ഭിക്ഷ എടുത്തു കഴിച്ചിരുന്ന ഒരു വൃദ്ധയെ അറിയാം അവരുടെ മുറി കാണാൻ ഇടയായി കേറി നോക്കിയപ്പോ കണ്ടത് ശരിക്കും ഞെട്ടിച്ചു അവരുടെ മക്കൾ അറിഞ്ഞാൽ അതിലും ഞെട്ടും

EDITOR

എഴുപത്തി ഒന്ന് വയസ് പ്രായമുണ്ടായിരുന്ന ‘ബെർത്താ ആഡംസ്’ എന്ന വൃദ്ധ 1976 ലെ ഈസ്റ്റർ ദിനത്തിൽ ഫ്ലോറിഡയിൽ നിര്യാതയായി. തനിയെ ഒരു ഷെഡ്ഡിൽ താമസിച്ചിരുന്ന അവരുടെ മ- രണകാരണം പോഷകാഹാര കുറവ് എന്നായിരുന്നു ഡോക്ടേഴ്സ് റിപ്പോർട്ട് ചെയ്തത്. അവർ അയൽവാസികളോട് ഭക്ഷണം ഇരന്നു വാങ്ങി കഴിച്ചിരുന്നു. മ- രണശേഷം അവരുടെ വാസസ്ഥലം പരിശോധിച്ചപ്പോൾ അത് ഏറ്റവും വൃത്തിഹീനവും ഉപയോഗ രഹിതമായ വസ്തുക്കൾ കൂട്ടിയിട്ടിരുന്നതുമായ ഒരു ഷെഡായിരുന്നു എന്ന് കണ്ടെത്തി. എന്നാൽ അധികൃതർക്ക് അതിനുള്ളിൽ നിന്ന് രണ്ട് താക്കോലുകൾ ലഭിച്ചു. അവ രണ്ടും ഓരോ ബാങ്കിന്റെ ലോക്കറിന്റെ താക്കോലുകൾ ആയിരുന്നു. താക്കോലുകൾ ഉപയോഗിച്ച് ലോക്കർ തുറന്നപ്പോൾ ഒന്നിൽ 700 സ്റ്റോക്ക് സർട്ടിഫിക്കറ്റും, മറ്റുപല വിലപിടിപ്പുള്ള സർട്ടിഫിക്കറ്റുകളും രണ്ടുലക്ഷം ഡോളറിന്റെ കറൻസിയും ഉണ്ടായിരുന്നു.

മറ്റെ ലോക്കറിൽ 6 ലക്ഷം ഡോളറിന്റെ കറൻസിയും ഉണ്ടായിരുന്നു. അവരുടെ ഈ വലിയ ധനമൊന്നും അവരുടെ ജീവിതത്തിന് ഉപകരിക്കപ്പെട്ടില്ല. ജീവിക്കാൻ ഉപകരിക്കപ്പെടാത്ത ധനം കൊണ്ട് എന്തു ഗുണം? പക്ഷേ ഇങ്ങനെയുള്ള അനേക ആളുകൾ ലോകത്തിലുണ്ട്. തങ്ങളുടെ ആസ്തികളെക്കുറിച്ച് കുടുംബാംഗങ്ങളെ പോലും അറിയിക്കാതെ ജീവിക്കുന്ന ധാരാളമാളുകൾ! ചിലർ പല സ്ഥാനങ്ങളിലായി വസ്തു സമ്പാദിച്ചിട്ടുണ്ട്. അതെവിടെയെല്ലാം എന്ന് മക്കൾക്കോ ഇതര കുടുംബാംഗങ്ങൾക്കോ അറിയില്ല. ചിലർ വ്യക്തികൾക്ക് കടം കൊടുത്തിട്ടുള്ള വലിയ തുകകളെ ക്കുറിച്ചുള്ള യാതൊരു വിവരവും കുടുംബാംഗങ്ങൾക്ക് അറിയില്ല. ഇങ്ങനെ കുടുംബാംഗങ്ങളിൽ നിന്ന് പോലും സ്വത്ത് വിവരം മറച്ചുവെച്ച് എന്തിനാണ് അവർ സമ്പാദിക്കുന്നത്? കേരളത്തിലെ ബാങ്കുകളിൽ ഇപ്പോൾ ഇങ്ങനെ ഉടമസ്ഥരില്ലാത്ത വലിയ തുകകളുടെ നിക്ഷേപങ്ങൾ ഉണ്ട്.

ശരിയായി ഭക്ഷണം കഴിക്കാതെയും നല്ലവസ്ത്രം ധരിക്കാതെയും പാർക്കുവാൻ നല്ല ഭവനങ്ങൾ ഇല്ലാതെയും സ്വത്ത് സ്വരൂപിച്ചിട്ടുള്ള ഈ കൂട്ടരിൽ മിക്കവരിലും കുടുംബബന്ധങ്ങളുടെ തകർച്ച കാണുവാൻ കഴിയും. തത്ഫലമായി രൂപപ്പെടുന്ന ഒരു വിധം വിഭ്രാന്തി അവരെ കീഴ്പ്പെടുത്തിയിരിക്കുന്നു! ജീവിതത്തിൽ ലഭ്യമായിരിക്കുന്ന എല്ലാ അനുഗ്രഹങ്ങളും സ്വജീവിതത്തിനും സമൂഹത്തിന്റെ നന്മയ്ക്കുമായി വിനിയോഗിക്കാൻ കഴിയാതെ നിരാശരായി അവർ ജീവിക്കുന്നു. “തനിക്ക് പ്രയോജനപ്പെടാത്തത് ആർക്കും വേണ്ട” എന്ന നികൃഷ്ടഭാവവും ചിലരിൽ കാണുവാൻ കഴിയും. ഇത് ജീവിതത്തെ കുറിച്ചുള്ള ശരിയായ ദർശനത്തിന്റെ അഭാമാണ് വെളിപ്പെടുത്തുന്നത്. ഉപയോഗിക്കപ്പെടാത്ത ധനത്തിന് ചവറിന്റെ വിലപോലുമില്ല എന്ന് ഓർക്കുക. നമുക്ക് ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങൾ ആവശ്യത്തിലിരിക്കുന്നവരുമായി പങ്കുവെയ്ക്കുവാനും സന്തുഷ്ടമായ ജീവിതം നയിക്കാൻ ഉപകരിക്കപ്പെടുന്നതിനും ഇടയാവട്ടെ