രാവിലെ എണീറ്റപ്പോ ദേഹമാസകലം അസ്വസ്ഥത വയറിനുള്ളിൽ തീ നാളുന്നതുപോലെ എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥയിൽ മൂന്നു വയസ്സുള്ള മകനോട് പറഞ്ഞു ശേഷം അവൻ ചെയ്തത് ഹൃദ്യം

EDITOR

മൂന്നര വയസ്സ് മാത്രമുള്ള ഒരു ആൺകുട്ടിക്ക് ഒരമ്മയാവാൻ കഴിയുമോ? കഴിയും എന്നാണ് എന്റെ ഉത്തരം.രാവിലെ എണീറ്റപ്പോൾ എനിക്ക് ദേഹമാശകലം അസ്വസ്ഥത തോന്നി.വയറിനുള്ളിൽ തീ നാളുന്നതുപോലെ.കുക്കറിൽ 2 നാഴി അരിയിട്ട് ചോറ് വെച്ചു.പാത്രം കഴുകാൻ ഇരുന്നപ്പോഴേക്കും ഭർത്താവിന് ജോലിക്ക് പോവാൻ സമയം ആയി.കറി ഒന്നും വെക്കാതിരിന്നതുകൊണ്ട് അദ്ദേഹം ഒന്നും കഴിക്കാതെ തന്നെ ജോലിക്ക് പോയി.അസ്വസ്ഥത കാരണം പാത്രം കഴുകൽ നിർത്തി ഞാൻ ബെഡിൽ വന്നു കിടന്നു.കുറെ നേരം അങ്ങനെ കിടന്നു.ചൂടുവെള്ളം ഉണ്ടാക്കി ഇടക്കിടക്ക് കുടിച്ചോണ്ടിരിന്നു..അസ്വസ്ഥത മാറുന്നതേ ഇല്ല.സമയം 9 മണി കഴിഞ്ഞു.സമയം കൂടും തോറും വയ്യായ്മ കൂടിക്കൂടി വന്നു.ബെഡിൽ നിന്ന് എണീക്കനെ തോന്നുന്നില്ല.എന്റെ മോൻ അടുത്ത് വന്നു എന്നോട് ചേർന്നു കിടന്നുകൊണ്ട് ചോദിച്ചു “അമ്മക്ക് വയ്യാലോ ഞാൻ ഒറ്റക്ക് ചോറ് എടുത്തു കഴിക്കട്ടെഞാൻ പറഞ്ഞു” ഉം പാത്രങ്ങൾ വെച്ചിരിക്കുന്ന സ്റ്റാൻഡ് മൂന്നര വയസ്സ് മാത്രമുള്ള എന്റെ മകന് എത്തുക പോലുമില്ലഅവൻ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു “അമ്മ എനിക്ക് പറ്റുന്നില്ല

പിന്നെ ഒന്നും പറഞ്ഞില്ല,അടുക്കളയിൽ നിന്നും ഓടി വന്നു രണ്ട് കസേരകൾ എടുത്തു കൊണ്ട് പോയി.കസേരയിൽ കയറി നിന്ന് ചോറും അച്ചാറും പ്ലേറ്റിൽ ഇട്ടോണ്ട് വന്നു എന്റെ അടുത്ത് വന്നിരുന്നു.എന്നെ വളരെ അദ്‌ഭുതപ്പെടുത്തിയത് മറ്റൊന്നായിരിന്നു..അവന്റെ കയ്യിലും താഴെയുമായി രണ്ട് പ്ലേറ്റുകൾ.രണ്ടിലും ചോറും അച്ചാറും വിളമ്പിയിരിക്കുന്നു.എന്നിട്ടു എന്നോടായി പറഞ്ഞു “വേഗം ചോറ് കഴിക്കു അമ്മ..വയ്യായ്ക വേഗം മാറും ” എന്ന്. എന്റെ മിഴികൾ ഈറനണിഞ്ഞു.ഞാൻ ആവശ്യപ്പെടുക പോലും ചെയ്യാതെ ഇ കുഞ്ഞിന് എങ്ങനാണ് എനിക്ക് ചോറ് വിളിമ്പനം എന്ന് തോന്നിയത്.ആ ഒരു നിമിഷം ഞാൻ ഒന്നും മിണ്ടാതെ നിന്നു..ഒരു നിമിഷം കരുതലും സ്നേഹവും വാരിക്കോരി തരുന്ന എന്റെ അമ്മയായി അവൻ.വൈകുന്നേരം വരെയും എന്റെ അടുത്ത് നിന്നു മറിയാതെ ഇല്ല.ഇടക്കിടക്ക് ചൂടുവെള്ളം എനിക്ക് കൊണ്ട് വന്നു തന്നുകൊണ്ടേ ഇരിന്നു മൂന്നര വയസ്സ് മാത്രം പ്രായമുള്ള എന്റെ മകന് എന്റെ അമ്മയാവാൻ കഴിഞ്ഞിരിക്കുന്നു.തളർച്ചകളിൽ എന്റെ അമ്മ എനിക്ക് തന്നിരുന്ന കരുതലും സ്നേഹവും എന്റെ മോൻ എനിക്ക് നൽകിയിരിക്കുന്നു.ആ നിമിഷമാണ് എന്റെ ഇത്രയും വർഷ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം.അമ്മ എന്നാ വാക്കിനു എല്ലാ അർഥത്തിലും പൂർണ അർഥമുണ്ടായ ദിവസം.കാലൊന്നു ഇടറുമ്പോൾ കൈ പിടിക്കാൻ അവനുണ്ടാവും എന്നാ വിശ്വാസത്തിൽ ഇനിയും ജീവിക്കാം എനിക്ക് ഏറെക്കാലം.കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും നന്മയുള്ള മകനായി അവനും വളരട്ടെ.ഒരുപാട് സ്നേഹം

എഴുതിയത് : ഷീബ സുനിൽ