30 വർഷം പ്രവാസജീവിതം കഴിഞ്ഞ് ഫാമിലി ആയി ജീവിക്കാൻ ആഗ്രഹിച്ച തിരിച്ചു വന്നു പക്ഷെ

EDITOR

ഈ ഗ്രൂപ്പിലുള്ള പ്രിയപ്പെട്ട കൂട്ടുകാരെ. ഇന്ന് ഞാൻ ഇവിടെ വന്നിരിക്കുന്നത് നല്ലൊരു സന്ദേശം നിങ്ങളുമായി പങ്കുവെക്കാനാണ്. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട്. പടച്ച റബ്ബ് എനിക്ക് നൽകിയ രണ്ടു വർഷം തികയുന്നു.അൽഹംദുലില്ലാ.

ഞാൻ ജനിച്ചു വളർന്ന സ്ഥലത്തു നിന്നും 5 കിലോമീറ്റർ മാറിയാണ് സ്വന്തമായി ഒരു വീട് വെച്ചിരിക്കുന്നത്. കടലും പുഴയും കണ്ടൽക്കാട് കൊണ്ട് സമൃദ്ധമായ പ്രകൃതിരമണീയമായ സ്ഥലം. ആയതുകൊണ്ടുതന്നെ ആണ് അവിടെ ഞങ്ങൾ തെരഞ്ഞെടുക്കാൻ കാരണം. പുതിയൊരു സ്ഥലം ചുറ്റും അറിയാത്ത മുഖങ്ങൾ ചുറ്റും നല്ല പച്ചപ്പ്. എന്തുകൊണ്ട് തന്നെ ഒരു നോട്ടത്തിൽ തന്നെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. വീടുപണി തകൃതിയായി നടന്നു കൊണ്ടിരിക്കുന്ന സമയത്താണ്. വീടിന്റെ തൊട്ട ബാക്കിയുള്ള 30 സെന്റ് ഭൂമിയും അതിലൊരു വീടും. ആൾ താമസം ഇല്ല എന്നറിയുന്നത്. കുടുംബസ്വത്ത് വീതം വെച്ചപ്പോൾ ബാബു എന്ന് ഒരാൾക്ക് വീതം കിട്ടിയ പുരയിടം ആയിരുന്നു അത് അവിടെ മുത്തച്ഛൻ മുത്തശ്ശിയുടെയും ശവക്കല്ലറയും ഉണ്ട്. വീടിന്റെ അടുക്കള ഭാഗത്തുനിന്നും നോക്കിയാൽ ആ രണ്ട് ശവക്കല്ലറ യും ഞങ്ങളെ തന്നെ നോക്കുന്നതായി കാണാം.

വീട്ടിൽ വന്നവരൊക്കെ ഭാര്യയോട് ചോദിക്കുമായിരുന്നു. ഈ ശവക്കല്ലറ കാണുമ്പോൾ നിനക്ക് പേടി ആവുന്നില്ല നീ എങ്ങനെയാണ് ഇവിടെ ഒറ്റയ്ക്ക് നിൽക്കുന്നത്. അപ്പോൾ അവൾ പറയുന്നത് കേട്ടു. ജീവിച്ചിരിക്കുന്ന വരെയാണ് പേടിക്കേണ്ട മരിച്ചവരെ ഒരിക്കലും പേടിക്കണ്ട എന്ന്. മനസ്സിൽ ഈമാൻ ഉള്ളടത്തോളം കാലം ഒരു പേടിയും ഉണ്ടാവുകഇല്ല.

