അമ്മയെന്താ പറയുന്നേ നമ്മൾ യുറോപ്പിൽ അല്ല ജീവിക്കുന്നത് ഇ പറയുന്ന കേട്ട് എന്റെ തൊലിയുരിയുന്നു ഇ പ്രായത്തിൽ വിവാഹം കഴിക്കണം പോലും ശേഷം അമ്മയുടെ മറുപിടി അമ്പരപ്പിച്ചു

EDITOR

പുനർവിവാഹംമോളെ നീയറിഞ്ഞോ നമ്മടെ അമ്മ വിവാഹം കഴിക്കാൻ പോകുന്നുവെന്ന് ചേച്ചിയെന്താ ഈ പറയുന്നേ, ചേച്ചി വേണ്ടാതിനം പറയല്ലേ അതും നമ്മുക്ക് വേണ്ടി മാത്രം ജീവിക്കുന്ന നമ്മുടെ അമ്മയെ കുറിച്ച്.അതൊക്കെ ശരിയാ ,പക്ഷെ ഇപ്പൊ വയസാങ്കാലത്ത് അമ്മയ്ക്ക് ഒരു വിവാഹം. ഹോ ,എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. ചേച്ചിയോടാരാ ഈ നുണ കഥ പറഞ്ഞത്?”അത് മറ്റാരുമല്ല നമ്മുടെ ഏട്ടൻ തന്നെ എന്നിട്ട് ഏട്ടൻ എന്നോടൊന്നും പറഞ്ഞില്ലല്ലോ. ഒരു പക്ഷെ ഏട്ടൻ തമാശ പറഞ്ഞതായിരിക്കുo ഈ പൊട്ടിപ്പെണ്ണിനെ ഞാനെങ്ങിനെ പറഞ്ഞ് വിശ്വസിപ്പിക്കും എന്റെ ഭഗവതി എങ്കി ചേച്ചി ബാക്കി കൂടെ പറ . ആരാ വരൻ?

ഇപ്പോഴെങ്കിലും ഞാൻ പറയുന്നത് നീ വിശ്വസിക്കാൻ തുടങ്ങിയല്ലോ. നമ്മുടെ തെക്കെതിലെ മാധവട്ടേൻ.അതിന് അയാൾക്ക് അമ്മയെക്കാൾ പത്തിരുപത് വയസ് ഇളപ്പമല്ലേ ? അയാൾ നേരെത്തെ വേളികഴിച്ചിട്ടുണ്ടോ ?ഇല്ല അയാൾ പട്ടാളത്തിലായിരുന്നില്ലേ ?ആയിരുന്നു. വി ആർ എസ് എടുത്ത് നേരെത്തെ റിട്ടയറായി. അപ്പോ ആർക്കാണ് വട്ടായത് ഏട്ടനോ അതോ നമ്മുടെ അമ്മക്കോ ?ഇനി നാട്ടുക്കാരുടെ മുമ്പിൽ നമ്മൾ എങ്ങിനെ തല ഉയർത്തി നടക്കും ?ഇവരുടെ സംഭാഷണം കേട്ടാണ് ജാനകിയമ്മ അങ്ങോട്ട് വന്നത്.എടീ സുമേ നിനക്കാണോ ഞാൻ വിവാഹം കഴിക്കുന്നതിൽ വിഷമം?അമ്മയെന്താ ഈ പറയുന്നേ? നമ്മൾ അമേരിക്കയിലോ യുറോപ്പിലോ അല്ല ജീവിക്കുന്നത്. അമ്മ പറയുന്നത് കേട്ട് എന്റെ തൊലിയുരിന്നത് പോലെ തോന്നുന്നു.അമ്മയ്ക്ക് ഞങ്ങളെ കുറിച്ച് ചിന്തിക്കാമായിരുന്നു അല്ലെങ്കിൽ ഞങ്ങളുടെ ഏട്ടന്മാരെ ഞങ്ങൾ എങ്ങിനെ പറഞ്ഞു വിശ്വസിപ്പിക്കും? മക്കളോട് എന്തു പറയും ?

എടി ഞാനിവിടെ വീണ് കിടന്നപ്പോൾ നിങ്ങൾ ആരെങ്കിലും തിരിഞ്ഞു നോക്കിയോ ?ഞാൻ നിന്നെ ഫോൺ ചെയ്ത് പറഞ്ഞപ്പോ നീയെന്താ പറഞ്ഞത് , മകന്റെ പരീക്ഷ കഴിഞ്ഞ് വരാമെന്ന്, എന്നിട്ട് നീയെപ്പോഴാ വന്നത് രണ്ട് മാസം കഴിഞ്ഞ് .പിന്നെ അഖിലെ നീയെന്താ പറഞ്ഞത് ?ഇപ്പോ ടിക്കറ്റ് നിരക്ക് കൂടുതലാ അതുകൊണ്ട് കുറച്ച് കഴിഞ്ഞ് വരാമെന്ന് .ഞാൻ ഇവിടെ നരകിച്ച് ചത്താലും നിങ്ങൾക്കൊന്നും ഒരു പ്രശ്നവുമില്ല. ഞാനൊരു കല്യാണം കഴിക്കുന്നതാ പ്രശ്നം. അപ്പോ ഏട്ടൻ ഏർപ്പാടാക്കിയ ഹോം നേഴ്സ് അമ്മയെ നോക്കിയില്ലേ?ഉണ്ടായിരുന്നു , ആ സുന്ദരിക്കോത ഉണ്ടായിരുന്നു. അവൾക്ക് എന്നെ നോക്കാൻ എവിടെയാ സമയo ? ഇരുപത്തിനാല് മണിക്കൂറും ഫോണിൽ തോണ്ടിക്കൊണ്ടിരിക്കുന്ന അവൾക്കെവിടെയാ സമയം ?എന്നാലും നാട്ടുക്കാർ എന്തുപറയും ? നാട്ടുക്കാരുടെ വേണ്ടാത്ത കുശുകുശുപ്പ് ഇല്ലാത്താക്കാൻ വേണ്ടിയാ ഞാനിതിന് സമ്മതിച്ചത് ? അല്ലെങ്കിലും നാട്ടു ക്കാർക്ക് വേണ്ടി നമുക്ക് ജീവിക്കാൻ പറ്റില്ല. അവരുടെ വായ അടപ്പിക്കാനും നമ്മുക്ക് പറ്റ്വോ ?

