അമ്മയും ഭാര്യയും തമ്മിൽ ഉള്ള വഴക്ക് ദിവസവും കൂടി വരുന്നു മനസമാധാനം നഷ്ടപ്പെട്ട അവസ്ഥ ശേഷം പോലീസ് സുഹൃത്ത് ഒരു വഴി പറഞ്ഞു ശേഷം സംഭവിച്ചത് ആണ് ഞെട്ടിച്ചത്

EDITOR

നിങ്ങളുടെ ഉമ്മയോട് മര്യാദക്ക് നിൽക്കാൻ പറഞ്ഞോണ്ടിവായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞു എന്റെ സ്വഭാവം മാറ്റരുത്..വീട്ടിലേക് കയറിയപ്പോൾ തന്നെ ചാടി തുള്ളി എന്റെ അടുത്തേക് വരുന്ന പൊണ്ടാട്ടി റജുലയെ കണ്ട്.. രണ്ടു സ്റ്റെപ് കയറിയ ഞാൻ വന്നതിനേക്കാൾ വേഗത്തിൽ മൂന്നാല് സ്റ്റെപ് പുറകിലേക്ക് പോയി.ഞാൻ നിയാസ്.. ഈ കഥയിലെ ഒരു കഥാപാത്രം മാത്രം.പടച്ചോനെ നിനക്ക് എന്നെ ഏതൊക്കെ തരത്തിൽ പരീക്ഷിക്കാം.. കുറെ പൈസ തന്നു എന്നെ പരീക്ഷിക്കാം.. വല്യ ഒരു കമ്പനിയുടെ മുതലാളി യാക്കി എന്നെ പരീക്ഷിക്കാം.. അങ്ങനെ എന്നെ ബുദ്ധിമുട്ടിക്കാത്ത എന്തെല്ലാം പരീക്ഷണങ്ങളുണ്ട് ഭൂമിയിൽ..
ഈ രണ്ടു ജന്മങ്ങളുടെ ഇടയിൽ നീറി നീറി ജീവിക്കുന്നതിനേക്കാൾ എത്രയോ നല്ലത്.
പൊണ്ടാട്ടിയുടെ മുഖഭാവം കണ്ടപ്പോൾ പടച്ചോനോട് പ്രാർത്ഥിക്കുക എന്നൊരു ഉത്തരം അല്ലാതെ എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല.എന്താടി.ഇന്നെന്താ പ്രശ്നംഇന്നോ.

ഇന്ന് ഇങ്ങളെ ഉമ്മ പറയാണ് ഇങ്ങള് നയിക്കുന്ന പൈസ യെല്ലാം ഞാൻ എന്റെ പൊരേല് കൊണ്ടു പോയി കൊടുക്കാണെന്ന്. അത് കൊണ്ടാണ് ഇവിടെ ചോറിന് എന്നും പച്ചക്കറി മാത്രമേ കൂട്ടാൻ ഉള്ളൂ എന്ന്..
എന്താ ഇങ്ങളെ പൈസ ഞാൻ എന്റെ വീട്ടിലേക് കൊണ്ടു പോയി കൊടുക്കുന്നുണ്ടോ..???ഇല്ല.ഹേയ് ഇല്ലല്ലോ ഞാൻ അവളുടെ വാക്കിനെ ശരി വെച്ച് കൊണ്ടു പറഞ്ഞുഎന്ന് തുടങ്ങിയതാണെന്നോ ഇവർ തമ്മിലുള്ള കീരിയും പാമ്പും കളി.. ഇവളേ കെട്ടി കൊണ്ടു വന്നു രണ്ടാമത്തെ ദിവസം ഉമ്മയാണ് ആദ്യ വെടി പൊട്ടിച്ചതാണ്.ചൊറിഞ്ഞു ചൊറിഞ്ഞു അവസാനം ഓളും തിരിച്ചടിക്കാൻ തുടങ്ങി.. ഇതിനിടയിൽ ആരോടും ഒരു മമത കാണിക്കാതെ u n നില്കുന്നത് പോലെ പന പോലെ ഞാനും നിന്നു.ഇനി രണ്ടിലൊന്ന് അറിഞ്ഞിട്ട് മതി ഞാനും നിങ്ങളും ഒരുമിച്ചൊരു ജീവിതം എന്ന് പറഞ്ഞു ഭാഗും കുട്ടികളെയും എടുത്തു പൊണ്ടാട്ടി പോകുവാൻ തുടങ്ങിയപ്പോൾഹോ.. ഓന് ഓളെ ഇറങ്ങാൻ കാത്തു നിൽക്കാണ്… കൂടേ പോകാൻ പെൺ കോന്തൻ എന്നുള്ള ഉമ്മയുടെ വാക്കുകളിൽ മുന്നോട്ട് വെച്ച കാലുകൾ പുറകോട്ട് തന്നെ പോന്നു…”
“അല്ലെങ്കിലും ഇങ്ങളെ പുന്നാര മോൻ എന്റെ കൂടേ വന്നിട്ട് എന്തിനാ.. ഇങ്ങള് തന്നെ ഇങ്ങളെ മോനെയും കെട്ടി പിടിച്ചു ഇരുന്നോ എന്നും പറഞ്ഞു ഒരു ഓട്ടോ വിളിച്ചു ഓള് ഓളെ വീട്ടിലേക്കും പോയി…”

