ആർത്തവ കപ്പ് എന്ന മനോഹരമായ കണ്ടുപിടുത്തത്തെ സംബന്ധിച്ച് ഗവേഷണങ്ങളും സർവേകളും നന്നേ കുറവായതുകൊണ്ടും, ഞാൻ അത് ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ എന്നെ ഏറ്റവും കൂടുതൽ സഹായിച്ചത്, അനുഭവങ്ങളും അനുഭവക്കുറിപ്പുകളും യൂട്യൂബ് ലെ വീഡിയോ കളുമായതുകൊണ്ടാണ് ഇതേ കുറിച്ച് എഴുതാം എന്ന് തീരുമാനിച്ചത്.
തയ്യാറെടുപ്പ് മെൻസ്ട്രൽ കപ്പിനെ പറ്റി വളരെ വൈദേശികമായ അറിവ് മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. കപ്പ് ഉപയോഗിക്കുന്ന അനുഭവശാലികൾ എനിക്ക് ചുറ്റും അധികം ഉണ്ടായിരുന്നില്ല. ആയതിനാൽ തന്നെ ഈ സംഗതിയെപ്പറ്റി പഠിക്കാനും അറിയാനും എന്നെ ഏറ്റവും കൂടുതൽ സഹായിച്ചതും പ്രചോദനം ചെലുത്തിയതും യൂട്യൂബ് വീഡിയോകളും, കപ്പ് ഉപയോഗിക്കുന്ന ചുരുക്കം ചില സുഹൃത്തുക്കളുമാണ്. അങ്ങനെ ഇതിനെപ്പറ്റി വളരെ വിരസമായ ഒരു അന്വേഷണം നടത്തി വരവേയാണ് പാഡ് ഉപയോഗിക്കുമ്പോഴുള്ള വൃത്തിയില്ലായ്മയെ പറ്റി കൂടുതൽ ബോധവതിയാകുന്നത്. അത്തരം ചില ദൃശ്യങ്ങളും വിവരങ്ങളും ഞെട്ടിക്കുന്നതായിരുന്നു. നാല് മണിക്കൂറിൽ കൂടുതലൊക്കെ പാഡ് ഉപയോഗിക്കുമ്പോൾ ത്വക്ക്, യോനി, ഗർഭാശയ സംബന്ധിയായ രോഗങ്ങൾ വരാനുള്ള സാധ്യതയെ കുറിച്ച് അറിയുകയുണ്ടായി. ഉന്തിന്റെ കൂടെ ഒരു തള്ള് എന്ന രീതിയിൽ കപ്പ് ഉപയോഗം തുടങ്ങണം എന്ന തീരുമാനത്തിലേക്ക് അതെന്നെ കൂടുതൽ അടുപ്പിച്ചു.
അനുഭവം ധൈര്യവും പണവും സംഭരിച്ച് ഞാൻ ഒരു കപ്പ് വാങ്ങി. ഒരു പെരിയഡ്സ് ലെ പാഡ് ന്റെ വില വെച്ച് നോക്കുമ്പോൾ നിസാര വിലയേ ആയിട്ടുള്ളൂ. 275 രൂപ. ആദ്യത്തെ വട്ടം വളരെ ദയനീയമായിരുന്നു. ഒരു പോപ്പ് സൗണ്ട് കേൾക്കണം എന്നൊക്കെ പല ട്യൂട്ടോറിയൽ വീഡിയോ കളിലും പറഞ്ഞിരുന്നു. അതൊക്കെ കേട്ടുവെങ്കിലും പൂർണ്ണമായി അകത്ത് കയറിയിരുന്നില്ല. വൈകാതെ ഞാൻ ആ സത്യം മനസ്സിലാക്കി. അത് എനിക്ക് പകമാവുന്ന സൈസ് ആയിരുന്നില്ല. അല്ലെങ്കിലും ആദ്യത്തെ വട്ടമല്ലേ. ഞാൻ കണ്ട പല ട്യൂട്ടോറിയൽ കളിലും ആദ്യത്തെ ട്രൈ ഇൽ നമുക്ക് വളരെയധികം ദേഷ്യം തോന്നും എന്നൊക്കെ പറഞ്ഞിരുന്നത് കൊണ്ട് ഞാൻ അതൊക്കെ സഹിച്ചു. എന്നാലും അപ്പോൾ തന്നെ വേറെ വാങ്ങാനൊന്നും നിന്നില്ല.
