ഓൺലൈൻ ലോൺ കെണിയില്‍ ഞാനും പെട്ടിട്ടുണ്ട് അതിൽ നിന്ന് ഞാൻ ഊരിയത് രസകരമായാണ് ഇത് കാരണം ആരും സ്വയം അവസാനിക്കരുത് അത് മോര്‍ഫഡ് ഫോട്ടോ എന്ന് തിരിച്ചറിൻ കഴിവൊക്കെ നമുക്ക് ചുറ്റുമുള്ളവര്‍ക്ക് ഉണ്ട്

EDITOR

RBI അപ്പ്രൂവ്ഡ് അല്ലാത്ത ലോൺ അപ്പുകൾ പ്ലെ സ്റ്റോറിൽ സുലഭമാണ്.ഞാന്‍ ഒരിക്കല്‍ കെണിയില്‍ പെട്ടിട്ടുണ്ട്.7 ദിവസം ഒക്കെയാണ് കാലാവധി ലോൺ എമൗണ്ട് 3000 ആകും but cash credit ആകുക 2250 മാത്രം.3500 രൂപ 7 ദിവസം കൊണ്ട് തിരിച്ചടക്കേണ്ടിവരും.6 ആമത്തെ ദിവസം തൊട്ട് ഇവരുടെ ശല്ല്യം തുടങ്ങും.ഇന്നു തന്നേ loan close ചെയ്യണം എന്ന് പറഞ്ഞ് ഭീഷണിയാകും.നമ്മള്‍ നാളയല്ലെ അവസാനത്തെ date എന്ന് പറഞ്ഞാല്‍.അവിടം തൊട്ട് കഥമാറും പിന്നെ ട്രാക്ക് ചെയ്യാന്‍ പറ്റാത്ത പലപല നമ്പറുകളില്‍ നിന്നും നിരന്തരം കോളുകള്‍ വരും ഭീഷണി സന്തേശങ്ങള്‍ നമ്മുടെ ഫോണിലെ കോൺടാക്ട് നമ്പറുകള്‍ App install ചെയ്യ്ത് പെർമിഷൻ അലോ കൊടുക്കുമ്പോഴേ അവരുടെ കൈകളില്‍ എത്തിയിട്ടുണ്ടാകും . അത് വെച്ച് അവര്‍ നമ്മളെ ഭീഷണി പെടുത്തും നിങ്ങളുടെ മോര്‍ഫ് ചെയ്ത മോശമായ ചിത്രം ആധാര്‍കാര്‍ഡ് ഉള്‍പ്പെടെ
ലോണിനു അപേക്ഷിക്കുമ്പോള്‍ കൊടുത്ത സെൽഫി പിക് വരെ ഇതിനു ഉപയോഗിക്കും.

നാളെയാണ് അവസാന Date എന്ന് വീണ്ടും നമ്മള്‍ അവരോട് ആവര്‍ത്തിച്ച് പറഞ്ഞാല്‍ നമ്മുടെ phonil saved ആയ Teacher father Aliyan ഇങ്ങനെ ഉള്ള ഏതേലും നമ്പറിലേക്ക് നമ്മളെ കുറിച്ച് മോശമായ് മെസ്സേജസ്സ് അവര്‍ അയക്കും.എന്നിട്ടും അടക്കാന്‍ പണമില്ലാതെ വീണ്ടും അവരോട് നാളെ അടക്കാം എന്ന് request ചെയ്താല്‍
പിന്നേയും contact list ല്‍ ഉള്ളവര്‍ക്ക് മോശമായ messages വരും.ഇനി നമ്മള്‍ ഇതില്‍ നിന്നും
ഒന്നു തലയൂരാന്‍ വേണ്ടി പണം എങ്ങനെയെങ്കിലും അടച്ചെന്ന് വെക്കുക.നമ്മള്‍ ആവശ്യപ്പെടാതെ
വീണ്ടും ലോണ്‍ approve ചെയ്യും.Account ല്‍ പണം വരും ഒരു വിധത്തില്‍ പെട്ടവര്‍ ആകെ ഇല്ലാതായിട്ടുണ്ടാകും
ആത്മഹത്യക്കും സാധ്യത കൂടുതലാണ്.ഇനി ഇതില്‍ പെട്ടുപോയവരോട്.ധൈര്യം ഉള്ളവനാണേല്‍,
മറ്റുള്ളവരുടെ മുന്നില്‍ മോശക്കാരന്‍ ആകില്ല എന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിക്കാന്‍ കഴിവുള്ളവനാണേല്‍
പണം തിരിച്ചടക്കേണ്ട നിയമപരമായോ പ്രത്യക്ഷത്തിലൊ അവര്‍ക്ക് നമ്മളെ ഒന്നും ചെയ്യാന്‍ കഴിയില്ല.
ഇനി ഒരു തവണ ലോണ്‍ എടുത്ത്,വീണ്ടും നിങ്ങളറിയാതെ ലോണ്‍ approve ആയി ഫണ്ട് വന്നാല്‍
ഒരു കാരണവശാലും തിരിച്ചടക്കരുത്

