ഹോസ്പിറ്റലിൽ അയാളുടെ തേങ്ങൽ കേട്ടാണ് മയക്കം എഴുന്നേറ്റത് കിഡ്നി ഇല്ലാതെ ജീവിക്കാൻ പറ്റുമോ എന്ന് ഡോക്ടറോട് ചോദിച്ച് നോക്കുമോ അമ്മേ?അല്ല അമ്മയുടെത് എന്താ പറ്റില്ലേ?

EDITOR

മൂത്രത്തിന് എന്നുമില്ലാത്ത പതയുണ്ടെന്ന് പറഞ്ഞപ്പോൾ ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി മെഡിക്കൽ കോളേജിൽ കാണിക്കാൻ വന്നതായിരുന്നു അയാൾ.അയൽ വാസിയായ നേഴ്സ് കോളേജിൽ ഉള്ളത്കൊണ്ടുതന്നെ ഭാര്യ നേഴ്‌സിനോട് ഫോണിൽ വിളിച്ചു വിവരങ്ങൾ പറഞ്ഞിട്ടുണ്ട് അത് കൊണ്ട് തന്നെ നേഴ്സ് അയാളെ നോക്കി നിൽക്കുകയാണ്.പരിശോധനക്ക് ശേഷം ഡോക്ടർ മൂത്രം പരിശോധനക്കായി എഴുതി ഒപ്പം രണ്ടു ദിവസം അഡ്മിറ്റും അഡ്മിറ്റ് ചെയ്തത് മുതൽ അയാള് ഭയപ്പാടിലാണ് ഭാര്യയോട് കാര്യങ്ങൾ വിളിച്ചു പറഞ്ഞു താൽക്കാലികമായി ഒരു ബെഡ് അയാൾക്കും കിട്ടി ഇതിനിടയിൽ അയാളുടെ കട്ടിൽ മറ്റൊരു രോഗിക്ക് വേണ്ടി മാറിക്കൊടുക്കണം എന്ന് അയൽവാസി നേഴ്സ് അറിഞ്ഞു അവളുടെ കാരുണ്യം കൊണ്ട് അയാൾക്ക് നല്ല വലിയൊരു റൂമിൽ കൂടുതൽ സൗകര്യത്തോടെ കട്ടിലും ബെഡും ലഭിച്ചു.

തോളത്ത് മുണ്ടും കയ്യിൽ ഗ്ലൂക്കോസ് സിറിഞ്ചുമായ്‌ അയാള് പുതിയ കട്ടിലിൽ മലർന്നു കിടന്നു നീട്ടി നെടുവീർപ്പ് വിട്ടു നിങ്ങളുടെ രണ്ടും പോയിട്ടുണ്ടോ? എന്ന ചോദ്യം കേട്ടാണ് അയാള് ഇടതു ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയത്.. ആദ്യമൊന്ന് പേടിചെങ്കിലും ധൈര്യം സംഭരിച്ച് എന്ത് എന്നയാൾ തിരിച്ചു ചോദിച്ചു ഹല്ല എന്റെ രണ്ട് കിഡ്നിയും പണി നിർത്തി നിങ്ങളുടെ എത്രണ്ണം പോയി എന്നറിയാൻ ചോദിച്ചതാ.അത് കേട്ടയുടനെ അയാള് ചാടിയെഴുന്നേറ്റ് നേഴ്‌സിനെ വിളിച്ചു ഹല്ല എനിക്കെന്താ? ഇത് എന്ത് വാർഡാ? ഇത് കിഡ്നി പോയവരുടെ വാർഡല്ലെ? നേഴ്സ് ചിരിച്ചു കൊണ്ട് പഞ്ഞു. അതേ.. ഇത് കിഡ്നി രോഗികളുടെ വാർഡ് തന്നെ നിങ്ങൾക്ക് കിടക്കാൻ സൗകര്യത്തിന് ഒഴിവുള്ള കട്ടിൽ ഇവിടേ ഒള്ളൂ അതാ ഇവിടെ കിടത്തിയത് അല്ലാതെ നിങ്ങളുടെ കിഡ്നിക്കൊന്നും ഒരു കുഴപ്പവമില്ല അത് കേട്ടപ്പോഴാണ് അയാൾക്കൊരു സമാധാനമായത്.

