ജോസഫൈൻ സ്വയം രാജി വെച്ച് പുറത്തു പോകുമെന്ന് കരുതുന്നില്ല ഇനി ചെയ്യാൻ കഴിയുന്നത് ഇത് കുറിപ്പ്

EDITOR

The Kerala Women Commission Act,1990 ന്റെ സെക്ഷൻ 5.1(a) വനിതാ കമ്മീഷൻ ചെയർപേഴ്സണിന്റെ യോഗ്യതയെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ് .
“A chairperson, who is committed to the cause of women, with sufficient knowledge and experience in dealing with women’s problem “. അതായത് സ്ത്രീപക്ഷത പുലർത്തുന്ന സ്ത്രീകളുടെ പ്രശ്നങ്ങളിൽ ഇടപ്പെടാനാവശ്യമായ ജ്ഞാനവും ഇടപ്പെട്ടുള്ള അനുഭവസമ്പത്തും ഉള്ള ഒരാളായിരിയ്ക്കണം വനിതാ കമ്മീക്ഷൻ അധ്യക്ഷ.

ഗാർഹിക പീഡനത്തെക്കുറിച്ച് വെളിപ്പെടുത്താൻ ശ്രമിച്ച Victim ആയ ഒരു സ്ത്രീയോട് ഒരർദ്ധ ജുഡീഷ്യൽ സംവിധാനത്തിന്റെ തലപ്പത്തിരിയ്ക്കുന്ന ആളായ ചെയർപേഴ്സൺ ഇടപ്പെടുമ്പോൾ പുലർത്തേണ്ട ഔദ്യോഗിക മാന്യത എന്നൊന്നുണ്ട്. ഇനി അതിലപ്പുറം മുറിവേറ്റ ഒരാളെ കേൾക്കുമ്പോൾ ഏതൊരു മനുഷ്യനും പുലർത്തേണ്ട അടിസ്ഥാനപരമായ അനുകമ്പ എന്നൊന്നുണ്ട്. ഇത്ര മനുഷ്യത്വ വിരുദ്ധമായ് പലതവണ പെരുമാറിയിട്ടുള്ള ഒരാൾ എന്ത് തരം നീതിബോധമാണ് പേറുന്നത് എന്നതിന് ആണധികാരത്തിന്റെ ബോധമെന്നേ ഉത്തരമുള്ളൂ.
ജോസഫൈൻ സ്വയം രാജി വെച്ച് പുറത്തു പോകുമെന്ന് കരുതുന്നില്ല, കാരണം അവർ പേറുന്ന പുരുഷാധിപത്യ ധാർഷ്ഠ്യം പ്രാഥമികമായ് ജനാധിപത്യ വിരുദ്ധമായ ഏതു പെരുമാറ്റത്തേയും ന്യായീകരിക്കുന്നതാണ്.

ഇനി ഇടപ്പെടാനാവുക സർക്കാറിനാണ്.ആക്റ്റിന്റെ സെക്ഷൻ 11 പ്രകാരം സർക്കാറിനാണ് വനിതാ കമ്മീഷൻ അധ്യക്ഷയെ മാറ്റുവാനുള്ള അധികാരം. ഈ സർക്കാർ കേരളത്തിലെ സ്ത്രീകളോട് അനുവർത്തിക്കേണ്ട പ്രാഥമികമായ മര്യാദയാണ്, ധാർമ്മികതയാണ് ഔദ്യോഗിക കൃത്യനിർവഹണത്തിൽ പലപ്പോഴായ് പുരുഷാധിപത്യ ബോധം പുലർത്തുന്ന ഒരു സ്ത്രീയെ വനിതാ കമ്മീഷന്റെ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റുക എന്നത്.നാം ജീവിയ്ക്കുന്നത് ഒരു ജനാധിപത്യ രാജ്യത്താണെന്നും തങ്ങൾ ഇരിയ്ക്കുന്നത് സിംഹാനങ്ങളില്ലലെന്നും ബോധ്യമുള്ളവരെ മാത്രം ഇത്തരം സ്ഥാനങ്ങളിൽ നിയമിക്കുക എന്നത് പൗരസമൂഹത്തോട് ചെയ്യേണ്ട ഉത്തരവാദിത്തമാണ്.

കടപ്പാട് :ടിനു