രണ്ടാഴ്ച മുൻപ് വീടിനടുത്തു ഭർത്താവ് ഭാര്യയെ ഇല്ലാതാക്കി ശേഷം അവരുടെ രണ്ടു കുഞ്ഞു മക്കളുടെ കാര്യമാണ് ഏറ്റവും വിഷമിപ്പിച്ചത് കാരണം

EDITOR

രണ്ടാഴ്ച മുൻപാണ് വീടിനടുത്തുള്ള ഒരു വീട്ടിൽ ഭർത്താവ് ഭാര്യയെ കു -ത്തി ഇല്ലാതാക്കിയ വാർത്ത നാടാകെ പരന്നത് ഇത്തയും ഹസ്ബന്റും കൂടി വണ്ടിയുമെടുത്ത് പോയിട്ടുണ്ട് തിരിച്ചു വന്നാലറിയാം എന്തൊക്കെയാണ് കാര്യങ്ങളെന്നു എനിക്കെന്തായാലും ഇങ്ങനെയുള്ള സ്ഥലത്തേക്ക് പോകുന്നത് ഓർക്കാൻ പോലും പറ്റില്ല അത്രക്ക് പേടിയാണ്.പോയവർ പെട്ടെന്ന് തിരിച്ചു വന്നു കാണാൻ പറ്റാത്ത അവസ്ഥയാണത്രെ. ചോ₹ യിൽ കുളിച്ചു കിടക്കുവാ.ജനലിൽ കൂടി ഒന്നെത്തി നോക്കിയിട്ട് അവരിങ്ങു പോന്നു.പ്രേമിച്ചു കല്യാണം കഴിച്ചവരാണ്.എന്നും വഴക്ക് നടക്കുന്ന വീടായത് കൊണ്ട് ആരും ശ്രദ്ധിച്ചില്ലത്രേ മൂത്തമകൾ പേടിച്ചോടി അടുത്ത വീട്ടിൽ പോയി പറഞ്ഞപോഴാ എല്ലാരുമറിയുന്നത് നാട്ടുകാരൊക്കെ ഓടിയെത്തുമ്പോഴേക്കു എല്ലാം കഴിഞ്ഞിനു രണ്ടു ചെറിയ മക്കളാണത്രെ..
പിറ്റേന്ന് സ്കൂളിൽ പോയപ്പോഴാണ് എന്റെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയുടെ അമ്മയെയാണ് ഇന്നലെ കൊ- @തെന്ന് അറിയുന്നേ.അതുംകൂടി കേട്ടപ്പോൾ ഉള്ള സമാധാനവും പോയി.

എങ്ങനെ കൊച്ചിന്റെ മുഖത്തു നോക്കുന്നേ അതും സംഭവം നേരിൽ കണ്ട കുട്ടി അമ്മയെ അത്രയും ഇഷ്ടമായിരുന്നു അവൾക്കു കാരണം മൂന്ന് ദിവസം മുൻപ് ഒരു പാട്ട് പാടാൻ പറഞ്ഞപ്പോ മിക്കവരും സിനിമ പാട്ട് പാടിയെങ്കിലും അവൾ പാടിയത് ഓടിയെത്തും നേരമെന്നേ ഓമനിക്കും അമ്മ.പാല് തരും, പീപ്പി തരും, പാവ തരും അമ്മ.ഉമ്മവെക്കും, പാട്ടുപാടും എന്നുമെന്റെ അമ്മ.പട്ടുറുമാൽ തുന്നി തരും,പൊട്ടു തൊടും അമ്മ.അച്ഛനെന്നെ തല്ലിടുമ്പോ, അമ്മ ഓടിയെത്തും.അമ്മയാണീ പാരിടത്തിൽ എന്നുമെന്റെ ദൈവം.അമ്മയെ മറക്കുമോ ഞാൻ ജീവനുള്ള കാലം..
അത്രയും അമ്മയെ സ്നേഹിച്ച മകളുടെ മുന്നിലിട്ടാണ് അച്ഛനത് ചെയ്തത്.. തിരിച്ചറിവില്ലാത്ത പ്രായമായത് കൊണ്ടാണോ എന്തോ, അവൾ രണ്ടു ദിവസം കഴിഞ്ഞപ്പോ ക്ലാസ്സിൽ വരാൻ തുടങ്ങി ഇടയ്ക്ക് സങ്കടത്തിൽ ഇരിക്കുന്നത് കാണുമ്പോ ഞാൻ എന്തേലുമൊക്കെ ചെയ്യിച്ചു മനസ്സ് മാറ്റിക്കളയും.. രണ്ടു ദിവസം കഴിഞ്ഞപ്പോ അവൾ അപ്പുന്നു വിളിക്കുന്ന അനിയനെയും കൊണ്ട് സ്കൂളിൽ വന്നു എല്ലാരേയും കാണിച്ചു കൊടുത്തു.

