കഴിഞ്ഞദിവസം എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നിസാറിന് അദ്ദേഹത്തിന്റെ മൊബൈലിൽ ഒരു കോൾ വന്നു .തന്റെ പേര് കീർത്തന എന്നാണെന്നും എറണാകുളത്ത് കേന്ദ്രീയ വിദ്യാലയത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്നതാണെന്നും സാറിന്റെ സഹായം വേണമെന്നുമായിരുന്നു കോളിൽ നിഷ്കളങ്കയായ ആ കുട്ടി പറഞ്ഞത്. വാത്സല്യത്തോടെ കുട്ടിയുടെ ആവശ്യം എന്താണെന്ന് ചോദിച്ചപ്പോൾ തങ്ങൾ കുടുബമായി മഹാരാജാസ് കോളെജിന് പുറകിൽ വാടകയ്ക്ക് താമസിക്കുന്നതാണെന്നും കഴിഞ്ഞ ദിവസം സ്വന്തം വീട്ടിൽ പോയി തിരികെ വന്നപ്പോൾ വീട്ടിൽ വച്ചിരുന്ന തന്റെ സൈക്കിൾ കാണാനില്ല എന്നും അറിയിച്ചു.
ആ സൈക്കിൾ തന്റെ സ്വപ്നം ആയിരുന്നു എന്നും 2 വർഷം കൊണ്ട് പണം സ്വരൂപിച്ചു ഉണ്ടാക്കിയതാണെന്നും എങ്ങനെ എങ്കിലും പോലീസ് അങ്കിൾ സൈക്കിൾ കണ്ടു പിടിച്ചു തരണമെന്നും പറഞ്ഞു.കുട്ടിയുടെ വിഷമം ക്ഷമയോടെ കേട്ടിരുന്ന ഇൻസ്പെക്ടർ നിസാറിന്റെ സ്നേഹപൂർവ്വമുള്ള ഉറപ്പിൽ ആ കുട്ടി ഫോൺ കട്ട് ചെയ്തു.കോവിഡ് ഡ്യൂട്ടിത്തിരക്കിനിടയിലും ആ കുട്ടിയുടെ ആവശ്യം അവഗണിക്കാതെ അന്വേഷണത്തിനായി നിർദേശം നൽകുകയും ഏതാനും മണിക്കൂറിനുള്ളിൽ തന്നെ സെൻട്രൽ ടീം സൈക്കിൾ കണ്ടെത്തി.
ഈ സന്തോഷവാർത്ത ഫോണിലൂടെ അറിയിച്ചപ്പോൾ സന്തോഷത്തോടെ വാക്കുകൾ കൊണ്ട് നന്ദിയറിയിച്ചതോടൊപ്പം ആ കൊച്ചു മിടുക്കി ഇന്‍സ്പെക്റ്ററുടെ വാട്സാപ്പിൽ ഒരു കത്ത് കൂടി അയച്ചു. നന്ദിയറിയിച്ചുള്ള വരികളും പോലീസിന്റെ ചിത്രവുമെല്ലാം അടങ്ങിയ ഒരു പോസ്റ്റ് .
കടപ്പാട് :- Ishaq muhammad
#keralapolice