ഇപ്പോൾ ലോക്ക് ഡൌൺ കാലമാണ് എല്ലാരെ പോലെ പ്രവാസികളും ഇപ്പോൾ കഷ്ടത്തിൽ എന്ന് പറയാം .ഇ സമയത്തു പ്രവാസികൾക്ക് ഒരു സഹായം സർക്കാരിൽ നിന്ന് ലഭിച്ചാലോ .അത് എങ്ങനെ ആണെന്ന് ഇനി പറയാം .നോർക്ക സാമ്പത്തിക സഹായം ആണ് ലഭിക്കുന്നത് . പ്രവാസി സഹോദരങ്ങളെ ഈ പ്രതിസന്ധിയുടെ കാലത്തു നാട്ടിൽ കുടുങ്ങിപ്പോയ നമ്മുടെ പ്രവാസി സഹോദരങ്ങൾക്കു കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന നോർക്കയിൽ നിന്നും ചില സാമ്പത്തിക സഹായങ്ങൾ ലഭിക്കുന്നുണ്ട്.
ഏതൊരു ചെറിയ കാര്യവും വലിയ സഹായമായി മാറുന്ന സമയമാണിത്.അതിനാൽ ഉറപ്പായും നിങ്ങൾക്ക് യോഗ്യത ഉണ്ടെങ്കിൽ അപേക്ഷിക്കാം .സഹായം ആർക്കൊക്കെ ലഭിക്കും?
1. 01-01-2020 നു ശേഷം നാട്ടിലേക്കു പോവുകയും, പ്രാബല്യമുള്ള വിസയും, പാസ്സ്പോര്ട്ടും ഉണ്ടാവുകവും, എന്നാൽ ഇപ്പോഴത്തെ കൊറോണ ലോക്ക് ഡൌൺ പ്രതിസന്ധിയിൽ പെട്ട് വിദേശ രാജ്യത്തേക് മടങ്ങി വരാൻ കഴിയാത്തവർക്ക് 5000 രൂപ സാമ്പത്തിക സഹായം ലഭിക്കും. (നോർക്ക അംഗത്വം ഇല്ലാത്തവർക്കും ലഭിക്കും).ഇന്ത്യയിൽ ലോക്ക്ഡൗണ് പ്രഖ്യാപിച്ച 26/03/2020 തീയതി മുതൽ ഇനി ഔദ്യോഗികമായി ലോക്ക് ഡൌൺ പിൻവലിക്കുന്നതുവരെയുള്ള തിയതിക്കുള്ളിൽ ജോബ് വിസയുടെ കാലാവധി തീരുന്നവർക്കും നോർക്ക യിൽ നിന്നും തികച്ചും സൗജന്യമായി 5000 രൂപ ലഭിക്കും.
എങ്ങനെ ലഭിക്കും?മേല്പറഞ്ഞ വിഭാഗത്തിൽ പെടുന്നവർ അർഹത തെളിയിക്കുന്ന രേഖകളുടെ ഒറിജിനലും കോപ്പിയും, നാട്ടിലെ മേൽവിലാസ രേഖയും സഹിതം തൊട്ടടുത്ത നോർക്ക ഓഫീസിൽ സമീപിക്കുക .അല്ലെങ്കിൽ ഓൺലൈനിലൂടെ ഏപ്രിൽ 30ന് മുമ്പ് അപേക്ഷിക്കുക .2020 ജനുവരി 1 നു ശേഷം മടങ്ങി എത്തി ലോക്ക് ഡൌൺ സമയത്ത് തിരികെ പോകാൻ കഴിയാത്ത പ്രവാസികൾക്ക് 5000 രൂപയും, കേരളത്തിൽ മടങ്ങി എത്തി കോവിഡ് സ്ഥിരീകരിച്ച മലയാളികൾക്ക് 10000 രൂപയുമാണ് നോർക്ക റൂട്ട്സ് ധനസഹായമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി എങ്ങനെ ഓൺലൈൻ അപേക്ഷിക്കാം എന്ന് വീഡിയോ കണ്ടു മനസിലാക്കുക ? വീഡിയോ കാണു. ഷെയർ ചെയ്യൂ.ഓൺലൈൻ അപേക്ഷിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://www.norkaroots.org/