ഡോക്ടറെ രണ്ടു വർഷമായി കല്യാണം കഴിഞ്ഞിട്ട് ഇവൾക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് നോക്കെന്നു പറഞ്ഞു അമ്മായിഅമ്മ ശേഷം ഡോക്ടർ ചെയ്തതിനു കയ്യടി

EDITOR

അന്നമ്മയും മരുമകൾ സോഫിയും ഗൈനെക്കോളജിസ്റ് Dr ജയശ്രീയുടെ ശീതികരിച്ച മുറിയിൽ ഡോക്ടറിന് അഭിമുഖമായി ഇരുന്നു സോഫിയ ജോഷി 24 വയസ്സ് പറയു സോഫിയ എന്താണ് സോഫിയുടെ പ്രശ്നം Dr ജയശ്രീ ചോദിച്ചു സോഫിയ അന്നമ്മയുടെ മുഖത്തേക്ക് നോക്കി സോഫിയയുടെ പതർച്ച കണ്ടപ്പോൾ അന്നമ്മ തന്നെ ഡോക്ടറിനോട് സംസാരിച്ചു തുടങ്ങി മാഡം എന്റെ മകൻ ജോഷി ഇവളെ വിവാഹം കഴിച്ചിട്ട് വർഷം രണ്ട് കഴിഞ്ഞു  പറഞ്ഞിട്ട് എന്ത് കാര്യംഇത് വരെ വിശേഷം ഒന്നും ആയിട്ടില്ല രണ്ടാളും ഒരു ദിവസം പോലും അകന്നു നിന്നിട്ടില്ല വീട്ടുകാരുടെയും നാട്ടുകാരുടെയും ചോദ്യങ്ങൾ കേട്ട് മടുത്തു ഡോക്ടർ ഇവളെ ഒന്ന് പരിശോധിക്കണം !! എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ നമ്മുക്ക് ചികിത്സിക്കാമല്ലോ ?? അന്നമ്മ ഒറ്റശ്വാസത്തിൽ പറഞ്ഞു നിറുത്തി Dr ജയശ്രീ സോഫിയുടേ മുഖത്തേക്ക് നോക്കി ആ കണ്ണുകളിൽ നിസ്സഹായത നിറഞ്ഞിരുന്നു Dr ജയശ്രീ അന്നമ്മയുടെ മുഖത്തു നോക്കി ഒന്ന് ചിരിച്ചു നിങ്ങളുടെ മരുമകൾ ഇവിടെ വന്നത് നല്ല കാര്യം തന്നെ !! ഞാൻ പരിശോധിക്കാം കുഴപ്പമൊന്നുമില്ല

