അച്ഛൻ കിടപ്പിലായപ്പോ ഒരു ഹോംനഴ്സിനെ വയ്ക്കാൻ ഭാര്യ പറഞ്ഞു ഞാൻ കേട്ടില്ല സ്വയം നോക്കി ശേഷം അമ്മ വയ്യാതായി അമ്മയെ ആരു നോക്കും പാഡ് ആര് മാറ്റും എന്ന് ഭാര്യ പരിഹസിച്ചു ശേഷം എന്റെ മറുപിടി അവൾ ഒരിക്കലും മറക്കില്ല

EDITOR

അച്ഛൻ കിടപ്പിലായപ്പോൾ പരിചരിക്കാൻ ഒരു ഹോം നഴ്സിനെ വയ്ക്കാൻ ഭാര്യ, അയാളോട് പറഞ്ഞു
പക്ഷേ തൻ്റെ അച്ഛനെ താൻ നോക്കുന്നത് പോലെ മറ്റൊരാൾക്കും പരിചരിക്കാൻ കഴിയില്ലെന്ന് അയാൾ ഭാര്യയോട് പറഞ്ഞുഓഫീസിൽ പോകുന്നതിന് മുമ്പ് അയാൾ, അച്ഛൻ്റെ വിസർജ്യം നിറഞ്ഞ നാപ്കിൻ മാറ്റുകയും,ദേഹമാസകലം തുടച്ച് വൃത്തിയാക്കുകയും, പുതിയ വസ്ത്രങ്ങൾ ധരിപ്പിക്കുകയുമൊക്കെ
ചെയ്തു കൊണ്ടിരുന്നു.പക്ഷേ, കുറച്ച് നാൾ കഴിഞ്ഞപ്പോൾ, അച്ഛൻ മരണപ്പെടുകയും, അധികം താമസിയാതെ, അമ്മ കിടപ്പിലാവുകയും ചെയ്തു.ഇനിയെങ്കിലും, നിങ്ങള് ഹോം നഴ്സിനെ വയ്ക്കുമല്ലോ ?അച്ഛന് ചെയ്ത് കൊടുത്തത് പോലെ, അമ്മയുടെ നാപ്കിൻ ചെയ്ഞ്ച് ചെയ്യാനും, ഗുഹ്യഭാഗം കഴുകി വൃത്തിയാക്കാനും നിങ്ങൾക്ക് കഴിയില്ലല്ലോ?പരിഹാസരൂപേണ, ഭാര്യ അയാളോട് ചോദിച്ചപ്പോൾ, അയാൾ ഒരു നിമിഷം പതറി.
അതിനെന്താ? അച്ഛനെപ്പോലെ തന്നെ, അല്ലെങ്കിൽ അതിനെക്കാൾ പ്രിയപ്പെട്ടതാണ്, എനിക്കെൻ്റെ അമ്മ,
അത് കൊണ്ട്, അമ്മയുടെ വിസർജ്യം കോരാനും, അവരെ കഴുകി വൃത്തിയാക്കാനും എനിയ്ക്ക് യാതൊരു മടിയുമില്ലഅതും പറഞ്ഞയാൾ, അച്ഛന് വാങ്ങി വച്ചിരുന്ന നാപ്കിൻ പായ്ക്കറ്റുമെടുത്ത്, അമ്മയുടെ അരികിലേയ്ക്ക് ചെന്നു.