ഷബീർ എന്ന ഒറ്റ സുഹൃത്തിനെ ആണ് വീടിന്റെ വർക്ക് ഒക്കെ കൊടുത്തത്. പിന്നീട് ഞാൻ അങ്ങോട്ട് നോക്കേണ്ടി വന്നിട്ടില്ല. അവൻ എനിക്ക് പണികഴിപ്പിച്ച തന്നു.ആഴ്ചയിൽ ഒരു ദിവസമാണ് ഞാൻ അവിടെ പോകാർ. ഞായറാഴ്ച ദിവസങ്ങളിൽ ഞാനും ഫാമിലിയും കാലത്ത് പോയി വൈകിട്ട് തിരിച്ചു വരും. അങ്ങനെ ഒരു ഞായറാഴ്ചയാണ് അയൽവാസിയായ ബാബുവേട്ടൻ അവിടെ കാണുന്നത് ഒരു പുഞ്ചിരി തൂകി എന്റെ അടുത്തേക്ക് ഓടി വന്നു. എവിടെയാണ് എന്താണ് എല്ലാ കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കി ഞാൻ അങ്ങോട്ടും പരിചയപ്പെട്ടു ഫോൺ നമ്പറുകൾ കൈമാറി. എന്താവശ്യമുണ്ടെങ്കിലും വിളിച്ചോ എന്നും പറഞ്ഞു. ആദ്യകാഴ്ചയിൽ തന്നെ അയാളെ കുറിച്ച് എനിക്ക് നല്ല മതിപ്പ് തോന്നി. അവര് താമസം മൂന്നു കിലോമീറ്റർ ദൂരം മാറി പുഴക്കക്കരെ അവരുടെ ഭാര്യയെ ഓഹരിയിൽ കിട്ടിയ വീട്ടിലാണ് താമസിക്കുന്നത്.

30 വർഷം പ്രവാസജീവിതം കഴിഞ്ഞ് ഫാമിലി ആയി ജീവിക്കാൻ ആഗ്രഹിച്ച തിരിച്ചു വന്നതാണ്. ഇപ്പോൾ നമ്മുടെ കടലിന്റെ പുഴയുടെയു ഓരത്ത് റിസോർട്ട് പണിതത് അതുനോക്കി കുടുംബവുമായി സന്തോഷമായിരുന്നു. ബാബുവേട്ടൻ കുറിച്ച് ഇവിടെ പറയാൻ കാരണം. ഗൃഹപ്രവേശനം എല്ലാം കഴിഞ്ഞ് ഒന്നോ രണ്ടോ മാസം കഴിഞ്ഞപ്പോഴാണ് ബാബു ഏട്ടനെ കാണുന്നത്.

എന്താ ബാബേട്ടാ ഈ വഴിക്കൊന്നും കാണുന്നില്ലല്ലോ എന്ന് ചോദിച്ചപ്പോൾ. ഇപ്പോൾ സീസൺ ആണ് റിസോർട്ടിൽ ഗസ്റ്റ് ഉണ്ട്. അതിന്റെ തിരക്കാണെന്ന് പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു ബാബുവേട്ടാ നിങ്ങളെ വീട് എന്തിനാ ഇങ്ങനെ പൂട്ടിക്കിടന്ന നാശമായി കളയുന്നത് നിങ്ങൾ ഇവിടെ വന്ന് താമസിച്ചു കൂടെ. അങ്ങനെയാണ് ഞങ്ങൾക്ക് നല്ലൊരു അയൽവാസി കിട്ടുമല്ലോ. അപ്പോഴാണ് ബാബുവേട്ടൻ ആ സത്യം ഞങ്ങളോട് പറഞ്ഞത്. ഇവിടെത്തന്നെ താമസിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. അമ്മയുടെ തറവാട് ഓഹരി ചെയ്ത് കിട്ടിയ സ്ഥലമാണിത്.

