അമ്മ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുമെന്ന് ഭാര്യ പറഞ്ഞെങ്കിലും അമ്മയെ കൂട്ടാൻ പോയി ശേഷം അവിടെ ചേട്ടന്റെ ഭാര്യ അമ്മയോടുള്ള പെരുമാറ്റം അമ്പരപ്പിച്ചു

EDITOR

ഡി ഭാമേ ഇന്ന് ഞാൻ എന്റെ അമ്മയെ നമ്മുടെ വീട്ടിലേക്ക് കുട്ടിക്കൊണ്ട് വരട്ടെ ?രാജീവന്റെ ചോദ്യം കേട്ടപ്പോൾ മൊബൈൽ സ്‌ക്രീനിൽ തൊണ്ടിക്കൊണ്ടിരുന്ന ഭാമ.എന്തിനാ ചേട്ടാ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് പോലെ ഇപ്പോ അമ്മ.രാജീവൻ. ഡി ഇത് നമ്മുടെ പുതിയ വിട് അല്ലെ ഗൃഹ പ്രവേശത്തിന് വന്ന് പോയത് അല്ലാതെ അതിന് ശേഷം എന്റെ അമ്മ ഇവിടെ വന്നിട്ടുണ്ടോ നമ്മൾ ക്ഷണിച്ചിട്ടുണ്ടോ.ഭാമ..നമ്മൾ എന്തിനാ പണി ഇരന്നു വാങ്ങിക്കുന്നെ വരുബോൾ അങ്ങ് വരട്ടെ.ഇപ്പോ നിങ്ങളുടെ ചേട്ടന്റെ വിട്ടിൽ അമ്മ സുഖമായി കഴിയുന്നുണ്ടല്ലോ അത് പോരെ.?ഇന്നി അഥവാ കാണണം എന്ന് തോന്നിയാൽ നമ്മുക്ക് അത്രേടം വരെ ഒന്നു പോയാ പോരെ അതിന് ഇങ്ങോട്ട് കൂട്ടി ക്കൊണ്ട് വരണോ ?രാജീവൻ. നീയെന്താടി അമ്മയെ ഒരു അന്യയെ പോലെ കാണുന്നെ നമ്മുക്കും ഇല്ലേ കടമകൾ.?ഭാമ. ദേഷ്യപ്പെട്ടു ക്കൊണ്ട് ദേ രാജിവെട്ടാ നിങ്ങളുടെ അമ്മയെ ഇവിടെ കൊണ്ട് വന്നാൽ പിന്നെ എന്നിക്ക് ഈ വീട്ടിന് പുറത്ത് ഇറങ്ങാൻ പറ്റില്ല ഇന്നി ഇറങ്ങിയാൽ തന്നെ സമാധാനത്തോടെ പോയ ഇടത്തു ഇരിക്കാൻ പറ്റുമോ?