2021 ഫെബ്രുവരി മാസം, ഞാൻ സ്മാൾ സൈസ് ഇൽ ഉള്ള Sirona യുടെ ഒരു മെൻസ്ട്രൽ കപ്പ് വാങ്ങിച്ചു. രണ്ടാമത്തെ അങ്കം. സാധനം വന്നു. നേരത്തേ ഉപയോഗിക്കാൻ ശ്രമിച്ചപ്പോൾ ഉള്ള പാളിച്ചകൾ മനസ്സിലുണ്ട്. പിന്നെ, അനുഭവശാലികളുടെ അടുത്ത് ഒന്നുകൂടി ചോദിച്ച് വ്യക്തത വരുത്തിയിട്ട് ഒന്നുകൂടി വയ്ക്കാൻ ശ്രമിച്ചു. അത് സുന്ദരമായിട്ട് ശെരിയായി. അതെന്റെ പിരിയഡ്സ് ന്റെ ആദ്യത്തെ ദിവസമായിരുന്നു. പക്ഷെ, പിറ്റേ ദിവസം കപ്പ് വൃത്തിയാക്കിയതിന് ശേഷം വയ്ക്കാൻ നോക്കിയപ്പോൾ കയറുന്നില്ല. മൂന്നാമത്തെ ദിവസവും ഇത് തന്നെ കഥ. ഒന്ന് കൂടി നിരാശയാകേണ്ടി വരുമോ എന്ന് ആലോചിച്ച് നിൽക്കുമ്പോൾ, രണ്ടും കല്പിച്ച് ഒന്നൂടി ആലോചിച്ചും, യൂട്യൂബ് വീഡിയോ കൾ കണ്ടും വ്യക്തത വരുത്തിയിട്ട് ട്രൈ ചെയ്തു. ശെരിയായില്ല. ഒന്നുകൂടി ട്രൈ ചെയ്തു. ശെരിയായി. ആദ്യത്തെ ദിവസത്തെ പോലെ തന്നെ. വളരെ സുന്ദരമായി.
ഞാൻ കപ്പ് വയ്ക്കാൻ നോക്കിയ ഓരോ വട്ടത്തെയും പറ്റി ഇങ്ങനെ പറഞ്ഞത്, ഞാൻ അറിഞ്ഞിടത്തോളം ഇതിന് പെർഫെക്റ്റ് ഫസ്റ്റ് ടൈം ഇല്ല എന്ന് പറയാൻ വേണ്ടിയാണ്. ചിലപ്പോൾ പെർഫെക്റ്റ് സെക്കന്റ് ടൈം ഉം ഉണ്ടാവണമെന്നില്ല. നിങ്ങൾക്ക് Convenient ആയി ഒരു മനോഹരമായ നിത്യോപയോഗ സാധനം ഉപയോഗിക്കാൻ നിങ്ങൾ എത്ര വട്ടം ട്രൈ ചെയ്യണം എന്ന് പറയാൻ വേണ്ടിയാണ് ഇത്രയും പറഞ്ഞത്. നിങ്ങളുടെ ദൃഢനിശ്ചയം മാത്രമാണ് ഫാക്ടർ . എത്ര വട്ടം ട്രൈ ചെയ്യണമോ അത്രയും വട്ടം ട്രൈ ചെയ്യണം.
പന്ത്രണ്ട് മണിക്കൂർ നേരം Mild Flow യുള്ള സമയത്ത് അങ്ങനെ ഒരു സാധനം അവിടെ ഇരിക്കുന്നുണ്ടെന്ന് പോലും എന്റെ മനസ്സിനെ തോന്നിപ്പിക്കാതെയിരുന്നിട്ടുണ്ട് മെൻസ്ട്രൽ കപ്പ് , എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഹെവി ഫ്ലോ ആണെങ്കിൽ ഇതേ സുഖത്തോട് കൂടി ആ കപ്പ് ന്റെ limit ആകുന്നത് വരെ, അതായത് ഏകദേശം 4 മുതൽ 8 മണിക്കൂർ വരെ യാതൊരു ഈർപ്പവും കൂടാതെയുള്ള സമയം. അതൊന്ന് അനുഭവിച്ച് തന്നെ അറിയണം.