പക്ഷെ നിങ്ങളുടെ മകൻ എവിടെ ?? അയാൾ അല്ലേ സോഫിയുടെ കൂടെ എന്നെ കാണാൻ വരേണ്ടത് ?? അതോ നിങ്ങൾ മുൻപ് വേറെയേതെങ്കിലും ഡോക്ടറിന്റെ അടുത്ത് പോയി പരിശോധിച്ചിരുന്നോ ??സോഫിയ ഇല്ലന്ന് തലയാട്ടി …ഇങ്ങനെയുള്ള പരിശോധനക്ക് വരുമ്പോൾ അമ്മ കൂടെ വരുന്നതിൽ തെറ്റില്ല പക്ഷെ ഭാര്യയോടൊപ്പം ഭർത്താവും കൂടെ ഉണ്ടാകുന്നതാണ് ഉത്തമം ണ്ടുപേരെയും ഒരേ സമയം നോക്കാനും വേണമെങ്കിൽ ചികിത്സാ തുടങ്ങാനും സാധിക്കും Dr ജയശ്രീ പറഞ്ഞത് അന്നമ്മക്ക് അത്ര രസിച്ചില്ലെങ്കിലും സംയമനം പാലിച്ചു അത്‌ ഡോക്ടറെ അവന്റെ അപ്പൻ മരിച്ചതിന് ശേഷം അവൻ ആണ് ബിസിനസ് എല്ലാം നോക്കി നടത്തുന്നത് … ഒരു ദിവസം പോലും അവൻ വിശ്രമം ഇല്ലാതെയാണ് ഈ കഷ്ടപ്പെടുന്നത് ?? അന്നമ്മ മകനെ പറ്റി പറയാൻ വളരെ ഉത്സാഹം കാട്ടി ഈ കാര്യത്തേക്കാൾ വലുതാണോ ബിസിനസ് ?? അങ്ങനെയാണെകിൽ മകന്റെ തിരക്കുകൾ എല്ലാം കഴിഞ്ഞു സ്വസ്ഥമായിട്ട് ഒരു ഡോക്ടറിനെ കാണാൻ പോയാൽ മതിയായിരുന്നല്ലോ ?? എന്തിന് ഇപ്പോൾ തിടുക്കപ്പെട്ട് ഈ കുട്ടിയെ കൂട്ടി ഇവിടെ വന്നു Dr ജയശ്രീ മയമില്ലാതെ അന്നമ്മയോട് ചോദിച്ചു അന്നമ്മയുടെ ന്യായവാദങ്ങൾ കേൾക്കാൻ നിൽക്കാതെ Dr ജയശ്രീ ഇരിപ്പിടത്തു നിന്നും എഴുന്നേറ്റു  കുട്ടി അകത്തേക്ക് വരൂ എനിക്ക് പരിശോധിക്കണം

സോഫിയ പതിയെ എഴുന്നേറ്റു കൂടെ അന്നമ്മയും നിങ്ങൾ എവിടേക്കാണ് ?? എനിക്ക് സോഫിയെ മാത്രമാണ് പരിശോധിക്കേണ്ടത് നിങ്ങൾ പുറത്തേക്ക് ഇരിക്കൂ പരിശോധന കഴിയുമ്പോൾ ഞാൻ വിളിക്കാം ഡോക്ടർ കർക്കശ്യത്തോടെ പറഞ്ഞു അന്നമ്മക്ക് ഡോക്ടർ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല സോഫിയെ ഒന്ന് നോക്കിയിട്ട് അന്നമ്മ പുറത്തേക്ക് നടന്നു Dr ജയശ്രീ സോഫിയെ പരിശോധിക്കാനായി കൊണ്ടുപോയി സോഫിയ എന്താണ് തന്റെ യഥാർത്ഥ പ്രശ്‌നം ?സോഫിയുടെ മുഖം വായിച്ചെടുത്ത പോലെ Dr ജയശ്രീ ചോദിച്ചു തന്റെ പ്രായത്തിൽ ഒരു മകൾ എനിക്കും ഉണ്ട് തനിക്ക് എന്നോട് പറയാൻ ബുദ്ധിമുട്ടില്ലെങ്കിൽ ധൈര്യമായി പറയാം എന്നെകൊണ്ട് ചെയ്യാൻ കഴിയുന്ന എന്തെങ്കിലും സഹായമാണെങ്കിൽ ഞാൻ ചെയ്തുതരാം ഡോക്ടർ സോഫിക്ക് ധൈര്യം കൊടുത്തു സോഫിയ Dr ജയശ്രീയുടെ മുഖത്തു പ്രത്യാശയോടെ നോക്കി എന്തായാലും സോഫിക്ക് ധൈര്യമായി എന്നോട് പറയാം ഡോക്ടർ അമ്മ പറഞ്ഞല്ലോ എന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷമായി MCom പരീക്ഷ കഴിഞ്ഞു റിസൾട്ട് കാത്തിരിക്കുന്ന സമയത്താണ് ജോഷിയുടെ ആലോചന വന്നത് .

