ഹൗ മച് യുവർ expecting സാലറി ?” അതായിരുന്നു ആ ഇൻറർവ്യൂലെ ഏറ്റവും ബുദ്ധിമുട്ടേറിയ ചോദ്യം.അതുവരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ആക്ടീവായി ഉത്തരംപറഞ്ഞിരുന്ന ഞാൻ ഒരു നിമിഷം ആലോചിച്ചു. ദുബായിൽ വിസിറ്റിങ്ങിനു വന്നിട്ട് മൂന്നുമാസം തികയാറായി ഒരു ജോലിയും ഇതുവരെ ശരിയായില്ല. കാശ് കടം വാങ്ങാൻ ഇനിയാരും ബാക്കിയില്ല. ഒരു ജോലിയും കിട്ടാതെ വീട്ടിലേക്കു പോകുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും വയ്യ എങ്കിലും ധൈര്യം സംഭരിച്ച് 5000 ദിർഹം എന്ന് പതുക്കെ പറഞ്ഞു. ഇന്റർവ്യൂ എടുക്കുന്ന സായിപ്പ് എന്നെ നോക്കി ഒന്ന് ചിരിച്ചു എന്നിട്ടു പറഞ്ഞു തുടങി
“ആസ് പെർ ഔർ കമ്പനി പോളിസി പിന്നീട് അദ്ദേഹം പറഞ്ഞതെല്ലാം ഒരു സംഗീതം പോലെ എനിക്ക് തോന്നി. 9500 ദിർഹം ശമ്പളം പ്ലസ് അക്കമഡേഷൻ ആൻഡ് ട്രാൻസ്പോർടാഷൻ. ജീവിതത്തിൽ അത്രയും സന്തോഷം അതിനു മുൻപ് ഞാൻ അനുഭവിച്ചിട്ടില്ല സായിപ്പിനോട് നന്ദി പറഞ്ഞു പുറത്തിറങ്ങി എന്റെ നല്ല കാലവും വരുക ആണെന്ന് മനസ്സിൽ പറഞ്ഞു ഞാൻ ദുബൈയുടെ തിരക്ക് പിടിച്ച റോഡിലൂടെ റൂമിലേക്ക് നടന്നു.
മിക്കവാറും റൂമേറ്റ് മലയാളി ആയിരിക്കും എന്ന പ്രതീക്ഷയോടെ കമ്പനി റൂമിൽ ചെന്ന ഞാൻ ശരിക്കും നിരാശനായി .ഒരു ആഫ്രിക്കൻ വംശജനായിരുന്നു എന്റെ റൂമേറ്റ് വൺ മിസ്റ്റർ ആതെം കാരറ . ആദ്യമൊന്നും ഞാനും അതെമും തമ്മിൽ വലിയ കൂട്ടായില്ല. അതികം സംസാരിച്ചിരുന്നുമില്ല. പിന്നെ പിന്നെ ഞങ്ങൾ നല്ല കൂട്ടായി ഞങ്ങൾ തമ്മിൽ ഒരുപാട് സാമ്യതകൾ ഉണ്ടായിരുന്നു അവനും ഞാനും വരുന്നത് ഓരോ കുഗ്രാമങ്ങളിൽ നിന്നായിരുന്നു .എൻറെ നാട്ടിലെ വിശേഷം ഞാനും അവൻറെ നാട്ടിലെ വിശേഷം അവനും പറഞ്ഞു ആ നാടുകൾ തന്നെ ഞങ്ങൾക്ക് വളരെ പരിചിതമായി തോന്നി. എവിടെ പോയാലും ഞങ്ങൾ ഒരുമിച്ചായിരുന്നു. ഞങ്ങൾ ഒരുമിച്ചു യാത്രചെയ്യും ഒരുമിച്ചു കുക്ക് ചെയ്യും വീക്കെന്റുകളിൽ ഓരോ ബിയറും കുടിച് എൻറെ തമിഴ് മ്യൂസിക് അനുസരിച്ച് അവനും അവൻറെ ആഫ്രിക്കൻ മ്യൂസിക് അനുസരിച്ച് ഞാനും രാവേറെ ആകുംവരെ ഡാൻസ് ചെയ്തു കൊണ്ടിരുന്നു. എല്ലാ ദിവസവും രാവിലെ ആറ് മണിക്കുള്ള അലാറം കേട്ടു ഉണരാറുണ്ടായിരുന്ന ഞങ്ങൾ പക്ഷേ അന്ന് മാത്രം അവൻ ഉണർന്നില്ല. ഒരിക്കലും ഉണരാത്ത ഒരു ഉറക്കത്തിലേക്കു അവൻ എന്നെ തനിച്ചാക്കി പോയി.
