എപ്പോൾ ഫോൺ വിളിച്ചാലും ഭാര്യക്ക് പണം അയക്കുന്നില്ലേ എന്ന ചോദ്യം മാത്രം അയച്ച പണമൊക്കെ എങ്ങോട്ട് പോയി എന്ന് അറിഞ്ഞപ്പോ

EDITOR

പ്രവാസിയുടെ സങ്കട പൊതികൾ ഇന്നലെ ഫോൺ വിളിച്ചപ്പോഴും കനക പറഞ്ഞു നിങ്ങളിങ്ങനെ പൈസ അയക്കാതിരുന്നാൽ ഞാനും കുഞ്ഞുങ്ങളും നിങ്ങളുടെ അമ്മയും അച്ഛനുമൊക്കെ എങ്ങിനെ ജീവിക്കും ഇനിയും കടത്തിനായി ഇങ്ങോട്ട് വരേണ്ടന്ന് സ്ഥിരം പറ്റു വാങ്ങുന്ന കടക്കാരനും പറഞ്ഞുവത്രേ പിന്നെ പാലിന്റെ പൈസ കറണ്ട് ചാർജ് അങ്ങിനെയങ്ങിനെ അവൾ പറഞ്ഞു കൊണ്ടേയിരുന്നു
അവസാനം ഫോൺ വെക്കുമ്പോൾ ഇനിയും നിങ്ങളിങ്ങനെ തന്നെ പോകുകയാണെങ്കിൽ എന്നെയും മക്കളെയും പിന്നെ നോക്കേണ്ടി വരില്ലെന്ന ഭീഷണിയും എല്ലാം ശരത്തിനു സഹിക്കാമായിരുന്നു അവസാനം അവൾ പറഞ്ഞു നിർത്തിയ ആ വാക്കുകൾ അയാളിൽ വല്ലാത്ത ദുഃഖമുണ്ടാക്കി അങ്ങിനെയുള്ള പല വാക്കുകളും അവൾ അയാളോട് പറയാൻ മടി കാണിക്കില്ല ഇടയ്ക്കെങ്കിലും അയാളിൽ അവയൊക്കെ ഒന്ന് കൊളുത്തി വലിക്കും സമയമായെന്ന പോലെ ഒരിടത്തരം കുടുംബത്തിൽ നിന്നും അവളെ കെട്ടി കൊണ്ടു വന്നതാ അങ്ങനെയാകുമ്പോൾ ഉള്ളതു കൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കുമെന്ന് കരുതി.

കെട്ടിയ അന്നു മുതൽ തുടങ്ങിയതാ എത്ര തന്നെ പണം കൊടുത്താലും അവൾക്ക് തികയില്ല വീണ്ടും വീണ്ടും പണം വേണമെന്ന പല്ലവി തന്നെയാ അവൾക്കെപ്പോഴും ഒരിക്കൽ പോലും തന്റെ സുഖ വിവരങ്ങൾ അവൾ ചോദിച്ചിട്ടില്ല ജോലിയെ കുറിച്ചു അറിയാൻ ശ്രമിച്ചിട്ടില്ല ഒരു നല്ല വാക്കു പോലും അവളിൽ നിന്നും അറിയാതെ പോലും കേട്ടിട്ടില്ല ഇന്നലെയും ഉണക്ക കുബ്ബൂസും തണുത്ത വെള്ളവും കുടിക്കുമ്പോഴും അയാൾക്ക് നാട്ടിലുള്ളവരെ കുറിച്ച് ഓർക്കുമ്പോൾ രണ്ടു കുബ്ബൂസിൽ നിന്നും ഒന്നെടുത്തയാൾ വീണ്ടും ഫ്രിഡ്ജിൽ തന്നെ വെച്ചു അതു നാളെ കഴിക്കാൻ ഇന്ന് വിശപ്പടങ്ങാത്തവന്റെ നാളെയുടെ കരുതൽ അന്നും പതിവു പോലെ അയാൾക്ക് ഉറക്കം വന്നില്ല നാട്ടിൽ നിന്നും വന്നിട്ട് എത്ര നാളുകളായെന്ന് പോലും അയാൾക്ക് ഓർമ്മയില്ല ചിലപ്പോയെങ്കിലും അയാൾക്ക് സ്വന്തം മുഖം പോലും ഓർമ്മയിലുണ്ടാവില്ല ചിലപ്പോൾ അയാൾ ഞെട്ടിയുണരും