ഈ പ്രശ്നം എങ്ങനെ തീർക്കുമെന്നറിയാതെ ഞാൻ എന്റെ ഉറ്റ കൂട്ടുകാരൻ ദിലേഷിന്റെ അടുത്തേക് പോയി..
എന്റെ വരവ് കണ്ടപ്പോൾ തന്നെ ആൾക്ക് മനസിലായി എന്തോ പ്രശ്ന മുണ്ടെന്ന്എന്നും കാണുന്ന പടച്ചോന് അറിയാമല്ലോ.. ഒരു പ്രശ്നം ഇല്ലാതെ ഞാൻ പടച്ചോന്റെ മുന്നിലേക്ക് വരുകയില്ലല്ലോ എന്ന് പറഞ്ഞത് പോലെ…”
എന്ത്‌ പ്രശ്നം ഉണ്ടേലും ഷെയർ ചെയ്യുന്ന ആത്മാർത്ഥ കൂട്ടുകാരനാണ് ദിലേഷ് അവൻ പോലീസിലാണ്.. ഇങ്ങനത്തെ ഒരുപാട് പ്രശ്നങ്ങൾ ദിവസവും എന്ന പോലെ കാണുന്നതല്ലേ.ഞാൻ അവനോട് കാര്യം പറഞ്ഞു..
എല്ലാം കേട്ട ശേഷം അവൻ എന്നോട് ഒരു ഉപായം പറഞ്ഞു തന്നു.വർക്ക്‌ ഔട്ട് ആകുമോ എന്നൊന്നും അറിയില്ല എന്നാലും ഒന്ന് പരീക്ഷിച്ചു നോക്കിക്കോ എന്നും പറഞ്ഞു അവൻ എന്നെ അവിടെ നിന്നും തിരികെ വീട്ടിലേക് വിട്ടു

വീട്ടിലേക് പോകുന്നതിടയിലും അവന്റെ വാക്കുകൾ ആയിരുന്നു മനസിൽ.. അത് തന്നെ പ്രയോഗിച്ചു നോക്കാമെന്നു അവസാനം ഞാൻ തീരുമാന മെടുതു.പിന്നെ യും രണ്ടു ദിവസം കഴിഞ്ഞു.പോയ അന്ന് തന്നെ അവളെ കൂട്ടാൻ പോയാൽ ഉമ്മ വാൾ എടുക്കും.. ഓള് ചൂലും.പോരാത്തതിന് പ്രശ്നം ഒന്ന് ചൂടാറി മക്കളെ കാണാൻ പൂതിയാകുന്നെന്നും പറഞ്ഞു ഉമ്മ കൂട്ടി കൊണ്ടു വരാൻ പറയുകയും ചെയ്യും.അത് തന്നെ സംഭവിച്ചു രണ്ടാമത്തെ ദിവസം ഉമ്മ മക്കളെ കാണാൻ പൂതിയാകുന്നെന്നും പറഞ്ഞു ഇനി ഞാൻ ഒരു പ്രശ്നവും ഉണ്ടാകില്ല എന്നൊരു വാക്കും തന്നു എന്നെ അവളുടെ വീട്ടിലേക് വിട്ടു.കൊക്ക് എത്ര കുളം കണ്ടതാഎന്നു മനസിൽ പറഞ്ഞു കൊണ്ടു പറഞ്ഞുഇങ്ങക്ക് രണ്ടാൾക്കുമുള്ള പണി വരുന്നുണ്ട് മക്കളെറജുല യുടെ കയ്യും കാലുമൊന്നും പിടിക്കേണ്ടി വന്നില്ല.. ഓൾക് ഉമ്മാനോട് തല്ല് ഉണ്ടാക്കാഞ്ഞിട്ട് ഉറക്കം കിട്ടുന്നില്ല പോൽ.. ഞാൻ വരാൻ കാത്തു നിൽക്കുക യായിരുന്നു എന്ന് തോന്നുന്നു ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നോ എന്നുള്ള അമ്മായി ഉമ്മയുടെ ചോദ്യത്തിന് ഊമ് ന്നൊരു മറുപടി കൊടുക്കാൻ പോലും സമ്മതിക്കാതെ ഓള് കാറിൽ കയറി കുത്തി ഇരുന്നിട്ട് പോകാമെന്നു പറഞ്ഞു