അപ്പച്ചനും അമ്മച്ചിക്കും സ്വപ്നം കാണാൻ കഴിയാത്ത ബന്ധം ഇടവക പള്ളിയിലെ വികാരിയച്ചൻ കൊണ്ടുവന്നതാണ് പൊന്നും പണവും ഒന്നും അവർ ചോദിച്ചില്ല  എന്റെ വീട്ടുകാർക്ക് മറുത്തൊന്നും ആലോചിക്കേണ്ടി വന്നില്ലെന്ന് വേണം പറയാൻ അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലായിരുന്നു ഡോക്ടറെ എനിക്ക് താഴെ രണ്ട് പെൺകുട്ടികൾ കൂടി ഉണ്ടായിരുന്നു വീട്ടിൽ എടുപിടിന്ന് കല്യാണം കഴിഞ്ഞു എല്ലാവരും എനിക്ക് കിട്ടിയ ബന്ധത്തെ സൗഭാഗ്യമായി കണ്ട് വാനോളം പുകഴ്ത്തി ജോഷി  അദ്ദേഹം ഒരു പ്രത്യേക സ്വഭാവക്കാരനാണ് അധികം ആരോടും മിണ്ടില്ല വിവാഹത്തിന് മുൻപ് കാണാൻ വന്നപ്പോൾ പോലും എന്നോട് തനിയെ ഒന്നും പറയാൻ ഇല്ലന്ന് പറഞ്ഞു ഒഴിഞ്ഞു മാറി വിവാഹത്തിന്റെ ആദ്യ നാളുകൾ എങ്കിലും പല പെൺകുട്ടികള്ക്കും സ്വപ്നതുല്യമാണെന്ന് ഞാൻ കേട്ടിട്ടുണ്ട് എന്നാൽ അങ്ങനെ ഒന്നും നിർവചിക്കാൻ മാത്രം ഒന്നും എന്റെ ജീവിതത്തിൽ ഉണ്ടായില്ല വീട്ടുകാരെ ബോധിപ്പിക്കാൻ വേണ്ടി മാത്രം ബന്ധു വീടുകളിൽ വിരുന്നിന് പോയി എന്നോട് ഒന്ന് തുറന്ന് സംസാരിക്കാൻ പോലും ജോഷി ശ്രമിച്ചിട്ടില്ല ഡോക്ടർഞാൻ എന്റെ മനസ്സിൽ ഒരുപാട്‌ കാര്യങ്ങൾ ചിന്തിച്ചു കൂട്ടി ജോഷിക്ക് ഇനി എന്നെ ഇഷ്ടപ്പെടാത്തത് കൊണ്ടാണോ അതോ ഇനി വേറെ വല്ല ബന്ധവും ഉണ്ടോ അങ്ങനെ പലതും പക്ഷെ ഒന്നുമുണ്ടായില്ല

അമ്മയോട് ചോദിച്ചപ്പോൾ എന്നോട് പറഞ്ഞത് വിചിത്രമായ ഒരു ന്യായീകരണമാണ് ജോഷിയുടെ ഇരുപതാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് അപ്പൻ മരിച്ചു പോയി അതിന് ശേഷം ഇങ്ങനെയാണ് എല്ലാവരോടും എന്ന് പറഞ്ഞു ഒഴിഞ്ഞു പക്ഷെ എനിക്ക് അത് വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നു ഡോക്ടർ അമ്മയും മകനും മാത്രമുള്ളപ്പോൾ കളിയും ചിരിയും ഒക്കെയുള്ള മറ്റൊരു സ്വഭാവമാണ് ജോഷിയുടേത് മ്മ് ശെരി ഏറെ കുറെ എനിക്ക് കാര്യം പിടികിട്ടി സോഫിയ .. അവസാനമായി ഒരുകാര്യം കൂടി ചോദിക്കട്ടെ ?? നിങ്ങൾ തമ്മിലുള്ള ശാരീരീരിക ബന്ധം എങ്ങനെയാണ് ?? Dr ജയശ്രീ ചോദിച്ചു സോഫിയയുടെ മുഖത്തു പുച്ഛം നിറഞ്ഞു അയാൾ ചില രാത്രികളിൽ എന്റെ സമ്മതം പോലും ചോദിക്കാതെ എന്തൊക്കെയോ കാണിച്ചു കൂട്ടും ഡോക്ടർ അതിനെ ശാരീരിക ബന്ധം എന്ന് വിളിക്കാൻ പറ്റുമോ എന്ന് എനിക്കറിയില്ല തുറന്ന് പറയാല്ലോ ഡോക്ടർ എനിക്ക് ഈ വിഷമം ഒന്നും പറയാൻ ആരുമില്ല വീട്ടിൽ അമ്മയോട് ഞാൻ ഒന്നുരണ്ട് വട്ടം ഇത് സൂചിപ്പിച്ചപ്പോൾ എന്റെ പിടിപ്പുകേട് കൊണ്ടാണെന്ന് പറഞ്ഞു അമ്മ കുറ്റപ്പെടുത്തി

