കറ്റാർ വാഴയിലെ ഇ രണ്ടു തുള്ളി തരുന്ന റിസൾട്ട് മനസ്സ് നിറയ്ക്കും

EDITOR

വെറും പത്ത് ദിവസം കറ്റാർവാഴ കൊണ്ടുള്ള ഈ ഫേസ് മാസ്ക് മുഖത്ത് ഇട്ടാൽ നിങ്ങൾക്ക് വിശ്വസിക്കാനാവാത്ത മാറ്റം അത് നൽകും..

കറ്റാർവാഴ മുഖത്തിനും മുടിക്കും എല്ലാം വളരെ നല്ലതാണെന്ന് നമുക്ക് അറിയാം, എന്നാൽ അതിൻറെ കൂടെ തേനും ചെറുനാരങ്ങനീരും എല്ലാം ചേർത്ത് മുഖത്തു ഇടുമ്പോൾ നിങ്ങൾക്ക് വലിയ മാറ്റങ്ങൾ കണ്ടു തുടങ്ങും.., അങ്ങനെയൊരു 10 ദിവസം അടുപ്പിച്ചു ഇത് മുഖത്ത് ഇട്ടാൽ മുഖത്തെ കരിവാളിപ്പും പാടുകളും അഴുക്കും എല്ലാം പോയി നല്ല നിറം നിങ്ങൾക്ക് ലഭിക്കും.

10 ദിവസത്തിനുശേഷം നിങ്ങൾക്ക് ഇൗ മാസ്ക് ആഴ്ചയിൽ രണ്ടോ മൂന്നോ തവണയായി ആയിട്ട് ഇടാവുന്നതാണ്. ആദ്യദിവസം നിങ്ങൾ മാസ്ക് ഇടുമ്പോൾ, അത് ഇടുന്നതിനു മുൻപ് എന്തായാലും മുഖം ഒന്ന് സ്ക്രബ് ചെയ്യണം.,ഒരു കാരണവശാലും ദിവസേന സ്ക്രബ് ചെയ്യരുത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രമേ മുഖം സ്ക്രബ് ചെയാൻ പാടുകയുള്ളൂ.. സ്ക്രബ് ചെയ്യാനായി കറ്റാർവാഴ നടു വായി കീറി അലർജി ഉണ്ടാക്കുന്ന മഞ്ഞ നിറത്തിലുള്ള ദ്രാവകം കളഞ്ഞു അതിൻറെ ഒരു വശത്ത് പഞ്ചസാര ഇട്ടു കൊടുത്ത ശേഷം പതിയെ ചർമം നോവാത്ത വിധത്തിൽ മുഖത്ത് വട്ടത്തിൽ മസാജ് ചെയ്തു കൊടുക്കാവുന്നതാണ്.. അഞ്ചു മിനിറ്റ് അങ്ങനെ മസാജ് ചെയ്തതിനുശേഷം അത് കഴുകി കളഞ്ഞു മാസ്ക് ഇടാം.

ഇനി മാസ്ക് തയ്യാറാക്കാൻ വേണ്ടി ഒരു സ്പൂൺ കറ്റാർവാഴ ജ്യൂസ്, ഒരു സ്പൂൺ തേനും കൂടി നല്ലപോലെ മിക്സ് ചെയ്യുക അതിൻറെ ഒപ്പം അഞ്ചു ആറ് തുള്ളി ചെറുനാരങ്ങാനീരും കൂടി ചേർത്ത് മിക്സ് ചെയ്യാം, അതുകഴിഞ്ഞ് മുഖത്ത് ഇത് നല്ലപോലെ തേച്ചുപിടിപ്പിച്ച് 3 മിനുട്ട് നേരം മസാജ് ചെയ്തു കഴിഞ്ഞു ഒരു 20 മിനിറ്റ് അങ്ങനെയേ വെക്കുക. അത് കഴിഞ്‌ കഴുകി കളയുമ്പോൾ പെട്ടെന്ന് തന്നെ മാറ്റം നിങ്ങൾക്ക് തിരിച്ചറിയാം.