രാവിലെ മക്കളുമായി നടക്കാൻ പോയപ്പോ ഒരു പേഴ്സ് കളഞ്ഞു കിട്ടി അതെടുത്തു അതിൽ കണ്ട നമ്പറിൽ വിളിക്കാൻ പോയപ്പോ മക്കൾ പറഞ്ഞത് ഞെട്ടിച്ചു

EDITOR

അവധിക്ക് നാട്ടില്‍ ചെല്ലുമ്പോള്‍ എന്നും രാവിലെ മക്കളുടെ ഒപ്പം നടക്കാന്‍ പോകുമായിരുന്നു. പാലാത്ര ബൈപ്പാസ് മോര്‍ക്കുളങ്ങര ആനന്ദാശ്രമം ചെത്തിപ്പുഴ കടവ് വഴി വടക്കേക്കര. ഒരു ദിവസം Bye pass ല്‍ വെച്ച് ഒരു പേഴ്സ് കിടന്നു കിട്ടി. നാലഞ്ച് Credit Cards ആധാര്‍ കാര്‍ഡ് etc. കാശൊന്നും ഇല്ല. പിന്നെ ഉടമസ്ഥന്‍റെ ഒരു Passport size Photo. അതിന്‍റെ പുറകില്‍ അയാളുടെ പേരും Mobile Number ഉം. ഞാന്‍ ആ നമ്പരില്‍ വിളിക്കാന്‍ തുടങ്ങിയപ്പോള്‍ മക്കള്‍ വിലക്കി അപ്പാ ഇത് ഏതെങ്കിലും കള്ളന്മാര്‍ പോക്കറ്റ് അടിച്ചിട്ട് കാശ് മൊത്തം എടുത്തിട്ട് വഴിയില്‍ കളഞ്ഞതാവും. അവിടെ തന്നെ ഇട്ടേര്. അല്ലെങ്കില്‍ ചുമ്മാ അതിന്‍റെ പുറകേ തൂങ്ങേണ്ടി വരുംനമ്മള്‍ ഒരു തെറ്റും ചെയ്യാത്തിടത്ത് എന്തിനാണ് പേടിക്കണത്. ഒരു ഉപകാരം ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നങ്ങള്‍ വരുന്നെങ്കില്‍ വരട്ടെ. എന്നു പറഞ്ഞ് ഞാന്‍ വിളിച്ചു.പാറേല്‍ പള്ളിക്കലുള്ള പയ്യന്‍ ആയിരുന്നു. അവന്‍ 15 മിനിറ്റില്‍ പാഞ്ഞെത്തി. രാത്രി ബൈക്കില്‍ പോയപ്പോള്‍ താഴെ വീണു പോയതാണ്. അകത്ത് കാശൊന്നും ഇല്ലായിരുന്നു. നന്ദി പറഞ്ഞവന്‍ പോയി.

പറയാന്‍ വന്നത് മിക്കവാറും ഒത്തിരി പേര്‍ക്ക് പേഴ്സ്, ബാഗ്, മൊബൈല്‍ ഫോണ്‍, വണ്ടിയുടെ താക്കോല്‍ ഒക്കെ നഷ്ട്ടപ്പെടാറുണ്ട്. പലര്‍ക്കും ഇത് വഴിയില്‍ കിടന്നും, ഓട്ടോയിലും ബസിലും ഇരുന്നും ഒക്കെ കിട്ടാറുമുണ്ട്. എന്നാല്‍ അഡ്രസ്സ് ഇല്ലാത്തതിനാല്‍ ഉടമസ്ഥനെ കണ്ടെത്താന്‍ സാധിക്കാറില്ല.അതുകൊണ്ട്, ഈ പോസ്റ്റ് വായിക്കുന്ന എല്ലാവരും, ഇന്നുതന്നെ അല്ല… ഇപ്പോള്‍ തന്നെ സ്വന്തം പേഴ്സിനുള്ളില്‍ പേരും, അഡ്രസ്സും, ഫോണ്‍ നമ്പരും എഴുതി വയ്ക്കണം. ഒരു ഫോട്ടോയുടെ പുറകില്‍ എഴുതി വെച്ചാല്‍ നല്ലത്.അതുപോലെ കാറ്, ബൈക്ക് മുതലായവയുടെ താക്കോലില്‍ ചെറിയൊരു Key chain ഇട്ട്, അതില്‍ സ്വന്തം ഫോണ്‍ നമ്പര്‍ എഴുതണം. കാര്‍ തിരക്കുള്ള ഏതെങ്കിലും സ്ഥലത്ത് പാര്‍ക്ക് ചെയ്യുമ്പോള്‍ Dash Board ല്‍ ഫോണ്‍ നമ്പര്‍ എഴുതി വയ്ക്കണം. അതുപോലെ തന്നെ, മൊബൈല്‍ ഫോണിന്‍റെ കവറിന്‍റെ പുറത്തോ, അകത്തോ വീട്ടിലെ നമ്പറോ, സുഹൃത്തിന്‍റെ നമ്പരോ എഴുതി വയ്ക്കണം. ഫോണ്‍ Locked ആയതിനാല്‍ ലഭിക്കുന്നവര്‍ക്ക് Contacts & Call Details ഒന്നും നോക്കാന്‍ സാധിക്കാതെ വരും.(പേഴ്സ്സ് കള്ളന്മാര്‍ അടിച്ചോണ്ട് പോയി, കാശ് എടുത്തിട്ട് ഉപേക്ഷിച്ചാലും.വില പിടിപ്പുള്ള Bank Cards ഉം മറ്റും തിരികെ കിട്ടാന്‍ ഈ മുന്‍കരുതല്‍ നമ്മളെ സഹായിക്കും)
ഇനി.