സ്വപ്‌നങ്ങൾ അയാളെ ഒരു വേട്ട മൃഗം പോലെ കാണാൻ തുടങ്ങിയിട്ട് കാലങ്ങളായി സുഹൃത്തുക്കൾ എല്ലാം ആഴ്ചയിലുള്ള ലീവുകൾ ആഘോഷമാക്കുമ്പോൾ അയാൾ എന്നത്തേയും പോലെ കഴിഞ്ഞു പോകുന്നു പൊരി വെയിലിൽ ഇന്ന പണിയെന്നോ വെയിലെന്നോ ചൂടെന്നോ പോലും ഓർക്കാതെ അയാൾ സ്വയം ഉരുകുമ്പോഴും മാസത്തിൽ അയാൾക്കുള്ള ശമ്പളം ഒരിക്കൽ പോലും ആ കയ്യിൽ കിട്ടില്ല ആ മാസവും കഴിഞ്ഞ് അടുത്ത മാസം അത് കഴിയിൽ കിട്ടുമ്പോയേക്കും കടത്തിന്റെ പേരും പറഞ്ഞ് കനക ഒരായിരം വട്ടം വിളിച്ചിട്ടാണ്ടാവും എന്നാലത് കയ്യിൽ കിട്ടിയാലൊ പുല്ലിൽ തൂവിയ തകിട് പോലെ തികഞ്ഞിട്ടുമുണ്ടാകില്ല തിരിഞ്ഞും മറിഞ്ഞും അയാൾ ഒരു വിധത്തിൽ ജോലിക്ക് പോകേണ്ട സമയമായപ്പോൾ എണീറ്റു ഇത്തിരി നേരം വൈകിപ്പോയാൽ ബാത്റൂമിൽ ലഹളയായിരിക്കും ഓരോരുത്തർക്കുള്ള സമയമുണ്ട് ആ സമയത്തിനുള്ളിൽ കാര്യം സാധിച്ചില്ലെങ്കിൽ പിന്നെ അവസാനം വരെയും കാത്തു നിൽക്കേണ്ടി വരും എന്നാലൊ അതും പ്രശ്നമാ അടുത്ത ഡ്യൂട്ടിക്കാർക്കുള്ള സമയമാണത്

ഒന്നു കയറി ഇരിക്കുമ്പോയേക്കും മുട്ട് തുടങ്ങും ഒരു വിധത്തിൽ ഇറങ്ങി പുറത്തു വരുമ്പോയേക്കും പലരുടെയും മുഷിഞ്ഞ മുഖവും പ്രാക്കും കേക്കണം വല്ലാത്തൊരു ലോകമാണ് പ്രവാസം നാട്ടിലുള്ള പലർക്കും സമ്മാനങ്ങളും പണവും അത്തറും സ്പ്രേയും പൂക്കുന്ന മരങ്ങളുള്ള നാടാണ് ഗൾഫ്ഇവിടെ വന്നതു മുതൽ ഓരോന്നോരോന്നായി വാങ്ങി കൂട്ടി വെച്ച് ഇടയ്ക്ക്അ തെടുത്തു നോക്കി അതു കൊടുക്കുമ്പോൾ പ്രിയപ്പെട്ടവരുടെ മുഖത്തു വിരിയുന്ന സന്തോഷം കണ്ടുകൊണ്ട് അതും കെട്ടിപിടിച്ചുറങ്ങുമ്പോയാണ് പലരും
സങ്കടങ്ങൾ പലതും മറക്കുന്നതും ഇത്തിരിയെങ്കിലും ഉറങ്ങുന്നതും ഇനിയും പലതുണ്ട് നെഞ്ചിൽ തറക്കുന്ന കാര്യങ്ങൾ തോരാതെ പെയ്യുന്ന മിഴികൾ ഉറങ്ങാൻ മറന്നു പോകുന്ന മനസ്സിന്റെ വിങ്ങലുകൾ ഇതൊന്നും സഹിക്കാൻ ആവാതെ വരുമ്പോഴാണ്
ചിലരുടെ ഹൃദയമെങ്കിലും ഒരിക്കലും ഉണരാതെ തണുപ്പിന്റ കഴത്തിലേക്ക്കൂപ്പു കുത്തുന്നത് എല്ലാം പ്രിയപ്പെട്ടവർക്ക് വേണ്ടിയാണല്ലൊ എന്നത് ഓർമ്മയിൽ വരുമ്പോഴാണ് സഹനമെനീയും ഞാനും കുഞ്ഞുങ്ങളും പ്രിയപ്പെട്ടവരും ഒരു കുടുംബവുമാകുന്നതും നിങ്ങൾക്കായി സമ്മാന പൊതികൾ കാത്തു വെച്ച് നാടിനെ ഓർത്തു പോകുന്നതും തീരാത്ത സങ്കടങ്ങൾ ഒളിച്ചു വെക്കുന്നതും നിങ്ങളുടെ മിഴികൾ നിറഞ്ഞു കാണാതിരിക്കാൻ വേണ്ടിയും
ഫിറോസ് ഹസൻ