Loan തുക വലുതാകും നിങ്ങല്‍ വലിയ കുരുക്കില്‍ പെടുംനിങ്ങള്‍ ലോണെടുക്കാന്‍ ഉപയോഗിച്ച നമ്പര്‍
Whatsapp Any messenger app Connected ആണേല്‍ അവ എല്ലാം ഒഴിവാക്കുക ആ sim തല്‍ക്കാലം 2 – 3 മാസത്തിനു ഉപയോഗം നിര്‍ത്തുകനമ്മളെ ഭീഷണി പെടുത്താന്‍ whatsapp ആണ് കൂടുതലായ് ഉപയോഗിക്കുന്നത്.
അത് കൊണ്ട് നമ്മളെ contact ചെയ്യാന്‍ കഴിയാത്തത് കൊണ്ട്കുറച്ച് ദിവസത്തിനുള്ളില്‍ അവര്‍ നമ്മളെ ഒഴിവാക്കും അടുത്ത ഇരയെതേടി പോകും.App download load ചെയ്ത് install ചെയ്യുമ്പോള്‍ നമ്മുടെ Gallery യില്‍ ഉള്ള ഫോട്ടോസ് അവര്‍ എടുക്കില്ല.കാരണംഒരു പാട് പേര് അപേക്ഷകര്‍ ഉണ്ടാകും ഇതെല്ലാം save ചെയ്യാനുള്ള storageപ്രായോഗികമല്ല.നമ്മള്‍ കൊടുത്ത ആധാര്‍ഒരു selfy നമ്മുടെ phonil ഉള്ള contacts നമ്പര്‍
ഇത് വെച്ചാണ് അവര്‍ നമ്മളെ വരുതിയില്‍ ആക്കുക.ദയവു ചെയ്ത് ആരും ആത്മഹത്യ ചെയ്യരുത് മോര്‍ഫഡ് വീഡിയോ ആണെന്നുംഫോട്ടോയാണെന്നും തിരിച്ചറിയാനുള്ള കഴിവൊക്കെ നമുക്ക് ചുറ്റുമുള്ളവര്‍ക്ക് ഉണ്ട്.
അത് കൊണ്ട് പോസിറ്റീവ് ആയി ചിന്തിക്കുക.