ഒരു എംപ്ലോയീ മരണപ്പെട്ടാൽ കമ്പനി പ്രതിനിധി മരണപ്പെട്ട ആളുടെ വീട്ടിൽ പോയി അനുശോചനം അറിയിക്കണം എന്ന ഒരു പോളിസി കമ്പനിക്ക് ഉണ്ടായിരുന്നു. അതിനു കമ്പനി പ്രതിനിധി ആയി ആതേമുമായി ഏറ്റവും അടുപ്പമുള്ള എന്നെ കമ്പനി നിയമിച്ചു. അങ്ങനെ ആത്തേമിന്റെ ബോഡിയുമായി ഞാന്‍ ഉഗാണ്ടയിലേക്ക് തിരിച്ചു.നമ്മുടെ നാട്ടിലെ ബസ് സ്റ്റാൻഡ് പോലെ തോന്നിപ്പിക്കുന്ന ഏതോ ഒരു എയർപോർട്ടിൽ ആയിരുന്നു ഞങ്ങൾ ഇറങ്ങിയത് അവിടെ ഒരു ആംബുലൻസ് ഉണ്ടാകുമെന്ന എന്റെ പ്രതിക്ഷ തെറ്റി. ഒരു പിക്ക് അപ്പ് വാനിൽ ആതേമിനെയും കൊണ്ട് 9മണിക്കൂറോളം ഞങ്ങൾ യാത്രചെയ്ത് അവന്റെ ഗ്രാമത്തിലെത്തി. അവൻറെ ഗ്രാമം ഒരു ഗ്രാമം ആയിട്ടല്ല സത്യത്തിൽ അതൊരു കാടായിരുന്നു. ഞങ്ങൾ അവിടെ എത്തിയ ഉടനെ കുറെ പൊട്ടിക്കരച്ചിലുകൾ കുറെ തേങ്ങലുകൾ പിന്നെ ബോഡി കൊണ്ടുള്ള പാട്ടും ഡാൻസും. അവരുടെ ആചാരങ്ങൾ എനിക്ക് മനസ്സിലാക്കാൻ പറ്റുന്നതിലും എൻറെ ഭാവനയ്ക്കും അപ്പുറത്തായിരുന്നു.
അവിടെ ഇംഗ്ലീഷ് സംസാരിക്കാൻ പറ്റുന്ന ഒരേയൊരാൾ ഹിപ്പോ ആയിരുന്നു ഞാന്‍ എപ്പോളും ഹിപ്പോയുടെ കൂടെ നിന്നു വെള്ളം കുടിക്കാനും ടോയ്ലെറ്റിൽ പോകാനും ഞാന്‍ ഹിപ്പോയുടെ സഹായം തേടി. അവസാനം എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ ഹിപ്പോ പറഞ്ഞു “ഈ ഒരു ദിവസം കൂടി ഇവിടെ നിൽക്കണം മരണ വീട്ടിൽ നിന്ന് ഈ ഒരു നാൾ കൂടി കഴിഞ്ഞിട്ടേ ഞങ്ങളുടെ ആചാരമനുസരിച്ച് പോകാൻ പാടുള്ളൂ”. ഞാൻ മറുത്തൊന്നും പറഞ്ഞില്ല ആ ഒരു രാത്രി കൂടി അവിടെ നിൽക്കാൻ തീരുമാനിച്ചു. രാത്രിയോടെ അവരുടെ ആചാരങ്ങൾ തുടങ്ങി ഹിപ്പോയുടെ കൂടെ ഞാനും അവരുടെ ആചാരങ്ങൾ നടക്കുന്ന മൈതാനത്തേക്ക് ചെന്നു. കുറച്ചു കഴിഞ്ഞപ്പോൾ കറുത്ത ശരീരത്തിൽ ചുവന്ന പട്ടു ചുറ്റി അവിടുത്തെ കർമിണി എത്തി അത് കണ്ടപ്പോൾ ഒരു നിമിഷം ഞാൻ എന്റെ അച്ഛനെ ഓർത്തു . എന്റെ അച്ഛനും ഒരു പൂജാരി ആയിരുന്നു പുറം ലോകവുമായി അധികം ബന്ധമില്ലാത്ത എൻ്റെ നാട്ടിലെ അമ്പലവുമായി ദൈവവുമായി ബന്ധപ്പെട്ട എല്ലാം അച്ഛനായിരുന്നു. നഗരത്തിൽ പഠിച്ചുകൊണ്ടിരുന്ന ഞാന്‍ ഒരു ദിവസം വീട്ടിലെത്തിയപ്പോൾ വീട്ടിൽ ഒന്നും കഴിക്കാൻ ഉണ്ടായിരുന്നില്ല.