മനസ്സില്ലാ മനസ്സോടെ അവിടെ കിടന്നു.അയാളോട് ചോദിച്ച രോഗി അപ്പുറത്തെ ബെഡിൽ മലർന്നു മേൽപ്പോട്ട് നോക്കിക്കിടക്കുകയാണ്. കണ്ടാൽ 25 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ ഹല്ല നിങ്ങൾക്ക് ആരുമില്ലേ? ആരെയും കാണുന്നില്ല അയാള് തെല്ല് ഭയത്തോടെ ചോദിച്ചു.ഉണ്ട് അമ്മയുണ്ട് അച്ഛൻ വേറെ കല്ല്യാണം കഴിച്ചു അമ്മയുടെ കിഡ്നി എനിക്ക് തരാം എന്ന് എന്റമ്മ പറഞ്ഞിട്ടുണ്ട് സന്തോഷവും സങ്കടവും കലർന്ന ഇടറിയ സ്വരത്തിൽ അവൻ പറഞ്ഞൊപ്പിച്ചു ഒരു നിശ്വാസത്തിന് ശേഷം ബാക്കി അവൻ തുടർന്നു.. അമ്മ ടെസ്റ്റ് ചെയ്യാൻ പോയതാ അയാള് സങ്കടത്തോടെ തിരിഞ്ഞു കിടന്നു ഓരോന്ന് ആലോചിച്ച് ഒന്ന് മയങ്ങി ആരുടെയോ തേങ്ങൽ കേട്ടാണ് അയാള് മയക്കത്തിൽ നിന്നും ഉണർന്നത് ആവൻ അമ്മയെ കെട്ടിപിടിച്ചു വാവിട്ട് കരഞ്ഞുംകൊണ്ട് പറയുന്നത് അയാൾക്ക് സഹിക്കുന്നതിലും അപ്പുറമായിരുന്നു കിഡ്നി ഇല്ലാതെ ജീവിക്കാൻ പറ്റുമോ എന്ന് ഡോക്ടറോട് ചോദിച്ച് നോക്കുമോ അമ്മേ?അല്ല അമ്മയുടെത് എന്താ പറ്റില്ലേ? എന്നയാൾ ചോദിച്ചു.ഇല്ല

തീര്‍ത്തും അപരിചിതയായ ഒരാള്‍ക്ക് സ്വന്തം വൃക്കദാനം ചെയ്ത് പുതുജീവിതമേകിയ വയനാട് ചീയമ്പം പള്ളിപ്പടിയിലെ മണികണ്ഠന്‍ എന്ന ആളുടെ വീഡിയോ ആണ് ഇ കഥ എഴുതാൻ പ്രചോദനം.പയ്യോളി സ്വദേശിനിയായ 37കാരിക്കാണ് അവസാനിച്ചു എന്നു കരുതിയ ജീവന്‍ മണികണ്ഠനിലൂടെ തിരിച്ചുകിട്ടിയത്. രണ്ട് കുട്ടികള്‍ക്ക് അവരുടെ അമ്മയുടെ ജീവിതം തിരികെ കൊടുത്ത സന്തോഷത്തിലാണ് ഡിവൈഎഫ്ഐ ഇരുളം മേഖലാ സെക്രട്ടറികൂടിയായ മണികണ്ഠന്‍.നമ്മുടെ ചുറ്റും ഒരുപാട് ആളുകൾ ഇങ്ങനെ വിഷമ അവസ്ഥയിൽ ഉണ്ട് ഇത് പോലെ ഉള്ള ആളുകൾ മറ്റുള്ളവർക്ക് കൈതാങ് ആകാൻ പ്രചോദനം ആകട്ടെ.

കഥ എഴുതിയത് : ഷക്കിർ ഷാൻ