കടലക്കറിയിൽ വി- ഷം ചേർത്ത് മകൻ അച്ഛനെ കൊ- ലപെടുത്തി.ഈ വാർത്ത വായിച്ചു മലയാളക്കര നടുങ്ങി.എങ്ങനെ ഒരു മകന് അച്ഛനോട് ഈ ക്രൂരത ചെയ്യുവാൻ തോന്നി.എന്തായിരുന്നു അച്ഛൻ ചെയ്ത കുറ്റം?അവന്റെ അമ്മ മ- രിച്ചപ്പോൾ അച്ഛൻ പുനർവിവാഹം കഴിച്ചു.അതാണ് അയാൾ ചെയ്ത കുറ്റം.ഇതു ഒരു പുരുഷന്റെ വിധി ആണ്.അവൻ വിവാഹിതനാകുമ്പോൾ മുതൽ അവന്റെ ജീവിതം ഹോമിക്കപെടുകയാണ്.ഭാര്യക്ക് വേണ്ടി അവൻ അതു വരെ വളർത്തി വലുതാക്കിയ മാതാപിതാക്കളെ ഉപേക്ഷിക്കാൻ വിധിക്കപെടുന്നു.സുഹൃത്തുക്കളെ ഉപേഷിക്കുന്നു.അവന്റെ ലോകം പിന്നെ ഭാര്യ മക്കൾ എന്നിവരിൽ ചുരുങ്ങപ്പെടുന്നു.കഷ്ടപ്പെട്ട് ജോലി ചെയ്തു ഭാര്യയെയും മക്കളെയും പരിപാലിക്കുന്നു.എന്നിട്ടും എന്നും അവനോട് എല്ലാവർക്കും പരാതി മാത്രം.ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഉള്ള പ്രയത്നത്തിൽ അവൻ ചിരിക്കാൻ പോലും മറന്നു പോകുന്നു.
അതുവരെ ആകാശത്തു കൂടെ പറന്നു നടക്കുന്ന പക്ഷികളെ പോലെ സഞ്ചരിക്കണമെന്ന് സ്വപ്നങ്ങൾ കണ്ടിരുന്ന അവന്റെ സ്വപ്നങ്ങളുടെ ചിറകുകൾ അരിയുന്നു.അവനു വേണ്ടി പുതിയ വസ്ത്രം വാങ്ങിയില്ലെങ്കിലും അവൻ ഭാര്യക്കും മക്കൾക്കും വേണ്ടി പുതിയത് അവരുടെ ഇഷ്ടത്തിന് അനുസരിച്ചു വാങ്ങി നൽകുന്നു.അവൻ ഉണ്ടില്ലെങ്കിലും അവരെ ഊട്ടാൻ ശ്രമിക്കുന്നു.കുട്ടികൾ ജനിച്ചു വീഴുന്നത് മുതൽ അയാൾ അവരിൽ സ്വപ്നങ്ങൾ കണ്ടു തുടങ്ങുന്നു.അവരെ മികച്ച സ്കൂളിൽ ചേർത്ത് മികച്ച വിദ്യാഭ്യാസം നൽകുന്നു.പഠനത്തിൽ പിറകോട്ടാവരുത് എന്നു കരുതി കനത്ത ടൂഷൻ നൽകി വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നു.ഏറ്റവും നല്ല കോഴ്സിന് ചേർത്ത് ഉന്നത വിദ്യാഭ്യാസം മികച്ചതക്കാൻ ശ്രമിക്കുന്നു.അപ്പോഴെല്ലാം ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു എങ്കിലും ഒന്നും അവരെ അറിയിക്കാതിരിക്കാൻ ശ്രമിക്കുന്നു.
