പ്രശ്നങ്ങൾ രോഗങ്ങൾ വന്നിട്ടും ആഗ്രഹിച്ചത് നേടിയതിന്റെ സന്തോഷം പങ്കിടുകയാണ് ജയ് മോൻ . ജെയ്‌മോൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ.
2021 ഓഗസ്റ്റ് 28 ആം തീയതി ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷവും അതിലേറെ ദൈവത്തിന് നന്ദിയും.ഞങ്ങളുടെ കുടുംബം അർപ്പിച്ച നിമിഷം നീ നൽകിയ വലിയ അനുഗ്രഹങ്ങൾക്ക് നിൻറെ മുൻപിൽ എന്നും കടപ്പെട്ടിരിക്കും.2011 ജനുവരി 31 ആം തീയതി ഞങ്ങളുടെ വിവാഹ ശേഷം ഞങ്ങളുടെ അമ്മച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കോട്ടയത്ത് താമസിക്കാൻ ഞങ്ങൾക്ക് ഒരു വീട്.പിന്നീട് ഞങ്ങളുടെ പരിശ്രമങ്ങൾ അവിടെ ഒരു വീട് വയ്ക്കുന്നതിനായി. ഞങ്ങളുടെ അളിയൻറെയും വൈഫിനെ അമ്മയുടെ ആങ്ങളയുടെയും അവരുടെ മകനെയും പരിശ്രമത്തിന് ഫലമായി ഒരു കുറച്ചു സ്ഥലം ഒരു ചെറിയ വീടുവയ്ക്കാൻ ആയിട്ട് ഞങ്ങൾക്ക് അപ്രൂവൽ കിട്ടി അപ്പച്ചനും അമ്മച്ചിയും ബന്ധുമിത്രാദികൾ എല്ലാവരും ചേർന്ന് സന്തോഷത്തോടെ കല്ലിടൽ കർമ്മം നിർവഹിച്ചു( 2017 സെപ്റ്റംബറിൽആയിരുന്നു അത്.അങ്ങനെയിരിക്കുമ്പോൾ 2019ഡിസംബർ 19 തീയതി ഞങ്ങളുടെ അമ്മച്ചിക്ക് നെഞ്ചിന് ചെറിയ വേദന അനുഭവപ്പെടുകയും ഹോസ്പിറ്റലിൽ കൊണ്ടു പോവുകയും ചെയ്തു.
അവിടെ ചെന്നപ്പോൾ ടെസ്റ്റുകളിൽ മനസ്സിലാക്കാൻ കഴിഞ്ഞത് അമ്മച്ചിയുടെ ഹൃദയത്തിന് ഏകദേശം അഞ്ച് ബ്ലോക്കുകൾ ഉണ്ട് എന്നുള്ളതാണ് ഡോക്ടർ നിർദ്ദേശിച്ചത് ബൈപ്പാസ് സർജറി ആണ്. ഞാനും എൻറെ പെങ്ങളും ജീവിതത്തിൽ തളർന്നു പോയ നിമിഷം.ദൈവം ദാനമായി നൽകിയ കൂടെയുള്ളവരുടെ സപ്പോർട്ട് ഞങ്ങൾക്ക് ഒരു ധൈര്യം പകർന്നു അങ്ങനെ. 2020 ജനുവരി ഒമ്പതാം തീയതി ലിസി ഹോസ്പിറ്റലിൽ അമ്മച്ചിക്ക് ഓപ്പറേഷൻ ഉള്ള ഡേറ്റ് കിട്ടി അമ്മച്ചിയുടെ അവസ്ഥ മോശം ആയിരുന്നിട്ടുകൂടി. അമ്മച്ചി ഡേറ്റ് നീട്ടിവയ്ക്കാൻ പറഞ്ഞത്.വിദേശത്തുള്ള എനിക്ക് അമ്മച്ചിയുടെ അടുത്ത് പോകണം എന്നുള്ള ആഗ്രഹം കൊണ്ടാണ്. പിന്നീട് അമ്മച്ചി പോയത് പെങ്ങളുടെ വീട്ടിലേക്കാണ്.
