പ്രണയിക്കുന്നെങ്കിൽ മുപ്പതു കഴിഞ്ഞവരെ പ്രണയിക്കണം എന്ന് പോസ്റ്റ് എഴുതി വിടുന്നവരുടെ ഉദ്ദേശം തന്നെ വിവാഹിതരായ സ്ത്രീകൾ ആണ് കാരണം അവർ പെട്ടെന്ന് ഇവരുടെ ട്രാപ്പുകളിൽ പെടാം

EDITOR

പ്രണയിക്കുകയാണെങ്കിൽ മുപ്പത് കഴിഞ്ഞസ്ത്രീകളെ പ്രണയിക്കണം, നാല്പത് കഴിഞ്ഞസ്ത്രീകളെ പ്രണയിക്കണം എന്നൊക്കെയുള്ള പോസ്റ്റുകൾ ഇടയ്ക്കിടെ കാണാറുണ്ട്.അതുകൊണ്ട് തന്നെ രണ്ടുമൂന്നു കാര്യങ്ങൾ ഇവിടെ കുറിക്കണം എന്ന് തോന്നി.ക്ഷമിക്കണം ആദ്യമേ പറഞ്ഞു കൊള്ളട്ടെ.. ആത്മാർത്ഥമായ സൗഹൃദം, സ്നേഹം, പ്രണയം ഇവയൊന്നും ഈ കാറ്റഗറിയിൽ വരുന്നില്ല..അതിനിപ്പോൾ പ്രായമൊരു തടസ്സവുമല്ല.ഇതിപ്പോൾ 30 വയസ്സൊ 40 വയസ്സൊ കഴിഞ്ഞവരെ മാത്രം പ്രണയിക്കുക എന്നൊക്കെയുള്ള പോസ്റ്റുകൾ പടച്ചുവിടുന്നവർ എന്താണ് ഉദ്ദേശിക്കുന്നത് എന്നാലോചിക്കിമ്പോൾ ശ്രദ്ധയിൽ ഒന്നുരണ്ട് കാര്യങ്ങൾ ഇവയാണ്.ഈ പ്രായത്തിൽ ഉള്ളവർ എന്നു പറയുമ്പോൾ വിവാഹിതകളും, ഒന്നോരണ്ടോ കുട്ടികളുടഅമ്മമാരുമൊക്കെ ഉള്ളവരും കാണില്ലേ….40 കഴിഞ്ഞ പുരുഷന്മാർമാരും ജാഗ്രതൈ..
.അത്തരക്കാരെ പ്രണയിക്കുക എന്നത് കൗമാരക്കാരെ പ്രണയിക്കും പൊലെയാണ് എന്നൊക്കെയാണ് പറച്ചിൽ.

ആവോ..പ്രണയിച്ചോട്ടെ… എന്നാലും വിവാഹിതരും ഉൾപ്പെടില്ലേ ആ കൂട്ടത്തിൽ.സൗഹൃദത്തെ ഒരിക്കലും വില കുറച്ചുകാണുന്നില്ല.. അതല്ല ഇവിടെത്തെ വിഷയവും.അത്രയും പ്രായമുള്ള ചില സ്ത്രീകളെങ്കിലും ജീവിതത്തിൽ അല്പസ്വല്പം നിരാശാമനോഭാവം വെച്ചു പുലർത്തുന്നവർ ആയിരിക്കുമെന്നുള്ള ചിലരുടെയെങ്കിലും മനോഭാവം..അതിന് കാരണങ്ങളും ഉണ്ട്..കുട്ടികളൊക്കെ ഏകദേശം വലുതായി എന്ന് തോന്നുന്ന സമയം… സ്വയം ഒരു വിശകലനം നടത്താനും മറ്റുമായി അവർക്ക് മുൻപിൽ സമയം ധാരാളം ഉണ്ടാകും.. തനിക്കു വേണ്ടുന്ന പരിഗണന കിട്ടുന്നില്ല, തന്നെ വേണ്ട വിധം ശ്രദ്ധിക്കുന്നില്ല എന്ന അടിക്കടിയുള്ള ചിന്തകൾ..ചില സ്ത്രീകളിലെങ്കിലും ഉണ്ടാവുകയും ചെയ്യും.കുട്ടികളുടെ പഠനകാര്യങ്ങളിലും, ഭാവി കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഒരവസ്ഥ കുടുംബനാഥന്റെ മേൽ നിക്ഷിപ്തമാകുന്നഒരു സമയം കൂടിയാണത്.. തന്റെ മേലുള്ള ശ്രദ്ധ കുറയുന്നതിന്റെ കാരണം അതാവാം എന്ന് മനസ്സിലാക്കാൻ ശ്രമിക്കാത്ത ചില സ്ത്രീകൾ.