പിന്നെ ഞാനിവിടെ വയ്യാതെ കിടന്നപ്പോൾ ഈ പറഞ്ഞ നാട്ടുക്കാരെ ആരെയും കണ്ടില്ലല്ലോ നമ്മൾ നമ്മുക്ക് വേണ്ടി ജീവിക്കുമ്പോൾ ,മറ്റുള്ളവർ അവരുടെ കാര്യം നോക്കിക്കോളും. അതേയ് ഞാനിവിടെ കാലൊടിഞ്ഞ് കിടന്നപ്പോ എന്നെ നോക്കിയത് തെക്കെതിലെ മാധവനും അവന്റെ പെങ്ങളുമാണ്. എന്റെ ആ കാല് പുഴു അരിച്ചിരുന്നു. അവരിവിടെ സ്ഥിരം വരാൻ തുടങ്ങിയപ്പോ ആളുകൾ അതുമിതും പറയാൻ തുടങ്ങി.അപ്പോഴാ ഭാനു ഈ കാര്യം എന്നോട് പറഞ്ഞത്.കേട്ടപ്പോ എനിക്കും തോന്നി കുഴപ്പമില്ലെന്ന് . മരിക്കുന്നവരെ ആരോടെങ്കിലും ഒന്ന് മിണ്ടാൻ വീണുക്കിടക്കുമ്പോ ഒരിറക്ക് വെളളം തരാൻ എനിക്കും ഈ ലോകത്തിൽ ആരെങ്കിലും ഉണ്ടെന്ന് തോന്നാൻ എനിക്ക് തോന്നുന്നു ഒരു വിവാഹം കൂടി ആകാമെന്ന്.ഞാൻ മരിച്ചിട്ട് നിങ്ങളുടെ അച്ഛനാണ് ജീവിച്ചിരുന്നെങ്കിൽ അച്ഛൻ മറ്റൊരു വിവാഹം കഴിക്കാൻ തയ്യാറായാൽ നിങ്ങൾ ഇങ്ങനെ പറയുമായിരുന്നോ ?

വയസായവർക്കെല്ലാം ഒരേഒരു ആവശ്യം മാത്രമെ ഉള്ളൂ ഒറ്റപ്പെടലിന്റെ തടവറയിൽ നിന്നൊരു മോചനം.അല്ലാതെ ഈ വയസാങ്കാലത്ത് നിങ്ങൾ ചിന്തിക്കുന്ന വേണ്ടാത്ത വിചാരമൊന്നും എനിക്കില്ല. നിങ്ങളുടെ ഏട്ടനോട് ഞാനി കാര്യം പറഞ്ഞപ്പോ അവൻ പറയാ അമ്മയെന്തിനാ അവനോട് സമ്മതം ചോദിക്കുന്നെ ? അവിടെ അമേരിക്കയിൽ ഇതൊക്കെ പതിവാന്നാ അവൻ പറയുന്നേ. എന്നാലും ഒരു എന്നാലുമില്ല.അപ്പോ ഭാനു ചേച്ചിയോ ? അവർക്ക് അമ്മയെക്കാൾ പ്രായം കുറവാണല്ലോ ?അവരും കല്യാണം കഴിക്കാൻ പോകുന്നു. എന്നിട്ട് ഞങ്ങൾ നാല് പേരും കൂടി ലോകം മുഴുവൻ കാണാൻ പോകുകയാണ്. നിങ്ങളുടെ അച്ഛൻ മരിച്ചിട്ട് വർഷം മുപ്പത് കഴിഞ്ഞു. ഞാൻ മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കാത്തത് വയസ് കാലത്ത് നിങ്ങൾ എനിക്കുമൊരു തുണയാകുമെന്ന് വിചാരിച്ചാണ്. പക്ഷെ നിങ്ങൾക്ക് ഇപ്പോ എന്നെ വേണ്ട.നിങ്ങടെ കുടുംബത്തെ കുറിച്ച് മാത്രമേ നിങ്ങൾക്ക് ചിന്തയുള്ളു. പ്രായവുമായി പഴയ ആരോഗ്യവുമില്ല എന്നാലും നേരെത്തെ വേണ്ടന്ന് വച്ച കാര്യങ്ങളെല്ലാം ചെയ്യണം.മനമുണ്ടെങ്കിൽ മാർഗ്ഗവുമുണ്ട്.ഉറച്ച കാൽ വെയ്പ്പോടെ നടന്നു നീങ്ങുന്ന അമ്മയെ ഞങ്ങൾ അത്ഭുതത്തോടെ നോക്കി നിന്നു .

എഴുതിയത് : സജി മാനന്തവാടി