അനുജത്തി സങ്കടത്തോടെ പറഞ്ഞു രണ്ടു ദിവസായി ഒരു നേരം മാത്രമാണ് ഞങ്ങൾ കഞ്ഞി കുടിക്കുന്നത്. ഞാൻ അച്ഛനെ നോക്കി അച്ഛൻ ദയനീയമായി പറഞ്ഞു ആർക്കും ദൈവവിശ്വാസം ഇല്ല ആർക്കും എന്നെയും വേണ്ട ദൈവത്തെയും വേണ്ട. ഹ്യൂമൻ സൈക്കോളജിയിൽ യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ ആയ എനിക്ക് അറിയാമായിരുന്നു ഭക്തി വരുന്ന വഴിയേതാണെന്ന്. ഞാന്‍ അച്ഛനോട് പറഞ്ഞു ഭക്തി വരണമെങ്കിൽ ആദ്യം ഭയം വരണം.അന്ന് ആ ഗ്രാമത്തിൽ ഒരാൾ പാമ്പ് കടിയേറ്റു മരിച്ചു ഞാൻ പറഞ്ഞത് അനുസരിച്ചു അച്ഛൻ വിളിച്ചു പറഞ്ഞു ദുര്നിമിത്തങ്ങൾ കാണുന്നു ദേവി കോപിച്ചിരിക്കുന്നു ഭവിഷ്യത്തുകൾ ഇനിയും ഉണ്ടാകും”. ഒരാഴ്ചക്കുള്ളിൽ അവിടെ ഒരാൾ ആദ്മഹത്യ ചെയ്തു അച്ഛൻ വീണ്ടും ഇളകി പറഞ്ഞു “വലിയ ഭവിഷ്യത് വരാൻ പോകുന്നു”. അന്ന് രാത്രി ഞാന്‍ അമ്പലത്തിനു തീ വെച്ചു. അമ്പലവും വിഗ്രഹവും ചേർന്നു കത്തി.ഗ്രാമം ഇളകി അവർ പ്രശ്ന പരിഹാരത്തിനായി അച്ഛന്റെ അടുത്ത് വന്നു. അച്ഛൻ പ്രശ്നം വെച്ചിട്ടു പറഞ്ഞു എല്ലാ ദുര്നിമിത്തങ്ങൾക്കും കാരണം ഈ ഗ്രാമത്തിലുള്ള ഒരാളാണ് അതാരാണെന്ന് അറിയണമെങ്കിൽ മുന്ന് ദിവസത്തെ പൂജ നടക്കണം. ആളുകൾ പൂജക്ക് വേണ്ട ഒരുക്കങ്ങൾ തുടങ്ങി. പൂജ തുടങ്ങി വാർത്ത കേട്ട് അന്യ നാട്ടിൽ നിന്നു പോലും ആളുകൾ വന്നു. സംഭാവനകൾ കൂമ്പാരമായി. പക്ഷേ ആ വ്യക്തിയെ ആരാക്കും എന്ന് നോക്കി ഞാന്‍ ആ ഗ്രാമം മുഴുവൻ അലഞ്ഞു . പക്ഷേ ഞാൻ കണ്ട എല്ലാ ഗ്രാമവാസികൾക്കും പിന്നിൽ അവരെ സംരക്ഷിക്കാൻ ഒരു കുടുംബം ഉണ്ടായിരുന്നു. അപ്പോഴാണ് ഞാൻ കാത്തയെ കാണുന്നത് .