അവരൊക്കെയും ഇതുപോലുള്ള ട്രാപ്പുകളിൽ ചെന്ന് പെട്ടന്ന് വീണോളും എന്ന ധാരണ വെച്ചുപുലർത്തുന്ന ഒരു കൂട്ടം വിരുതന്മാർ പടച്ചു വിടുന്ന പ്രഹസനമായി ഇതിനെ കാണാൻ സ്ത്രീകൾ തയ്യാറാവുന്നതിനോടൊപ്പം,പ്രണയമെന്നപേരിൽ മുൻകൈയെടുത്തു വരുന്ന ഇത്തരം ബന്ധങ്ങൾ വെറും നേരമ്പോക്കു മാത്രമാണെന്നും തങ്ങളെ കൊണ്ടുള്ള ആവശ്യം കഴിഞ്ഞാൽ അവർ മറ്റൊരു വല വിരിച്ചു തുടങ്ങിയിരിക്കും എന്നും എന്തേ ഈ സ്ത്രീ ജനങ്ങൾ മനസ്സിലാക്കുന്നില്ല.നാല്പതു കളിലെ പ്രണയം കൗമാരക്കാരുടെ പോലെയാണ് എന്നെല്ലാം പടച്ചുവിടുന്നവർ അത് മറ്റുള്ളവർക്ക് വളംവെച്ചു കൊടുക്കുന്ന ഒരു വിപണന തന്ത്രംമാത്രമാണെന്ന് തിരിച്ചറിയാതെ പോകുന്നത് എത്ര വിരോധാഭാസമാണ്..
സമൂഹത്തിൽ കൊച്ചു പെൺ കുട്ടികൾ ഇഷ്ടം പൊലെ പ്രണയിക്കാനും, സ്നേഹിക്കാനും ഉള്ളപ്പോൾ കുടുംബമായി കഴിയുന്നവരെ ടാർഗറ്റ് ചെയ്യുന്നവരുടെ ഉദ്ദേശം മനസ്സിലാക്കാനുള്ള വകതിരിവ് പോലും ഇന്നത്തെ സ്ത്രീപ്രജകൾക്കില്ലേ.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവൾക്ക് പ്രണയം ആത്മാവിന്റെ ആഴങ്ങളിറങ്ങി അവരെ പരിഗണിക്കുന്ന, ബഹുമാനിക്കുന്നആദർവുകളർന്ന ഒരു സൗഹൃദം മാത്രമായിരിക്കും പല സുഹൃത് ബന്ധങ്ങളും.അവളുടെ അത്തരം വിശ്വാസക്കണക്കുകൾ തെറ്റുന്നിടത്താണ് പലതും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ആത്മഹത്യ വേണ്ടി വരികയും ചെയ്യുന്നത്.പക്ഷെ അപ്പോഴും കാരണക്കാരനായ പുരുഷൻ സമൂഹമധ്യത്തു ഒരു പോറൽ പോലും ഏൽക്കാതെ എന്തോ വലിയകാര്യം സാധിച്ച മട്ടിൽ വിലസുന്നു. എന്തിനു, കുടുംബത്തിൽ പോലും ഒന്നുകിൽ അവനു വിശ്വാസം കിട്ടുന്നു, അല്ലെങ്കിൽ അവനോടു ക്ഷമിക്കുന്നു.കുടുംബത്തിൽ നിന്ന് കിട്ടാതെ പോകുന്ന ചില പരിഗണനകൾ,അഭിനന്ദനം നിറഞ്ഞ നാല് നല്ല വാക്കുകൾ ഇവയുടെയൊക്കെ അഭാവം മൂലം അന്യബന്ധങ്ങളിൽ തല വെച്ചു കൊടുക്കുന്ന സ്ത്രീകൾ തങ്ങൾക്ക് വേണ്ടി വല വീശി കാത്തിരിക്കുന്നവരെ കാണാതെപോകുന്നു.

