പ്ല്സ്ടുറാങ്ക് വാങ്ങിയ എന്നെ അഭിനന്ദിക്കാൻ ഫങ്ഷൻ വെച്ചു ഞാൻ പറഞ്ഞു വീട്ടിലെ വേലക്കാരി എനിക്ക് അവാർഡ് തന്നാൽ മതി കാരണം കേട്ട് ആദ്യം ഞെട്ടിയത് എന്റെ ‘അമ്മ ആണ്

EDITOR

മമ്മീ ,, നാളെ കോൺടാക്ട് ഡേയാണ് ,ഓർമ്മയുണ്ടല്ലോ അല്ലേ?ശിഖാ,, എൻ്റെ തിരക്കുകളെ കുറിച്ച് നിന്നോട് ഞാൻ പ്രത്യേകം പറയേണ്ടതുണ്ടോ ?ഐ വിൽ ഡ്രൈ, ബട്ട്, ഉറപ്പൊന്നുമില്ല,നീയൊരു കാര്യം ചെയ്യ്,തത്ക്കാലം മീനുവിനെയും കൂട്ടി പോകാൻ നോക്ക്,മകളുടെ മറുപടിയ്ക്ക് കാത്ത് നില്ക്കാതെ, മമ്മി ഫോൺ കട്ട് ചെയ്തു ശിഖമോള് ക്കുഞ്ഞായപ്പോൾ മുതൽ അവളുടെ അമ്മയെക്കാൾ കൂടുതൽ അവളെ താലോലിച്ച് വളർത്തിയത് മീനുമ്മാ എന്ന് ,ശിഖ വിളിക്കുന്ന സർവ്വൻ്റ് മീനാക്ഷിയായിരുന്നു.സ്കൂളിൽ ചെന്നപ്പോൾ, അമ്മയെ തിരക്കിയ ടീച്ചറോട് അമ്മ ബിസിനസ്സ് ടൂറിലാണെന്നും കൂടെ വന്നത് ആൻ്റിയാണെന്നും, അവൾ പതിവ് പോലെ പറഞ്ഞു,മാസങ്ങൾ കടന്ന് പോയി ,ഫൈനൽ എക്സാമിൻ്റെ റിസൾട്ട് വന്നപ്പോൾ സംസ്ഥാന തലത്തിൽ ശിഖ,ആയിരുന്നു , ടോപ്പ് സ്കോറർ

സ്കൂൾ മാനേജ്മെൻറും പി ടി എ യും ചേർന്ന് ശിഖയെ ആദരിക്കുന്നുണ്ടെന്നും മുഖ്യാതിഥിയായി സ്ഥലം എം എൽ എ ഉണ്ടെന്നും പ്രൈസ് കൊടുക്കുന്നത് സുപ്രസിദ്ധ സിനിമാ താരമാണെന്നും അത് കൊണ്ട് തിരക്കുകൾ മാറ്റി വച്ച് മാഡത്തിന് പങ്കെടുക്കാൻ കഴിയുമോ എന്നും ചോദിച്ച് ശിഖയുടെ ടീച്ചർ ,അവളുടെ മമ്മിയെ വിളിച്ചു വൈ നോട്ട്? എൻ്റെ മകളുടെ അഭിമാനകരമായ ഈ നേട്ടത്തിന് സാക്ഷ്യം വഹിക്കാൻ തീർച്ചയായും ഞാൻ വരും,ടീച്ചറോട് അവർ ഉറപ്പിച്ച് പറഞ്ഞു.ഞാൻ സമയത്ത് അവിടെ എത്തിക്കോളാം,,, നീ രാവിലെ പൊയ്ക്കോ,ഫങ്ഷൻ നടക്കുന്ന ദിവസം ശിഖയോട് പറഞ്ഞിട്ട്, മമ്മി തിരക്കിട്ട് ഇറങ്ങിപ്പോയി.
വിദ്യാർത്ഥികളുടെയും രക്ഷാകർത്താക്കളുടെയും സാന്നിദ്ധ്യം കൊണ്ട് സ്കൂൾ ഓഡിറ്റോറിയം നിറഞ്ഞ് കവിഞ്ഞിരുന്നുമുഖ്യാതിഥിയായ എം എൽ എ യുടെ പ്രസംഗം കഴിഞ്ഞ് സമ്മാനദാനത്തിനായി ശിഖയെ സ്റ്റേജിലേയ്ക്ക് ക്ഷണിച്ചപ്പോൾ ടീച്ചറോട് അവളൊരു റിക്വസ്റ്റ് ചെയ്തു

