14 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ ഞാൻ ഒരിക്കലും മനസ്സിൽ പോലും ആഗ്രഹിക്കാത്ത ഒരു ബിസിനസ് ദൈവാനുഗ്രഹത്താൽ എന്റെ നാട്ടിൽ ചെറിയ രീതിയിൽ ആരംഭിച്ചു.കഴിഞ്ഞ ദിവസം ഓണ കച്ചവടം നടക്കുന്നതിനിടയിൽ ആദ്യം ഒരാളിൽനിന്നും എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ച ഒരു വാക്ക് കേൾക്കുവാൻ ഇടയായി, അതെ വാക്കുതന്നെ മറ്റൊരാളിൽ നിന്നുകൂടി കേൾക്കാനിടയായതു കൊണ്ടാണ് ഇതെഴുതാൻ എന്നെ നിർബന്ധിതനാക്കിയത്. സ്വന്തമായി ഇടുന്നതിനും മക്കൾക്കും, മറ്റ് കുടുംബാംഗങ്ങൾക്കും മറ്റു പ്രിയപ്പെട്ടവർക്കും അത്യാവശ്യം വിലയുള്ള തുണിത്തരങ്ങൾ വാങ്ങിയതിനു ശേഷം ലൈറ്റ് കളർ 40 ഹാഫ് വില കുറഞ്ഞ ഷർട്ട് ഉണ്ടോ? എന്നതായി അടുത്ത ചോദ്യം .ഉണ്ട് എന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സ് വല്ലാതെ വിങ്ങിപ്പൊട്ടിയ വാചകമാണ് പിന്നീട് കേട്ടത് വേണം അച്ഛന് കൊടുക്കാൻ വേണ്ടിയാണെന്ന്.
കഷ്ടപ്പെട്ട് പോറ്റി വളർത്തിയ മാതാപിതാക്കൾക്ക് ഒരു ഡ്രസ്സ് വാങ്ങി കൊടുക്കുന്നത് മാത്രം വില കുറഞ്ഞത് മതി ഈ ചിന്താഗതി നാം മാറ്റി എടുക്കേണ്ടതാണ് .നാളെ നമ്മളും വയസ്സാകും നമ്മുടെ മക്കളും നമുക്കും ഇങ്ങനെ കുറഞ്ഞ വിലയിൽ ഉള്ളത് പോലും വാങ്ങി തരാതെയും അച്ഛനെന്ന പരിഗണന പോലും നൽകാതെ വരും.മാതാപിതാക്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും അവർക്ക് വേണ്ട എല്ലാ വിഭവങ്ങളും നൽകി സംരക്ഷിക്കുന്ന നല്ല കുട്ടികളായി നമ്മുടെ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ.