ട്രെയിൻ യാത്രക്കാർക്ക് ഇങ്ങനെ ഒരു സൗകര്യം ലഭിക്കും എന്ന് പലർക്കും അറിയില്ല

EDITOR

ട്രെയിൻ യാത്രയിലെ ഈ സേവനം നിങ്ങൾക്ക് അറിയാമോ.അഞ്ചുവർഷമായി ഞാനും ട്രെയിനിലെ ഒരു സ്ഥിര യാത്രക്കാരനാണ്. കഴിഞ്ഞ യാത്രയിലാണ് ട്രെയിനിൽ ഇത്തരമൊരു സേവനമുണ്ടെന്ന് ഞാനും അറിയുന്നത്. കാര്യത്തിലേക്ക് കടക്കാം.

ദീർഘദൂര യാത്ര നടത്തുമ്പോൾ നമുക്ക് എന്തെങ്കിലും അസുഖം ആയിക്കഴിഞ്ഞാൽ ട്രെയിനിൽ ഡോക്ടറുടെ സേവനം ലഭ്യമാണ്. ചില ട്രെയിനുകളിൽ ഡോക്ടർമാർ കൂടെയുണ്ടാകും. അല്ലാത്തപക്ഷം നമ്മൾ അറിയിച്ചാൽ അടുത്ത സ്റ്റോപ്പിൽ ഡോക്ടർ നമ്മുടെ അടുത്തേക്ക് വരും.ഇനി എങ്ങനെയാണ് ഡോക്ടറിനെ ബന്ധപ്പെടേണ്ടത്?രണ്ട് മാർഗങ്ങൾ നിലവിലുണ്ട്.ഒന്നാമത്തേത്, 138 എന്ന നമ്പറിലേക്ക് വിളിക്കുക. ട്രെയിൻ സഞ്ചരിക്കുന്ന ഡിവിഷന് കീഴിലുള്ള കോൾ സെന്ററിലേക്ക് ഫോൺ കണക്ട് ആകും. നമ്മുടെ പ്രശ്നം അവിടെ ബോധ്യപ്പെടുത്തുക. അവർ അതിനുള്ള പരിഹാരം നൽകുന്നതായിരിക്കും.

രണ്ടാമത്തെ മാർഗം, ട്രെയിനിലെ ടി.ടി.ആർ നോട്‌ കാര്യങ്ങൾ പറയുക. അദ്ദേഹം ഉടൻ തന്നെ കോൾ സെൻറർ മായി ബന്ധപ്പെട്ട്‌ ഡോക്ടറെ തരപ്പെടുത്തി തരും.ഡോക്ടർ ഫീസായി പണം രസീത് നൽകി കൈപ്പറ്റും. വിലകൂടിയ മരുന്നുകൾ ആണെങ്കിൽ അതിൻറെ പണം കൂടി നമ്മൾ അധികമായി നൽകേണ്ടി വരും.കഴിഞ്ഞ യാത്രയിൽ എനിക്ക് പനി ഉണ്ടായിരുന്നു.തൃശ്ശൂർ എത്തിയപ്പോൾ ടിടിആർ മായി ബന്ധപ്പെട്ടു. അദ്ദേഹം കോൾ സെന്റെറിൽ വിളിച്ച് ഡോക്ടറെ ഏർപ്പാടാക്കി തന്നു. പാലക്കാട് വച്ച് ഡോക്ടർ വരികയും പരിശോധിച്ചശേഷം മരുന്ന് നൽകുകയും ചെയ്തു. പതിനഞ്ചു മിനിട്ടോളം എനിക്കുവേണ്ടി ഞാൻ പോയ തീവണ്ടി പിടിച്ചിടുകയും ചെയ്തു.അധികമാർക്കും അറിയാത്ത ഒരു സേവനമാണിത്.നിങ്ങൾക്കോ സുഹൃത്തുക്കൾക്കോ പ്രയോജനകരമാകും എങ്കിൽ ഷെയർ ചെയ്യുക.