വീടില്ലാത്തവർക്ക് ലൈഫ് ഭവന നിർമ്മാണ പദ്ധതി വീണ്ടും അപേക്ഷിക്കാം ചെയ്യേണ്ടത് ഇങ്ങനെ

EDITOR

ലൈഫ് ഭവന നിർമ്മാണ പദ്ധതി വീണ്ടും അപേക്ഷിക്കാൻ അവസരം ഓഗസ്റ്റ് ഒന്ന് മുതൽ ഓഗസ്റ്റ് പതിനാലു വരെ ആണ് അപേക്ഷിക്കാൻ അവസരം .ഓൺലൈൻ വഴി ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.ഇത് വരെയും ലൈഫ് പദ്ധിതിയിൽ ഉൾപ്പെടാതെ പോയവർക്ക് ആണ് ഇ അവസരം പ്രയോജനപ്പെടുക.അർഹരായ ആളുകളെ കണ്ടെത്താൻ സർക്കാർ പുതിയ മാർഗ്ഗ രേഖ പുറപ്പെടുവിച്ചു.നിരവധി കുടുബങ്ങൾക്ക് ഇ രീതിയിൽ പ്രയോചനം ഉണ്ടാകും.

ഇത് മൂലം ആദ്യ ഘട്ടം പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവന രഹിതർക്കും ഭൂ രഹിതർക്കും ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്ന പദ്ധിതി ആണ് .ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 14 വരെ അവരിൽ അപേക്ഷിക്കാൻ അവസരം ഉണ്ടാകും.അപേക്ഷിക്കേണ്ടത് പൂർണ്ണമായും ഓൺലൈൻ സംവിധാനം വഴിയാണ്.തദ്ദേശഭരണ സ്ഥാപനങ്ങളിൽ സജ്ജമാക്കിയ ഹെല്പ് ഡെസ്ക്ക് വഴിയും നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാൻ കഴിയും.

ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ടവരെ ഒരു കുടുംബമായിട്ട് ആണ് ഉൾപെടുത്തുക.ഇതനുസരിച്ചു 2020 ജൂലൈ 1 നു മുൻപ് റേഷൻ കാർഡ് ഉള്ളവർക്കും റേഷൻ കാർഡിൽ പേരുള്ള ഒരാൾക്ക് പോലും ഭവനം ഇല്ലാത്തവരായി ഉള്ള ഭൂമിയുള്ള ഭവനരഹിതർ, ഭൂരഹിത ഭവനരഹിതർ എന്നിവർക്കാണ് ഇ പദ്ധിതിയിൽ ഇ പ്രാവശ്യം അപേക്ഷിക്കാൻ കഴിയുക. മൂന്നുലക്ഷത്തിൽ താഴെ വാർഷിക വരുമാനം ഉള്ളവർക്ക് മാത്രം ആണ് അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കുക.അത് പോലെ മറ്റു നിബന്ധനകൾ മാർഗ്ഗ രേഖയിൽ ഉണ്ട്.

പട്ടികജാതി പട്ടിക വർഗ്ഗം മത്സ്യത്തൊഴിലാളികൾ എന്നിവർക്ക് ഇളവുകൾ ഉണ്ടാകും.ഇത് പ്രകാരം സർക്കാർ നിർദേശിക്കുന്നത് പോലെ മുന്ഗണന അനുസരിച്ചു പട്ടികയിൽ ഇടം നേടാം.നഗര സഭയിലും പഞ്ചായത്തിലും സമർപ്പിച്ച അപേക്ഷ അവിടെ സൂക്ഷ പരിശോധനയ്ക്ക് ശേഷം പട്ടിക പ്രസിദ്ധീകരിക്കും.ഇ മൂന്നാം ഘട്ടത്തിൽ ഒരു ലക്ഷത്തിൽ അധികം ആളുകൾക്ക് ആണ് ഭവനം ലഭിക്കുക ഇത് കൂടാതെ ആണ് കഴിഞ്ഞ പ്രാവശ്യം വിട്ടു പോയ അര്ഹരായവർക്കും അവരെ കണ്ടെത്താനും സർക്കാർ തീരുമാനം.