വിവാഹത്തിന് മുൻപും ശേഷവും ഒരുപാട് മാറ്റങ്ങൾ എനിക്ക് മനസിലായി കാമുകിയെ ചുംബിക്കുമ്പോ അതു മനസ്സിൽ നിന്ന് ഉത്ഭവിക്കുന്ന വികാരം മാത്രമാണ് എന്നാൽ ഭാര്യയോടോ കുറിപ്പ്

EDITOR

എന്റെ വിവാഹത്തിന് മുമ്പ് ഭാര്യയും ഭർത്താവുംഒന്നും സംസാരിക്കാതെ വണ്ടിയിൽ യാത്ര ചെയ്യുന്നത് കാണുമ്പോൾ ഞാൻ ആലോചിക്കാറുണ്ട് ഇവർക്കൊന്നും സംസാരിക്കാൻ ഇല്ലേ?എന്റെ വിവാഹം കഴിയുമ്പോൾ ഞാൻ ഇങ്ങനെ ഒന്നും ആയിരിക്കില്ല വായതോരാതെ ഞങ്ങൾ സംസാരിച്ചു കൊണ്ടു യാത്ര ചെയ്യും.പക്ഷേ പ്രണയം പോലെയോ സൗഹൃദം പോലെയോ അല്ല കുടുംബജീവിതം എന്ന് തിരിച്ചറിഞ്ഞത് വിവാഹിതൻ ആയപ്പോൾ ആണ്.പ്രണയിക്കുമ്പോൾ വാഗ്ദാനങ്ങൾ വാരിക്കോരി ചൊരിയുന്നു കള്ളങ്ങൾ പറയുന്നു.അതൊന്നും പാലിക്കപ്പെടേണ്ടവയൊന്നുമല്ല.എന്നാൽ വിവാഹം എന്നത് യാഥാർഥ്യമാണ്.അവിടെ പാലിക്കപ്പെടാൻ കഴിയാത്തതൊന്നും വാഗ്ദാനം നൽകാൻ പാടില്ല.ഒരു കാമുകിയെ ചുംബിക്കുമ്പോൾ അതു മനസ്സിൽ നിന്ന് ഉത്ഭവിക്കുന്ന വികാരം മാത്രമാണ്.എന്നാൽ ഭാര്യയെ ചുംബിക്കുമ്പോൾ അതു ഹൃദയത്തിൽ നിന്ന് തന്നെ ഉത്ഭവിക്കണം.

അതിൽ ആത്മാർത്ഥത വേണം.ഒരു സുഹൃത്തിനോ കാമുകിക്കോ ഒരു ഉരുള ചോറ് വായിലിട്ടു കൊടുക്കുവാൻ നമുക്ക് വലിയ സങ്കോച്ചം അനുഭവപ്പെടാറില്ല.അതു നമ്മൾ താത്കാലിക നേട്ടത്തിന് വേണ്ടിയുള്ള ഒരു അഭിനയം മാത്രമാണ്.എന്നാൽ പങ്കാളിക്ക് വേണ്ടി അതിന് തയ്യാറാകണമെങ്കിൽ ആത്മാർത്ഥമായ സ്നേഹം വേണം.ഒരു സുഹൃത്തിനോടോ കാമുകിയോടോ എത്ര മധുരമായി വേണമെങ്കിലും സംസാരിക്കാം.അതു മനസ്സിൽ തോന്നുന്നത് ചുണ്ടുകളിലൂടെ സഞ്ചരിക്കുന്ന കേവലം വാക്കുകൾ മാത്രമാണ്.അതു അപ്പോളപ്പോളത്തെ സാഹചര്യത്തിനനുസരിച്ചു നമ്മൾ താത്കാലികമായ സന്തോഷം പകരുന്ന ഒന്നിന് വേണ്ടിയുള്ള തന്ത്രം മാത്രം.എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഇത്തരം തന്ത്രങ്ങൾക്കൊന്നും യാതൊരു സ്ഥാനവുമില്ല.അവിടെ സത്യത്തിന്റെ നേർക്കാഴ്ച ആണ്.

