മക്കൾ നോക്കുന്നുണ്ട് പക്ഷെ ഈ ഇടയായി വല്ലാത്ത വിഷമം അറിയാതെ മൂത്രം പോകുന്നു മരുമകൾക്ക് ബാധ്യതയാകുമോ എന്ന് പേടി ഒടുവിൽ മരുമകളുടെ മനസ്സറിഞ്ഞു കരഞ്ഞു പോയി

EDITOR

മകനൊപ്പം ബാംഗ്ലൂർ എത്തിയിട്ട് മാസങ്ങൾ കഴിഞ്ഞു തനി നാട്ടിൻ പുറത്തുകാരനായിരുന്ന തനിക്കീ നഗരവാസം ആദ്യമൊന്നും അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല.മകനും മരുമകളും പേരക്കുട്ടികളും ഒപ്പമുണ്ട് അവർക്ക് രണ്ടാൾക്കും ജോലിയുണ്ട്.. ഭാര്യ ഭാനുവിന്റെ മര- ണശേഷമാണീ പറിച്ചുനടൽ.ഭാനു ഉണ്ടായിരുന്നപ്പോൾ അവളുടെ ഏറ്റവും വലിയൊരാഗ്രഹമായിരുന്നു ഇവിടെ വന്നു മക്കളോടൊപ്പം കുറച്ചു ദിവസം നിൽക്കണമെന്ന്.. ഞാനൊരിക്കലും സമ്മതിച്ചു കൊടുത്തിട്ടില്ല.നാടും വീടും വിട്ടൊരുലോകത്തെപ്പറ്റി ചിന്തിക്കാൻ പറ്റിയിരുന്നില്ല. ഓരോ തവണയും മകൻ വന്നുപോകുമ്പോ രണ്ടാളെയും കൂടെ നിൽക്കാൻ വിളിക്കും. ആശയോടെ തന്റെ നേർക്കൊരു നോട്ടമുണ്ട് ഭാനുവിനപ്പോൾ താനത് മനഃപൂർവം അവഗണിക്കും.മരുമകളും ഭാനുവും തമ്മിൽ വല്ലാത്തൊരു ആത്മബന്ധമുണ്ടായിരുന്നു

പെണ്മക്കൾ ഇല്ലാത്തതുകൊണ്ട് അവൾ ശരിക്കും ഭാനുവിന് മകൾ തന്നെയായിരുന്നു.. തിരിച്ചും അങ്ങനെ തന്നെ അവധിക്ക് നാട്ടിലെത്തിയാൽ പാചക പരീക്ഷണങ്ങളും അടുക്കളതോട്ടവും ചെടികൾ പരിപാലിക്കലും ഒക്കെയായി ഭാനുവിന്റെ ഒപ്പം തന്നെയുണ്ടാകും അവൾ.പെട്ടെന്നുള്ള ഭാനുവിന്റെ വിയോഗം കുറച്ചൊന്നുമല്ല ഞങ്ങളെ ബാധിച്ചത്..മരുമകൾ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു. തനിക്കും വലം കൈ നഷ്ടപെട്ടപോലെ.അവളുടെ ചടങ്ങുകൾ കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഇങ്ങോട് വന്നതാണ് ആദ്യമൊന്നും സമ്മതിച്ചില്ല ഞാൻ ഭാനുവില്ലാതെ ഈ വീട്ടിൽ ഒറ്റയ്ക്ക് ഒരിക്കലും സാധിക്കുമായിരുന്നില്ല തനിക്ക്.
ഈ മൂന്നു മുറി ഫ്ലാറ്റിൽ എത്തിയപ്പോൾ ശരിക്കും അത്ഭുതപ്പെട്ടുപോയി ഞാൻ ഇത്തിരി സ്ഥലമുള്ള ബാൽക്കണിയിൽ തുളസിയും പനികൂർക്കയും കറിവേപ്പും തക്കാളിയും വെണ്ടയ്ക്കയും തഴച്ചു വളർന്നിരിക്കുന്നു പലപ്പോഴായി ഭാനു കൊടുത്തു വിട്ടത് നാട്ടിലുള്ളത്ര സമയം അടുത്ത ഫ്ലാറ്റിലെ കേണൽ പരിപാലിച്ചു ചെടികളൊക്കെ.

കുറച്ചു ദിവസം കൊണ്ട് തന്നെ ഇവിടുത്തെ ജീവിതം ഇഷ്ടപ്പെട്ടു തുടങ്ങി സമപ്രായക്കാരായ ഒന്ന് രണ്ട് പേരെ കൂടി കിട്ടിയപ്പോൾ വൈകുന്നേരത്തെ നടത്തവും കുശലം പറച്ചിലുമൊക്കെയായി നേരം പോയി തുടങ്ങി.മക്കൾ നല്ലോണം നോക്കുന്നുണ്ടെങ്കിലും ഈ ഇടയായി വല്ലാത്തൊരു വിഷമം അറിയാതെ മൂത്രം പോകുന്നു ഓർമ്മക്കുറവ് പിടിമുറുക്കി തുടങ്ങിയിരിക്കുന്നു. ഇന്നുവരെ ഇഷ്ടക്കേട് കാട്ടിയിട്ടില്ലെങ്കിലും മരുമകൾക്ക് ഇനിയൊരു ബാധ്യതയാകുമോ എന്നൊരു പേടി.മക്കളെറിയാതെ നാട്ടിലേക്ക് പോകാൻ തീരുമാനിക്കുമ്പോൾ മറ്റൊന്നും ചിന്തിച്ചില്ല നാട്ടിൽ തന്നെ എത്തുമോ എന്നതിന് യാതൊരുറപ്പുമില്ല..എങ്കിലും പോകാതെ വയ്യ.റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുമ്പോൾ വല്ലാതൊരാധി വന്നുപൊതിഞ്ഞു കൊച്ചുമക്കളുടെ ഒച്ചകേട്ടപോലെ തോന്നി തിരിഞ്ഞു നോക്കുമ്പോഴേക്കും അവരോടി അടുത്തെത്തിയിരുന്നു പുറകെ മകനും മരുമകളും.കുറച്ചു ദിവസങ്ങളായി അച്ഛന്റെ മാറ്റങ്ങൾ ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു ഒറ്റക്കാക്കി പോകും എന്ന് വിചാരിച്ചില്ല അച്ഛാ എന്ന് പറയുമ്പോൾ മരുമകൾ കരയുകയായിരുന്നു.അമ്മ ഞങ്ങളെ ഏല്പിച്ചുപോയതാണ് അച്ഛനെ. അച്ഛൻ ഏത് അവസ്ഥയിൽ ആയാലും ഞങ്ങളുണ്ടാകും അച്ഛനൊപ്പം എന്ന് മകൻ പറഞ്ഞപ്പോൾ താൻ തീരെ ചെറുതാകും പോലെ തോന്നി.എന്റെ മക്കളുടെ നന്മ മനസിലാക്കാതെ പോയല്ലോ എന്നോർത്ത് തലകുനിച്ചിരിക്കുമ്പോൾ തന്നെയും ചേർത്തുപിടിച്ചു നടന്നു തുടങ്ങിരുന്നു അവർ.
എഴുതിയത് : ധന്യ ബിബു