Heavy Flow ന്റെ സമയത്ത് ഏകദേശം 250 രൂപയിലധികം പാഡ് വാങ്ങാൻ ചിലവ് വരാറുണ്ട്. പക്ഷെ, കപ്പ് ഉപയോഗിച്ച് തുടങ്ങിയ പിരിയഡ്സ് ന്റെ സമയത്ത് എനിക്കാകെ 89 രൂപയുടെ panty liner ആണ് വേണ്ടി വന്നത്. അത് ആവശ്യമുണ്ടായിട്ടല്ല. ലീക്ക് ആയാലോ എന്ന പേടി കൊണ്ട് മാത്രമാണ്. ഒന്നുരണ്ടു വട്ടം cupping ന്റെ പ്രശ്നം കൊണ്ട് ലീക്കായതൊഴിച്ചാൽ ആ panty liner ന്റെയും ആവശ്യം പിന്നീട് എനിക്കുണ്ടായിട്ടില്ല. Method perfect ചെയ്യുന്നത് വരെ ഒരു protection എന്ന രീതിയിൽ അതൊക്കെ ഉപയോഗിക്കാവുന്നതാണ്. ഇത് വെച്ചിട്ട് perfect ആയതോടെ ബൈക്കിൽ കയറുന്നതിനോ ഒന്നും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.
ഏറ്റവും അത്ഭുതവും സന്തോഷവും അനുഭവപ്പെട്ടത് ഏറ്റവും അവസാനമായിട്ട് ഉപയോഗിച്ചപ്പോഴാണ്. പാലക്കാട് നിന്നും തിരുവനന്തപുരം വരെ ട്രെയിനിലുള്ള ഒമ്പത് സുന്ദരമായ മണിക്കൂറുകൾ. ചില സമയത്ത് ബസ്സിൽ പാഡ് വെച്ച് കൊല്ലത്ത് നിന്ന് തിരുവനന്തപുരം വരെ എത്തുമ്പോഴേക്കും ലീക് ആവാറുണ്ട്. ഇപ്പോഴാണെങ്കിൽ, ട്രെയിനിൽ വെച്ച് പോലും ഇടയ്ക്ക് പാഡ് മാറ്റേണ്ട കാര്യമേ വരുന്നില്ല.
ചെലവ് ഒരു കപ്പ് ന് ഏകദേശം 300 രൂപയാണ് സ്റ്റാൻഡേർഡ് വില.ബ്രാൻഡ് മാറുന്നത് അനുസരിച്ച് വില വ്യത്യാസം വരാം. ആളുകൾ ഉപയോഗിച്ചത് അനുസരിച്ചാണ് ഞാൻ ഒരു ബ്രാൻഡ് വാങ്ങിയത്. അത് എനിക്ക് ചേരുന്നതായിരുന്നു. വേറെബ്രാൻഡ് കൾ നിങ്ങൾക്ക് നോക്കാവുന്നതാണ്. ഞാൻ വാങ്ങിയതിന് 275 രൂപയായിരുന്നു. Sirona എന്ന ബ്രാൻഡ് ആയിരുന്നു അത്. സാധാരണ പിരീഡ്സ് ന്റെ സമയത്ത് flow days ഒക്കെ അനുസരിച്ച് പാഡ് വാങ്ങുന്നതിൽ വില 200 രൂപ മുതൽ 300 രൂപ വരെ പോകാറുണ്ട്. ആയിടത്താണ്, perfect ആയിട്ട് ഉപയോഗിച്ചാൽ ഏകദേശം 5 വർഷം, എന്തായാലും 2 വർഷം വരെയെങ്കിലും ഉപയോഗിക്കാവുന്ന കപ്പ് നമ്മൾ വാങ്ങിക്കുന്നത്. ഒരു protection ന് വേണ്ടി വാങ്ങിച്ചു വെച്ച പാഡ് ഇപ്പോൾ വീട്ടിൽ വെറുതെ കിടക്കുന്നു.