അപ്പോ നിങ്ങൾ ഫോണിൽ വിളിച്ചു ചോദിക്കും ഡി നീ എവിടെയാ പെട്ടന്ന് വീട്ടി പോ അവിടെ അമ്മ ഒറ്റയ്ക്കാണ് സുഖമില്ലാത്ത ആൾ ആണ്.പെട്ടന്ന് എന്തെങ്കിലും അത്യാവശ്യം വന്നാൽ അമ്മയ്ക്ക് ഫോൺ വിളിക്കാൻ പോലും അറിയില്ല അപ്പോ ഞാൻ എന്താ ചെയ്യാം ഓടി ഇങ്ങ് വരും.ഇന്നി വയ്യാ രാജിവെട്ടാ ഞാനും എടുക്കട്ടെ ഇത്തിരി സുഖം.രാജീവൻ നിന്നെ പോലെ തന്നെയല്ലേ എന്റെ ചേട്ടന്റെ ഭാര്യ ശ്രീദേവി.ഇത്ര കാലം ആ വിട്ടിൽ അമ്മ നിന്നിട്ട് ഒരു പരാതി പോലും ശ്രീ ദേവി പറഞ്ഞിട്ടുണ്ടോ.?ഗൃഹ പ്രവേശനത്തിന്റെ അന്ന് അമ്മ ഒരു ദിവസം ഇവിടെ നിന്നോട്ടെ എന്ന് ശ്രീദേവിയോട് ഞാൻ ചോദിച്ചപ്പോൾ ശ്രീദേവിടെ മുഖത്തെ വിഷമം നീയും കണ്ടതല്ലേ.?അത് കണ്ടപ്പോൾ അമ്മയ്ക്കും വിഷമം ഇന്നി ഒരിക്കൽ ആവാ എന്ന് പറഞ്ഞ് അമ്മ ഇറങ്ങി പോയപ്പോൾ നീ ഒന്നു നിർബന്ധിച്ചത് പോലും ഇല്ലാ.ഭാമ മൊബൈൽ ഫോൺ ബെഡിലേക്ക് എറിഞ്ഞു ക്കൊണ്ട് ദേഷ്യത്തോടെ.രാജിവേട്ടൻ എന്താന്ന് വെച്ചാ ആയ്ക്കോപിന്നെ ഒരു കാര്യം അമ്മ ഇവിടെ വന്നാ തന്നെ ഈ വിട്ടിൽ അമ്മയോടപ്പം അടയിരിക്കാൻ ഒന്നും എന്നിക്ക് പറ്റില്ല.എന്നിക്ക് പോകേണ്ട ഇടത്തൊക്കെ ഞാൻ പോകും.

എല്ലാത്തിനും വേണം നിങ്ങളുടെ അമ്മയ്ക്ക് ഒരു പരസഹായം ഒറ്റയ്ക്ക് ഒന്നിനും പറ്റില്ല.രാജീവൻ ഒന്നും മിണ്ടാതെ കാർ എടുത്തുഗേറ്റ് കടന്ന് പോകുബോൾ ഭാമപിറു പിറുത്തു തള്ളയെ കെട്ടിയെടുക്കാൻ ഉള്ള പോക്കാണ് ഇന്നി കുറച്ചു ദിവസത്തേക്ക് ഈ വിട് ഒരു ജയിൽപോലെ ആയിരിക്കും എവിടെയും പോകാൻ പറ്റില്ല.സ്വതന്ത്രമായി പറന്ന് നടന്നിട്ട് കൊതി തിർന്നിട്ടില്ല ശെരിക്കും പറഞ്ഞാ ആ തള്ള ഒരു ഇരുമ്പ് കൂടാണ്.ഇന്നി കുറച്ചു നാൾ അതിനകത്തു കിടന്ന് വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കേണ്ടി വരും.ചേട്ടന്റെ വിട്ടിൽ നിന്നും ഒരു കൈയിൽ അമ്മയുടെ വസ്ത്രങ്ങളും മറ്റും അടങ്ങിയ പെട്ടിയും മറ്റേ കൈയിൽ അമ്മയെയും പിടിച്ച് ആ പടികൾ ഇറങ്ങുന്ന രാജീവൻ വാതിൽ പടിക്കൽ നിന്ന് ക്കൊണ്ട് രാജീവന് ഓരോ നിർദേശങ്ങൾ കൊടുക്കുന്ന ശ്രീ ദേവി രാജിവെ അമ്മയ്ക്കുള്ള മരുന്നുകളും അത് കൊടുക്കേണ്ട സമ്മയത്തിന്റെ കുറിപ്പുകളും ഞാൻ പെട്ടിയിൽ വെച്ചിട്ടുണ്ട്.കേട്ടോ രാത്രി അമ്മയ്ക്ക് ചോർ കൊടുക്കേണ്ട കേട്ടോ
ഒരു ചപ്പാത്തി മതി പിന്നെ എരിവും പുളിയും

