വീടിന്റെ തൊട്ട് അടുത്താണ് കോളേജ് എങ്കിലും ക്ലാസ്സ് കഴിയുമ്പോൾ അപ്പൻ വന്നു കൂട്ടി കൊണ്ട് പോയാലേ വീട്ടിൽ പോവും എന്ന വാശി എനിക്കുണ്ടായിരുന്നു. അങ്ങനെ അപ്പനെ കാത്തു കോളേജിന്റെ താഴെ നിൽകുമ്പോൾ ഒരു ദിവസം പെട്ടെന്ന് എന്റെ കുറച്ചു ആണ് പിള്ളേർ വന്നു എന്നോട് പറഞ്ഞു.
നീ ഞങ്ങൾക്ക് മഞ്ച് മേടിക്കാൻ ഉള്ള പൈസ തന്നില്ലേൽ നിന്റെ അപ്പനോട് ഞങ്ങൾ നിന്റെ lovers ആണെന്ന് പറയും എന്ന് പറഞ്ഞു. അവർ ചിലപ്പോൾ തമാശക്കു പറഞ്ഞത് ആവാം. ചിലപ്പോൾ സീരിയസ് ആയിട്ട് പറഞ്ഞത് ആവാം.ഞാൻ പറഞ്ഞു. ഓഹ് അതിനു എന്താ പറഞ്ഞോ.അവർ എന്റെ മുഖത്തു അത്ഭുതത്തോടെ നോക്കി. സാധാരണ വീട്ടിലോട്ട് ഫോൺ വിളിക്കും എന്നൊക്കെ പറഞ്ഞു ക്ലാസ്സിലെ പെണ്ണ് പിള്ളേരുടെ കൈയിൽ നിന്നും ഒക്കെ പൈസ വാങ്ങുന്നത് കണ്ടിട്ട് ഉണ്ട്.
പക്ഷെ ഞങ്ങൾ വളർന്നത് എന്തും തുറന്നു പറയാൻ ഉള്ള സ്വാതന്ത്ര്യംത്തിൽ ആണ്. അതു ഇപ്പോൾ പ്രണയം ആണേൽ പോലും. അതോണ്ട് തന്നെ പുറമേ നിന്നും ഉള്ള ഭിഷണികൾ ഞങ്ങൾക്ക് പറഞ്ഞു ചിരിക്കാൻ ഉള്ള കോമഡികൾ ആയിരുന്നു.എന്നോട് അവർ പറഞ്ഞു. പപ്പാ അടുത്ത് എത്താറായി.ഞാൻ പറഞ്ഞു. ഓഹ് അതിനു എന്താ.അവസാനം അവർക്കു ശെരിക്കും മനസിലായി. എനിക്ക് അവർ പറഞ്ഞതിൽ വല്യ കുലുക്കം ഒന്നും ഇല്ല എന്നു.അതോണ്ട് അവർ ജീവനും കൊണ്ട് ഓടി.പിന്നീട് പലപ്പോഴും പത്രങ്ങളിൽ ഒക്കെ പീഡന വാർത്തകൾ കാണുമ്പോൾ എപ്പോഴും കാണുന്ന വാചകമാണ് വീട്ടിൽ പറയും എന്ന് ഭിഷണി പെടുത്തി പല തവണ പീഡനം നടത്തി എന്നു. അപ്പോൾ ഒക്കെ ഞാൻ ഓർക്കാറുണ്ട്. വീട്ടുകാരോട് പറയുന്നത് ആണോ ഏറ്റവും വല്യ ഭയം എന്നു.ഭർത്താവിന്റെ വീട്ടിലെ പീഡങ്ങളിൽ പെണ്ണ് കുട്ടികൾ ആത്മഹത്യ ചെയുന്നു വാർത്തകൾ കേൾക്കുമ്പോൾ ഞാൻ ഓർക്കാറുണ്ട് മരണത്തെക്കാൾ ഭയാനകം ആണോ സ്വന്തം വീട്ടിൽ പ്രശ്നങ്ങൾ പറയുന്നത് എന്ന്.
