മൂന്നു ദിവസത്തെ ചെന്നൈ സന്ദർശത്തിനു ശേഷം ട്രെയിനിൽ കയറിയ ശാരദ ടീച്ചർ നിശബ്ദയായിരുന്നു… എന്തു പറ്റിയെന്ന ഭർത്താവിന്റെ ചോദ്യങ്ങൾക്ക് ഒന്നും മറുപടി പറഞ്ഞില്ല. വെക്കേഷന് മകളുടെ വീട്ടിൽ വിരുന്നിനു പോയതാണ് രണ്ടു പേരും… മകളുടെ വിവാഹം കഴിഞ്ഞു ഏതാനും മാസങ്ങൾ ആയതേ ഉള്ളൂ…
രണ്ടു പേരും വലിയ കമ്പനികളിൽ ഉദ്യോഗസ്ഥർ …നല്ല ശമ്പളം ..മകളെ നല്ല കൈകളിൽ തന്നെ ആണ് നമ്മൾ ഏൽപ്പിച്ചിരിക്കുന്നേ… വിവേക് തല്ല പയ്യൻ അല്ലേ… പിന്നെ മോളേയും നന്നായി നോക്കുന്നുണ്ട്… പിന്നെ എന്താ ഒരു വിഷമം…അയാൾ ഭാര്യയോട് ചോദിച്ചു .ചേട്ടൻ ശ്രദ്ധിച്ചായിരുന്നോ… അവൻ ഭക്ഷണം കഴിച്ചാൽ വേസ്റ്റ് എല്ലാം അതുപോലെ വച്ച് പ്ലേറ്റ് ടേബിളിൽ തന്നെ വച്ച് എഴുന്നേറ്റു പോവുന്നത്… പിന്നെ നമ്മുടെ മോളാണ് അതെല്ലാം പെറുക്കി ബാസ്കറ്റിൽ കൊണ്ടു പോയി ഇട്ടു പ്ലേറ്റ് ഒക്കെ കഴുകി വക്കുന്നത്..അതിനെന്താ നമ്മുടെ വീട്ടിൽ നീയല്ലേ ഇതൊക്കെ ചെയ്യുന്നേ… അതിപ്പൊ നാട്ടു നടപ്പല്ലേ… അയാൾ തിരിച്ചു ചോദിച്ചു
നമ്മുടെ മോൾ അവൾ പങ്കെടുത്തിരുന്ന കാര്യങ്ങളിൽ ഒക്കെ ഒന്നാമതായിരുന്നു …ശമ്പളത്തിന്റെ കാര്യത്തിലും പിന്നിലല്ല ..പഴയ കാലം ഒന്നും അല്ലാലോ.. അവൻ ടേബിളിൽ വച്ചു പോയ വേസ്റ്റ് നിഞ്ഞ ആ പ്ലേറ്റ് എന്നെ വല്ലാതെ നിരാശപ്പെടുത്തുന്നു.അന്നു രാത്രി ഭക്ഷണം കഴിച്ചു എഴുന്നേറ്റപ്പോൾ അയാൾ ആദ്യമായി പ്ലേറ്റു കൂടി എടുത്തു… ഓടി വന്ന ടീച്ചർ അയാളെ തടഞ്ഞു. അയ്യോ… അവിടെ വെച്ചേക്കു…. ഞാൻ എടുത്തോളാം… ഞാൻ നിങ്ങൾ എടുക്കാൻ വേണ്ടി പറഞ്ഞതൊന്നും അല്ല… നീ ഇനി മുതൽ എന്നെ തടയരുത്… മരുമകനെ നമുക്കൊരിക്കലും കുറ്റം പറയാൻ കഴിയില്ല.കാരണം അവൻ കണ്ടു വളർന്നത് ഇതാണ്… നമ്മുടെ മകൻ ഈ തെറ്റ് ആവർത്തിക്കരുത്… പിന്നെ മകനോട് പറഞ്ഞു. ഇനി ഈ വീട്ടിൽ ഭക്ഷണം കഴിച്ചാൽ പ്ലേറ്റ് കഴുകുന്നത് അവനവന്റെ ജോലി ആണ്.. അമ്മയോ ഭാര്യയോ പെങ്ങളോ ഉണ്ടെന്ന് കരുതി ടേബിളിൽ പ്ലേറ്റ് വച്ച് പോയി ഏമ്പക്കവും വിട്ട് കൈ കഴുകുന്ന രീതി ഇനി ഇല്ല.ആദ്യം നമുക്കു മാറാം. നല്ല ശീലങ്ങൾ നമ്മുടെ വീട്ടിൽ നിന്നും തുടങ്ങാം… അയാൾ പറഞ്ഞു നിർത്തി..NB : ഇതു വായിക്കുന്ന, ഭക്ഷണം കഴിച്ചു സ്വന്തം പ്ലേറ്റ് കഴുകാത്ത 10 പുരുഷൻമാർ എങ്കിലും മാറ്റി ചിന്തിച്ചാൽ എനിക്കൊരു 1 k ലൈക് കിട്ടിയതു പോലെ ആണ്.