ഹേ അധികാരികളെ KSRTC എങ്ങനെ ലാഭത്തിലാക്കാം എന്ന് പഠിക്കാൻ വിദേശത്തൊന്നും പോകണ്ട തൊട്ടപ്പുറത്തു തമിഴ്‌നാട് വരെ പോയാൽ മതി കുറിപ്പ്

EDITOR

ബിന്ദു എം എ എഴുതുന്നു കഴിഞ്ഞ ദിവസം ചെന്നൈയിൽ ബസിൽ യാത്ര ചെയ്തപ്പോൾ ലഭിച്ച ടിക്കറ്റാണിത്.തുക രേഖപ്പെടുത്തിയിട്ടില്ല കാരണം സ്ത്രീകൾക്ക് യാത്ര സൗജന്യമാണ്. യാത് ചെയ്തത് 77 കിലോമീറ്റർ.കോയംപേഡ് എന്ന സ്ഥലത്തും നിന്നും മഹാബലിപുരം വരെ ഒന്നര മണിക്കൂർ യാത്ര.നിങ്ങൾ തമിഴ് നാട്ടുകാരിയാണോ എന്ന് ചോദിക്കില്ല.APL/ BPLതരം തിരിവില്ല. അവരുടെ നാട്ടിൽ ചെന്ന് സൗജന്യം പറ്റുന്നു എന്ന ഭാവമേയില്ല,വളരെ മര്യാദയോടെയും ബഹുമാനത്തോടെയും സൗജന്യ യാത്രയ്ക്കും ടിക്കറ്റ് തരും. സ്ത്രീകളെല്ലാം വളരെ അന്തസ്സോടെയും അഭിമാനത്തോടെയും ഈ സoവിധാനം അവരുടേത് എന്ന ഭാവത്തോടെ യാത്ര ചെയ്യുന്നു.സൗജന്യമായതുകൊണ്ട് ബസ്സിനു കുറവൊന്നും ഇല്ല. ഇടതടവില്ലാതെ ബസ് വന്നു കൊണ്ടേയിരിക്കും സൗജന്യ യാത്രക്കാർ എന്ന പുച്ഛഭാവമൊന്നും പുരുഷൻമാരായ സഹയാത്രികർക്കില്ല.അൻപാർന്ന തോഴർകൾ

തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ (TNSTC) നിലവിൽ വന്നത് 1972 ൽ കേരളത്തിൽ (തിരുവതാംകൂറിൽ ) വന്നതിന് (1938) ’34 വർഷങ്ങൾക്ക് ശേഷം .ഇന്ന് തമിഴ്നാട്ടിലെ 38 ജില്ലകളിലും സർവീസ് നടത്തുന്ന ,ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് കേർപ്പറേഷൻ .ദിവസ യാത്രക്കാരുടെ എണ്ണം 30 ലക്ഷം.321 ഡിപ്പോ, 21678 ബസുകൾ ,1,23 ,317 ജീവനക്കാർ, 3.6 മില്യൻ ദിവസവരുമാനം ഈ റോഡിലുള്ള’Institute of Road and Transport Technology എന്ന സ്ഥാപനം 5 വർക്ക്ഷോപ്പുകൾ വലിയ സിറ്റികളിൽ സിറ്റി ബസുകൾ അതിനു പ്രത്യേകം സംവിധാനം.എല്ലാ ബസിലും തിരുവള്ളുവരുടെ പടവും തിരുക്കുറിലിലെ രണ്ടു വരികളും.വിദ്യാർത്ഥികൾക്ക് യാത്ര പൂർണ്ണമായും സൗജന്യം.