അച്ഛനുമായുള്ള പതിവ് വഴക്കുകളിൽ പതിവ് തെറ്റിച്ച് അമ്മയൊരു കാര്യം പറഞ്ഞു. അതുകേട്ടപ്പോൾ അച്ഛൻ അനങ്ങാതെ നിന്നു.കണ്ണീരൊലിക്കുന്ന കവിളുകൾ സാരിത്തുമ്പ് കൊണ്ട് തുടച്ചതിന് ശേഷം എന്റെ കൈയും പിടിച്ച് അമ്മ ആ വീട്ടിൽ നിന്ന് ഇറങ്ങി. അപ്പോഴും മുന്നിലെ ചുമരിന്റെ ഏതൊയൊരു ബിന്ദുവിൽ കണ്ണുകൾ കുടുങ്ങി അച്ഛൻ അനങ്ങാതെ നിൽക്കുകയായിരുന്നു അച്ഛനെന്ന് വെച്ചാൽ എനിക്ക് ജീവനാണ്. അമ്മയോട് എത്ര വഴക്കിട്ടാലും ഒറ്റമോനായത് കൊണ്ട് എന്നോട് വളരേ സ്നേഹമായിരുന്നു അച്ഛന്. ഞാനത് കൃത്യമായി എന്റെ ജീവനിൽ അറിഞ്ഞിട്ടുണ്ട്. പക്ഷേ, അമ്മ പറഞ്ഞത് വീണ്ടും ഓർത്തപ്പോൾ എന്റെ കുഞ്ഞുതല വല്ലാതെ വികസിക്കുന്നത് പോലെയെനിക്ക് തോന്നി.അമ്മയുടെ വീട്ടിൽ അണഞ്ഞ അന്നത്തെ രാത്രിയിൽ ഒരേയൊരു ചോദ്യം മാത്രമേ എന്നിലുണ്ടായിരുന്നുള്ളൂ.. പക്ഷേ, ആരോട് ചോദിക്കും.. സദാസമയം വിങ്ങുന്ന മുഖമുള്ള അമ്മയോട് ചോദിക്കാൻ എന്തുകൊണ്ടോ എനിക്ക് തോന്നിയില്ല.മാസങ്ങൾക്കുള്ളിൽ തന്നെ ഞാനും അമ്മയും മറ്റൊരു വീട്ടിലേക്ക് താമസം മാറി. കൂടെ ഞാൻ ഇതുവരെ കാണാത്ത ഒരാളുമുണ്ടായിരുന്നു. അയാളെ അച്ഛനെന്ന് വിളിക്കാൻ അമ്മ പറഞ്ഞു. അനുസരിക്കരുതെന്ന് ഉള്ളിൽ നിന്ന് ആരോ പറയുന്നത് പോലെ.

ഇത്രേയും നാൾ എന്നെ മാറോട് ചേർത്ത് ജീവിക്കുകയും ഞാൻ അച്ഛനെന്ന് വിളിക്കുകയും ചെയ്തത് ആരെയായിരുന്നുവെന്ന ചോദ്യം എന്നിലൊരു പെരുമഴക്കോളുമായി വീണ്ടും ഇരമ്പുന്നത് അപ്പോഴാണ്.
നിങ്ങളല്ല എന്റെ കുഞ്ഞിന്റെ അച്ഛനെന്ന് പറഞ്ഞ അമ്മയുടെ ആ പതിവ് തെറ്റിച്ച വഴക്കിലെ ശബ്ദം വീണ്ടും എന്റെ കാതിൽ തൊട്ടു. കൂട്ടിവായിച്ചപ്പോൾ ഏതാണ്ടൊക്കെ മനസ്സിലാകുന്നത് പോലെ. പെയ്തൊഴിയാത്ത ആ കാർമേഘങ്ങളുടെ താഴേയൊരു പത്തുവയസ്സുകാരൻ തുടർന്നൊരു മൗനിയായി മാറുകയായിരുന്നു…
പിന്നീട് ഞാൻ അച്ഛനെ കാണുന്നത് മൂന്ന് വർഷങ്ങൾക്ക് ശേഷം എന്നെ കാണാൻ സ്കൂളിലേക്ക് വന്നപ്പോഴാണ്.. താടിയും മുടിയുമൊക്കെ നീണ്ട് ഒരു സന്ന്യാസിയെ പോലെയായിരുന്നു അച്ഛനന്ന്. കണ്ടതും മോനെയെന്ന് വിളിച്ച് എന്നെ മാറോട് ചേർത്ത് വെച്ചു. അറിയാതെ ഞാൻ കരഞ്ഞുപോയി. അച്ഛായെന്ന് വിളിച്ചപ്പോൾ ആ കണ്ണുകളും നിറഞ്ഞു. താൻ ഈ നാട്ടിൽ നിന്ന് പോകുകയാണെന്നും നന്നായി പഠിക്കണമെന്നും പറഞ്ഞ് അച്ഛൻ പോയി. തിരിഞ്ഞുപോലും നോക്കാതെ നടന്ന് നടന്ന് പോയി.

