എനിക്കൊരു മകളുണ്ടായിരുന്ണ്.2012 ഒക്ടോബറിൽ അവൾ ഞങ്ങളേ വിട്ടുപിരിഞ്ഞപ്പോൾ 4 വയസ്സ് തികഞ്ഞിരുന്നില്ല.ആ വയസ്സിലും അസാമാന്യ ബുദ്ധിയും സൗന്ദര്യവുമുള്ള അവൾ കാഴ്ചക്കാർക് അത്ഭുതവും ആനന്ദവും ആയിരുന്ണ്.എന്റെ വീട് ആ മാലാഖയുടെ സ്വർഗ്ഗവു.ഒരസുഖവും അവൾക്കുണ്ടായിരുന്നില്ല.തലേദിവസം രാത്രി ചെറിയ ഒരു പനി.മോഷൻ ഉണ്ടായി ല്ല..രാവിലെ പനി മാറി.ഞാൻ ജോലിക്ക് പോകുമ്പോൾ അവൾ ഉറങ്ങുകയായിരുന്ണ്..ഉറങ്ങുന്ന മോളെ ഉമ്മവെച്ച ഞാൻ ജോലിക്കു പോയി..അവളുണർന്നപ്പോൾ നല്ല ക്ഷീണം.വയർ വേദനിക്കുന്നെന്ന് പറഞ്ഞു..ഭാര്യയും അമ്മയും കൂടി സ്ഥിരം കാണിക്കുന്ന ഡോക്ടറെ കാണിച്ചു. ഡോക്ടരുടെ പരിശോധനക്കിടയിൽ അവൾ ശർധിച്ചു.
ഡോക്ടർ മോഷൻ ശരിയാകാതെയാണെന്ന് പറഞ്ഞു ഹോസ്പിറ്റലിൽ എനിമ ചെയ്ത് വീട്ടിലേക്ക് വിട്ടയച്ചു..ക്ഷീണത്തിന് ജൂസ് നൽകാൻ പറഞ്ഞു..ഓറഞ്ച് ജൂസ് നൽകിയെങ്കിലും കുടിച്ചില്ല..വീട്ടിലെത്തിയപ്പോഴേക്കും മോൾ ആകെ തളർന്നിരുന്ണ്..അവർ എന്നെ ഫോൺ ചെയ്ത് തിരികെ ഹോസ്പിറ്റലിലേക്ക്..യാത്രയിൽ അവൾ എന്നെ കാണണം എന്ണ്ം അച്ഛണ്മമ്മയും ഒരിക്കലും കരയരുതെന്ണ്ം പ്രാർത്ഥിക്കണമെന്ണ്ം പരഞു കൊണ്ടേയിരുന്ണ്.ഡോക്ടറുടെ വീട്ടിൽ പോയി..ഹോസ്പിറ്റലിൽ ആക്കാൻ പറഞ്ഞു.അവിടെ എത്തി 20 മിണ്ട്സ് കഴിഞ്ഞു ഡോക്ടർസ് വന്ണ്.അവിടുത്തെ നഴ്സസ് പ്രാഥമിക സുസ്രൂഷ ഒന്ണ്ം ചെയ്തില്ല..എന്താ ഡോക്ടർ പറഞ്ഞത് എന്ന് ഭാര്യയോടും അച്ഛനോടും ചോദിച്ചു..ഡോക്ടർ വരാം എന്ന് മാത്രമാണ് പറഞ്ഞത്.. അത് കഴിഞ്ഞ 20 മിനിറ്റ് കഴിഞ്ഞാണ്ഡോക്ടർ വന്നത്. ഞാന് എത്തിയിരുന്നു..30 മിനിറ്റ്..മോൾ പോയി എന്ന് പറഞ്ഞു
.ശ്വാസകോശത്തി ൽ ഓറഞ്ച് അല്ലി ഉണ്ടെന്ന് പറഞ്ഞു.. പോസ്റ്റ് മോർട്ടം ചെയ്യാൻ എല്ലാവരും പറഞ്ഞു ഞാൻ വേണ്ടാന്ണ് പറഞ്ഞു..എന്റെ കുഞ്ഞിനെ അങ്ങിനെ ആക്കിയിട്ട് എനിക്കെന്ത് നേട്ടം..തെളിവുണ്ടാക്കി ഡോക്ടർ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ അവളെ തിരിച്ചു കിട്ടുമോ.. അത്കൊണ്ടാണ് ഞാൻ അങ്ങിനെ പറഞ്ഞത്.അന്ന് പേപ്പറിൽ വന്ന വാർത്ത അപ്രകാരം ആയിരുന്നു..ഞങ്ങൾക്കു തന്ന മരണ സിർട്ടിഫിക്കറ്റിൽ കാർഡിയാക് അറസ്റ്റ് എന്നായിരുന്ണ്..പിന്നീട് ആ സമയം മോളുടെ കൂടെ ഉണ്ടായിരുന്ന മറ്റ് 2 ഡോക്ടർസ് പറഞ്ഞു മോൾക്അപ്പെന്റിസ് ആയിരുന്നു..എനിമ നൽകിയപ്പോൾ അത് പൊട്ടി അങ്ങിനെയാണ് അവൾ ഇല്ലാതായതെന്ന്.. അങ്ങിനെ ഞങ്ങളുടെ സൂര്യൻ (ശ്രീസൂര്യ) അസ്തമിച്ചു.