മൂന്ന് വയസ്സുള്ളു ചെക്കന്.എപ്പോഴും ചേച്ചി ചേച്ചി ന്നു വിളിച്ച് പിന്നാലെ നടക്കും.. പക്ഷെ പഠിക്കുമ്പോ അനുസരണയോടെ ചേച്ചിയുടെ കൂടെ ഇരിക്കും ഒരു ശല്യവുമില്ല അവനുള്ളത് കൊണ്ട് പിന്നീട് അവൾ സങ്കടത്തിൽ ഇരിക്കുന്നതും കണ്ടില്ല.ഇന്ന് ചൈൽഡ്ലൈൻ പ്രവർത്തകർ വന്നിരുന്നു.കുട്ടിയേ അവർ വേറെ എവിടേക്കോ കൊണ്ട് പോകുവാണത്രെ.മോളോട് അവർ ചോദിച്ചു, ഞങ്ങളെ കൂടെ വരാൻ മോൾക്ക്‌ ഇഷ്ടമല്ലേ ന്നു അപ്പൊ അപ്പുനെ കൂട്ടൂല്ലേ അവൻ ഇല്ലാണ്ട് ഞാൻ വരൂല്ലന്ന് പറഞ്ഞു അങ്ങനെ ഒരുമിച്ചു കൊണ്ട് പോവാൻ പറ്റില്ല മോളെ അപ്പുനെ നമുക്ക് വേറെ സ്ഥലത്തേക്ക് കൊണ്ട് പോവാമെന്നു പറയുന്നത് കേട്ടു.അവർ വന്നപ്പോഴേ അവിടുന്ന് മുങ്ങണമെന്നു കരുതിയിരുന്ന ഞാൻ അതിനപ്പുറം കേൾക്കാനുള്ള ശേഷിയില്ലാത്തത് കൊണ്ട് വേഗം ബാത്റൂമിലേക്ക് നടന്നുപിന്നെയവിടെ എന്ത് നടന്നെന്നു ആരോടും തിരക്കിയില്ല.നാളെ മുതൽ അവൾ ക്ലാസ്സിൽ ഉണ്ടാവില്ലന്ന് പ്രിൻസിപ്പാൾ പറഞ്ഞു.അവൾക്ക് അമ്മയെ മാത്രമല്ല അച്ഛനെയും നഷ്ടമായി, സഹോദര ബന്ധവും .. എവിടെയാണെലും സന്തോഷത്തോടെ ജീവിക്കട്ടെ മിടുക്കിയായി വളരട്ടെ ന്നു മനസ്സറിഞ്ഞു പ്രാർത്ഥിച്ചു നിന്ന് ഞാൻ.ഇതൊരു കഥ ആണെങ്കിലും നമ്മുടെ ചുറ്റും ഇത്പോലെ ഉള്ള സംഭവങ്ങൾ നടക്കുന്നുണ്ട് അതിൽ ഒറ്റപ്പെട്ടു പോകുന്നത് അവരുടെ കുട്ടികളും . നമ്മുടെ മക്കൾക്ക് വേണ്ടി സ്നേഹത്തോടെ ജീവിക്കാം

കഥ എഴുതിയത് : നാംസി ജാൻ