അതിനൊക്കെ ഒരു നിയന്ത്രണം വേണം.മധുരം അധികം കഴിക്കാൻ അനുവദിക്കരുത് ഒരു കൊതിക്ക് ഇത്തിരി നുള്ള് അത് മതി ആ പിന്നെ സമ്മയത്തു ഉറങ്ങാൻ പറയണം.പിന്നെ എന്തോ പറയാൻ മറന്നത് പോലെ ശ്രീ ദേവി വിരൽകടിച്ചു ക്കൊണ്ട് ആലോചിച്ചു നിൽക്കുബോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.പിന്നെ ഒരു കാര്യം കൂടി ദിവസം കുളിക്കണം എന്നൊന്നുമില്ല രണ്ടിടവിട്ട് കുളിച്ച മതിവെള്ളം ദേഹത്തു കൊണ്ടാൽ പിന്നെ അമ്മയ്ക്ക് അപ്പോ തുടങ്ങും തുമ്മലും മുക്കോലിപ്പും.അത് കണ്ട് കൊണ്ടിരിക്കാൻ എന്നിക്ക് വയ്യ അതോണ്ടാ ഞാൻ ഇടയ്ക്ക് ഇടയ്ക്ക് കുളിപ്പിച്ചോണ്ട് ഇരുന്നേ.അത് പറയുബോൾ ശ്രീ ദേവിയുടെ ശബ്‌ദം ഇടറിയിരുന്നു.അത് കൊണ്ടത് രാജീവന്റെ ഹൃദയത്തിൽ ആയിരുന്നു.രാജീവൻ ഒന്നു തിരിഞ്ഞു നോക്കി വാതിൽ പടിയിൽ നിന്ന് ക്കൊണ്ട് കണ്ണുകൾ തുടയ്ക്കുന്ന ശ്രീ ദേവി.അമ്മയുടെ കൈയി രാജീവന്റെ കൈയിൽ നിന്നും പതുക്കെ മോചിതനായി.ശേഷം ഇടറുന്ന സ്വരത്തിൽ രാജീവൻ അമ്മയോട്.അമ്മേ അമ്മ തിരിച്ചു പോയിക്കൊളുപിന്നെ രാജീവൻ പെട്ടി താഴത്തു വെച്ചു ഒന്നും മിണ്ടാതെ കാറിൽ കയറി പോകുബോൾശ്രീ ദേവി അമ്മയുടെ അടുത്തേക്ക് ഓടി വന്ന് അമ്മയുടെ കവിളിൽ തലോടിക്കൊണ്ട് എന്താ അമ്മേ.?

അമ്മ. ഇടറുന്ന സ്വരത്തിൽ അറിയില്ല മോളെ അവൻ കരയുന്നുണ്ടായിരുന്നു.ഒന്നും ചോദിക്കാനും പറയാനും അവസരം തരാതെ അവൻ പോയി കളഞ്ഞില്ലേ.?ശ്രീ ദേവി അമ്മ കരയേണ്ട ഞാൻ കുറച്ചു കഴിഞ്ഞു രാജീവനെ ഫോണിൽ വിളിച്ചു അമ്മയ്ക്ക് തരാട്ടോ?ശേഷം പെട്ടിയും എടുത്തു അമ്മയുടെ കൈയിൽ പിടിച്ച് വീടിന്റെ പടികൾ കയറി ശ്രീ ദേവി അകത്തേക്ക് കയറി പോകുബോൾ.കുറച്ചു അകലെ റോഡ് സൈഡിൽ കാർ പാർക്ക് ചെയ്തു പൊട്ടി കരഞ്ഞു ക്കൊണ്ട് ശ്രീ ദേവിയെ മനസ് ക്കൊണ്ട് നമ്മിക്കുകയായിരുന്നു രാജീവൻ ഈ ചിത്രം ഈ ഒരു നോട്ടം എന്നിക്ക് പറഞ്ഞ് തന്ന വരികൾ
ഫോട്ടോ കടപാട്
എഴുതിയത് : നൂർ ദാസ്