അമ്മയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ഇളയത്തുങ്ങളുടെ കാര്യമാണ് ഇപ്പോൾ അവർക്ക് പ്രധാനം ഈ ബന്ധം എനിക്ക് ഇപ്പോൾ ഒരു ബന്ധനം ആണ് ഡോക്ടർ .നിറഞ്ഞുവന്ന കണ്ണുകൾ സോഫിയ തുടച്ചുമ്മ് തളരരുത് മോളേ ഈ ലോകം ഇങ്ങനെയാണ് പെൺകുട്ടികൾ സർവംസഹയായി ഒക്കെ നിന്നിരുന്ന കാലം കഴിഞ്ഞു ഈശ്വരന്റെ കൃപ കൊണ്ട് നിനക്ക് വിദ്യാഭ്യാസം ഉണ്ട്നിനക്ക് പൊരുത്തപ്പെട്ട് പോകാൻ തീരെ കഴിയുന്നില്ലെങ്കിൽ ആ നിമിഷം നീ ആ പടി ഇറങ്ങിക്കോണം ഈ സമൂഹം നിനക്കെതിരേ വിരൽ ചൂണ്ടും അത് കണ്ടു നീ തളരരുത്  നീ ചെറുപ്പമാണ് നിനക്ക് ഇപ്പോൾ വേണ്ടത് ഒരു ജോലിയാണ് പിന്നെ ജീവിതത്തിൽ ഒരു തുണ വേണം എന്ന് തോന്നുന്ന സമയത്തു ഈശ്വരനായി നിന്റെ മുന്നിൽ തക്ക തുണയെ കൊണ്ടുത്തരും നിനക്ക് എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ ഏത് സമയത്തു വേണമെങ്കിലും വിളിക്കാം ഒരു മടിയും വിചാരിക്കേണ്ട Dr ജയശ്രീ പറഞ്ഞു

