ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ആണ് സമൂഹ മാധ്യമങ്ങളിൽ ഇന്ന് നിറഞ്ഞു നിൽക്കുന്നത് .ഒരു പൊതു പ്രവർത്തകൻ എങ്ങനെ ആകണം എന്ന് തന്റെ പ്രവർത്തിയിലൂടെ കാണിച്ചു തരുകയാണ് എം പി.കോവിഡ് കാലത്ത് മരണപ്പെടുന്നവരുടെ സംസ്ക്കാരത്തിന് ഉറ്റവർ പോലും ഭയചകിതരായി മാറി നിൽക്കുമ്പോൾ നാടിന് മാതൃകയായി മാറുകയാണ് ഡിസാസ്റ്റർ മനേജ്മെൻറ് ടീം.
തൊടുപുഴ ചാഴിക്കാട്ട് ഹോസ്പിറ്റലിൽ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം ആണ് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് തൻ്റെ ഡിസാസ്റ്റർ മനേജ്മെൻ്റ് ടീമുമായി നേരിട്ടെത്തി കോവിഡ് പ്രോട്ടോകോൾ പാലിച്ച് തൊടുപുഴ ശാന്തിതീരത്തിലെത്തിച്ച് സംസ്ക്കാരം നടത്തിയത് . കോവിഡ് കാലത്ത് മരണപ്പെടുന്നവരുടെ സംസ്ക്കാരത്തിന് ഉറ്റവർ പോലും ഭയചകിതരായി മാറി നിൽക്കുമ്പോൾ നാടിന് മാതൃകയാക്കുകയാണ് ഇടുക്കി എംപി ഡീനും.ഡിസാസ്റ്റർ മനേജ്മെൻറ് ടീമും .
ഡിസാസ്റ്റർ മാനേജ്മെൻറ് ടീം തൊടുപുഴ കോഡിനേറ്റർ അക്ബർ ടി.എൽ, മുട്ടം ഗ്രാമ പഞ്ചായത്ത് മെമ്പർ അരുൺ ചെറിയാൻ പൂച്ചക്കുഴി, ഹാരിസ് മുട്ടം, രാഹുൽ ചെറിയാൻ എന്നിവരാണ് സംസ്ക്കാരത്തിന് നേത്യത്വം കൊടുത്തത്. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ച മുട്ടം കാക്കൊമ്പ് പുളിക്കൽ റവ. പി. വി. ശമുവേൽ അച്ഛന്റെ ഉൾപ്പെടെ ഇടുക്കി ജില്ലയിൽ ആറ് സംസ്കാര ചടങ്ങുകൾക്ക് ഈ ഡിസാസ്റ്റർ മനേജ്മെൻറ് ടീം നേതൃത്വം കൊടുത്തിരുന്നു.