ഞാൻ ഓടിച്ച കാറിനു മുന്നിൽ നടന്ന അപകടം പരുക്ക് പറ്റിയ ഒരാളെ എന്റെ വാഹനത്തിൽ കയറ്റി മറ്റൊരാളെ കയറ്റാൻ ഒരു വാഹനം കൈകാട്ടി നിർത്തിയപ്പോ ആ ചേട്ടൻ ചെയ്തത് ശരിക്കും ഞെട്ടിച്ചു ഒരു ജീവനേക്കാൾ വലുത് ആണോ ഫോട്ടോ

EDITOR

അനീഷ് മുഹമ്മദ് എഴുതുന്നു ഞാൻ ഓടിച്ച കാറിന്റെ തൊട്ട് മുൻപിൽ പോയ ഹോണ്ട സിറ്റി കാറാണ് ബൈക്കിൽ ഇടിച്ചത്… ഞാൻ അപ്പോൾ തന്നെ കാർ നിർത്തി ഓടിച്ചെന്നു അവിടെ പണി ചെയ്ത് കൊണ്ട് നിന്ന ചേട്ടന്മാരും ഓടി വന്നു.ഞങ്ങൾ ആ പയ്യനെ എടുത്ത് എന്റെ കാറിൽ കയറ്റി കിടത്തി ആ പയ്യന്റെ കാൽ ഒടിഞ്ഞിട്ട് ബ്ല-ഡ് വന്നുകൊണ്ടിരുന്നു അപ്പോൾ ഞങ്ങൾ വിചാരിച്ചത് ആ പയ്യൻ മാത്രമേ ഉണ്ടാരുന്നുള്ളു എന്നാണ്… പക്ഷെ അപ്പുറത്ത് ഒരു പെൺകുട്ടി കൂടി ഉണ്ടാരുന്നു… ആ പയ്യന്റെ കാൽ ഒടിഞ്ഞതുകൊണ്ട് എന്റെ കാറിന്റെ പിൻസീറ്റിൽ ആ പയ്യനെ കിടത്തി അപ്പോൾ ആ പെൺകുട്ടിയെ കിടത്താൻ സ്ഥലം ഇല്ല.അതുവഴി വന്ന ഒരു Wagon R സൈഡിൽ നിർത്തി അതിൽ നിന്നും ഒരാൾ അയാളുടെ മൊബൈൽ ഫോൺ എടുത്ത് പുറത്തിറങ്ങി ഫോട്ടോ എടുക്കാൻ അപ്പോൾ ഞാൻ ആ ആളിനോട് പറഞ്ഞു “ആ പെൺകുട്ടിയെ ഒന്ന് ഹോസ്പിറ്റലിൽ എത്തിക്കാൻ സഹായിക്കാമോ ചേട്ടാ എന്ന്

അദ്ദേഹം പറഞ്ഞത് എനിക്ക് സമയമില്ല അത്യാവശ്യമായിട്ട് പോകുവാണെന്നു ഞാൻ ചോദിച്ചു അത്യാവശ്യമായിട്ട് പോകുന്ന ചേട്ടന് ഫോട്ടോ എടുക്കാൻ നിർത്താൻ സമയമുണ്ട് 10 മിനിറ്റ് പോലും വേണ്ട CM ഹോസ്പിറ്റലിൽ എത്തിക്കാൻ പക്ഷെ അദ്ദേഹം അതൊന്നും കേൾക്കാതെ avidunnu പോയി പിന്നീട് വന്ന വാഹനങ്ങൾക്ക് കൈ കാണിച്ചെങ്കിലും കൈ കാണിച്ച ആളിനെ എന്തോ ഭാഗ്യത്തിന് ഇടിച്ചില്ലെന്നേ ഉള്ളു അവർ നിർത്താതെ പോയി… സമയം കളയാൻ ഇല്ലാത്തത് കൊണ്ട് ഞാൻ പറഞ്ഞ് ചേട്ടാ ആ മോളെകൂടി മുൻവശത്തു കിടത്തി കൊണ്ടുപോകാമെന്നു… അങ്ങനെ ഞാൻ അവരെ രണ്ട് പേരെയും കൂടെ നിന്ന ചേട്ടന്മാരുടെ സഹായത്തോടെ പന്തളം CM ൽ എത്തിച്ചു… നമ്മുടെ വാഹനത്തിൽ ബ്ലഡ്‌ ആയാൽ അത് നമ്മുക്ക് കഴുകി കളയാം ഒരാളുടെ ജീവൻ രക്ഷിക്കേണ്ട സമയത്ത് ഫോണിൽ ഫോട്ടോ എടുത്ത് നിന്ന ആ പുള്ളിക്കാരന്റെ മനസ്സ് എന്താ അങ്ങനെയെന്നു ഞാൻ ഓർത്തുപോയി.

നമ്മുടെ ഉടുപ്പിൽ അഴുക്ക് പറ്റാതെയും അല്പം ബ്ലഡ്‌ വാഹനത്തിന്റെ ഉള്ളിൽ വീഴാതെയും ആരോടും ഒരു commitment ഇല്ലാതെയും ജീവിക്കുന്ന കുറച്ചു പേരെങ്കിലും നമ്മുടെ ഇടയിലുണ്ട് ഈ പറയുന്ന ഞാൻ എല്ലാം തികഞ്ഞ ഒരു മാന്യൻ അല്ല പക്ഷെ ഞാൻ ഇന്ന് അവരെ കയറ്റാതെ പോയിരുന്നെങ്കിൽ എനിക്ക് ഉറങ്ങാൻ പറ്റില്ലാരുന്നു…നമ്മുക്ക് ബ്ലഡിന്റെ ആവശ്യം വന്നാൽ ഉറപ്പായും നമ്മൾ മറ്റൊരാളുടെ സഹായം തേടിയേ പറ്റുള്ളൂ…ഒരല്പം ബ്ലഡ്‌ വാഹനത്തിൽ ആയാലും ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞാൽ അതാണ്‌ വലിയ കാര്യം( ആക്‌സിഡന്റ് കഴിഞ്ഞിട്ട് ഫോട്ടോ ഇടുന്ന ആളുകളെ അല്ല ഞാൻ പറഞ്ഞത് ആക്‌സിഡന്റ് സമയത്ത് അവരെ സഹായിക്കാതെ അങ്ങനെ ചെയ്യുന്നവരെയാണ് )