807 പുതിയ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും അപേക്ഷ പുതുതായി ക്ഷണിച്ചിരിക്കുന്നു.എയർപോർട്ടിലേക്ക് മെട്രോയിലോ, ബസിലോ യാത്ര ചെയ്താൽ എയർപോർട്ടിൽ പോകുന്നു എന്നതിൻ്റെ പേരിൽ കൊള്ളയടിയില്ല. സാദാ നിരക്കു തന്നെഅവിടെ ചെന്നാൽ പുറത്തു നിന്നും ഭക്ഷണം കഴിക്കുന്ന അതേ തുകയിൽ നല്ല ഭക്ഷണം കഴിക്കാൻ ക്യാൻറ്റിൻ. (മൂന്ന് പേര് ഭക്ഷണം കഴിച്ചപ്പോൾ 225 രൂപ)
Airport ജീവനക്കാരും, യാത്രക്കാരും ഉൾപ്പെടെ ആർക്കും കഴിക്കാം.ഇത് എഴുതാൻ കാരണം കേരളത്തിൽ കൺസഷൻ വാങ്ങുന്ന വിദ്യാർത്ഥികളുടെ എണ്ണം ചുരുക്കുന്നതിന് ഗവേഷണം നടന്നുകൊണ്ടിരിക്കുന്ന വാർത്ത കേൾക്കുന്നതുകൊണ്ടാണ്.ജീവനക്കാർക്ക്പ്രവർത്തന മികവ് നോക്കിയുംഗഡുക്കളായും ശബളം കൊടുക്കുന്നതിനെക്കുറിച്ച് തീരുമാനങ്ങൾ വരുന്നതു കൊണ്ടാണ്.

തമിഴ്നാട് ഇന്ന് വരെ ഭരിച്ചത് പ്രാദേശിക പാർട്ടികളാണ്.ഇന്നും ഭരണത്തിൽ അവരാണ്.കേരള സംസ്ഥാനം രൂപീകൃതമായതിനു ശേഷം മാറിയും തിരിഞ്ഞും കിട്ടിയ അവസരത്തിലൂടെ ഇടതുപക്ഷം 33 വർഷത്തിലധികം ഭരിച്ചു.ഈ സംവിധാനത്തെ മെച്ചപ്പെടുത്താൻ നിങ്ങൾ എന്ത് ചെയ്തു എന്ന് ഒന്ന് ആത്മാർത്ഥമായി പരിശോധിക്കു. എന്തുകൊണ്ട് നഷ്ടക്കണക്കുകൾ.അതിൽ എത്രത്തോളം വസ്തുതയുണ്ട്.
കേവലമായ നഷ്ടക്കണക്കുകൾ പറഞ്ഞ് അടച്ചു പൂട്ടുവാൻ കഴിയുന്ന സ്ഥാപനമാണോ ഇത്.കേരളത്തിൻ്റെ സാമൂഹിക, സാംസ്‌കാരിക, പൊതുമണ്ഡലങ്ങളിലെ വളർച്ചക്ക് KSRTC വഹിച്ച പങ്ക് എത്ര വലുതാണ്. ഇന്നും ആയിരക്കണക്കിനു കോടിയുടെ ആസ്തിയുള്ള സ്ഥാപനം.സ്ഥാപനത്തോട് കൂറുള്ളവരെ അർഹമായ സ്ഥാനത്ത് ഇരുത്തു .നശിപ്പിക്കാൻ വേണ്ടി കച്ചകെട്ടിയിറങ്ങിയവർ ഈ സ്ഥാപനം ഇല്ലാതാക്കും.

ഹേ ഭരണാധികാരികളെ നാണമുണ്ടോ നിങ്ങൾക്ക്.കൺസഷൻ നിഷേധിച്ചും ശമ്പളം കുറച്ചും KSRTC യെ നന്നാക്കാൻ ഇറങ്ങിയിരിക്കുന്നു . വിഷയങ്ങൾ ഒന്ന് പഠിക്കാൻ ശ്രമിക്കു,കോടികൾ തുലച്ച് വിദേശത്ത് പോകേണ്ട തമിഴ്നാട്ടിൽ ഒന്ന് പോയി പഠിച്ചിട്ടു വരു അവിടെ എങ്ങനെയാണ് ഈ സംവിധാനം ലാഭത്തിൽ പ്രവർത്തിക്കുന്നതെന്ന്എങ്ങനെയാണ് സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ യാത്ര അനുവദിക്കുന്നതെന്ന് ജീവനക്കാരെ എങ്ങനെയാണ് പരിഗണിക്കുന്നതെന്ന്.നശിപ്പിച്ച് നാറാണക്കല്ലിട്ട് ഇത് മുതലാളിക്ക് കൊടുക്കുവാൻ വേണ്ടിയല്ല നന്നാക്കാൻ വേണ്ടി ഒന്നു പഠിക്കൂ രാജാവ് പ്രജാക്ഷേമതാല്പര്യാർത്ഥം തുടങ്ങി
പിന്നീട് നാട്ടുകാരൻ അവൻ്റെ ഭൂമി വിട്ടു നൽകി നികുതി കൊടുത്ത് അദ്ധ്വാനിച്ച് ഉണ്ടായതാണ്