ഏകദേശം അരമണിക്കൂർ അരമണിക്കൂർ ഇടവിട്ട് അളിയനും പെങ്ങളും മക്കളും അമ്മയുടെ കാര്യങ്ങൾ നിരന്തരമായി ചോദിച്ചുകൊണ്ടിരുന്നു 2019 ഡിസംബർ 24 ആം തീയതി രാത്രി ലോകം ക്രിസ്മസ് ആഘോഷത്തിൽ നിൽക്കുമ്പോൾ ഞങ്ങളുടെ അമ്മച്ചി. ഹൃദയത്തിൻറെ വേദന കൊണ്ട് നിൽക്കുകയായിരുന്നു ഉണ്ണീശോ വന്നുപോയി കഴിഞ്ഞ നിമിഷം അമ്മയുടെ മുഖത്തിന് ഉണ്ടായ ചേഞ്ച് മനസ്സിലാക്കിയ പെങ്ങൾ വേഗം തന്നെ അമ്മച്ചി അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൽ എത്തിച്ചു അവർ പറഞ്ഞു സ്റ്റേജ് വളരെ മോശമാണ് ഓപ്പറേഷൻ ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന ലിസി ഹോസ്പിറ്റലിലേക്ക് കൊണ്ടു പൊയ്ക്കോളൂ.
അങ്ങനെ ഡിസംബർ 24 ആം തീയതി രാത്രി അളിയനും പെങ്ങളും ആംബുലൻസിൽ ഹോസ്പിറ്റലിലേക്ക് പോയി ഇടപ്പള്ളി പള്ളിയുടെഅടുത്ത എത്താറായപ്പോൾ ഓക്കാനിക്കുകയും അബോധാവസ്ഥയിലേക്ക് പോകുന്നതുപോലെ.ആരുടെ മുന്നിലും പവർഫുൾ ആയി നിൽക്കുന്ന പെങ്ങൾ ജീവിതത്തിൽ തളർന്നു വീണപോലെ. ആംബുലൻസ് ഡ്രൈവർ പറയാതിരിക്കാൻ കഴിയില്ല ജീവൻ പണയം വെച്ച്. ഏകദേശം മരിച്ച ലെവൽ ഉള്ള അമ്മച്ചിയെ ലിസി ഹോസ്പിറ്റലിൽ എത്തിച്ചു അവർ. വെൻറിലേറ്റർ സഹായത്തോടുകൂടി അപ്പോൾ തന്നെ ബൈപ്പാസ് സർജറി ആരംഭിച്ചു. വിദേശത്തുള്ള എന്നെ ഇവർ ഇതൊന്നും അറിയിച്ചില്ല എൻറെ സങ്കടം ഓർത്തിട്ട് ആയിരിക്കും. 24മണിക്കൂർ ആയിരുന്നു ഡോക്ടർമാർ സമയം പറഞ്ഞിരുന്നത്. ദൈവഹിതം മറ്റൊന്നായിരുന്നു ഞങ്ങടെ അമ്മ ഞങ്ങളുടെ ജീവിതത്തിലേക്ക് തിരിച്ചു വന്നു പെങ്ങളുടെയും അളിയനെയും ശ്രദ്ധയോടെയുള്ള പരിചരണം പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത് ഇല്ല എങ്കിലും. ഞങ്ങൾക്ക് മാർഗനിർദേശങ്ങൾ തരുന്ന രീതിയിലേക്ക് ദൈവം തന്നു.
പെരുമ്പാവൂര് ഉള്ള ഞങ്ങളുടെ സ്വന്തം വീട്ടിൽ നിന്നു കോട്ടയത്തേക്ക് ഏകദേശം 110 കിലോമീറ്റർ ആദ്യമായി അമ്മ യാത്ര ചെയ്തു.ദൈവാനുഗ്രഹത്താൽ ഒരു കുഴപ്പവും ഇല്ലായിരുന്നു.2021 ഓഗസ്റ്റ് 28 ആം തീയതി അമ്മച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന കോട്ടയത്തുള്ള ഞങ്ങളുടെ വീടിൻറെ തിരി തെളിക്കുന്ന കർമ്മവും പാലുകാച്ചൽ കർമ്മം അമ്മച്ചിയും അപ്പച്ചനും ബന്ധുമിത്രാദികൾ എല്ലാവരും ചേർന്ന് നടത്തി തന്നു. ദൈവത്തിന് ഒരായിരം നന്ദി.വീടില്ലാത്തവർക്ക് വീടുകൾ നൽകി അനുഗ്രഹിക്കണമേ. മക്കളില്ലാത്തവർക്ക് മക്കളെ നൽകി അനുഗ്രഹിക്കണമേ
കടപ്പാട് : ജയ്മോൻ