അച്ഛൻ പണിത വീടും അമ്മയ്ക്ക് ഒരു ദിവസമെങ്കിലും ഇവിടെ താമസിക്കണം എന്ന് ആഗ്രഹമുണ്ട്. പക്ഷേ കറണ്ട് കണക്ഷൻ ഇതുവരെ ലഭിച്ചിട്ടില്ല. അതെന്താണ് ബാബേട്ടാ കണക്ഷൻ ലഭിക്കാത്തത്. ബാബുവേട്ടന്റെ വീട്ടിലേക്ക് 2 ഇലക്ട്രിക് പോസ്റ്റ് വെച്ചാൽ മാത്രമേ അവിടുത്തേക്ക് കണക്ഷൻ ലഭിക്കുകയുള്ളൂ. തൊട്ട് അടുത്തുള്ളവർ പോസ്റ്റ് വെക്കാൻ അനുവാദം കൊടുത്തില്ല. വളരെ വിഷമത്തോടെ കൂടിയാണ് ഈ കാര്യങ്ങൾ എന്നോട് ബാബുവേട്ടൻ ഷെയർ ചെയ്തത്. അപ്പോൾ എന്നെ ഞാൻ പറഞ്ഞ ബാബുവേട്ടാ നിങ്ങളെ വീട്ടിൽ കറണ്ട് വേണമെങ്കിൽ നിങ്ങൾ പോസ്റ്റ് എന്റെ പറമ്പിൽ വെച്ചോളൂ. ഞാൻ നിങ്ങൾക്കു അനുമതി തരാം.

ഇതു കേട്ടപ്പോൾ ബാബു ഏട്ടന്റെ കൈകൾ വിറയലോടെ എന്നെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. കരച്ചിലിനിടയിൽ അയാളെന്നോട് പറഞ്ഞു ഇന്നുവരെ കാണാത്ത നിങ്ങളെനിക്ക് കറണ്ട് കണക്ഷൻ പോസ്റ്റുകൾക്ക് അനുമതി തരാമെന്ന് പറയുന്നു. എന്താ ഇതിനൊക്കെ ഞാൻ നിങ്ങളോട് പ്രത്യുപകാരം ചെയ്യേണ്ടത്. അപ്പോൾ ഞാൻ പറഞ്ഞു ബാബു ഏട്ടാ… എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചത് ഇതാണ്. വിഷമിക്കുന്നവരെ സഹായിക്കണം എന്നാണ് എന്റെ മുത്ത് റസൂൽ ഞങ്ങളെ പഠിപ്പിച്ചത്. ഇതൊക്കെയാണ് ഒരു ആപത്തു വന്നാൽ ശത്രുക്കൾ അവരെ സഹായിക്കണം എന്ന് റസൂൽ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്.

പോസ്റ്റ് വെക്കേണ്ട പെർമിഷൻ ലെറ്റർ നിങ്ങൾ കൊണ്ട് വരൂ. ഞാൻ സൈൻ ചെയ്തു തരാം എന്നു പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ തന്നെ ബാബുവേട്ടൻ എല്ലാം റെഡിയാക്കി സൈൻ ചെയ്യേണ്ട ലെറ്ററും ആയി എന്റെ അടുക്കലേക്ക് വന്നു. ഞാൻ അത് വളരെ സന്തോഷപൂർവ്വം ഒപ്പിട്ടു കൊടുത്തു . ഈ ഫോട്ടോയിൽ കാണുന്ന വീടിന്റെ മുൻപിൽ തന്നെ ആണ് ഇലക്ട്രിക് പോസ്റ്റ് വെക്കേണ്ടത് ആയി വന്നത്. ആ ആ പോസ്റ്റ് കൊണ്ട് ഞങ്ങൾക്ക് ഒരു ആ പോസ്റ്റ് കൊണ്ട് ഞങ്ങൾക്ക് ഒരു ആവശ്യവുമില്ല.

