ഇന്ന് നമ്മുടെ സമൂഹത്തിൽ കുട്ടികൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങൾ വളരെ കൂടുതൽ ആണ് . മാതാപിതാക്കൾ ആയ നമ്മുടെ ഉറപ്പായുമുള്ള ശ്രദ്ധ നമ്മുടെ കുട്ടികളിന്മേൽ ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ് പ്രിയപ്പെട്ട മാതാപിതാക്കളോട് ഒരു അപേക്ഷയുണ്ട്.ദയവുചെയ്തു നിങ്ങളുടെ മക്കളെ അവർക്കു തിരിച്ചറിവ് ആകും വരെ ഒരിടത്തും ഒറ്റയ്ക്ക് ആകാൻ സമ്മതിക്കരുത്.ബന്ധു വീട്ടിൽ പോലും നിങ്ങൾ ഇല്ലാതെ അവരെ വിടരുത്… പ്രത്യേകിച്ച് പെൺകുട്ടികളെ.ട്യൂഷൻ, ഡാൻസ്, കരാട്ടെ തുടങ്ങി എന്ത് പഠിക്കാൻ വിട്ടാലും ഉത്തരവാദിത്തം ഉള്ളൊരാൾ കുട്ടികൾക്ക് ഒപ്പം ഉണ്ടാവുക.അതുപോലെ ബന്ധുക്കൾ വീട്ടിൽ വന്നാലും കുട്ടികളെ ഒരു പരിധിയിൽ കൂടുതൽ ഒറ്റയ്ക്ക് അവരുമായി ഇടപഴുകാൻ അവസരം കൊടുക്കാതിരിക്കുക.
അറിയുന്നതോ അറിയാത്തതോ ആയ ഏതൊരു വ്യക്തിയും സ്വകാര്യമായി എന്ത് തന്നാലും അത് സ്വീകരിക്കാതിരിക്കാൻ കുട്ടികളെ പറഞ്ഞു മനസിലാക്കുക.മുത്തശ്ശനോ, അമ്മാവനോ, വല്യച്ഛനോ ആരും ആയിക്കോട്ടെ കുട്ടികളുടെ പ്രത്യേകിച്ച് പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ തൊട്ട് ഇക്കിളി കൂട്ടാനും കളിപ്പിക്കാനും സമ്മതിക്കാതിരിക്കുക നമ്മുടെ മക്കൾക്ക് എന്തും നമ്മോടു തുറന്നു പറയാനുള്ള സ്വാതന്ത്ര്യവും പേടിയില്ലായ്മയും ചെറുതിലെ ശീലിപ്പിക്കുക.സ്കൂൾ വിട്ട് വന്നാൽ അന്നത്തെ കാര്യങ്ങൾ മുഴുവൻ കുട്ടികളോട് ചോദിച്ചറിയാൻ മാതാപിതാക്കൾ സമയം കണ്ടെത്തുക.അവരെ കേൾക്കാൻ മനസ്സുകാണിക്കുക.ജോലി ഇല്ലാത്ത സമയം നമ്മുടെ കുറച്ചു സമയം ടി വി യും ഫോണും മാറ്റിവെച്ചു കൊണ്ട് അവർക്കൊപ്പം കൂടുക.
കുട്ടികളിൽ ഇഷ്ടമില്ലാത്ത ശീലങ്ങൾ കുത്തിനിറക്കാതിരിക്കുക.തെറ്റുകൾ കണ്ടാൽ ചൂണ്ടി കാണിക്കുകയും തിരുത്തി കൊടുക്കുകയും ശാസിക്കുകയും ചെയ്യുക… അത്യാവശ്യം എങ്കിൽ ചെറിയ ശിക്ഷകളും അവർക്കു കൊടുക്കാംനമ്മുടെ മക്കൾ ആണ് നമ്മുടെ ഏറ്റവും വലിയ സ്വത്ത്.അവരെ നല്ല മനുഷ്യരാക്കാൻ നമ്മളാണ് പഠിപ്പിക്കേണ്ടത്.അവർക്കു വേണ്ടി അല്പം സമയം കൊടുക്കാതെ സാമ്പാദിക്കാൻ നോക്കിയാൽ അത് അനുഭവിക്കേണ്ട മക്കൾ വഴി തിരിഞ്ഞു പോവും… ഒടുവിൽ ദുഖിച്ചിട്ടു കാര്യമില്ല.
എഴുതിയത് : ജോളി ഷാജി