വൃത്തി പാഡ് ന്റെ വൃത്തിയില്ലായ്മയുടെ കാര്യം ഞാൻ പ്രത്യേകം പറയേണ്ടതുണ്ടോ? യാതൊരു രീതിയിലുള്ള വൃത്തികെട്ട മണമോ, പാഡ് നിറയാൻ തുടങ്ങുമ്പോൾ ഉള്ളതുപോലുള്ള ഒരു ഈർപ്പത്തിന്റെ അനുഭവമോ ഒന്നുമേ ഇല്ല. ബ്ലഡ് ക്ലോട്സ് വരുമ്പോൾ പാഡ് ഉപയോഗിക്കുന്നത് എത്ര ദുസ്സഹമാണെന്ന് എനിക്ക് അറിയാം. ആ പ്രശ്നങ്ങൾ ഒന്നും തന്നെ കപ്പ് ഉപയോഗിക്കുമ്പോൾ ഇല്ല.
പിന്നെ ചിലർ പറയുന്നുണ്ട്, translucent cup കുറേ use ചെയ്ത് കഴിയുമ്പോൾ അതിൽ ചെറുതായിട്ട് ബ്ലഡ് സ്റ്റൈൻസ് കറ പോലെ നിൽക്കുമെന്ന്. എന്റതിൽ ഇത് വരെ അങ്ങനെ ഒന്നും വന്നിട്ടില്ല. അതൊന്നും പാഡ് ഉപയോഗത്തിലെ വൃത്തിക്കുറവ് വെച്ച് താരതമ്യപ്പെടുത്തുമ്പോൾ അത്ര കാര്യമായ പ്രശ്നങ്ങൾ അല്ല.ഒരു കാരണ വശാലും റാഷസ് വരികയില്ല. കാരണം ഇത് മൂലം നമ്മുടെ പ്രൈവറ്റ് ഏരിയ യിൽ ഈർപ്പം നിൽക്കുന്നില്ല. രക്തം ശരീരത്തിന്റെ അകത്ത് കളക്റ്റ് ചെയ്യുന്നതുകൊണ്ട് ബാക്റ്റീരിയൽ ഇൻഫെക്ഷൻ ഉം വരില്ല.
പിന്നെ ആദ്യ വട്ടമൊക്കെ ഊരിയപ്പോൾ, ‘ഇനിയിപ്പോ ഊരാൻ പറ്റിയില്ലെങ്കിലോ’ എന്നൊക്കെയുള്ള പേടി കാരണം sucction കളയാതെ തന്നെ താഴേക്ക് പിടിച്ച് വലിച്ചു. അന്നേരം കുറച്ച് പെയിൻഫുൾ ആയിരുന്നു. അതാണ് ഞാൻ വീണ്ടും വീണ്ടും പറയുന്നത്, മെത്തേഡ് പെർഫെക്റ്റ് ചെയ്യുക. അതിന് ഒന്ന് രണ്ട് യൂട്യൂബ് വീഡിയോസ് കാണുക. എന്നിട്ട്, ഒന്നല്ല രണ്ടല്ല, നിങ്ങൾക്ക് എത്ര വട്ടം ചെയ്യണമോ അത്രയും വട്ടം ചെയ്ത് നോക്കുക. പിന്നെ കയ്യിൽ കുറച്ച് രക്തം ഒക്കെ ആവും. അത് എനിക്ക് പ്രശ്നമായി തോന്നിയില്ല.
കളയൽ നന്നായി ഊരാൻ പഠിച്ചിട്ടാണെങ്കിൽ, ഊരുക, കക്കൂസിൽ ഒഴിക്കുക. ഇത്രയുമേയുള്ളൂ. ഒന്നല്ലെങ്കിൽ intimate wash ഓ മെൻസ്ട്രൽ കപ്പ് wash ഓ ഉപയോഗിച്ച് കഴുകുക. തിരികെ വയ്ക്കുക.ഇനി പാഡ് ന്റെ കാര്യത്തിലേക്ക് വരാം. Incinerator ആണ് ഏറ്റവും പ്രകൃതി മാലിന്യം കുറച്ചുകൊണ്ടുള്ള പാഡ് കത്തിക്കാനുള്ള വഴി. അത് എത്ര പേരുടെ വീട്ടിലുണ്ടെന്ന് എനിക്ക് അറിയില്ല. എന്തായാലും ഞാൻ സാധാരണ അത് കണ്ടിട്ടുള്ളത് എന്റെ college ലാണ്. അവിടെ തന്നെ അതിന്റെ ഉപയോഗം ബഹു കഷ്ടമാണ്. സകലമാന സാധനങ്ങളും അതിലിട്ട് കത്തിക്കും. അത് മറ്റൊരു പ്രശ്നം. എന്തായാലും വീടുകളിൽ ഒരേ ഒരു വഴി കത്തിക്കുക എന്നതാണ്. അല്ലെങ്കിൽ കോര്പറേഷന് വേസ്റ്റ് ലേക്ക് seperate ആയിട്ട് collect ചെയ്ത് കൊടുക്കുക.