എനിക്ക് എൻ്റെ അമ്മയിൽ നിന്ന് സമ്മാനം സ്വീകരിക്കണം ,അതാണ് എൻ്റെ ഏറ്റവും വലിയ ആഗ്രഹം
അത് കേട്ട് സമ്മാനദാനത്തിന് എത്തിയ ആ മഹാനടൻ അവളുടെ ആഗ്രഹത്തിനൊപ്പം നിന്നപ്പോൾ സ്റ്റേജിലെ ബാക്ക് സീറ്റിൽ ഉപവിഷ്ടയായിരുന്ന ശിഖയുടെ മമ്മിയെ, അദ്ധ്യക്ഷൻ ആദരപൂർവ്വം ക്ഷണിച്ചു
അല്ല ഇതല്ല ,ഇതെൻ്റെ മമ്മി മാത്രമാണ് ,എൻ്റെ എല്ലാ കാര്യങ്ങളും നോക്കിയതും എന്നെ വളർത്തി വലുതാക്കിയതും എന്തിന് ഓരോ വർഷവും എൻ്റെ പ്രോഗ്രസ് കാർഡിൽ ഒപ്പിട്ടത് പോലും ദാ ആ മൂലയ്ക്ക് നില്ക്കുന്ന എൻ്റെ അമ്മയായിരുന്നു , അവരുടെ കാര്യമാണ് ഞാൻ പറഞ്ഞത് ,എൻ്റെ ഈ നേട്ടത്തിന് പ്രചോദനം അവരായിരുന്നു ,എൻ്റെ മമ്മി എന്നെ പ്രസവിച്ചു എന്നേയുള്ളു,എന്നെ കുളിപ്പിച്ചതും, പൊട്ട് തൊടീച്ചതും, താരാട്ട് പാടി ഉറക്കിയതും അമ്മയായിരുന്നു,ഡാഡി വിദേശത്തും, മമ്മി നാട്ടിലും ബിസിനസ്സ് തിരക്കുകളുമായി നടന്നപ്പോഴൊക്കെ, എൻ്റെ ശൈശവവും, ബാല്യവും, കൗമാരവുമൊക്കെ കടന്ന് പോയത്, ഇമയനക്കാതെ തുറന്ന് പിടിച്ച എൻ്റെ മീനു അമ്മയുടെ കാഴ്ചയിലൂടെ ആയിരുന്നു, ഈ ഭൂമിയിൽ എന്നെ കുറിച്ച് ഉത്ക്കണ്ഠ ഉണ്ടായിരുന്നത് മീനുമ്മാ,, എന്ന് ഞാൻ വിളിക്കുന്ന എൻ്റെ അമ്മയ്ക്ക് മാത്രമമായിരുന്നു, എൻ്റെ നേട്ടത്തിന് പിന്നിൽ

അവരുടെ ഉറക്കമില്ലാത്ത രാവുകളുണ്ടായിരുന്നു ,മികച്ച മാർക്ക് കിട്ടാൻ അവരുടെ പ്രാർത്ഥനകളും വൃതങ്ങളുമുണ്ടായിരുന്നു ,എനിക്ക് ഇനിയൊരു ജന്മമുണ്ടെങ്കിൽ ,അവരുടെ വയറ്റിൽ ജനിക്കണമെന്നാണ്, എൻ്റെ ഏറ്റവും വലിയ ആഗ്രഹം,ശിഖയുടെ വാക്കുകൾ കേട്ട്, അവിടെ കൂടിയ ആബാലവൃദ്ധം ജനങ്ങളും നിശബ്ദരായപ്പോൾ, രണ്ട് പേരുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു,സന്തോഷം കൊണ്ട് മീനു അമ്മയുടെയും ,ഒരു അമ്മയുടെ കടമ നിർവ്വഹിക്കാൻ കഴിയാതെ പോയ, ശിഖയുടെ മമ്മിയുടെയും

എഴുതിയത് : സജി തൈപറമ്പ്