Gallery തുടക്കത്തില്‍ access ചെയ്യില്ലെങ്കിലുംഅവരുമായ് തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നസമയം ഒരിക്കലും ആ app നമ്മള്‍ install ചെയ്ത് ഫോണില്‍ സൂക്ഷിക്കരുത്.RBI അല്ലാത്ത ലോണ്‍ App ലുംMLM മണി ചെയ്ന് തട്ടിപ്പിലും
ഞാനും നമ്മളില്‍ പലരുംഇപ്പോഴും വഞ്ചിതരും,മാനം’ നഷ്ടപ്പെട്ടവരുംആകുന്നുണ്ട്.
ലോണ്‍ പണത്തിന്റെ ആവശ്യത്തില്‍ പെട്ടു പോകുന്നതാണേല്‍..MLM ജോലി ചെയ്യാത്തകൂലിക്കുള്ള
അത്യാര്‍ത്ഥിയുമാണ്.ഇതില്‍ അകപ്പെട്ടവരെ ആരും സംശയിക്കില്ല കളിയാക്കില്ല
അവര്‍ക്ക് നിങ്ങളെ ഒരു ചുക്കുംചെയ്യാന്‍ കഴിയില്ല.ഇത്തിരി ധൈര്യം,സംഭരിക്കുക
പിടിച്ച് നില്‍ക്കുക.കാലം എല്ലാം മായ്ച്ച് കളയും.

എഴുതിയത് : നിഷാദ് തിരൂർ

ലോൺ അപ്പുകളെക്കുറിച്ചു തൃശൂർ സിറ്റി പോലീസ് എഴുതിയ ഇ ബോധവത്കരണ കുറിപ്പും സഹായകരമാകും കുറിപ്പ് ഇങ്ങനെ .കൊള്ളപ്പലിശ ഈടാക്കി അത്യാവശ്യക്കാരന് പണം വായ്പനൽകുന്ന നാടൻ ബ്ലേഡ് കമ്പനിക്കാരെപ്പോലും പിന്നിലാക്കുന്ന ഓൺലൈൻ പലിശ മാഫിയ സംസ്ഥാനത്ത് പിടിമുറുക്കുന്നു. പണത്തിന് ആവശ്യമുള്ള സമയത്ത്, ആരുടെ മുന്നിലും കൈനീട്ടാതെ, നമ്മുടെ ബാങ്ക് എക്കൌണ്ടിലേക്ക് പണമെത്തുന്നു എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. എന്നാൽ പണം ആവശ്യക്കാരന്റെ ബാങ്ക് എക്കൌണ്ടിൽ എത്തുന്നതോടെ അവർ കുഴിച്ച ഏറ്റവും വലിയ ചതിക്കുഴിയിൽ അയാൾ വീണിരിക്കും.

പ്രവർത്തന രീതി:ഗൂഗിൾ പോലുള്ള ഓൺലൈൻ സെർച്ച് എഞ്ചിനുകൾ വഴിയോ ഫേസ്ബുക്ക് പോലുള്ള ഏതെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയോ ആണ് ഓൺലൈൻ ലോൺ ആപ്പുകളെക്കുറിച്ച് ഉപഭോക്താക്കൾ അറിയുന്നത്.ആകർഷകമായ പരസ്യങ്ങളിലും, വിശ്വസനീയമായ രീതിയിലുള്ള അവതരണത്തിലും ആകർഷിക്കപ്പെട്ട് പണം ആവശ്യമുള്ളവർ അതിൽ ക്ലിക്ക് ചെയ്യുകയും, തുടർന്ന് ലോൺ ആപ്പ് മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടുകയും ചെയ്യുന്നു.പണം അത്യാവശ്യമുള്ളയാളുകൾ എത്രപണമാണോ ആവശ്യപ്പെടുന്നത് അത് നൽകുവാൻ അവർ തയ്യാറാകുന്നു. അതോടൊപ്പം ഉപഭോക്താവിന്റെ രേഖകളായ ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് എക്കൌണ്ട് വിവരങ്ങൾ, ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, സെൽഫി ഫോട്ടോ എന്നിവ ആപ്പ് വഴി ശേഖരിക്കപ്പെടുന്നു.
മാത്രവുമല്ല, മൊബൈൽ ഫോണിലെ ഗ്യാലറിയിൽ സേവ് ചെയ്തിരിക്കുന്ന ഫോട്ടോകളും മറ്റ് സ്വകാര്യ വിവരങ്ങളും, കോൺടാക്ട് ഫോൺ നമ്പറുകൾ, എന്നിവ മുഴുവൻ കരസ്ഥമാക്കുകയും, ഫോൺ കോൾ, എസ്.എം.എസ്, ക്യാമറ എന്നിവ പ്രവർത്തിപ്പിക്കുന്നതിനുള്ള അനുവാദം കരസ്ഥമാക്കുകയും ചെയ്യും.
വാങ്ങുന്നത് കൊള്ളപ്പലിശ.