സമൂഹമാധ്യമങ്ങളിൽ സ്ഥിരമായി വരുന്ന വാർത്തകളൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന് സ്വയം ആശ്വസിക്കുന്നു.. അതോടൊപ്പംദിനം പ്രതി വർധിക്കുന്ന സുഹൃത്തുക്കളെ കണ്ടെത്തുന്ന
ആപ്പുകളിൽ പേര് രെജിസ്റ്റർ ചെയ്യുന്നവർ.പക്വത വന്ന പ്രണയത്തിൽ സുരക്ഷിതത്വവും വിശ്വാസവും ഉണ്ടെങ്കിലും അത് പലരും തിരിച്ചറിയുന്നില്ല.ഭാര്യയും അമ്മയുമായ ഒരു കൂട്ടുകാരി അടുത്തിടെ പറഞ്ഞു “പ്രണയമില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല, നിറമില്ലാത്ത ദാമ്പത്യത്തിൽ പ്രണയത്തിനു പോയിട്ടൊരു നല്ല വാക്കിനു പോലും സ്ഥാനവുമില്ല, അതുകൊണ്ടു എനിക്ക് എപ്പോഴും പ്രണയിച്ചു കൊണ്ടേയിരിക്കണം” എന്ന്. അവളുടെ നിഷ്കളങ്കമായ തുറന്നു പറച്ചിൽ കേട്ട് ആദ്യമൊന്നു ഞെട്ടിയെങ്കിലും ആലോചിച്ചപ്പോൾ അതൊരു സത്യമായി തോന്നി.അവൾ പറഞ്ഞ ആ പ്രണയത്തിൽ പക്ഷെ രതിയുടെ ഒരു ലാഞ്ചന പോലും ഉണ്ടായിരുന്നില്ല.മറ്റൊരാളെ പ്രണയിക്കണം എന്നതിന് അർത്ഥമില്ല.പ്രണയം, പ്രകൃതിയോടാകം, മൃഗങ്ങളോടാകാം, പക്ഷികളോടാകാം, പൂക്കളോടാകാം, അശരണരോടാകാം അഗതികളോടാകാം…അക്ഷരങ്ങളോടാകാം.

അതിനുപകരം, അത് പ്രണയംപറഞ്ഞു വരുന്ന മനുഷ്യകോമരങ്ങളോടാണെങ്കിൽ അവിടെ നിങ്ങൾ തോൽപ്പിക്കുന്നത് നിങ്ങളെ തന്നെയാവും.മുപ്പതു കഴിഞ്ഞ, നാല്പത് കഴിഞ്ഞ സ്ത്രീകൾ/ പുരുഷൻമാർ പ്രണയത്തിന് വേണ്ടി ദാഹിച്ചു നടക്കുന്നു എന്നപ്രഹസനം പോയി തുലയട്ടെ.തിരിച്ചറിയട്ടെ ഓരോ പെണ്ണും, ആണും ഇത്തരക്കാരെ..അതോടൊപ്പം നല്ല പ്രണയങ്ങൾ അതെന്നും വാഴ്ത്തപ്പെടട്ടെ.ഇത്തരം കെണികളിൽ പുരുഷൻമാരെ കുരുക്കുന്ന സ്ത്രീകളും വിരളമല്ലാ.ഓർക്കുക ചതിക്കാൻ നിന്ന് കൊടുക്കാതെ ഒരാൾക്കും, ഒരാളെയും ഒന്നും ചെയ്യാൻ കഴിയില്ല.ഇത്തരം പോസ്റ്റുകൾ പടച്ചു വിടുന്നവരുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല.. പ്രണയത്തിന് മുപ്പത്, നാല്പത്, അൻപത് എന്നിങ്ങനെ പ്രായം കൽപ്പിച്ചിട്ടുണ്ടെന്നും തോന്നുന്നില്ല..
എഴുതിയത് : വിനീത