വിലകൂടിയ ഫോൺ, വില കൂടിയ വസ്ത്രങ്ങൾ, വില കൂടിയ വണ്ടി അവരുടെ ആഗ്രഹങ്ങൾക്ക് ഒരു കുറവും ഇല്ല.എന്നിട്ടും ഇടയ്ക്കിടെ അച്ഛനോട് ചോദിക്കും അച്ഛൻ എനിക്ക് വേണ്ടി എന്തു ചെയ്തു?അച്ഛന് ചിലപ്പോൾ അതിനു മറുപടി ഒന്നും ഉണ്ടാകില്ല.ചെയ്യാൻ സാധിക്കാതെ പോയ എന്തെങ്കിലും ഒരു കാര്യത്തെ ഓർത്തു അയാൾ സഹതപിക്കും.സ്വന്തമായി ഒരു ജോലി കിട്ടി കഴിഞ്ഞാൽ അച്ഛൻ മക്കൾക്ക് ആവശ്യമില്ല.ഇനി അച്ഛൻ ഇല്ലാതെ ജീവിക്കാം എന്ന തോന്നൽ ആണ്.ഇനി അമ്മ മതി അച്ഛൻ മ- രിച്ചു പോയാലും കുഴപ്പമില്ല.വെച്ചു വിളമ്പി തരാനും വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കുവാനും അമ്മ മാത്രം ആയാലും കുഴപ്പമില്ല.പിന്നെ അച്ഛന്റെ സ്വരം കേൾക്കുന്നതേ വെറുപ്പ്.ഉപദേശം കേൾക്കുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങി പോകും.പുരുഷന്മാർ ഭൂരിഭാഗവും ജീവിക്കാൻ മറന്നു പോയവർ ആണ്.അവൻ തന്റെ ജീവിതം മറ്റുള്ളവർക്ക് വേണ്ടി ഹോമിക്കുന്നു.സ്ത്രീകൾ ഏതാനും ചുരുക്കം പുരുഷന്മാരെ ചൂണ്ടിക്കാട്ടി മൊത്തം പുരുഷന്മാരെ വിലയിരുത്തുന്നു.
എന്നിട്ടും ഒരു പരാതിയുമില്ലാതെ പുരുഷന്മാർ തങ്ങളുടെ ജീവിതം ആർക്കോ വേണ്ടി ജീവിച്ചു തീർക്കുന്നു.ഒരു പുരുഷൻ ശരാശരി അറുപതു വയസ്സ് വരെ ജീവിച്ചിരിക്കേണ്ട ആവശ്യമുള്ളൂ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.അവൻ മക്കളെ പഠിപ്പിച്ചു വിവാഹം കഴിപ്പിച്ചു കഴിഞ്ഞാൽ അവന്റെ ഉത്തരവാദിത്തം കഴിഞ്ഞു.പിന്നെ അവൻ എല്ലാവർക്കും ഭാരമാണ്.ജോലി ചെയ്യാൻ കഴിയാതെ വന്നാൽ ഭാര്യക്ക് പോലും അയാൾ അധിക പറ്റാണ്.അവൻ എപ്പോളെങ്കിലും അവനു വേണ്ടി ജീവിക്കാൻ ശ്രമിച്ചാൽ മക്കൾ പോലും അയാളെ അതിനു അനുവദിക്കുകയില്ല.അതിനുള്ള ഉത്തമ ഉദാഹരണമാണ് മകൻ കടലക്കറിയിൽ വിഷം ചേർത്തു നൽകിയ കൊലപാതകം.
അവനു രണ്ടാനമ്മയോട് പോലും പകയില്ല.അവന്റെ ഏക ലക്ഷ്യം അച്ഛനെ വകവരുത്തുക എന്നതായിരുന്നു.അവനു ഉണ്ണാനും വിളമ്പിക്കൊടുക്കുവാനും ഒരു സ്ത്രീയുടെ ആവശ്യം ഉണ്ട്.അപ്പോൾ രണ്ടാനമ്മ ആയാലും ഒരു സ്ത്രീ അവിടെ വേണം.പക്ഷേ അച്ഛൻ സന്തോഷമായി ജീവിക്കുന്നത് അവനു സഹിക്കാൻ വയ്യ.ഈ പുരുഷന്മാരെ ഓർത്തു എനിക്ക് ഇപ്പോൾ സഹതാപം തോന്നുന്നു.
എഴുതിയത് : കൃഷ്ണദാസ്