ഒരു രചന ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നു തികച്ചും വായിച്ചു ഒരുപാട് ഇഷ്ടം തോന്നി .ഒരിക്കൽ സേനയുടെ ഒരു ജവാൻ ഒരു ATM ക്യാബിനിൽ കയറി 100 രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു. എന്നിട്ട് അത് തന്റെ പേഴ്സിൽ വെച്ച് തിരിച്ചു ഇറങ്ങി പോയി.അടുത്ത ദിവസം വീണ്ടും വന്നു. പിന്നെയും 100 രൂപ എടുത്തു പേഴ്സിൽ വെച്ച് തിരിച്ചുപോയി. അങ്ങനെ കുറെ ദിവസം ഇത് തുടർന്ന് കൊണ്ടിരുന്നു.ATM ക്യാബിനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന security guard ഇതെല്ലാം ദിവസവും കാണുന്നുണ്ടായിരുന്നു. അതിനെ പറ്റി എന്തെങ്കിലും ചോദിക്കണം എന്ന് മനസ്സിൽ ഉണ്ടായിരുന്നു എങ്കിലും ആർമിയുടെ ഡ്രസ്സ് കാണുമ്പോൾ ഉണ്ടായിരുന്ന മുൻകാല പേടി കാരണം ഒന്നും ചോദിക്കാൻ തോന്നിയില്ല. പക്ഷേ സൈനികൻ ഇത് തുടർന്നു കൊണ്ട് പോയി.
ഒരു ദിവസം സമീപ നിവാസികളിൽ ചിലർ ATM ക്യാബിനടുത്ത് നിന്നപ്പോൾ ആ സൈനികൻ വന്നു. ഇന്ന് എന്തായാലും സൈനികനോട് ചോദിച്ചിട്ട് തന്നെ എന്ന് security guard വിചാരിച്ചു ഉറപ്പിച്ചു. കാരണം സൈനികൻ ഇതിന്റെ പേരിൽ ദേഷ്യപെട്ടാലും മറ്റു ആളുകൾ അവിടെയുണ്ട് എന്ന ഒരു ധൈര്യവും അയാൾക്ക് ഉണ്ടായിരുന്നു.അതിനാൽ guard പറഞ്ഞു. സർ, നിങൾ ദിവസവും ഇൗ 100 രൂപ എടുക്കുന്നതിന് പകരം ഒരു ആഴ്ചത്തേക്കു എത്ര പൈസാ വേണം അത്രയും ഒന്നിച്ചു എടുകുന്നതല്ലെ നല്ലത്. അങ്ങനെ ചെയ്താൽ ദിവസവും എങ്ങനെ വെറുതെ വന്ന് സമയം കളയേണ്ട ആവശ്യം ഇല്ലല്ലോ.
സൈനികൻ പറഞ്ഞു. സഹോദരാ, എന്റെ അക്കൗണ്ട് എന്റെ അമ്മയുടെ മൊബൈലുമായി ബന്ധിപ്പിച്ചിരിക്കുന്നത് കൊണ്ട് ഞാൻ ഇവിടെ 100 രൂപ എടുത്താൽ അവളുടെ മൊബൈലിൽ മെസ്സേജ് ചെല്ലും. അങ്ങനെ അവൾക്ക് മനസിലാകും എന്റെ മകൻ ജീവിച്ചിരിപ്പുണ്ട് എന്ന്. ഞാൻ പറയാതെ തന്നെ ഇവിടെ മൊബൈൽ നെറ്റ്വർക്ക് എങ്ങനെ work ചെയ്യുന്നു എന്ന് നിങ്ങൾക്ക് അറിയാമല്ലോ. അതിനാൽ എനിക്ക് ദിവസവും വീട്ടിൽ ഫോൺ ചെയ്യാൻ കഴിയാറില്ല.
കശ്മീരിൽ നമ്മുടെ സൈനികരുടെ സ്ഥിതി ഇതിലും കഷ്ടമാണ്. രാവിലെ ഡ്യൂട്ടിക്ക് പോകുന്ന സൈനികന് വൈകിട്ട് തിരിച്ചു വരാൻ പറ്റുമോ എന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല. എങ്കിലും ഒട്ടും പതറാതെ, ആരോടും പരാതിയും പരിഭവവും ഇല്ലാതെ വെയിലെന്നും ചൂടെന്നും മഞ്ഞെന്നും മഴയെന്നും ഇല്ലാതെ രാജ്യത്തെ സംരക്ഷിക്കുന്നു. ചിലർ പറയും ശമ്പളം കിട്ടുന്നില്ലെ എന്ന്. ശമ്പളം അല്ല സഹോദരാ, കറയറ്റ ദേശ സ്നേഹം ആണ് അവർക്ക് ഇതിനൊക്കെ പ്രചോദനം നൽകുന്നത്.