കേരളത്തിൽ ഉള്ള ഫാക്ടറികളുടെ പുറത്തുള്ള 4-5 നിറത്തിലുള്ള കൊടികൾ ആണ് ശാപം കുറിപ്പ്

EDITOR

രവീഷ് നന്ദൻ എഴുതുന്നു നമ്മുക്ക് ലുലു മാളുകളും പിള്ളസാറിന്റെ പഞ്ചനക്ഷത്ര ഹോട്ടലുകളും മാത്രം പോര.ഇന്ഡസ്ട്രികൾ വേണം.കേരളത്തിൽ ഉള്ള ഫാക്ടറികളുടെ പുറത്തുള്ള 4-5 നിറത്തിലുള്ള കൊടികൾ ആണ് ശാപം.ഞാൻ കഴിഞ്ഞ കുറെ വർഷങ്ങളായി ഹിമാചൽ പ്രദേശിലേ ബദ്ധി എന്ന ഇൻഡസ്ട്രിയൽ ഏരിയയിൽ ആണ് താമസം .ഏഷ്യയിലെ ഏറ്റവും വലിയ ഫാർമ ഹബ്ബാണ് ബദ്ധി കൂടെ ഹോം അപ്ലെയിൻസ് ടെക്സ്റ്റയിൽസ് , ലൈഫ്‌ സ്റ്റൈൽ അങ്ങിനെ സകലമാന സാദനം ഇണ്ടാക്കുന്ന ഫാക്ടറിയും ഇണ്ട്.കിലോമീറ്ററുകളോളം സ്ഥലം പതിനായിരക്കണക്കിന് ഫാക്ടറികൾ.ലക്ഷക്കണക്കിന് തൊഴിലാളികൾ.CITU,INTUC, BMS തുടങ്ങി സകലമാന തൊഴിലാളി സംഘടനകളും ഇണ്ട് ബദ്ധിയിലെ തന്നേ ലോക്കൽ നേതാക്കൾ ഇണ്ടാക്കുന്ന സംഘടനകൾ വേറെയും.എന്നാലും നിങ്ങക്ക് ഒരു ഫാക്ടറിക്ക് പുറത്തും കൊടികൾ കാണാൻ കഴിയില്ല.ഒരു അടിമപ്പണിയും ഇല്ല.കൃത്യമായി ഷിഫ്റ്റ് സിസ്റ്റം ഇണ്ട് ESIC/ PF തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും ഇണ്ട് എല്ലാർക്കും ലഭിക്കുന്നു ..ഇനി എന്തേലും പ്രശനങ്ങൾ ഇണ്ടെങ്കിൽ തന്നേ അത് എല്ലാം പരിഹരിക്കും എന്നതാണ്.

ടാക്സ് ബെനിഫിറ്റ് കൊടുത്തപ്പോഴാണ് കമ്പനികൾ ഹിമാചലിലേക്ക് വന്നത്.എന്നാൽ ഇന്ന് ബെനിഫിറ്റ് തീർന്നു എന്നാലും പുതിയ പുതിയ കമ്പനികൾ വന്നുകൊണ്ടേ ഇരിക്കുന്നു.ജ്യോതി ലാബ് പോലേ ചില മലയാളി കമ്പനികൾ വര്ഷങ്ങളായി ബദ്ധിയിൽ ഇണ്ട്.ഏറ്റവും ശ്രദ്ധേയമായത് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ പത്തിലധികം മലയാളി ഉടമസ്ഥതയിൽ ഉള്ള വലിയ ഫാക്ടറികൾ വന്നു എന്നതാണ് ഈ ഫാക്ടറികളിൽ എല്ലാം കൂടി നേരിട്ട് 5000-7000 വരേ ജോലിക്കാർ ഓരോ ഷിഫ്റ്റിലും ജോലിചെയ്യുന്നുണ്ട്.എട്ട് മണിക്കൂർ ആണ് ഷിഫറ്റ്. ഇവർക്കുള്ള സപ്പോർട്ടിങ് കമ്പനികളിൽ ജോലിചെയ്യുന്ന ആയിരങ്ങൾ വേറെ.
ഇപ്പോൾ കിറ്റക്സിനെയും സാബുവിനെയും പറ്റിയുള്ള വാർത്തകൾ വരുമ്പോൾ കുറെ കമന്റ് കാണും ഫാക്ടറി പൂട്ടി പോടാ എന്തിനാ മോങ്ങുന്നേ , നിന്റെ ഫാക്ടറി ഇല്ലെങ്കിൽ മലയാളികൾ ജീവിക്കൂലേ നീ യു പിയിലേക്ക് പോടാ.

ഇവരോട് എനിക്ക് പറയാനുള്ളത് , സഹോ സാബു വേണേല് എല്ലാം നിർത്തി മറ്റൊരു സ്ഥലത്ത് പോകും.പക്ഷേ സാബുവിന്റെ കമ്പനിയിൽ ജോലിചെയ്യുന്നത് 10000 ഇൽ അധികം ജോലിക്കാരാണ് .ഇവർ എന്ത് ചെയ്യും ? സീനിയർ ലവൽ ഓഫീസ് സ്റ്റാഫിനെ സാബു കൊണ്ടുപോകും അത് മാക്സിമം 100-200 ആയിരിക്കും മാക്സിമം. ബാക്കി തൊഴിലാളികൾക്കു യു പിയിൽ പോയാൽ മിനിമം വേതനം 8000 രൂപയാണ്. ആ ശമ്പളത്തിന് ആവശ്യത്തിലധികം ജോലിക്കാരെ അവിടെ കിട്ടാൻ ഇണ്ടെന്നിരിക്കെ ഇവിടുന്നു കൊണ്ടുപോകുമോ.ചിന്തിക്കണംബിഹാർ , യു പി , ഛത്തിസ്ഗഡ്ഡ് , ബാങ്കാൾ പോലേ മറ്റു സ്ഥലങ്ങളിലെ തൊഴിലാളികൾക്കു ബദ്ധിയിൽ ഉള്ള കൂലി ഫാക്ടറികളിൽ 8 മണിക്കൂറിനു 7850-8250 . മേസ്ത്രി 300-350.500 രൂപക് കിട്ടുന്ന മേസ്ത്രി ഉള്ള സൈറ്റിൽ എഞ്ചിനീയറുടെ ആവശ്യമില്ല ഡ്രോയിങ്‌ കയ്യിൽ കൊടുത്താ മതി. കൺസ്‌ട്രക്‌ഷൻ വർക്കർ ആണുങ്ങള് 250. പെണ്ണുങ്ങള് 200.

ടിന്നടിച്ച ഒറ്റമുറിയിൽ ചപ്പാത്തീം ഡാലും കഴിച് ജീവിക്കും മക്കളും കാണും.അസുഖം വളരെ കുറവ്.ഇവര് കേരളത്തിൽ എത്തിയപ്പോൾ കഥമാറി അഥിതികൾ ആയി, ഒറ്റമുറി ടിന്ന് പോര അവർക്ക് സൗകര്യങ്ങൾ നൽകാൻ സമരം തുടങ്ങി.കിറ്റുകൾ കൊടുത്തു ഭക്ഷണം മാറി അസുഖം കൂടി ശമ്പളമോ 1000 രൂപക്ക് അടുത്തെത്തി.ഹാ പൊളി നമ്മൾക്ക് വലിയ മാളുകളും ഹോട്ടലുകളും വേണം കൂടെ ഇതുപോലുള്ള മാനുഫാച്ചറിങ് യൂണിറ്റുകളും വേണം.