വൈകുന്നേരം കാര്യം പറഞ്ഞപ്പോൾ അമ്മ കേട്ടതായി ഭാവിച്ചില്ല. അമ്മ ചൂണ്ടിയ ആളെ അച്ഛായെന്ന് വിളിക്കാത്ത പരിഭവം അല്ലെങ്കിലും അമ്മയ്ക്കുണ്ട്. പക്ഷേ, അയാൾക്ക് യാതൊരു പരാതിയുമുണ്ടായിരുന്നില്ല. ഞാൻ നിന്ന് കൊടുക്കാത്തത് കൊണ്ടുമാത്രമാണ് എന്റെ അച്ഛനാണെന്ന് അമ്മ പറഞ്ഞ അയാൾക്ക് എന്നെ തലോടാൻ സാധിക്കാതിരുന്നത്.രണ്ടുവർഷങ്ങൾക്ക് ശേഷം വീണ്ടും ഞാൻ അച്ഛനെ കണ്ടു. സ്കൂൾ യുവജനോത്സവത്തിന്റെ തിരക്കിൽ ആണ്ടുപോയ എന്റെ ഷോൾഡറിൽ മോനേയെന്ന വിളിയോടെ അച്ഛൻ തൊട്ടു. അമ്മയുടെ സ്നേഹം അറിയാവുന്നത് കൊണ്ട് മാത്രമായിരുന്നു എന്നേയും കൂടെ കൊണ്ടുപോകൂവെന്ന് അച്ഛനോട് ഞാൻ പറയാതിരുന്നത്.മനസ്സറിഞ്ഞത് പോലെ എപ്പോൾ വേണമെങ്കിലും തന്റെ അടുത്തേക്ക് മോന് വരാമെന്ന് അച്ഛൻ പറഞ്ഞു. വിലാസം കുറിച്ച് തരുമ്പോൾ രണ്ടുപേരുടേയും കണ്ണുകൾ നിറഞ്ഞത് ആരും കാണാതിരിക്കാൻ ഞാനും അച്ഛനും ഒരുപോലെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…
പിന്നീടുള്ള എന്റെ ജീവിതം അച്ഛനും അമ്മയ്ക്കുമായി ഞാൻ പങ്കുവെച്ചു. മുതിർന്ന് വരുന്തോറും അമ്മയ്ക്ക് എന്നെ നിയന്ത്രിക്കാൻ പറ്റാതെയായി.

അച്ഛനെ കാണുന്നതും കൂടെ താമസിക്കുന്നതുമൊക്കെ അറിഞ്ഞപ്പോൾ അമ്മ രണ്ടാമത് ചൂണ്ടിയ അച്ഛൻ എന്നെ അടുത്തേക്ക് വിളിച്ചു. ഒന്നിനും മോനെ ആരും തടയില്ലെന്ന് പറഞ്ഞ് നെറ്റിയിലൊരു ഉമ്മ തന്നു. അതൊരു കനലായി ഇന്നും അവിടെത്തന്നെയുണ്ട്.എത്ര സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ജീവിതങ്ങൾക്ക് കടന്നുപോകേണ്ടി വരുന്നത്.അനുഭവിക്കുമ്പോൾ വല്ലാത്തയൊരു പൊള്ളൽ ഉടൽ ആസകലം വ്യാപിക്കുന്നത് പോലെ രക്തബന്ധങ്ങളെന്ന പേരിൽ രൂപം കൊള്ളാൻ സാധ്യതയുള്ള ഒരു പ്രത്യേകതരം ചുകന്ന കുമിള പോലെ ഞാൻ പൊട്ടി തകരുന്നൂ.ആകെ വിയർത്തെന്ന് തോന്നിയപ്പോൾ ആദ്യമായി അച്ഛായെന്ന് വിളിച്ച ആ മനുഷ്യന്റെ ചങ്കിലെ കനൽ എത്രത്തോളമുണ്ടാകുമെന്ന് അറിയാതെ ഞാൻ ഓർത്തുപോയി.. അതുകൊണ്ട് തന്നെ ജന്മം തന്നില്ലെങ്കിലും അത്രയും ആത്മാർത്ഥതയോടെ ആ മനുഷ്യനെ മാത്രമേ എനിക്ക് അച്ഛായെന്ന് വിളിക്കാൻ സാധിച്ചിട്ടുള്ളൂ.. ആ ശബ്ദത്തിൽ നിന്നേ മോനേയെന്ന് കേൾക്കാൻ ആഗ്രഹിച്ചിട്ടുള്ളൂ