രാവിലെ കളിക്കുന്ന സമയം മകന് ശ്വാസം കിട്ടുന്നില്ല ഉടനെ ആശുപത്രിയിൽ എത്തിച്ചു ശേഷം പരിശോധനയിൽ ശ്വാസകോശത്തിൽ കണ്ടെത്തിയത്

EDITOR

എല്ലാവര്ക്കും അറിയുന്നത് പോലെ സ്കൂൾ അവധിക്കാലം തുടങ്ങി കുട്ടികൾ ഏറെ ആഗ്രഹിക്കുന്ന സമയം ആണ് സ്കൂൾ അവധിക്കാലം . സന്തോഷം പോലെ പല ദുഖങ്ങളും ഇ സമയത്തു പല കുടുംങ്ങളെയും തേടി വരാറുണ്ട് . അതിനു കാരണം നമ്മുടെ കുട്ടികളുടെ ചില വികൃതികൾ തന്നെ എന്ന് പറയാം അങ്ങനെ ഒരു സംഭവം ആണ് കഴിഞ്ഞ ദിവസം ഉണ്ടായത് .ഇനി ഇത് പോലെ ആവർത്തിക്കാതിരിക്കാൻ ഓരോ മാതാപിതാക്കളും ഉറപ്പായും കുട്ടികളെ ശ്രദ്ധിക്കേണ്ടത് വളരെ ആവശ്യം ആണ്. സംഭവം ഇങ്ങനെ.ശ്രീ ഷംനാദ് എഴുതുന്നു

സ്കൂൾ അവധിക്കാലത്ത് മക്കളോടുള്ള കരുതലും സുരക്ഷയും കൂടുതലായി ശ്രദ്ധനൽകേണ്ടതാണ്.ഇന്നത്തെ ഒരു അനുഭവം പറയാം…. രാവിലെ 10 മാണിയോട് കൂടി കളിക്കുന്നതിനിടയിൽ ബലൂൺ തൊണ്ടയിൽ കുടുങ്ങി ഒൻപതു വയസ്സുള്ള ബാലനെ നിംസ് ആശുപത്രിയിൽ എമർജൻസി ഡിപ്പാർട്മെന്റിൽ കൊണ്ടുവന്നു.. ഉടൻതന്നെ എമർജൻസി ടീം പരിശോധിച്ചതിൽ ബാലന് ശ്വാസം എടുക്കാൻ സാധിക്കുന്നില്ലെന്നും ബാലന്റെ ജീവൻ അപകടാവസ്ഥയിലാണെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ എമർജൻസി ടീമിന്റെ സഹായത്തോടുകൂടി ബാലനെ വെന്റലേറ്റർ ആക്കി കൃത്രിമ ശ്വാസം നൽകി ജീവൻ നില നിർത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചു.. തുടർന്ന് ബാലനെ കുട്ടികളുടെ ഐസിയുവിൽ അഡ്മിറ്റാക്കുകയും ചെയ്തു.

വിശദമായ പരിശോധയിൽ ബലൂൺ ലങ്സ്സിനുള്ളിൽ ആണെന്നും കണ്ടെത്തി.. ബാലന്റെ ജീവൻ തന്നെ തുലാസിൽ ആകുന്ന സാഹചര്യം.എന്ത് ത്യാഗം സഹിച്ചും ബാലന്റെ ലങ്സ്സിനുള്ളിൽ കുടുങ്ങിയ ബലൂൺ പുറത്തെടുക്കണം എന്ന നിംസിലെ ഡോക്ടർമാരുടെ നിശ്ചയദാർഢ്യം അവസാനം ഫലം കണ്ടു നിംസ് കാർഡിയോ തൊറസിക് സർജൻ ഡോക്ടർ അഷർ എന്നിസ് നായഗത്തിന്റെ നേതൃത്വത്തിൽ വിദഗ്ദരായ ഡോക്ടർമാരുടെ ശ്രമത്തിന്റെ ഫലമായി എമർജൻസി റിജിഡ് ഖ്റോനോസ്കോപ്പി ചെയ്ത് ലങ്സ്സിനുള്ളിൽ കുടുങ്ങിയ ബലൂൺ പുറത്തെടുത്തു.തുടർന്ന് വിദഗ്ദ്ധരുടെ സാനിധ്യത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ ബാലനെ വീക്ഷിച്ചു വരുന്നു.ഇതിനു വേണ്ടി പ്രയത്നിച്ച നിംസ് മെഡിക്കൽ ടീമിനെ അഭിനന്ദിക്കുകയും ബാലൻ ജീവിതത്തിലേക്ക് തിരിച്ചുവരുവാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.വേനൽ അവധി ആഘോഷിക്കുമ്പോൾ നാം ഓരോരുത്തരും നമ്മുടെ കുരുന്നുകളെ ശ്രദ്ധിക്കുമല്ലോ