കോളേജ് കാലങ്ങളിലെ തുടക്കത്തിൽ എന്നോ ആണ് സുന്ദരി ഇരട്ട പെണ്ണ് പിള്ളേരെ എന്റെ സുഹൃത്തുക്കൾ ആയിട്ട് കിട്ടിയത്. സുന്ദരികൾ ആയോണ്ട് തന്നെ ഒത്തിരി പ്രണയം അഭ്യർത്ഥങ്ങൾ അവർക്ക് കിട്ടാറുണ്ടായിരുന്നു. അതിലെ ഒരു മൂത്ത കോഴി ഇവർ പോകുന്ന വഴിയിൽ എന്നും രാവിലെ ബൈക്കിൽ വന്നു തടഞ്ഞു നിർത്തി എന്നും പ്രണയം പറയുമായിരുന്നു. ഒരിക്കൽ അവൻ പറഞ്ഞു. അവന്റെ കൂടെ ഇവർ പുറത്തു വന്നില്ലേൽ ഇവരുടെ വീട്ടിൽ വിളിച്ചു പറയുമാത്രേ. ഇവരും തമ്മിൽ പ്രമത്തിൽ ആണ് അത്രേ. ഇവന്റെ ബൈക്കിൽ ആണ് അത്രേ ഇവർ കോളേജിൽ പോകുന്നത്.ഇവനെ പേടിച്ചു ഇവർ അന്ന് വീട്ടിൽ പോകാതെ നിൽക്കുക ആണ്. ഞാൻ അവരോട് സംഭവം എന്ത് ആണ് എന്ന് ചോദിച്ചു. ആദ്യം ഒന്നും അവർ പറഞ്ഞില്ല. പിന്നെ കുറെ ചോദിച്ചപ്പോൾ പറഞ്ഞു. ഞാൻ പറഞ്ഞു വീട്ടിൽ പറയാൻ. അവർക്ക് അപ്പൻ വഴക്ക് പറയുമോ എന്ന് പേടി.
ഞാൻ ചോദിച്ചു. നിങ്ങൾക്ക് അപ്പന്റെ വഴക്ക് ആണോ പേടി. അതോ ഒരിക്കൽ അവന്റെ കൂടെ പോയിട്ട് അതു വെച്ചു ഉള്ള ഭിഷണി ആണോ വലുത്. വഴക്ക് പറഞ്ഞാലും സ്വന്തം അപ്പൻ അല്ലേ.അന്ന് അവർ വീട്ടിൽ ചെന്നപ്പോൾ അവരുടെ അപ്പനോട് കാര്യം പറഞ്ഞു. അപ്പൻ അവരോട് പറഞ്ഞു. പുള്ളി ഇവരുടെ കൂടെ പുറകിൽ ആയിട്ട് പയ്യൻ ബൈക്ക് നിർത്തുന്ന സ്ഥലത്തിനു അടുത്ത് ഒളിച്ചിരുന്നു. പയ്യൻ ഈ ഡയലോഗ് പറഞ്ഞതും അപ്പൻ ചോദിച്ചു. മോനെ ഞാൻ വന്നാൽ മതിയോ. ആ പയ്യൻ അന്ന് ഓടിയ വഴിക്ക് പിന്നെ പുല്ലു പോലും മുളച്ചില്ല.ഞാൻ ആലോചിക്കാറുണ്ട് ഭാവിയിൽ എനിക്ക് കുട്ടികൾ ഉണ്ടാകുമ്പോൾ എന്റെ മാതാപിതാക്കളോട് എന്തും തുറന്നു പറയാം എന്ന വിശ്വസം എനിക്ക് ഉള്ള പോലെ എന്റെ മക്കൾക്ക് എന്നോട് ഉണ്ടാകുമോ എന്ന്. അങ്ങനെ ആത്മ വിശ്വാസം കൊടുത്തു അവരെ വളർത്താൻ പറ്റുമോ എന്ന്.
കടപ്പാട്