കാത്ത എവിടെ നിന്നോ ഗ്രാമത്തിലെത്തിയ ഒരു മന്ദബുദ്ധി. മറ്റുള്ളവർ കൊടുക്കുന്ന ഭക്ഷണം കഴിച്ചു ആടുകളെയും മേച്ചു നടക്കുന്ന ഒരു പാവം സാധു. ഞാൻ കാത്തയുമായി കൂട്ടായി ഭക്ഷണവും മിഠായിയും കൊടുത്തു അവനെ എൻറെ ആളാക്കി. മൂന്നാം നാൾ പൂജ തീരുന്ന അന്ന് രാത്രി കാത്തയെയും കൂട്ടി ഞാൻ അമ്പലപറമ്പിൽ ചെന്നു. അച്ഛൻ എല്ലാ രൗദ്ര ഭാവങ്ങളും ആവാഹിച് ഉറഞ്ഞു തുള്ളി. എന്നിട്ടു ആരിലാണ് പിശാച് കൂടി എന്നറിയാൻ ഓരോരുത്തരുടെയും മുമ്പിൽ വന്ന് ഇളകി ആടി. അവിടെ നിന്നും പോകാൻ ശ്രമിച്ച കാത്തയെ ഞാൻ ബലമായി ഇടതു കൈ കൊണ്ട് ചേർത്ത് നിർത്തി. അവസാനം അച്ഛന്റെ വിരലുകൾ കാത്താക്കു നേരെ ഉയർന്നതിനു ശേഷം പിന്നെ ആരും അവനെ ആ നാട്ടിൽ കണ്ടിട്ടില്ല .ഒരു അട്ടഹാസം കേട്ടപ്പോൾ സ്ഥലകാലബോധം വന്നു കറുത്ത കർമിണിയും ഇളകി ആടുക ആണ്. കർമിണി തീ കട്ടകൾ എടുത്തിട്ടാണ് ആളുകളെ എറിയുന്നത് ഭ്രാന്തമായ രീതിയിൽ അട്ടഹസിക്കുന്നു. എന്താണ് എവിടെ നടക്കുന്നത് എന്ന് ഞാന്‍ ഹിപ്പോ യോട് ചോദിച്ചു . ഹിപ്പോ പറഞ്ഞു ആത്തേമിന്റെ മരണത്തിനു മുൻപും എവിടെ രണ്ടു ദുര്മരങ്ങൾ നടന്നിട്ടുണ്ട്. അതിനെല്ലാം കാരണമായ പിശാച് ഏതോ ഒരു മനുഷ്യ ശരീരത്തിൽ കേറിയിട്ടുണ്ട് അതാരാണെന്ന് നോക്കുക ആണ് കർമിണി.
അട്ടഹാസവും വാദ്യമേളങ്ങളും സഹി കേട്ടപ്പോൾ ഞാന്‍ തിരിച്ചു നടക്കാൻ തുടങ്ങി. പക്ഷേ എന്നെ അവിടെനിന്നും അനങ്ങാൻ സമ്മതിക്കാതെ ഹിപ്പോ ബലമായി പിടിച്ചിരുന്നു. ആ പിടുത്തം പെട്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു . എങ്ങനെ ആണോ ഞാന്‍ കാത്തയെ പിടിച്ചിരുന്നത് അതെ പോലത്തെ പിടുത്തം. അവസാനം കറുത്ത കർമിണിയുടെ വിരലുകൾ എനിക്ക് നേരെ ഉയർന്നപ്പോൾ നിസ്സഹായനായി ദയനീയമായി ഹിപ്പോയോട് ചോദിച്ചു . “ഹിപ്പോ … ഈസ് ദിസ് യുവർ ഫാദർ ?
റിയാസ് മോൻ ചാലിൽ