മകന് തന്നെ വകവരുത്താൻ തക്ക പക ഉണ്ടാകും എന്ന് ആ അച്ഛൻ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല തെളിവെടുപ്പിന് എത്തിയപ്പോ അറിഞ്ഞത്

EDITOR

തൃശൂര്‍ അവണൂരില്‍ അച്ഛനോടുള്ള പക മകന് തുടങ്ങിയത് വർഷങ്ങൾക്ക് മുൻപ് ആണ് പക്ഷെ കൊ- ല്ലാൻ മാത്രം പക കാണും എന്ന് ആ അച്ഛൻ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല .തന്റെ അച്ഛനെ കൊ- ല്ലാനുള്ള വിഷം നിര്‍മിക്കാന്‍ മകന്‍ രാസപരീക്ഷണം നടത്തി. വീടിന്റെ മുകള്‍നിലയിലെ മുറി രാസമരുന്നു പരീക്ഷണ കേന്ദ്രം .പത്താം ക്ലാസ്സിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മയൂരനാഥൻ ആയുർവേദ ഡോക്ടർ കൂടി ആണ് . എം ബി ബി എസ് നു അഡ്മിഷൻ കിട്ടിയെങ്കിലും അത് വേണ്ടെന്നു വെക്കുക ആയിരുന്നു. ആർക്കും ഒരു സംശയം തോന്നാത്ത പ്രകാരമായിരുന്നു പ്രതിയുടെ നീക്കങ്ങൾ മര ണ ശേഷവും ഒരു സംശയവും ഉണ്ടാകാത്ത വിധം അച്ഛന്റെ കർമ്മങ്ങൾ വരെ ചെയ്തു . പക്ഷെ കേരള പോലീസിന്റെ ആ പഴുതടച്ച അന്വേഷണത്തിന് മുന്നിൽ പ്രതിക്ക് സത്യം തുറന്നു പറയാതിരിക്കാൻ കഴിഞ്ഞില്ല എന്നുള്ളത് ആണ് സത്യം.

മയൂരാനാഥൻ ഒരു പഠിച്ച കള്ളൻ എന്ന് നിസംശയം പറയാം കാരണം ഇരുനില വീടിന്റെ മുകള്‍നിലയിലെ മുറി പൂര്‍ണമായും മയൂരനാഥന്‍ മരുന്നു പരീക്ഷണശാലയാക്കി ലോകത്തു ലഭ്യമായ വി- ഷാംശങ്ങള്‍ ഏതൊക്കെ, പോ- സ്റ്റ്മോ- ര്‍ട്ടത്തില്‍ പോലും കണ്ടെത്താന്‍ കഴിയാത്ത വി- ഷാംശങ്ങൾ എന്നിവ ഇന്റർനെറ്റിന്റെ സഹായത്തോടെ ഗവേഷണം ചെയ്തു .പക്ഷെ കൊലയാളി എത്ര ബുദ്ധിമാൻ ആണെങ്കിലും ഏതെങ്കിലും ഒരു തെളിവ് സംശയത്തിന് വേണ്ടി ഉപേക്ഷിക്കും എന്ന് പറയുന്നത് ഇവിടെ സത്യമായി എന്ന് നമുക്ക് മനസിലാക്കാം.

ദിവസങ്ങളോളം മെനക്കെട്ട് വിഷപ്പൊടി നിര്‍മിച്ചു ഇത് ഏതെങ്കിലും ജീവിയിൽ പരീക്ഷിച്ചോ എന്ന് വ്യക്തമല്ല അച്ഛനു നല്‍കാന്‍ രണ്ടാനമ്മ തയാറാക്കിയ പ്രഭാതഭക്ഷണത്തില്‍ കടലക്കറി ഉണ്ടായിരുന്നു. അത് അച്ഛൻ കഴിച്ചു . അച്ഛന്‍ ഇതു കഴിച്ച ശേഷം കറി ബാക്കി വന്നു. ഈ കറിയാകട്ടെ അടുക്കറയിലെ കടലക്കറയില്‍ ഒഴിച്ചു ശേഷം അത് കഴിച്ചവർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി ആശുപത്രിയിൽ ആയി . നിർഭാഗ്യം എന്ന് പറയട്ടെ മയൂരാനാഥൻ ന്റെ അച്ഛൻ മാത്രം മകന്റെ ക്രൂരതയുടെ ഇരയായി.വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴും മയൂരാനാഥന് ഒരു കൂസലും ഉണ്ടായില്ല , തന്റെ അമ്മയുടെ മര ണ കാരണം അച്ഛൻ ആണെന്നുള്ള തെറ്റുധാരണ കൊണ്ട് മനസിലെ പക വളർന്നു ഇ ക്രൂരതയിൽ കലാശിച്ചു.കുടുംബത്തിൽ എല്ലാവരും പരസ്പരം സഹകരിക്കുകയും ആവശ്യമായ സമയത്തു കൗൺസിലിന് മറ്റും ലഭിച്ചിരുന്നു എങ്കിൽ ഒരു ജീവൻ നഷ്ടമാകില്ലായിരുന്നു എന്ന് അനുമാനിക്കാം