ഡോക്ടര്‍മാരുടേയും പോലീസിന്റേയും സമയോചിത ഇടപെടല്‍ മൂലം യുവതി ഉപേക്ഷിച്ച കുഞ്ഞിന് പുതു ജീവൻ ഡോക്ടറുമാരുടെയും പോലീസിന്റെയും അതിവേഗ ഇടപെടലിലൂടെ ആണ് ആ കുഞ്ഞു ജീവൻ രക്ഷപെട്ടത് . സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ചെങ്ങന്നൂർ ആണ്.പ്രസവത്തിന് പിന്നാലെ രക്തസ്രാവത്തോടെ ആശുപത്രിയില്‍ ചികിത്സ തേടിയാണ് യുവതി എത്തിയത്. കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ വിവരങ്ങളാണ് യുവതി പറഞ്ഞത് .സംശയം തോന്നിയ ഡോക്ടറുമാർ കൂടുതൽ വിവരങ്ങൾ മകനോട് ചോദിച്ചപ്പോ ആണ് സത്യങ്ങൾ മനസിലായത്.
വീട്ടിൽ എത്തിഎപ്പോ ബക്കറ്റിനുള്ളില്‍ തുണിയില്‍ പൊതിഞ്ഞ ആണ്‍കുഞ്ഞിനെ കണ്ട എസ്ഐ എം.സി അഭിലാഷ് ബക്കറ്റും കുഞ്ഞുമായി ഓടി പോലീസ് വാഹനത്തില്‍ ഉടനടി ആശുപത്രിയില്‍ എത്തിക്കുകയായകയായിരുന്നു. കുഞ്ഞിന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലെ ശിശുവിഭാഗത്തിലേക്ക് മാറ്റി. 1.3 കിലോ ഭാരമാണ് കുഞ്ഞിനുള്ളത്. 28 ആഴ്ച മാത്രമേ ആയിട്ടുള്ളൂ എന്നതിനാല്‍ കുട്ടി നിരീക്ഷണത്തിലാണ് ഉടനെ സമയോചിതമായി പ്രവർത്തിച്ചു കുഞ്ഞിനെ രക്ഷപ്പെടുത്തുക ആയിരുന്നു .കുഞ്ഞുജീവന്‍ രക്ഷപ്പെടുത്തിയ പോലീസിനേയും ആശുപത്രി അധികൃതരേയും മന്ത്രി സജി ചെറിയാന്‍ അഭിനന്ദിച്ചു.
മന്ത്രി സജി ചെറിയാന്റെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധേയം ആകുന്നു .ജീവന്റെ തുടിപ്പുമായുള്ള ഈ ഓട്ടം വെറുതെയായില്ല. മരിച്ചെന്നു കരുതിയ നവജാതശിശു രക്ഷപ്പെട്ടു.ഇന്ന് രാവിലെ 8 മണിയോടെയാണ് ചെങ്ങന്നൂര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ര- ക്ത- സ്രാവത്തെ തുടര്‍ന്ന് മുളക്കുഴ സ്വദേശിനിയായ യുവതി എത്തിയത്. പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മ- രിച്ചതായും കുഴിച്ചിട്ടതായും യുവതി ഡോക്ടറെ അറിയിച്ചു. എന്നാല്‍ കുഞ്ഞ് ബക്കറ്റില്‍ ഉണ്ടെന്ന് കൂടെയുണ്ടായിരുന്ന മൂത്ത മകന്‍ പറഞ്ഞതിനെ തുടര്‍ന്ന് ഡോക്ടര്‍ പോലീസില്‍ വിവരം നല്‍കുകയായിരുന്നു.വിവരമറിഞ്ഞ ഉടന്‍ പോലീസ് ആശുപത്രിയിലെത്തി. കുട്ടിയെ ശുചിമുറിയിലെ ബക്കറ്റില്‍ സൂക്ഷിച്ചതായി അറിയിച്ചതോടെ യുവതി താമസിച്ചിരുന്ന വാടക വീട്ടിലേക്ക് പോലീസ് സംഘം പോകുകയായിരുന്നു. ബക്കറ്റിനുള്ളില്‍ തുണിയില്‍ പൊതിഞ്ഞ ആണ്‍കുഞ്ഞിനെ കണ്ട എസ്ഐ എം.സി അഭിലാഷ് ബക്കറ്റും കുഞ്ഞുമായി ഓടി പോലീസ് വാഹനത്തില്‍ ഉടനടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കുഞ്ഞിന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലെ ശിശുവിഭാഗത്തിലേക്ക് മാറ്റി. 1.3 കിലോ ഭാരമുള്ള കുഞ്ഞിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ഒമ്പത് മാസം തികയാതെ 28-ാം ആഴ്ചയിൽ പ്രസവിച്ചതിനാൽ കുഞ്ഞ് ഇപ്പോൾ നിരീക്ഷണത്തിലാണ്
പോലീസിന്റെയും ആശുപത്രി അധികൃതരുടെയും അതിവേഗ ഇടപെടലാണ് ഈ കുഞ്ഞുജീവന്‍ രക്ഷപ്പെടുത്തിയത്. അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.