രണ്ടാളും തമ്മിൽ കണ്ടപ്പോൾ എന്താണ് ഒരു സ്നേഹ പ്രകടനം.. ശരിക്കും ഉമ്മയും മോളും എന്നെ പറയൂ..
രണ്ടു ദിവസം കൊണ്ടു ഉമ്മ മെലിഞ്ഞു പോയെന്ന് കൂടേ പറഞ്ഞപ്പോൾ ഉമ്മയും പറഞ്ഞു മോളും കുറച്ചു തടി കുറഞ്ഞെന്ന്കീരിയും പാമ്പും ആയവർ തന്നെ അല്ലേ ഇത്.. ഇപ്പോ ചക്കരയും അടയും പോലെ ഇരിക്കുന്നത്..
ഇങ്ങളെ രണ്ടാളെയും അഭിനയം ഞാൻ കാണിച്ചു തരാം രാത്രി ആവട്ടെഞാൻ മനസ്സിൽ പറഞ്ഞു കൊണ്ടു അവരുടെ സ്നേഹ പ്രകടനം നോക്കി നിന്നു

അങ്ങനെ അന്ന് രാത്രിസമയം രണ്ടു മണി ആയിട്ടുണ്ട്.ഞാൻ നേരത്തെ എടുത്തു വെച്ചിരുന്ന ഭാഗ് എടുത്തു കയ്യിൽ പിടിച്ചു.എന്റെ atm റൂമിലെ മേശ ക് മുകളിൽ വെച്ചു കൂടേ ഒരു കത്തുംപ്രിയപ്പെട്ട റജുല വായിക്കാൻ..
ഞാൻ ഒരു യാത്ര പോവുകയാണ്.. ഫോണോ എന്നെ കോൺടാക്ട് ചെയ്യാനുള്ള അഡ്രസ്സോ ഒന്നും ഇതിൽ വെക്കുന്നില്ല.. നിനക്കും മക്കൾക്കും വീട്ടിലേക്കുള്ള ചിലവിനു മുള്ള പണം ഈ atm ഇൽ ഉണ്ട്.. ഇനി atm കേടായാൽ.. എന്റെ ഒപ്പിട്ട ബാങ്ക് ചെക് ഇവിടെ തന്നെ ഉണ്ട്.എന്നെ ഈ ഒരുമാസം നിങ്ങൾ ആരും അനേക്ഷിക്കരുത്.. ഞാൻ തിരികെ വരും.ഇൻശാഅല്ലാഹ്‌അത് പോലെ ഒന്ന് ഉമ്മയുടെ അടുത്തും വെച്ചു.. ഉമ്മാക് ആവശ്യത്തിനുള്ള പൈസയും.എന്തെങ്കിലും ആവശ്യം ഉണ്ടേൽ കൂട്ടുകാരൊക്കെ ഉണ്ടല്ലോ അവരെ വിളിച്ചോളും.അങ്ങനെ സമാധാനത്തിന്റെ.. സന്തോഷത്തിന്റെ ഒരുമാസത്തെ സോളോ ട്രിപ്പ്‌ ഞാൻ തുടങ്ങി.. ഇന്ത്യ യെ അറിയാൻ.. (ആ കഥ പിന്നെ.എന്നും നാട്ടിലേ വിശേഷങ്ങൾ ദിലേഷ് വിളിച്ചു അറിയിക്കാറുണ്ട്.. അവന് മാത്രം അറിയുന്ന ഒരു നമ്പർ ഞാൻ എടുത്തിരുന്നു.