പതിനായിരം രൂപയാണ് ആവശ്യക്കാരൻ ലോൺ വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ, ലോൺ തുകയിൽ രണ്ടായിരം രൂപ കിഴിച്ച് 8000 രൂപമാത്രമേ ബാങ്ക് എക്കൌണ്ടിൽ എത്തുകയുള്ളൂ. 2000 രൂപ പലിശ ഇനത്തിൽ മുൻകൂർ ആയി പിടിക്കും. മാത്രവുമല്ല മുഴുവൻ ലോൺ തുകയായ 10000 രൂപ ഒരു മാസത്തിനുള്ളിൽ തിരിച്ചടക്കുകയും വേണം. ഇങ്ങനെ ഓരോരുത്തരുടേയും ക്രയശേഷി നോക്കിയാണ് ലോൺ തുക പാസ്സാക്കുന്നത്. സാമ്പത്തിക ഞെരുക്കത്തിൽ പെടുന്ന അത്യാവശ്യക്കാർ ഏതു വിധേനയും ലോൺ തരപ്പെടുത്തുന്നതിന് അവർ ആവശ്യപ്പെടുന്നതെന്തും നൽകാൻ തയ്യാറാകും.തിരിച്ചടക്കാത്തവർക്ക് ഭീഷണിയും അപമാനവും.ലോൺ തിരിച്ചടവ് മുടങ്ങുന്നവർക്ക് കടുത്ത ഭീഷണിയാണ് നേരിടേണ്ടിവരിക. ഫോണിൽ വിളിച്ചും, വാട്സ്ആപ്പ് സന്ദേശമയച്ചും, സോഷ്യൽ മീഡിയയിലൂടേയും നിരന്തരം ഭീഷണിപ്പെടുത്തും. പണം വാങ്ങി തിരിച്ചു നൽകാത്തയാളാണെന്ന് സുഹൃത്തുക്കളേയും, ഉപഭോക്താവ് ജോലിചെയ്യുന്ന സ്ഥാപനമുടമയേയും വിളിച്ചറിയിക്കും. അവർക്ക് വാട്സ്ആപ്പ് സന്ദേശമയക്കും. സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കും. ഇത് ഭയന്ന് ഭൂരിഭാഗം ആളുകളും എങ്ങനെയെങ്കിലും പണം തിരിച്ചടക്കും. ഭീഷണികൾ വിലപ്പോകാതെ വരുമ്പോൾ, ഉപഭോക്താവിന്റെ ഫോണിലെ ഗ്യാലറിയിൽ നിന്നും മോഷ്ടിച്ചെടുക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കുമെന്ന ഭീഷണി സന്ദേശങ്ങൾ അയക്കുകയും, പലിശയും പണവും തിരിച്ചടക്കാത്തവരുടെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും അവർ പ്രചരിപ്പിക്കുകയും ചെയ്യും.

തിരിച്ചടക്കാൻ ശേഷിയില്ലാത്തവർക്ക് മറ്റൊരു ആപ്പ്.വായ്പയും പലിശയും കൂടിക്കൂടി തിരിച്ചടവുശേഷിയില്ലാത്തവരോട് മറ്റൊരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. അതുവഴി പുതിയ ലോൺ പാസ്സാക്കി നൽകും. പാസ്സാക്കി നൽകുന്ന വലിയ ലോൺ തുക മുഴുവൻ ആദ്യത്തെ ലോണിലേക്കും പലിശയിലേക്കും വരവു വെക്കും. മുതലും പലിശയും നിത്യേനയെന്നോണം പെരുകി എത്രകണ്ട് തിരിച്ചടച്ചാലും തീരാത്ത ലോൺ മൂലം ആത്മഹത്യയുടെ വക്കിലേക്ക് ഉപഭോക്താവ് എത്തുന്നു.
ശരിയായി തിരിച്ചടച്ചാലും പ്രശ്നം.ലോൺ തുകയും പലിശയും കൃത്യസമയത്ത് തിരിച്ചടച്ച ഉടൻ തന്നെ അവർ ആവശ്യപ്പെടാതെ തന്നെ വലിയൊരു തുക മറ്റൊരു ലോൺ ആയി ഉപഭോക്താവിന്റെ ബാങ്ക് എക്കൌണ്ടിലേക്ക് നിക്ഷേപിക്കും. അതോടെ അയാൾ വീണ്ടും ബാധ്യതക്കാരനാകുന്നു.
പിന്നിൽ ചൈനീസ് ആപ്പുകൾ.