പറയുന്ന ഓരോ വാക്കുകളിലും ആത്മാർത്ഥത വേണം.തന്റെ പങ്കാളി കളവു പറയുമ്പോൾ മറ്റേയാൾക്ക് അവരിലുള്ള വിശ്വാസ്യത നഷ്ടമാകുന്നു.അതു ബന്ധത്തിന് ഉലച്ചിൽ സംഭവിക്കാൻ കാരണമാകുന്നു.ബന്ധങ്ങൾ ഉലയാതിരിക്കണമെങ്കിൽ ഒരിക്കലും കളവ് പറയരുത്?ഒരു കാമുകനെയോ കാമുകിയെയോ അല്ലെങ്കിൽ സുഹൃത്തിനെ നഷ്ടമാകുന്നത് പോലെ അല്ല പങ്കാളിയെ നഷ്ടമാകുന്നത്.കാമുകൻ /കാമുകി, അല്ലെങ്കിൽ സുഹൃത്ത് അതുഒരാൾ നഷ്ടമായാലും നമുക്ക് മറ്റൊരാളെ നേടിയെടുക്കാം.പക്ഷേ പങ്കാളിയെ നഷ്ടമായാൽ തകർന്നു പോകുന്നത് നമ്മുടെ ജീവിതമാണ്.വിവാഹജീവിതത്തിന്റെ തുടക്കം മുതൽ നമുക്ക് ഒരു കരുതൽ വേണം.സ്നേഹം പിടിച്ചു പറ്റാൻ നമുക്ക് കൃത്രിമ മാർഗങ്ങൾ ഒന്നുമില്ല.നമ്മൾ അകമഴിഞ്ഞ് സ്നേഹിക്കുക.നമ്മൾ നമ്മുടെ ജീവിതത്തോട് നീതി പുലർത്തുക.നമ്മുടെ സ്നേഹം സത്യമാണെങ്കിൽ അതു അവർ തിരിച്ചറിയും.ബലമായി ആരിൽ നിന്നും ഒന്നും പിടിച്ചു വാങ്ങാൻ കഴിയില്ല.

സ്നേഹം എന്നത് കോരിച്ചൊരിയുന്ന വാക്കുകൾ അല്ലെന്ന് മനസ്സിലാക്കണം.നമുക്ക് പങ്കാളി നൽകുന്ന സംരക്ഷണം അതു നമ്മൾ തിരിച്ചറിയുക.അതു ഭാര്യയായാലും ഭർത്താവായാലും.ഒരു വീടിന്റെ ജീവനാടി സ്ത്രീയാണ്.അവിടെ അവളുടെ കരങ്ങൾ എത്താത്തതോ ശ്വാസം എത്താത്തതോ ആയ ഒരു സ്ഥലവും ഉണ്ടാകില്ല.അവൾ ഇല്ലെങ്കിൽ ആ വീടിന്റെ ശ്വാസം നിലച്ചു.അതുപോലെ തന്നെ ആണ് പുരുഷനും.അവന്റെ കരുതലും സംരക്ഷണവും ആണ് ആ വീടിന്റെ ഉറപ്പും ബലവും.അതില്ലെങ്കിൽ ആ കുടുംബവും നശിച്ചു.അതു രണ്ടു കൂട്ടരും മനസ്സിലാക്കണം.എല്ലാം വാക്കുകളിലൂടെ മാത്രം നോക്കി കാണരുത്?ഹൃദയം ഹൃദത്തെ തൊട്ടറിയുമ്പോൾ അവിടെ വാക്കുകൾക്ക് പ്രാധാന്യമില്ല.യാഥാർഥ്യത്തെ വികാരം കൊണ്ടു വിലയിരുത്തരുത്.അതു കണ്ടറിയുക തൊട്ടറിയുക.

എഴുതിയത് : കൃഷ്ണ ദാസ്