സ്ത്രീകൾ നെറ്റിയിൽ സിന്തൂരം ഇടുന്നതിനു യഥാർത്ഥ കാരണം ഇന്നുള്ള പലർക്കും അറിയില്ല

EDITOR

സീമന്തരേഖയിലെ കുങ്കുമത്തിന്‍റെ പൊരുള്‍.ഒരു സ്ത്രീ വിവാഹിതയാണോ എന്ന് തിരിച്ചറിയാന്‍ സീമന്ത രേഖയിലെ കുങ്കുമം സഹായിക്കും. ഭാരത സ്ത്രീകള്‍ക്കിടയിലെ ഈ ആചാരത്തിന്‍റെ രഹസ്യമെന്താണ്?

താന്ത്രിക വിധിപ്രകാരം സീമന്തരേഖയെന്നാല്‍ ശിരോമധ്യത്തിന്‍റെ രേഖയാണ്. സീമന്തരേഖയില്‍ സിന്ദൂരം തൊടല്‍. വിവാഹിതയായ ശേഷം സ്ത്രീകള്‍ തലമുടി പകുത്ത്‌ അതിനു നടുവിലുള്ള രേഖയില്‍ നെറ്റിയുടെ മുകള്‍ഭാഗം മുതല്‍ ഉച്ചിമധ്യം വരെ ചുവന്ന കുങ്കുമം അണിയുന്ന പതിവുണ്ട്‌. വിവാഹമെന്ന ഭോഗാത്മക ചടങ്ങു പോലും ഈശ്വരാത്മകമായ യോഗരൂപമാകണമെന്ന സൂചനയാണിത്‌. സീമയെന്നാല്‍ പരിധി, സീമന്തം പരിധിയുടെ അവസാനവും, ജീവത്മാവിണ്റ്റെ പരിധി അവസാനിപ്പിക്കുന്നത്‌ പരമാത്മാവിലാണ്‌.

ശിരോമധ്യം ഈ പരമാത്മസ്ഥാനമാണ്‌. ഇവിടെക്കുള്ള സാങ്കല്‍പിക രേഖയാണ്‌ സീമന്തരേഖ. ശിവശക്തി സംബന്ധം പോലെ ഭൂമിയില്‍ സൃഷ്ടിക്കു തയ്യാറാകുന്ന മനുഷ്യസ്ത്രീ പുരുഷനു പത്നിയാകുമ്പോള്‍ സ്ത്രീക്ക്‌ പരമാത്മപുരുഷന്‍ എന്ന അഭയസ്ഥാനം അപ്രസക്തമാകുന്നു. അതുകൊണ്ട്‌ പരമാത്മസ്ഥാനത്തേക്കു പോകുന്ന സീമന്തരേഖയെ ആസക്തിയുടെ ചിഹ്നമായ ചുവപ്പു നിറം കൊണ്ട്‌ മറയ്ക്കുന്നു. ചുവപ്പ്‌ രജോഗുണമാണ്‌. സൃഷ്ടിക്കാവശ്യമായിട്ടാണ് ഈ നിറം സൂചിപ്പിക്കുന്നത്‌. വിവാഹിതരായ സ്ത്രീകള്‍ സിന്ദൂരം അണിയുന്നത് സാധാരണമാണ്. എന്നാല്‍ ഇതിനു പിന്നിലുള്ള ശാസ്ത്രീയമായ കാരണം എന്ന് പറഞ്ഞാല്‍ കുങ്കുമം ഉണ്ടാക്കുന്നത് മഞ്ഞള്‍ പൊടിയും, ആലം പൊടിയും, വെണ്‍കാരം പൊടിയും, കര്‍പ്പൂരം പൊടിയും, നെയ്യ് & നാരങ്ങ നീര് ചേർത്ത വിധി പ്രകാരം ആണ്.

1) മഞ്ഞള്‍ പൊടി.

2) ആലംപൊടിയും- (ഇരട്ട സൾഫേറ്റുകളാണ് ആലങ്ങൾ. പൊട്ടാസ്യം സൾഫേറ്റും അലൂമിനിയം സൾഫേറ്റും ചേർന്ന ലവണത്തെ പൊട്ടാഷ് ആലം എന്ന് വിളിക്കുന്നു. പൊട്ടാസ്യം സൾഫേറ്റിന് പകരം സോഡിയം സൾഫേറ്റായാൽ സോഡാ ആലമെന്നും (Na2SO4·Al2(SO4)3·24H2O) അമോണിയം സൾഫേറ്റ് ആണെങ്കിൽ അമോണിയം ആലം (NH4Al(SO4)2·12H2O) എന്നും പറയുന്നു. അലൂമിനിയം സൾഫേറ്റിന് പകരം ക്രോമിയം, ഇരുമ്പ് എന്നിവയുടെ സൾഫേറ്റുകളും ഉപയോഗിക്കാറുണ്ട്. ക്രോം ആലം (K2Cr(SO4)2·12H2O) ഇപ്രകാരം നിർമ്മിക്കുന്ന ഒന്നാണ്).

3) വെണ്‍കാരം പൊടിയും (borax powder-ബോറോണ്‍ എന്ന മൂലകത്തിന്റെ സംയുക്തമായ ഒരു തരം വെളുത്ത പൊടി).

4) നെയ്യ്- (വെണ്ണയിൽ നിന്ന് ഉദ്പാദിക്കുന്ന ഉൽപന്നമാണ് നെയ്യ്. വെണ്ണ ചൂടാക്കിയാണ് ഇത് ഉണ്ടാക്കുന്നത്).

5) കര്‍പ്പൂരം പൊടിയും (camphor powder-30 മീറ്ററോളം വളരുന്ന ഒരു മരമാണ്‌ കർപ്പൂരം (ശാസ്ത്രീയനാമം:Cinnamomum camphora) തെക്കൻ ജപ്പാൻ, തെക്കുകിഴക്കൻ ചൈന, ഇന്തോചൈന എന്നിവിടങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്നു. ഇതിന്റെ തടിയും ഇലകളും വാറ്റിയാണ്‌ സുഗന്ധദ്രവ്യമായ കർപ്പൂരം നിർമ്മിക്കുന്നത്).

6) നാരങ്ങ നീര്(Lemon juice).

എന്നിവ ഉപയോഗിച്ചാണ്. ഇത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. വിവാഹാതിയായ സ്ത്രീകള്‍ നെറ്റിയില്‍ മുടിയോടു ചേര്‍ന്നു സിന്ദൂരം തൂകിയിരുന്നുവെങ്കില്‍, പണ്ടൊക്കെ സ്ത്രീകള്‍ക്കിടയില്‍ നെറ്റിയില്‍ നിന്നു പകുത്തു കിടക്കുന്ന മുടിയിഴകള്‍ക്കിടയിലൂടെ നീളത്തില്‍ കുങ്കുമം ചാര്‍ത്തുന്നതാണ് പതിവ്. ഇത് പിറ്റിയൂട്ടറി ഗ്രന്ഥി ഊര്‍ജ്ജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു.നെറ്റിയിലെ സിന്ദൂരം മുതൽ പല ഹൈന്ദവ ആചാരങ്ങളുടെയും കാരണങ്ങൾ ഇന്നത്തെ തലമുറയ്ക്ക് അറിവുണ്ടാകില്ല.അങ്ങനെ അറിയാത്തവർ കണ്ടോളൂ.ഷെയർ ചെയ്യൂ