ഓൺലൈൻ ലോൺ തട്ടിപ്പിനെക്കുറിച്ച് വ്യാപക പരാതി ഉയർന്നപ്പോൾ ചൈനീസ് പശ്ചാത്തലമുള്ള ഏതാനും ആപ്പുകളെ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. അവയെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും വിലക്കുകയും ചെയ്തു. എന്നാൽ പുതിയ തരം ആപ്പുകൾ സോഷ്യൽ മീഡിയ ലിങ്ക് വഴിയാണ് കൂടുതലായി പ്രചരിക്കുന്നത്. ചില ആപ്പുകളുടെ പേരും ഐക്കണും മാറി, പ്ലേസ്റ്റോറിൽ തന്നെ വീണ്ടും സ്ഥാനം പിടിച്ചിട്ടുണ്ട്. ദിവസവും നിരവധി പരാതികൾ.ഓൺലൈൻ ലോൺ തട്ടിപ്പിനെക്കുറിച്ച് തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ നിരവധി പരാതികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. സാധാരണക്കാരും കുടുംബിനികളുമാണ് ഇത്തരം തട്ടിപ്പിന് ഇരയാകുന്നത്.സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.
അനധികൃത ഓൺലൈൻ ലോൺ ആപ്പുകളിൽ നിന്നും സ്വയം അകലം പാലിക്കുക.

ഓൺലൈൻ ലോൺ ഇടപാടുകൾ നടത്തുന്ന ആപ്പുകൾ അവർ പ്രതിനിധാനം ചെയ്യുന്ന ബാങ്കുകൾ, ബാങ്കിങ്ങ് ഇതര ധനകാര്യസ്ഥാപനങ്ങൾ എന്നിവയുടെ പേരുവിവരം വെളിപ്പെടുത്തുന്നതിന് ബാധ്യസ്ഥമാണ്. ഇത്തരം സ്ഥാപനങ്ങൾക്ക് റിസർവ്വ് ബാങ്ക് അംഗീകാരം ഉണ്ടോ എന്ന് ഉപഭോക്താക്കൾ പരിശോധിച്ച് ഉറപ്പുവരുത്തുക.
സാമ്പത്തിക ഇടപാടുകൾക്ക് അംഗീകൃത ബാങ്കുകൾ, സഹകരണ സ്ഥാപനങ്ങൾ, റിസർവ്വ് ബാങ്കിന്റെ അനുമതിയുള്ള ധനകാര്യ സ്ഥാപനങ്ങൾ എന്നിവയെ മാത്രം ആശ്രയിക്കുക.മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുക. ആപ്പുകൾ ആവശ്യപ്പെടുന്നതിനനുസരിച്ച് അനാവശ്യമായ പെർമിഷനുകൾ നൽകാതിരിക്കുക.നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും പ്രധാനപ്പെട്ട രേഖകളും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ പങ്കിടുമ്പോൾ പരമാവധി ജാഗ്രത പുലർത്തുക. അനധികൃതമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ പരാതി നൽകുക. കൂടാതെ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ്ങ് പോർട്ടലിൽ അറിയിപ്പ് നൽകുക.
വിലാസം: https://cybercrime.gov.in