എല്ലാ കുടുംബക്കാരും എല്ലാ കൂട്ടുകാരും എന്നോട് പറഞ്ഞു വീടിന്റെ ഭംഗി പോയല്ലോ എന്തിനാണ് നീ അവിടെ പോസ്റ്റു വെക്കാൻ അനുമതി കൊടുത്തതെന്ന്. അപ്പോൾ ഞാൻ അവരോടൊക്കെ പറഞ്ഞു. വീട്ടിനല്ല ഭംഗി വേണ്ടത്. അവിടെ താമസിക്കുന്നവരുടെ മനസ്സിലാണ് ഭംഗി വേണ്ടത്. കറണ്ട് കണക്ഷൻ കിട്ടിയ അതോടുകൂടി. വേനൽക്കാലങ്ങളിൽ ബാബുവേട്ടൻ ദിവസവും രണ്ടുനേരം വന്ന എല്ലാ മരങ്ങൾക്കും വെള്ളമടിക്കുന്ന കാഴ്ച വളരെ സന്തോഷത്തോടെ നോക്കിയിരിക്കും. രണ്ടു വർഷങ്ങളായി യഥേഷ്ടം മാമ്പഴം രണ്ടു തരം ചക്ക മൂന്നുതരം മാമ്പഴം വാഴ കുലകൾ ബബ്ലൂസ് നാരങ്ങ പേരക്ക സപ്പോട്ട. ഫാഷൻ ഫ്രൂട്ട്. വാളംപുളി. പപ്പായ മറ്റു പച്ചക്കറികളും. യഥേഷ്ടം ഞങ്ങൾക്ക് തരാറുണ്ട്.

ഞാൻ ഒരുപാട് തവണ നമ്മുടെ ഗ്രൂപ്പിൽ തന്നെ ബാബുവേട്ട പഴം ബാബുവേട്ടൻ മാമ്പഴം ചക്ക എന്നിങ്ങനെ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഇവിടെ ഞാൻ പറഞ്ഞു വരുന്നത്. ഇതുപോലെ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആൾക്കാർ ഉണ്ട്. വഴി തർക്കങ്ങൾ അതിർത്തി തർക്കം ഇതുപോലെ ഓരോ കാര്യങ്ങൾ. നിങ്ങളുടെ എല്ലാം ഇടയിൽ അങ്ങനെ എന്തെങ്കിലും തർക്കം ഉണ്ടെങ്കിൽ അത് തീർച്ചയായും. പരിഹരിച്ചു കൊടുക്കേണ്ടതാണ്.

പ്രളയം വന്നപ്പോൾ നമ്മൾ കണ്ടതല്ലേ എല്ലാം അവൻ എടുത്തുകൊണ്ടുപോയി. അന്യർക്ക് പ്രവേശനമില്ല എന്ന് ബോർഡിലൂടെ ആയിരുന്നു കൂടുതൽ നീരൊഴുക്ക് കാണാൻ സാധിച്ചത്. അതുകൊണ്ട് തൊട്ടടുത്ത് ആർക്കെങ്കിലും വഴിക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ അത് തീർച്ചയായും നിങ്ങൾ ചെയ്തു കൊടുക്കണം. എന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. നാളെ നമ്മുടെ ഖബറിൽ ഇതൊക്കെ ഉണ്ടാവുകയുള്ളൂ ബാബുവേട്ടന് വീട്ടിൽ വെളിച്ചം കൊടുത്തപ്പോ എന്റെ മാതാപിതാക്കളുടെ ഖബറിൽ അതിന്റെ ഒരംശം വെളിച്ചം എങ്കിലും കിട്ടും എന്ന് വിശ്വസിക്കുന്നു.

നിങ്ങൾ എല്ലാവരോടും പുഞ്ചിരിച്ചു നോക്കൂ. നിങ്ങൾ അറിയാതെ നിങ്ങളെ നല്ലൊരു മനുഷ്യനാവുക കാണാം. ഇങ്ങനെയുള്ള കാര്യങ്ങളിൽ നമ്മുടെ ഗ്രൂപ്പിലുള്ള എല്ലാവരും ഒത്തൊരുമയോടെ എല്ലാവർക്കും എല്ലാ സഹായങ്ങളും ചെയ്യും എന്ന് പ്രതീക്ഷയോടെ നിർത്തുന്നു. ലൈക്കും കമന്റനും വേണ്ടി എഴുതിയതല്ല. നിങ്ങളുടെ എല്ലാം മനസ്സിൽ നന്മയുടെ വിത്ത് പാകിയദാണ്. അതു മുളച്ചു വടവൃക്ഷം ആകുമെന്ന ഉറപ്പോടെ. നിങ്ങളുടെ സ്വന്ത.

Aboosham Pk Aboosham Pk