കത്തിക്കുകയാണെങ്കിൽ പേപ്പറോ പ്ലാസ്റ്റിക്കോ പോലെ ഇത് എളുപ്പം കത്തുകയില്ല. കാരണം, ബ്ലഡ് ഉണ്ട് . ചിലർ ഇത് കൂട്ടി വെച്ചിട്ടാണ് കത്തിക്കാറ്. അങ്ങനെയാവുമ്പോൾ കൂടിയിരുന്ന് ഒരുമാതിരി ഉണക്കമീൻ ചീഞ്ഞ മണമാവും അതിന്. അങ്ങനെ അവസാനം, അത് കത്തിച്ചാൽ തന്നെ ചിലത് കത്താതെ കിടക്കും. ബ്ലഡ് ഉം പ്ലാസ്റ്റിക്ക് ഉം ഒക്കെയാണത്. വീണ്ടും പ്രകൃതി മലിനീകരണം.
ഞാൻ ടൌൺ ൽ താമസിച്ചിരുന്നപ്പോൾ, എന്റെ വീടിന് മുറ്റമില്ലായിരുന്നു. അത് കൊണ്ട് തന്നെ കത്തിക്കാൻ പറ്റില്ല. വേസ്റ്റ് നിയമപരമായിട്ട് കളയാൻ ആണെങ്കിൽ കോര്പറേഷന് വഴി മാത്രമേ പറ്റൂ. അവരും എല്ലാ ദിവസമൊന്നും വരില്ല. അങ്ങനെ നമ്മൾ സ്ഥലത്ത് ഇല്ലെങ്കിൽ ഇത് ഒരാഴ്ചയൊക്കെ കൂട്ടി വെച്ചാൽ അതിരിക്കുന്ന റൂമിലേക്ക് പോകാൻ പറ്റില്ല. അത്രയും ചീഞ്ഞ മണമായിരിക്കും.നൈറ്റ് ലീക്കേജ് ആണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രശ്നമായിരുന്നത്. ഒരു പിരീഡ്സ് ഇൽ ഒരു തവണയെങ്കിലും ഡ്രസ്സ് ഇൽ ആവാതെ ഇരിക്കാറില്ല. അബ്നോർമൽ ഫ്ലോ ഒക്കെ ആവാം കാരണം. ആ ഒരു പ്രശ്നം, പെർഫെക്റ്റ് ആയിട്ട് വച്ചിരിക്കുന്ന മെൻസ്ട്രൽ കപ്പ് ഇൽ എനിക്ക് അനുഭവപ്പെട്ടിട്ടില്ല.
മേൽ പറഞ്ഞ പ്രശ്നങ്ങളെല്ലാം ഒരാൾക്ക് തന്നെ അനുഭവമുള്ളതാവണമെന്നില്ല. പക്ഷെ, ചിലതൊക്കെ പലർക്കായിട്ടെങ്കിലും അനുഭവം ഉണ്ടാവും. അങ്ങനെ ഉള്ളവർക്ക്, അതിൽ നിന്ന് ഒരു തീർപ്പ് വേണം എന്നുള്ളവർക്ക് തീർച്ചയായും മെൻസ്ട്രൽ കപ്പ് ഒന്ന് ട്രൈ ചെയ്ത് നോക്കാവുന്നതാണ്.ഉപയോഗിച്ച് തുടങ്ങുമ്പോൾ ഒരേ ഒരു കാര്യം മാത്രം ശ്രദ്ധിക്കുക. ‘ഒളിമ്പ്യൻ അന്തോണി ആദം’ ലെ വട്ടോളി പറഞ്ഞ പോലെ, പ്രാക്ടീസ് മുടക്കരുത്.
കടപ്പാട് : സുമി ഷാജി