അവന്റെ അടുത്ത് പരാതി കൊടുക്കാനായി ഉമ്മയും റജുലയും ഒരുമിച്ചു വന്നിരുന്നെന്ന് പറഞ്ഞപ്പോൾ തന്നെ അവർ രണ്ടു പേരും ചേർന്നെന്ന് എനിക്ക് മനസിലായി…പക്ഷെ ഇനിയും മൂന്നാഴ്ച ബാക്കി ഉള്ളത് കൊണ്ടു തന്നെ ഞാൻ ആ ദിവസങ്ങൾ മുഴുവൻ കറങ്ങി തിരിഞ്ഞു…വീട്ടിലേക് തിരിച്ചെത്തിഞാൻ വരുമ്പോൾ തന്നെ കണ്ടു ഉമ്മയും ഓളും പുറത്ത് ഇരുന്നു പേൻ നോക്കി ഇരിക്കുന്നു.. രണ്ടാളും നല്ല സന്തോഷത്തിൽ ചിരിച്ചു കളിച്ചു വർത്തമാനം പറഞ്ഞാണ് ഇരിക്കുന്നത്.എന്നെ കണ്ട ഉണ്ടനെ മക്കൾ എന്റെ അരികിലേക് ഓടി വന്നു.. കൂടേ ഉമ്മയും ഓളും.നീ എന്ത് പണിയാടാ കാണിച്ചത്.. ഞങ്ങൾ തമ്മിൽ കച്ചറ കൂടുന്നുണ്ടെന്ന് കരുതി.. ഞങ്ങളെ ഒറ്റക്കാകി പോവുകയാണോ വേണ്ടത്.. നിനക്ക് വിഷമം ആകുന്നുണ്ടേൽ ഞങ്ങൾ ഇനി അങ്ങനെ ചെയ്യുമോ.ഉമ്മയുടെ വാക്കുകളിൽ ജീവിതത്തിലെ ഇനിയുള്ള ദിവസങ്ങളിൽ എനിക്കൊരു പ്രതീക്ഷ നൽകി..
“ഇക്ക…ദിലേഷ് ഏട്ടൻ എല്ലാം പറഞ്ഞു.. ഇക്കാക് നല്ല വിഷമം ആയത് കൊണ്ടു കുറച്ചു ദിവസം മാറി നിൽക്കുകയാണെന്നും ഞങ്ങൾ രണ്ടാളും നന്നായാൽ തിരികെ വരുമെന്നുമെല്ലാം.. ഇക്ക പോയ അന്ന് തൊട്ട് ഇന്നുവരെ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.. ഇനി ഉണ്ടാവുകയുമില്ല..”
“അല്ലേ ഉമ്മാ.

അവൾ ഉമ്മയോട് ചോദിച്ചപ്പോൾ ഉമ്മ അവളെ ചേർത്തു പിടിച്ചുഹാവൂ.. സമാധാനം ഞാൻ മനസ്സിൽ പടച്ചോനോടും ദിലേഷ് നോടും നന്ദി പറഞ്ഞുഅങ്ങനെ.. രണ്ടു ദിവസം കഴിഞ്ഞു.ജീവിതം സമാധാനത്തിന്റെ വെളിച്ചം കാണിച്ചു തുടങ്ങിയ സമയം.പ് ടൊപൊട്ടി…ആദ്യത്തെ വെടി പൊട്ടി..ഇങ്ങള് സമാധാനം കൊടുക്കാഞ്ഞിട്ടാണ് ഇങ്ങളെ മോൻ ഒളിച്ചോടി പോയത്…ഇങ്ങളെ നാവ് ശരിയല്ലറജുല നിന്ന് തുള്ളുന്ന ശബ്ദം കേട്ടാണ് ഞാൻ എഴുന്നേറ്റത് തന്നെ.അതേടി.. എന്റെ മോൻ എന്ത് സുഖത്തിൽ ജീവിച്ചതായിരുന്നു…നിന്നെ എന്റെ മോൻ എന്ന് കൂടേ കൂട്ടിയോ അന്ന് തുടങ്ങി ഓന്റെ കഷ്ടകാലം.അന്നെനിക്ക് ഒരു കാര്യംമനസിലായി…
നായ യുടെ വാല് കൊല്ലംഇനി ശരിക്കും ഞാൻ ആണോ ഇവരുടെ ഇടയിലുള്ള പ്രശ്നം..ബാക്കി അഭിപ്രായം നിങ്ങൾ പറഞ്ഞോളൂഇഷ്ട്ടപെട്ടാൽ.ബൈ.
നൗഫു