ഇതിവിടെ പറയാൻ കാര്യം അന്നുമുതൽ ഇന്ന് വരെ ഏകമകൾ നഷ്ടപ്പെട്ട ഞങ്ങൾ അനുഭവിക്കുന്ന മാനസീക സങ്കര്ഷങ്ങള് എത്രയാണെന്ന് പറയാൻ കഴിയില്ല..നോക്കാഞ്ഞിട്ടാണെന്നും ശ്രദ്ധയില്ലാഞ്ഞിട്ടാണെന്നും ഉത്തരവാദിത്വമില്ലാഞ്ഞിട്ടാണെന്നും തുടങ്ങി പോസ്റ്റ്മോർട്ടം വേണ്ട എന്ന് പറഞ്ഞതിന് വരെ വിമര്ശനങ്ങള്.ഒരുഡോക്ടറും മനപ്പൂർവംഒന്നും ചെയ്യില്ല. ഒരുകൈയബദ്ധം.കണക്കുകൂട്ടലിൽഎന്തോപിഴച്ചു.ഞാൻഅത്തെളിയിച്ചിട്ട്എനിക്കെന്താണ്.അത്രയേകരുതിയുള്ളൂ. ഞങ്ങളുടെ വിധി.ഈശ്വരനിശ്ചയം..ഈ ജന്മം ഇങ്ങിനെയാണ് ഇന്നും തോരാത്ത കണ്ണുനീർ.
ഉറങ്ങിക്കിടക്കുന മോളുടെ അടുത്തുനിന്ന് പോയി ജീവനറ്റ അവളെ കാണേണ്ടി വരുന്ന ഒരച്ഛന്റെ അവസ്ഥയോ അമ്മ വിഷമിക്കരുത് പ്രാർത്ഥിക്കണം എന്ന് പറഞ്ഞ 30 മിനിറ്റിണ്ള്ളിൽ മോളെ നഷ്ടപ്പെട്ട അമ്മയുടെ മനസോ ചിലരെങ്കിലും കണ്ടില്ല..
സാങ്കല്പിക കഥകളും അഭിപ്രായങ്ങളും അരങ്ങു തകർക്കുമ്പോൾ ഒരുനിമിഷം ആ അവസ്ഥ ഒന്നാലോചിക്കണം..മുഴുവനായി മനസിലായില്ലെങ്കിലും നമ്മുടെ വാക്കും പ്രവൃത്തിയും വേദനിപ്പിക്കുന്നത് ആക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കണം.. നിങ്ങളുടെ ഒരു വാക്ക് കൊണ്ടോ കമന്റ് കൊണ്ടോ നിരപരാധിയായ ഒരു മനസ് നോവാനിടയാക്കരുത് എന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്.ആരെയും ഉദ്ദേശിച്ചല്ല.എന്റെ അഭിപ്രായമാണ്എന്തെങ്കിലും തെറ്റാണെങ്കിൽ പൊറുക്കുമല്ലോ.
കടപ്പാട് : സുരേഷ് വി നായർ