നമ്മള്‍ എവിടെയെങ്കിലും പോകാനിറങ്ങുമ്പോള്‍ Gas Off ചെയ്തോ ഫാന്‍, ലൈറ്റ്, മോട്ടര്‍ ഒക്കെ ഓഫ് ആണോ എന്ന് നോക്കും. അതുപോലെ വാതില്‍ കൃത്യമായി അടയ്ക്കും. കാറിന്‍റെ Oil, Water, Brake, Air ഒക്കെ ചെക്ക് ചെയ്യും. തീര്‍ച്ചയായും ചെയ്യേണ്ടതാണ്. എന്നാല്‍… ഒപ്പം കഴുത്തില്‍ കിടക്കുന്ന മാലയുടെ കൊളുത്ത് കൃത്യമാണോ പൊട്ടലുണ്ടോ.കമ്മലിന്‍റെ nut tight ആണോ.വള, കൈ ചെയിന്‍, മോതിരം ലൂസ് ആണോ എന്നൊക്കെ ചെക്ക് ചെയ്യണംകുറച്ചുനാള്‍ മുന്‍പ് ഒരു News വായിച്ചിരുന്നു. KSRTC Bus ല്‍ നിന്നും കളഞ്ഞു കിട്ടിയ മൂന്ന് കിലോയോളം സ്വര്‍ണ്ണാഭരണങ്ങള്‍ തിരുവനന്തപുരം ഡിപ്പോയില്‍ പരസ്യമായി ലേലം ചെയ്യുന്നുവെന്ന്. മൂന്ന് വര്‍ഷത്തെ “Collection ആണ്

ഒരോ Bus ഉം trip അവസാനിപ്പിക്കുമ്പോള്‍ കണ്‍ടക്ടര്‍ ബസ്സ് മുഴുവന്‍ പരിശോധിച്ച് എന്തെങ്കിലും കളഞ്ഞു കിട്ടിയാല്‍  രേഖാമൂലം അത് ആ ഡിപ്പോയില്‍ ഏല്‍പ്പിക്കും. അവകാശികള്‍ അന്വേഷിച്ച് ചെന്നില്ലെങ്കില്‍… അത് തിരുവനന്തപുരത്തേയ്ക്ക് അയയ്ക്കും. അങ്ങനെ കിട്ടിയ സ്വര്‍ണ്ണം ആണത്. അതുപോലെ വിലപിടിച്ച Watch കള്‍, Dress കള്‍ ഒക്കെ കിട്ടാറുണ്ട്. തിരുവനന്തപുരത്തുനിന്നും എറണാകുളത്തിന് പോകുന്ന ബസ് ആണെങ്കില്‍… ഒരു മാസം ഈ സാധനങ്ങള്‍ എറണാകുളം ഡിപ്പോയില്‍ ഉണ്ടാകും. അവിടെ പോയി അന്വേഷിക്കണം എന്ന് നഷ്ട്ടപ്പെടുന്ന പലര്‍ക്കും അറിയില്ല. അതുകൊണ്ട് ഈ information നും മനസ്സില്‍ കുറിച്ചിടുക. അതുപോലെ മാലയുടെ lock ചെക്ക് ചെയ്യുന്ന കാര്യവുംഅതുപോലെ, പോക്കറ്റടിക്കാര്‍ കാശ് എടുത്തിട്ട് പേഴ്സ് Post Box നുള്ളില്‍ ഇടാറുണ്ട്‌. (നല്ല കള്ളന്മാര്‍!!) അതുകൊണ്ട് അവ നഷ്ട്ടപ്പെട്ടവര്‍ Head Post Office ല്‍ പോയി തിരക്കുന്നത് നല്ലതാണ്.എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ് പറഞ്ഞത്. എങ്കിലും ഇതുവരെ ഇത് ചെയ്യാത്തവരാവും ഭൂരിപക്ഷം ആളുകളും. So പിന്നത്തേയ്ക്ക് വയ്ക്കാതെ ഇപ്പോള്‍ തന്നെ നിങ്ങളുടെ idendity നിങ്ങളുടെ പേഴ്സിലും, മൊബൈലിലും, താക്കോലിലും ആലേഖനം ചെയ്യുക.

എഴുതിയത് : ജോ ഗി മോൻ ചാക്കോ