പെൺകുഞ്ഞുങ്ങളുള്ള അച്ഛനമ്മമാരുടെ ശ്രദ്ധക്ക്.സുകന്യ സമൃദ്ധി യോജന- കേന്ദ്ര ഗവണ്മന്റിന്റെ ഒരു ഡെപ്പോസിറ്റ് സ്കീം ആണ്. പെൺകുഞ്ഞുങ്ങൾ ഉള്ള അച്ഛനമ്മമാർ തീർച്ചയായും ഇഷ്ടപ്പെടുന്ന ഈ പെൺകുട്ടികൾക്കുള്ള സമ്പാദ്യ പദ്ധതിയെക്കുറിച്ച് അറിയാൻ ഉടൻ തന്നെ അടുത്തുള്ള ബാങ്കുമായി ബന്ധപ്പെടുക. 10 വയസ്സിന് താഴെ പ്രായമുള്ള പെൺകുഞ്ഞുങ്ങൾക്കേ ഇതിൽ ചേരാൻ കഴിയൂ.. ഇപ്പോൾ അടക്കുന്ന ചെറിയ പ്രീമിയം കൊണ്ട് , കുഞ്ഞിന് 21 വയസ്സാകുമ്പോൾ ഒരു നല്ല സാമ്പത്തിക സഹായം ലഭിക്കുന്നൂ.ഇതാണ് ഈ സ്കീമിന്റെ പ്രധാന പ്രത്യേകത .
ഇ സ്കീമിനെ കുറിച്ച് കൂടുതൽ പറയാം പത്തുവയസ്സിനു താഴെ പ്രായമുള്ള പെൺകുട്ടികൾക്കായി പരമാവധി പലിശ നിരക്കിൽ പ്രത്യേക ബാങ്ക് അക്കൗണ്ടിൽ നിശ്ചിത തുക നിക്ഷേപിക്കുന്നതാണ് ഈ പദ്ധതി , ഏറ്റവും കുറഞ്ഞ നിക്ഷേപം 250 രൂപയും ഏറ്റവും കൂടിയ നിക്ഷേപം 1,50,00 രൂപയുമാണ് .പരമാവധി 14 വർഷത്തേ യ്ക്കാണ് നിക്ഷേപം നടത്തേണ്ടത് .ഇങ്ങനെ നിക്ഷേപിച്ചാൽ പരമാവധി കിട്ടുന്ന തുക 72 ലക്ഷം വരെ ആണ്.
ഒരു പെൺകുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് മാത്രമേ തുടങ്ങാൻ കഴിയുകയുള്ളു .
പദ്ധതി കാലാവധി അക്കൗണ്ട് തുടങ്ങുന്ന തീയതി മുതൽ 21 വർഷമാണ് .
പോസ്റ്റ് ഓഫീസുകളിലും ദേശസാൽക്കൃത ബാങ്കുകളിലും അക്കൗണ്ട് തുടങ്ങാം .
അക്കൗണ്ട് തുടങ്ങുന്ന വർഷം മുതൽ 14 വർഷം നിക്ഷേപം നടത്തണം .
നിക്ഷേപത്തിന് ആദായ നികുതി ഇളവ് ലഭിക്കും .ഏറ്റവും കുറഞ്ഞ വാർഷിക നിക്ഷേപം 250രൂപയാണ് .ഏറ്റവും കൂടിയ വാർഷിക നിക്ഷേപം 15,000 രൂപയാണ് .
വാർഷിക നിക്ഷേപം മാസ തവണകളായി നിക്ഷേപിക്കാം .ഒരു വീട്ടിൽ രണ്ട് പെൺകുട്ടികളുടെ പേരിൽ മാത്രമേ അക്കൗണ്ട് തുടങ്ങാൻ കഴിയുകയുള്ളു .18 വയസ്സ് പൂർത്തീകരിച്ച ശേഷം പെൺകുട്ടിയുടെ വിദ്യാഭ്യാസ ആവശ്യത്തിനായി അടച്ച തുകയുടെ 50% വരെ കാലാവധിക്ക് മുൻപ് പിൻവലിക്കാം.ഇ സ്‌കീമിന്റെ കൂടുതൽ പ്രത്യേകതകൾ വീഡിയോ കണ്ടു മനസിലാക്കാം ഷെയർ ചെയ്യാം
പെൺകുഞ്ഞ് വീടിനെ സ്വർഗ്ഗമാക്കുന്നു .വീടിനും നാടിനും വിളക്കായ മകൾ മാതാപിതാക്കൾക്ക് സായൂജ്യം നൽകുന്നു .സാഹചര്യങ്ങൾ എന്തുമായാലും നന്മ നഷ്ടപ്പെടാത്ത വിളക്കാവാൻ ആകട്ടെ പെൺകുട്ടികൾക്ക് എന്ന് പ്രാർത്ഥിച്ചുകൊണ്ട് പറയാം.നീ മുന്നേറുക .ഒപ്പം നീ നിന്നെ അറിയുക .