സിസ്റ്റർ സോഫിയുടെ ബെസ്റ്റാൻഡറെ വിളിക്ക് അന്നമ്മ ഡോക്ടറിന്റെ മുറിയിൽ കയറി വന്നു എന്തായി ഡോക്ടർ ? ഇവൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ ??അന്നമ്മ ചോദിച്ചു ഉണ്ട് പക്ഷെ അത് ഇവൾക്കല്ല നിങ്ങളുടെ മോന് അതും തലക്ക് അവനെ ആദ്യം ഒരു മനഃശാസ്ത്ര വിദഗ്ധനെ കാണിക്ക് എന്നിട്ട് നിങ്ങളുടെ മരുമകൾക്ക് ആവശ്യമെങ്കിൽ ചികിത്സ തുടങ്ങാം …Dr ജയശ്രീയുടെ ശബ്ദം ആ മുറിയിൽ ഉയർന്നു നിങ്ങൾ എന്താ ഈ പറഞ്ഞു വരുന്നത് ?? എന്റെ മോന് ഭ്രാന്ത് ആണെന്നോ ?? ഇവൾ എന്റെ കുഞ്ഞിനെപ്പറ്റി എന്തൊക്കെ ഇല്ലാവചനമാണ് പറഞ്ഞത് എന്ന് എനിക്ക് അറിയില്ല അന്നമ്മ അലാഹം പറഞ്ഞു സോഫിയ നിങ്ങളുടെ മകനെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല അതിന്റെപേരിൽ അവളുടെ മേലെ ചാടികേറേണ്ട പിന്നെ ഭ്രാന്ത് ഉള്ളവർ മാത്രമല്ല മനഃശാസ്ത്ര വിദഗ്ധനെ കാണുന്നത് അയാൾക്ക് ഒരു കൗൺസിലിങ് അത്യാവശ്യമാണ് പിന്നെ അതുകൊണ്ടും ശെരിയായില്ലെങ്കിൽ സോഫിയ ഞാൻ പറഞ്ഞ വഴി തന്നെ തിരഞ്ഞെടുക്കുക പിന്നെ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം ഈ കാര്യത്തിന്റെ പേരിൽ സോഫിയെ നിങ്ങൾ മാനസികമോ ശാരീരികമായോ പീഡിപ്പിക്കുകയാണെങ്കിൽ ആ നിമിഷം നിങ്ങളുടെ മുറ്റത്തു പോലീസ് വന്നിരിക്കും സോഫിയ പറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ നോട്ട് ചെയ്തിട്ടുണ്ട് Dr ജയശ്രീ പറഞ്ഞു

അല്ല ഇത് ആശുപത്രിയോ അതോ പോലീസ് സ്റ്റേഷനോ അന്നമ്മ ചൊടിച്ചു ഇത് ആശുപത്രിയും ഞാൻ ഡോക്ടറും തന്നെയാണ് പിന്നെ ഞങ്ങൾ ഡോക്ടർമാർ ശരീരത്തിന് മാത്രം ചികിസ നൽകുന്നവർ ആണെന്ന് നിങ്ങളോട് ആര് പറഞ്ഞു ?? പിന്നെ നിങ്ങൾ ചോദിച്ചാലോ പോലീസ് സ്റ്റേഷൻ ആണൊ എന്ന് ഇത് പോലീസ് സ്റ്റേഷൻ അല്ല പക്ഷെ എന്റെ മകളെ ഒരുപക്ഷെ നിങ്ങൾ അറിയും “അഗ്നി ശ്രീകാന്ത് ” ഈയിടെ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ആയി ചാർജ് എടുത്തതെ ഒള്ളു അപ്പോൾ പിന്നെ ഞാൻ കൂടുതൽ വിശദീകരിച്ചു തരേണ്ടല്ലോ Dr ജയശ്രീ ചിരിച്ചു Dr ജയശ്രീയുടെ സംസാരം കേട്ട് അന്നമ്മ ഒന്ന് പകച്ചു ഞാൻ എല്ലാ ദിവസവും സോഫിയെ വിളിക്കും അവൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെന്ന് തോന്നിയാൽ അമ്മയും മകനും പിന്നെ അകത്താവും അതുകൊണ്ട് മോനേ ആദ്യം ഒന്ന് ഉപദേശിക്ക്‌ എന്നിട്ടും ശെരിയായില്ലങ്കിൽ ഒരു മനഃശാസ്ത്ര വിദഗ്ധനെ കാണിക്ക്അന്നമ്മക്ക് പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല കസേരയിൽ നിന്ന് എഴുനേറ്റു തിരിഞ്ഞു നോക്കാതെ നടന്നു സോഫിയ എഴുന്നേറ്റു ഡോക്ടർ എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല ഒന്നും ഓർത്തു പേടിക്കേണ്ട ധൈര്യമായി ഇരിക്കൂ  എല്ലാം ശെരിയാകും ശെരിയാകാതെ എവിടെ പോകാൻ Dr ജയശ്രീ ഹൃദ്യമായി ചിരിച്ചു

ഷെറൂൺ തോമസ്